ഹോളി ഹെൽ
പതിയെ അവന്റെ ചിന്തയെ കെട്ടഴിച്ച് വിട്ടു. അത് ഏത് ചിന്തയെയും സ്വീകരിക്കുന്ന ശാന്തമായ കടലായി. കെട്ടഴിച്ച് വിട്ടാൽ ഓടിയൊളിക്കുന്ന കുതിരയെ പോലെയല്ലല്ലോ മനസ്സ്, അത് കെട്ടിയിടുമ്പോൾ ഓടുകയും കെട്ടഴിച്ചാൽ നിൽക്കുകയും ചെയ്യുന്നു.

"എൻജോയ് അൺഇന്ററപ്റ്റഡ് സോങ് ഓൺലി ഓൺ സ്പോട്ടിഫൈ പ്രീമിയം", 'when you're high on emotions...’, ഗാനം കറങ്ങിത്തുടങ്ങി. മനസ്സിനുള്ളിലെ കടലിരമ്പം അവന് കേൾക്കാം. പതിയെ അവനിലെ ഞെരുക്കം ആ ഇരമ്പലിനെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. എല്ലാത്തിനെയും മുറിച്ചുകൊണ്ടൊരലർച്ച, കെട്ടിടം ഒന്ന് കുലുങ്ങി, അതിൽ പ്രായാധിക്യം മൂലം വിശ്രമജീവിതം നയിക്കുകയായിരുന്ന ചിലന്തി അവസാന ശ്വാസവും വിഴുങ്ങി. റിഷി ചുറ്റും നോക്കി, 1 2 3 4 5... 14, 14×5 പതിയെ അവന്റെ ചിന്തയെ കെട്ടഴിച്ച് വിട്ടു. അത് ഏത് ചിന്തയെയും സ്വീകരിക്കുന്ന ശാന്തമായ കടലായി. കെട്ടഴിച്ച് വിട്ടാൽ ഓടിയൊളിക്കുന്ന കുതിരയെ പോലെയല്ലല്ലോ മനസ്സ്, അത് കെട്ടിയിടുമ്പോൾ ഓടുകയും കെട്ടഴിച്ചാൽ നിൽക്കുകയും ചെയ്യുന്നു.
പതിയെ ഫോൺ കയ്യിലെടുത്തു. പ്രക്ഷുബ്ധമായ മനസ്സിനെ തടുക്കാൻ അതിലും വലിയ ആയുധമേതുണ്ട് വേറെ? അവൻ ഇൻസ്റ്റഗ്രാം ഫീഡിലൂടെ കറങ്ങി താഴേക്ക് സ്ക്രോൾ ചെയ്തു, അനന്തമായ സാധ്യതകളിലേക്ക്. പെട്ടെന്ന് അവന്റെ കൈ നിശ്ചലമായി. "എന്നെ നയിക്കുന്ന ഗുരു" എന്ന അടിക്കുറിപ്പോടെ കണ്ട ആ ചിത്രം അവന്റെ ഫോണിന് പരിക്കേൽപിച്ചു. 'ഛടെ..!’ താഴെ നിന്നെഴുന്നേറ്റ ഫോൺ ആ ചിത്രത്തെ മായ്ച്ചുകളഞ്ഞു. അവൻ കണ്ണുകളടച്ച് കിടന്നു.
അവൻ പതിയെ കണ്ണുകൾ തുറന്നു, മുകളിൽ കറങ്ങുന്ന ഫാൻ അകത്തും പ്രവർത്തിച്ചു. മുരളിച്ചയോടെ കറങ്ങുന്ന ഫാനിന് കീഴെ അവൻ ഉന്മത്തനായി. ഗുരു അവനെ അരിച്ചിരുന്നു, ചിതലിനെ പോലെ. ഉറക്കിൽ നിന്നെന്ന പോലെ ഉണർന്ന അവന് ബോധം തിരികെ വരാൻ നിമിഷങ്ങളെടുത്തു. അവൻ പതിയെ ഓർമ്മകളെ പുസ്തകത്താളുകൾ കൊണ്ട് കഴുകി ശുദ്ധിയാക്കാൻ ശ്രമിച്ചു, നടന്നില്ല. പകരം പുസ്തകത്താളുകൾ അഴുക്ക് പുരണ്ട് കിടന്നു.
സൂര്യൻ ആരെയും കാത്തുകിടന്നില്ല. മാനം ഇരുണ്ടു. പെട്ടെന്നു തന്നെ അവൻ ബാത്ത് ടബിലേക്ക് കുതിച്ചു. കുളിച്ചു വസ്ത്രം മാറി ദിവ്യ മാല ചുരുട്ടിക്കെട്ടി അവൻ പുറത്തിറങ്ങി. അപ്പോഴേക്കും ഗുരു കറ പുരണ്ടവരെ സ്വർഗത്തിലേക്ക് നയിക്കാൻ വേണ്ടി തയ്യാറെടുക്കുകയായിരുന്നു. അവൻ തീരുമാനിച്ചു, എനിക്ക് ഗുരു വാഴും സ്വർഗമല്ല, ആശുദ്ധമാക്കപ്പെട്ടവർ വാഴുന്ന നരകം മതി, ദി ഹോളി ഹെൽ..!