വൺ നൈറ്റ് ഫ്രണ്ട്
അവനെ ഉള്ളിലേക്ക് കയറ്റിയതിനുശേഷം അയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചു നോക്കി. 61 C ഫ്ലാറ്റിലെ വളർത്തു പട്ടി ജെമിനി അതിലൂടെ ഓടി നടക്കുന്നുണ്ട്. അങ്ങേയറ്റത്ത് ഹമൂദ ഫോണിൽ ആരുമായോ സംസാരിക്കുകയാണ്. ഈ രണ്ടു കാഴ്ചകൾ തീർച്ചയായും അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. പോക്കറ്റിലെ സിഗരറ്റ് പാക്കറ്റിൽ നിന്ന് സിഗരറ്റെടുത്ത് കത്തിച്ചു കൊണ്ട് അദ്ദേഹം ഫ്ലാറ്റിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു.

അശാന്തിയുടെ വേനൽ കൊഴിഞ്ഞുണങ്ങിയ മെയ് മാസം പിന്നിടുമ്പോൾ അയാൾ ആരെയോ കാത്തു നിൽക്കുകയായിരുന്നു. കാലവർഷം എത്തിയിട്ടില്ല ഇന്നോ നാളെയായോ ജലമേന്തി ഓടിക്കിതച്ച മേഘം ഭൂമിയിൽ ഉരുണ്ടു വീണേക്കും.
ഫ്ലാറ്റിന്റെ ബാൽക്കണിത്തുഞ്ചത്ത് അയാളങ്ങനെ നിന്നു.
നേരെ നോക്കിയാൽ എറണാകുളം ടൗൺ മെട്രോ സ്റ്റേഷനും പരിസരവും കാണുന്നുണ്ട്. കയ്യിലുള്ള സിഗരറ്റ് പാതി വലിച്ചു തീർത്തിട്ടുണ്ട്, പിന്നെ താഴേക്കിട്ട് കാലുകൊണ്ട് രണ്ടുരയുരച്ച് അത് ദൂരേക്ക് തട്ടിയിട്ടു. അയാൾ ഇതുവരെയും ഒരു സിഗരറ്റും മുഴുവനും വലിച്ചു തീർത്തിട്ടില്ല. ഓരോ സിഗരറ്റും പകുതി എത്തുമ്പോൾ മൊത്തം കത്തിത്തീരാൻ കൊതിച്ച പുകയില കഷണങ്ങളോട് ഒട്ടും ദയ കാണിക്കാതെ അവയെ ഇത്തരത്തിൽ അവഗണിക്കുന്നതിൽ അയാൾക്ക് ശങ്കയില്ലായിരുന്നു.
പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സ്ഥിരം സങ്കേതമായ വൺ നൈറ്റ് ഫ്രണ്ട് സൈറ്റിലേക്ക് കയറി നേരത്തെ ചാറ്റ് ചെയ്തു വെച്ച അക്കൗണ്ടിൽ,
'വേർ ആർ യു ഐ ആം വെയ്റ്റിംഗ് ഫോർ ലോങ്ങ് ടൈം.?'
മൂന്നുവർഷം മുമ്പാണ് അയാൾ ദാമ്പത്യജീവിതത്തിന് രാജിക്കത്ത് നൽകി സ്വൈര്യ ജീവിതം നയിക്കാൻ ആരംഭിച്ചത്. ഇതിനർത്ഥം അയാളുടെ ദാമ്പത്യ ജീവിതം സ്വര്യമില്ലാത്തതായിരുന്നു എന്നാണ് അനുമാനിക്കേണ്ടത്. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ പ്രൊഫഷണലാണയാൾ. കൗമാരപ്രായത്തിൽ തന്നെ താൻ ഒരു ബൈസെക്ഷ്വൽ പേഴ്സൺ ആണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഒരേസമയം ആണിനോടും പെണ്ണിനോടും വികാരം തോന്നുന്ന വിചാരചിന്തയെ മലയാളത്തിലെ സാക്ഷരതാ ലോകം എപ്രകാരമാണ് സ്വീകരിക്കുക എന്നത് സംശയമുള്ള കാര്യമാണ്.
വിവാഹത്തിനു മുൻപും വിവാഹം കഴിഞ്ഞതിനു ശേഷവും വിവാഹ കെട്ടുപാടിൽ നിന്ന് മോചിതനായതിനു ശേഷവുമയാൾ ഒരുപാട് പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
കാണാൻ തിരക്കേടില്ലാത്ത ഒരു സാധാരണ പുരുഷനാണ് അദ്ദേഹം, പുരുഷസൗന്ദര്യത്തെ ഏതൊക്കെ വിധാനത്തിൽ, ഏതൊക്കെ ഭാവത്തിൽ, രൂപത്തിൽ അവതരിപ്പിക്കുന്നതിൽ ആശയക്കുഴപ്പങ്ങളുണ്ട്.
28 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, അത്യാവശ്യം ദൃഢ പേശിയുള്ള സാമാന്യം വെളുത്തനിറം, അധികമല്ലാത്ത താടിയുള്ള മുഖവും അല്പം രോമാവൃതമായ ശരീരവും, ആവശ്യത്തിൽ കൂടുതൽ ഉയരം, രണ്ടുവശത്ത് ഒതുക്കി വാർന്നു വെച്ച ഒരല്പം ചെമ്പു നിറം തോന്നിപ്പിക്കുന്ന മുടികൾ.
കാളിങ് ബെല്ലടിച്ചു.
അതിഥി താൻ പ്രതീക്ഷിക്കുന്ന വ്യക്തിയാണെന്ന് അയാൾക്ക് ബോധ്യമുണ്ടായിരിക്കണം.
വാതിൽ തുറന്നു.
21 വയസ്സ് മാത്രം തോന്നിപ്പിക്കുന്ന സുമുഖനായ ഒരു കോളേജ് പയ്യൻ.
അവനെ ഉള്ളിലേക്ക് കയറ്റിയതിനുശേഷം അയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചു നോക്കി. 61 C ഫ്ലാറ്റിലെ വളർത്തു പട്ടി ജെമിനി അതിലൂടെ ഓടി നടക്കുന്നുണ്ട്. അങ്ങേയറ്റത്ത് ഹമൂദ ഫോണിൽ ആരുമായോ സംസാരിക്കുകയാണ്. ഈ രണ്ടു കാഴ്ചകൾ തീർച്ചയായും അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം.
പോക്കറ്റിലെ സിഗരറ്റ് പാക്കറ്റിൽ നിന്ന് സിഗരറ്റെടുത്ത് കത്തിച്ചു കൊണ്ട് അദ്ദേഹം ഫ്ലാറ്റിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു.
"ഞാൻ കരുതിയത് വരില്ലെന്നാണ്, ആറുമണിക്ക് എത്താം എന്നല്ലേ പറഞ്ഞത്..?"
"സോറി ആ... മ്... വർക്ക് തീർന്നിട്ടില്ലാ... പിന്നെ നിങ്ങള് നിർബന്ധിച്ചപ്പോ ഒരു വിധത്തിലാണ് ഇവിടെ എത്തിയത്."
"പേരെന്തായിരുന്നു?"
അയാൾ ചോദിച്ചു.
"ഞാൻ പറഞ്ഞിരുന്നതാണല്ലോ... ഇത്രയ്ക്ക് മറവി ആണോ..?"
ചെറിയൊരു പുഞ്ചിരി അവന്റെ മുഖത്ത് വന്നു.
"സൈറ്റിൽ പറയുന്ന കാര്യങ്ങൾ ഒന്നും സത്യമാവാറില്ലല്ലോ... സീ ഞാൻ എന്റെ പേര് നിന്നോട് പറഞ്ഞതൊക്കെ ഫേക്ക് ആണ്, അല്ലെങ്കിലും അവിടെ ആരാണ് സത്യം പറയുന്നത്... ഒരൽപം നേരത്തെ സുഖം കിട്ടാൻ മുഖം മൂടി ആവശ്യമല്ലേ..? ആരോൺ എന്നാവും അല്ലേ ഞാൻ പറഞ്ഞത് മിക്കവാറും എല്ലാവരോടും ഞാൻ ആ പേരാണ് പറയാറുള്ളത്... എന്റെ പേരതല്ല..."
"പിന്നെ?!"
"ഹാ... അതിപ്പോൾ പറയുന്നില്ല. നിന്റെ പേരോ മറ്റു വിവരങ്ങളോ എന്നോടും പറയണ്ട പോരേ..."
"ആ അങ്ങനെയെങ്കിൽ അങ്ങനെ"
"കുടിക്കാൻ എന്താണ് വേണ്ടത്..? പോയി ഫ്രിഡ്ജിൽ നിന്ന് എന്തെങ്കിലും എടുത്തോളൂ..."
പയ്യൻ അയാളുടെ കണ്ണിലേക്ക് ഒരൽപം സംശയത്തോടെ നോക്കി.
"ചെല്ലെടോ... പെപ്സിയൊ കോളയോ എന്തെങ്കിലുമൊക്കെ അതിലുണ്ടാകും..."
"നിക്കിപ്പോ ഒന്നും വേണമെന്നില്ല."
"പിന്നെ നിനക്ക് എന്താണ് വേണ്ടത്?"
വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് അയാൾ അവന്റെ അടുത്തേക്ക് ഒരടി മുന്നോട്ടു വെച്ച് ചോദിച്ചു.
അവന്റെ മുഖം അയാളുടെ മുഖത്തേക്ക് ചേർത്ത് വെച്ചിട്ട് അവന്റെ കണ്ണിലേക്ക് സൂക്ഷ്മമായി നോക്കി, പരസ്പരം ആ രണ്ട് ശരീരങ്ങൾ വാരിപ്പുണരാൻ കൊതിച്ചു, അവരുടെ ചുണ്ടുകൾ തട്ടിത്തടഞ്ഞു രതിയുടെ മധുരനീരെന്നപോലെ ഉമിനീര് കൈമാറാൻ വെമ്പൽകൊണ്ടു. അയാൾ രണ്ടു കൈകൾ കൊണ്ട് അവന്റെ പുറകിൽ വലിച്ചു ചേർത്ത് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തട്ടിച്ചു നിർത്തി.
അവർ രണ്ടുപേരും ഒന്നും സംസാരിക്കുന്നില്ല. ഒരൽപ്പനേരം അവരങ്ങനെ നിന്നു.
"പേടിയുണ്ടോ?"
അയാൾ ചോദിച്ചു.
"എന്തിന്?! പേടിയൊന്നുല്ല... പക്ഷേ, പക്ഷേ... എന്തോ ഒന്ന് പോലെ?"
അവൻ തല താഴ്ത്തി.
അയാൾ ചിരിച്ചുകൊണ്ട് അവനെ സ്വതന്ത്രമാക്കി.
"വേണ്ട ഞാനായിട്ട് നിന്നെ ഒന്നും ചെയ്യില്ല... പക്ഷേ ചാറ്റ് ചെയ്തപ്പോൾ നീ എന്തൊക്കെയാ പറഞ്ഞത്... പരസ്പരം ചാറ്റ് ചെയ്യുമ്പോൾ സ്കലനം വന്നിട്ടുണ്ടെങ്കിൽ അത് നിന്റെ ചാറ്റിങ് വായിച്ചിട്ടാണ് മോനെ..!"
അദ്ദേഹം ഇതും പറഞ്ഞ് പിന്നെയും ചിരിച്ചു.
സൂര്യൻ മറഞ്ഞു തുടങ്ങി ഇരുട്ട് സർവ്വാധിപത്യം സ്ഥാപിക്കാൻ ആരംഭിക്കുകയാണ്. നഗരവീഥികളിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു.
"വരൂ നമുക്കൊന്ന് പുറത്തുപോകാം... ആദ്യമായി കണ്ടതല്ലേ ഒരല്പം റൊമാന്റിക് ആയാലെന്താ..?"
"അത്... പുറത്ത് എവിടെ..?"
"ഹാ ഈ നഗരത്തിൽ രണ്ടു മനുഷ്യർക്ക് എവിടേക്ക് നിൽക്കാനും നടക്കാനും ഇരിക്കാനും കിടക്കാനും പറ്റുമോ അവിടെയൊക്കെ... നീ വരുന്നുണ്ടെങ്കിൽ വാടാ ചെറുക്കാ..."
"ആരെങ്കിലും കണ്ടാൽ..?"
"ഇതൊരു ബോറൻ ചോദ്യം ആണെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്...
എന്തെങ്കിലുമൊക്കെ പറയണം എന്താ അതിനും പറ്റില്ല എന്നാണോ..."
ഇളം ചൂട് തന്റെ ശബ്ദത്തിൽ കലർത്തി അദ്ദേഹം ചോദിച്ചു.
"ഏല്ലാവരോടുമോ? അപ്പൊ കുറെ പേര് ഇങ്ങനെ കണ്ടിട്ടുണ്ടാവുമല്ലോ... ല്ലേ..?"
അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
"വാ... അവിടെ ടേബിളിൽ കാറിന്റെ കീയുണ്ട്, അത് എടുത്തിട്ട് വാ..."
"ഹാ"
.................
തിരക്കേറിയ നഗരവീഥിയിലൂടെ അപരിചിതത്വം വിട്ടുമാറാത്ത രണ്ടു പുരുഷന്മാർ സ്വൽപ്പം റൊമാന്റിക്കോടെ കാറിൽ യാത്രചെയ്തുകൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ എന്തൊക്കെയോ തമാശകൾ പറഞ്ഞ് അവർ ചിരിക്കുന്നു.
"നിങ്ങൾ കല്യാണം കഴിച്ചിട്ടില്ലേ..?"
"ഹാ അങ്ങനെ ഒരു പറ്റ് പറ്റി..." ചെറുതായി ഒന്ന് ചിരിച്ചു.
പിന്നെ ഭൂതകാലത്തിന്റെ നിറമില്ലാത്ത ഓർമ്മകൾ ലയിച്ചുചേർന്ന ഇന്നലെകളുടെ ജലാശയത്തിൽ ഊളിയിട്ടിറങ്ങികൊണ്ട് തന്റെ കഥകളെല്ലാം അദ്ദേഹം അവനോട് പറഞ്ഞുകൊണ്ടിരുന്നു.
വളരെ അക്ഷമനായി അവൻ എല്ലാം കേൾക്കുകയായിരുന്നു.
"പ്പോൾ നിങ്ങൾക്ക് വിഷമം തോന്നിയില്ലേ..?"
"ഹം... ആദ്യം തോന്നിയിരുന്നു. പിന്നെ പിന്നെ അതൊക്കെ വിട്ടു മാറി. സമയം മെനക്കെടുത്താൻ ദൈവം ഓരോ ചിന്ത നമ്മുടെ തലച്ചോറിലേക്ക് കുത്തിക്കേറ്റും, അതിനെ വകവെക്കാതെ മുന്നോട്ടു പോകുന്നവർക്കല്ലേ ഭൂമിയിലെ പറുദീസ ദൈവം ഒരുക്കിയത്... ല്ലേ..?"
അദ്ദേഹത്തിന്റെ തത്വജ്ഞാന സംസാരത്തിൽ നമ്മുടെ പയ്യൻ അലിഞ്ഞുപോയി. അതൊരു തരം അനുകമ്പയായി വല്ലാത്തൊരു സ്നേഹമായി.
"ഹാ സമയായി നമുക്കൊരു ഡിന്നർ കഴിക്കാ..."
"നിക്ക് വിശപ്പില്ല. നിങ്ങൾ കഴിച്ചു വാ... ഞാൻ കാറിൽ ഇരിക്കാ..."
"വാട്ട് നോൺസെൻസ് ആർ യു ടോക്കിങ്... യു ഷുഡ് ജോയിൻ വിത്ത് മി..." കാറു നിർത്തിക്കൊണ്ട് ഒരൽപം ദേഷ്യത്തോടെയാണ് അദ്ദേഹം പറഞ്ഞു വച്ചത്. പിന്നെ അവൻ ഒന്നും മിണ്ടിയില്ല അദ്ദേഹത്തെ അനുഗമിച്ചു.
അവൻ ചുറ്റിനും പേടിയോടെ നോക്കുന്നുണ്ട്, ആരെങ്കിലും കണ്ടാലോ എന്ന ആശങ്കയാണ് അവനെ അസ്വസ്ഥരാക്കുന്നത്.
"നീയെന്താ വെച്ചാ ഓർഡർ ചെയ്തോളൂ, ഇന്നത്തെ ട്രീറ്റ് എന്റെ വക അല്ലേ, യു ആർ ലക്കി മാൻ..."
"ഹാ... യു ഓർഡർ ചെയ്യ്, ഞാൻ എന്തായാലും കഴിക്കും."
അയാൾ അവനെ വാത്സല്യത്തോടെ നോക്കി. അവന്റെ കണ്ണുകൾക്ക് നക്ഷത്രത്തിളക്കമുണ്ടായിരുന്നു അവന്റെ മുഖത്ത് ഇന്നേവരെ ഒരു നൈറ്റ് ഫ്രണ്ടിലും കാണാത്ത അനുഭൂതി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. സമൃദ്ധമായ അത്താഴം കഴിച്ച് അവര് റസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി.
സമയം 10 മണി കഴിഞ്ഞിട്ടുണ്ടാവണം.
"ഫ്ലാറ്റിലേക്ക് ആണോ?"
കാറിൽ കയറിക്കൊണ്ട് അവൻ ചോദിച്ചു.
"ഇല്ല..." ചുമരുകൾ കൊണ്ട് മറക്കപ്പെട്ടതിൽ അപരിചിതത്വം പേറി പരസ്പരം കണ്ണിലേക്ക് നോക്കിയിരിക്കുന്ന നിന്നെയോ എന്നെയോ കാണാൻ ഇന്നത്തെ ദിവസം കാത്തുനിൽക്കില്ലല്ലോ... നിനക്ക് രാവിലെ പോകേണ്ടേ..? അപ്പൊ പിന്നെ ഇപ്പോൾ തന്നെ ഫ്ലാറ്റിൽ പോയിട്ട് എന്തിനാ... വാ നമുക്ക് എന്തെങ്കിലും പറഞ്ഞ് ഇരിക്കാൻ ഒരിടം വരെ പോവാ..."
"അതെവിടാ?"
"നീ കേറൂ കൊച്ചുണ്ടാപ്രി, ഈ നഗരം എനിക്ക് അന്യമല്ല."
കാർ മുന്നോട്ട് നീങ്ങി.
ഇപ്പോൾ തിരക്ക് കുറവുണ്ട്. പലയിടത്തും വെളിച്ചങ്ങൾ മെല്ലെ അണഞ്ഞു തുടങ്ങി. അങ്ങാടിക്കുരുവികളുടെ ഒരു മൂളൽ പോലും ഈ അർദ്ധരാത്രിയിൽ എവിടെയും കേൾക്കാനില്ല. പക്ഷേ നഗരം ഉറങ്ങിയിട്ടില്ല. ഉറങ്ങി എന്ന് ഭാവിക്കുന്നവരാണ്. ഇരുട്ടിന്റെ മറവിൽ നടക്കുന്ന എന്തൊക്കെ കോപ്രായങ്ങൾ ഇവിടെയുണ്ട്.
നിശബ്ദമായ ഒരിടത്ത് റോഡരികിൽ ആ കാറു നിർത്തി.
"പുറത്തിറങ്ങണോ അതോ കാറിൽ ഇരിക്കണോ?"
"പുറത്തിറങ്ങാം, അല്പം നല്ല വായു ശ്വസിക്കാലോ?"
ഇവിടുത്തെ വായുവിന്റെ പവിത്രതയോ ശുദ്ധിയോ അളന്നാൽ അവന്റെ ഈ വാക്കുകൾ അപ്രസക്തമാകുമെന്ന് ഫാക്ടറി പുക തിന്ന് ശ്വാസതടസ്സം നേരിടുന്ന ഈ നഗരത്തെക്കുറിച്ച് ചില മനുഷ്യർക്കെങ്കിലും ബോധ്യമുണ്ടാകണം.
അവർ രണ്ടുപേരും പുറത്തിറങ്ങി.
"ഹാ... എന്താ ഇത് അകലെ മാറി നിൽക്കുന്നെ... ഒന്ന് അടുത്തു നിൽക്കെടാ... ഇപ്പോഴും പേടിയും നാണമൊന്നും മാറിയില്ലേ?"
"ഹേയ് അതില്ല."
അപരിചിതത്വത്തെ നിഷ്ക്രൂരം കൊന്നുകളഞ്ഞ രണ്ടു മനുഷ്യന്മാർ പരസ്പരം ചേർന്നു നിന്നു.
അസ്വാഭാവികതയില്ല, അസാധാരണത്വമേ ഇല്ല, കേൾക്കാനൊരാൾ..! അത്രയേ അതിനർത്ഥമാക്കാൻ കഴിയൂ.
"വൺ നൈറ്റ് ഫ്രണ്ട് കുറെ കാലമായി ഉപയോഗിക്കുന്നുണ്ടോ?"
പയ്യനോട് അയാൾ ചോദിച്ചു.
"ഇല്ല, ഒരു മൂന്നുമാസമായൊള്ളൂ. ഞാൻ ചെറുപ്പം മുതലേ അല്പം ഇൻട്രോവേർട്ടാണ്. ആരോടും ഒന്നും പറയാനോ ആരുമൊന്നും പറയുന്നത് കേൾക്കാനോ ഞാൻ നിൽക്കാറില്ല. ഇപ്പൊ പിന്നെ അതൊരു വലിയ പ്രശ്നമായി തോന്നിത്തുടങ്ങി. നിക്ക് എടുത്തുപറയാൻ വിധം സുഹൃത്തുക്കളില്ല, അപ്പോഴാണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നത്. അപ്പോ പിന്നെ ചുമ്മാ ഒന്ന്..!''
"ഈ സൈറ്റിൽ നിന്ന് നല്ലൊരു ഫ്രണ്ടിനെ കിട്ടുമെന്ന് ആരാണ് നിന്നോട് പറഞ്ഞത്?"
പുച്ഛത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയുമാണ് അദ്ദേഹം അത് ചോദിച്ചത്.
"ഉപയോഗിച്ചുതുടങ്ങി കഴിഞ്ഞപ്പോഴാണ് അതിൽനിന്ന് നല്ല സുഹൃത്തുക്കൾ കിട്ടാനില്ല എന്ന് അറിഞ്ഞത്, ആദ്യമായി പരിചയപ്പെട്ട ഒരാൾ നേരിൽ കാണാൻ പോയി. അയാൾ നിർബന്ധിപ്പിച്ചത് കൊണ്ട് ഞങ്ങൾക്കിടയിൽ ചിലതൊക്കെ സംഭവിച്ചു. അതാണ് ഇതിനൊക്കെ തുടക്കം. നിങ്ങൾ അങ്ങനെ കുറേകാലമായോ? നിങ്ങളുടെ മുഖം തന്നെ പറയുന്നുണ്ട് എത്രയോ പേരെ നിങ്ങളുടെ ഫ്ളാറ്റിൽ ക്ഷണിക്കപ്പെട്ടതിൽ ഇന്നത്തെ ഒരാൾ മാത്രമാണ് ഞാൻ... ല്ലേ?"
"നീ വരുന്നതുവരെ അങ്ങനെയായിരുന്നു, എന്നത്തെയും പോലെ ഒരാൾ.
പക്ഷേ...... ഹാ അത് വിട്..."
"ഇപ്പോൾ എന്തു തോന്നുന്നു?"
"നിന്റെ കൈ താ"
ഒരു നിമിഷം മന്ദീഭവിച്ചു നിൽക്കെ അവന്റെ കൈ അദ്ദേഹം പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു.
"അറിയുന്നുണ്ടോ?"
നെഞ്ചിടിപ്പല്ല, ഉള്ളിൽ ഒരു സുനാമി ആർത്തിരമ്പുന്ന പോലെ അയാളുടെ ശരീരത്തിനകത്ത് സംഭവിക്കുന്നത് അവൻ അനുഭവിച്ചറിഞ്ഞു.
ആത്മാവിലാണ് തൊട്ടത്. അവന്റെ കൈകൾ വിറകൊണ്ടു, ധൃതിയിൽ കൈ പിൻവലിച്ചു.
"വരൂ നമുക്ക് പോകാം."
"എങ്ങോട്ട് പോണം?"
"നമുക്ക് ഫ്ലാറ്റിൽ പോകാം, നിങ്ങൾ സാഹിത്യം പറഞ്ഞ് സമയം മെനക്കെടുത്തുകയാണ്... സമയമേറി ഫ്ലാറ്റിൽ പോയാലും ഇന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ നെഞ്ചത്ത് മാത്രം തൊട്ടാൽ പോരല്ലോ എനിക്ക്..."
"പിന്നെ എവിടെയൊക്കെ തൊടണം?"
"ച്ചേ ഇങ്ങേരിത്... നാളെ രാവിലെ തന്നെ എനിക്ക് പോകണം, അതിനുമുൻപ് ഒരു മണിക്കൂറെങ്കിലും ഉറങ്ങാതെ എങ്ങനെ?"
"ഹ്മ്മ് വാ കേർ..."
അർദ്ധരാത്രി അതിന്റെ പരമസ്ഥാനത്തെത്തി. റോഡിലൂടെ തെരുവുപട്ടികൾ കടിപിടി കൂടി നടക്കുന്നു. തെരുവോരങ്ങളിൽ കാലറ്റം പുതപ്പ് എത്താതെ ആരൊക്കെയോ കിടന്നുറങ്ങുന്നു. ഇടയ്ക്കിടെ ചീറിപ്പാഞ്ഞു ചില വാഹനങ്ങൾ മാത്രം അങ്ങോട്ടുമിങ്ങോട്ടും ഓടിയകലുന്നു.
"ഫ്ലാറ്റിലേക്ക് പോകുന്നത് ഞാൻ ഒറ്റക്കാണ്. ഇത്ര മതി നിന്റെ കൂടെ..." ഒരല്പം നെടുവീർപ്പോടെ പാതിമുറിഞ്ഞ അദ്ദേഹം പറഞ്ഞു വച്ചു. "വൺ നൈറ്റ് ഫ്രണ്ടുകൾ വരുന്ന ദിവസം ഒന്നും ഞാൻ ഉറങ്ങിയിട്ടില്ല, ഇന്നെനിക്ക് ഉറങ്ങണം എന്ന് തോന്നുന്നു. ഞാൻ ഉറങ്ങിയിട്ടില്ല എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാകണമല്ലോ?"
"അപ്പൊ നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല, അതായിരിക്കണം വാസ്തവം."
കാറിന്റെ വേഗത അല്പം കുറച്ചുകൊണ്ട് അദ്ദേഹം അവന്റെ മുഖത്തേക്ക് നോക്കി.
"ദാ അവിടെ കാണുന്ന ആ സിഗരറ്റ് പാക്ക് എടുക്ക്, ഒരു സിഗരറ്റെടുത്ത് കത്തിച്ചു താ... ലാമ്പ് ദാ അപ്പുറത്ത്..."
നിരുത്സാഹത്തോടെയാണെങ്കിലും അവനതു ചെയ്തു. അദ്ദേഹത്തിന്റെ ചുണ്ടുകളിലേക്ക് സിഗരറ്റ് അവൻ വെച്ച് കൊടുത്തു. ദീർഘമായ ഒരു നിശ്വാസത്തിൽ വലിയൊരളവിൽ പുക പുറത്തേക്ക് തള്ളിക്കൊണ്ട്,
"നിന്നെ എവിടെയാണ് ഇറക്കേണ്ടത്..?"
"ഹാ... നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇറക്കിയാൽ മതി."
അദ്ദേഹം കാറിന് വേഗത കൂട്ടി. പിന്നെ രണ്ടു പേർക്കിടയിൽ മൗനം കൊടികുത്തി വാണു.
"...ഹ്മ്മ് ദെ ഇവിടെ പോരേ? നീ എവിടേക്ക് പോവും പ്പോ ഇനിയും സൈറ്റിൽ കയറി വേറെ ആരുടെയെങ്കിലും കൂടെ പോകുമോ?"
അവഗണനയുടെ ഒരു ചെറുപുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തേക്ക് നീട്ടിക്കൊണ്ട് ചോദ്യത്തിന് മറുപടി പറയാതെ അവൻ കാറിൽനിന്നിറങ്ങി. ഹാ അല്ലെങ്കിലും ഇതിൽ കൂടുതൽ സംഭവിക്കാൻ പാടില്ല എന്ന് ഏതെങ്കിലും അദൃശ്യശക്തി കരുതിയിട്ടുണ്ടാവണം. അവൻ മനസിൽ കരുതി.
സൈഡ് ഗ്ലാസിൽ തട്ടി വിളിച്ചപ്പോൾ അദ്ദേഹമത് താഴ്ത്തി.
"ഹാ വേറൊന്നും വേണ്ട. ഒരുപക്ഷേ ഞാൻ ഒന്നും അർഹിക്കുന്നുണ്ടാവില്ല. നിങ്ങൾക്ക് നിങ്ങളുടെ പേര് എങ്കിലും പറഞ്ഞുകൂടെ? ഹതോ എന്നെ ഒഴിവാക്കിയിട്ട് സൈറ്റിൽ കയറി അടുത്ത ക്ലെയിന്റിനെ കണ്ടുപിടിക്കാൻ ആണോ?"
"നീ നല്ല കുട്ടിയാണ്, ആ സൈറ്റിലെ അക്കൗണ്ട് കളയണം എന്ന് ഞാൻ പറയില്ല പക്ഷേ അത് എപ്പോൾ ഉപയോഗിക്കണമെന്ന് തോന്നുന്നുവോ അപ്പോൾ നിനക്ക് എന്നെ തേടി വരാം. അതെന്തിന്, എന്നോ എപ്പോഴാ ഒന്നും ഇല്ല... എന്തിനും എപ്പോഴും. പക്ഷേ ഇന്ന് രാത്രി ഒരു പക്ഷേ നമ്മൾ ഒരുമിച്ചിരുന്നു എങ്കിൽ അതിൽ ഏറ്റവും വലിയ നഷ്ടം നിനക്കായിരുന്നു..."
"എന്താണ് പറയുന്നത് മനസ്സിലായില്ല... പ്ലീസ് എക്സ്പ്ലെയിൻ..."
"ഇപ്പോൾ ഒരു വിശദീകരണപ്രസംഗം നടത്താൻ സമയമില്ല. ഗുഡ് നൈറ്റ് ഡിയർ വൺ നൈറ്റ് ഫ്രണ്ട്. ഹാ സോറി സോറി ഞാനൊരിക്കലും നിന്നെ ആ ലിസ്റ്റിൽ പെടുത്തില്ല. ശരിയ്ക്കും നീ സ്പെഷ്യൽ ആയിരുന്നു. യൂ ആർ വെരി സ്പെഷ്യൽ ഫോർ മി... ഒക്കെ... സേഫ് ആയിരിക്ക്... ഗുഡ് നൈറ്റ്..."
"മ്മ്മ് ഗുഡ് നൈറ്റ്..."
കാർ പിന്നോട്ടെടുത്തു.
നിരാശ വിഴുങ്ങിക്കൊണ്ട് അത് അവസാനമായി നോക്കിനിൽക്കാൻ അവൻ നിന്നില്ല.
സമയം ഒരുമണി ആയിട്ടുണ്ടാവണം.
ഫോണെടുത്ത് സൈറ്റിൽ കയറി നോക്കി, ചിലരൊക്കെ ഓൺലൈനിലുണ്ട്. ബാക്കിയുള്ള അഞ്ചര മണിക്കൂറിൽ ആരെങ്കിലുമായി ബന്ധപ്പെടാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിൽ അവൻ പലർക്കും മെസ്സേജ് അയച്ചു കൊണ്ടിരുന്നു.
തനിക്കുള്ള ഒരു മാരകരോഗം അവനിൽ നിക്ഷേപിക്കാനുള്ള അവസരത്തെ മനപ്പൂർവ്വം അദ്ദേഹം ഒഴിവാക്കിയതിൽ നമ്മുടെ പയ്യൻ എത്രത്തോളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കണം.
അവൻ ആരുടെ കൂടെ എവിടേയൊക്കെ പോയി ഇന്ന് ഉറങ്ങാതിരുന്നാലും അദ്ദേഹം ഇന്ന് സുഖമായുറങ്ങും.
തീർച്ച.