നടു നിവർത്തൽ

പതിവു പോലെ,
ഈർക്കിലികളെല്ലാം
നീ ചുറ്റിപ്പിടിച്ചുടനെ
ചൂലിൽ നിന്നൂർന്നു പോയത്!
വാ കീറി കരഞ്ഞൊരു
കുടത്തെ,
നീ വലിച്ചടുപ്പിച്ച്
ഒക്കത്തേക്ക് വെച്ചത്!
അതുവരെ
കപ്പി കാറികൂവിയത്!
വീട്ടിൽ
വിറകിനിടയിലൊരു
കുഞ്ഞെനെലിയോടൊത്ത്
നീ
ഒളിച്ചേ കണ്ടേ കളിച്ചത്!
അടുപ്പിന്റെ കണ്ണിൽ
പൊടി പോയത്,
നീ ഊതി കൊടുത്തത്!
പഞ്ചസാര പാത്രത്തിലൊരു
കള്ളന് നീ,
പരോൾ അനുവദിച്ചത്!
വിസ്സിലടിച്ചുല്ലസ്സിച്ചു
പുറത്തു പോവാൻ കഴിയാതെ പോയൊരുതരി
കാറ്റിനും നീ
വഴി പൊക്കി കൊടുത്തത്!
ഏറെ നേരമെടുത്തിസ്തിരി
പ്പെട്ടിയെ ഉന്തിയുന്തിയുറക്കിയത്!
ഒറ്റയ്ക്ക് നിന്നൊരു
മോപ്പിനൊപ്പം
നിലം മുഴുവൻ
കറങ്ങാൻ പോയത്!
കല്ലേലൊരു
ചെളിക്കുന്നിനെ
കുളിപ്പിച്ചു
മിടുക്കിയാക്കിയത്!
...
പതിവില്ലാതെ,
മോതിരവിരലും
കഴുത്തുമുരച്ചു കഴുകിയത്!
നടുനിവർത്തിയത്...
ഈർക്കിലികളെല്ലാം
നീ ചുറ്റിപ്പിടിച്ചുടനെ
ചൂലിൽ നിന്നൂർന്നു പോയത്!
വാ കീറി കരഞ്ഞൊരു
കുടത്തെ,
നീ വലിച്ചടുപ്പിച്ച്
ഒക്കത്തേക്ക് വെച്ചത്!
അതുവരെ
കപ്പി കാറികൂവിയത്!
വീട്ടിൽ
വിറകിനിടയിലൊരു
കുഞ്ഞെനെലിയോടൊത്ത്
നീ
ഒളിച്ചേ കണ്ടേ കളിച്ചത്!
അടുപ്പിന്റെ കണ്ണിൽ
പൊടി പോയത്,
നീ ഊതി കൊടുത്തത്!
പഞ്ചസാര പാത്രത്തിലൊരു
കള്ളന് നീ,
പരോൾ അനുവദിച്ചത്!
വിസ്സിലടിച്ചുല്ലസ്സിച്ചു
പുറത്തു പോവാൻ കഴിയാതെ പോയൊരുതരി
കാറ്റിനും നീ
വഴി പൊക്കി കൊടുത്തത്!
ഏറെ നേരമെടുത്തിസ്തിരി
പ്പെട്ടിയെ ഉന്തിയുന്തിയുറക്കിയത്!
ഒറ്റയ്ക്ക് നിന്നൊരു
മോപ്പിനൊപ്പം
നിലം മുഴുവൻ
കറങ്ങാൻ പോയത്!
കല്ലേലൊരു
ചെളിക്കുന്നിനെ
കുളിപ്പിച്ചു
മിടുക്കിയാക്കിയത്!
...
പതിവില്ലാതെ,
മോതിരവിരലും
കഴുത്തുമുരച്ചു കഴുകിയത്!
നടുനിവർത്തിയത്...