നായകർ

കാലം പറയും കഥയിൽ
കടലാണ് നായകൻ
കാര്യം തിരയും നേരം
കരയോളം സഹായി മാറ്റാരുമില്ല
സൂര്യ താപമോർത്ത് ചിലർക്ക് ചന്ദ്രനെയാണ് പ്രിയം
സ്വയം കത്തിയെരിയുന്നതെന്തിനെന്നാരും തിരയില്ല
ആർത്തിരമ്പി വന്ന തിരമാലകൾ
കിനാവുകളുടെ ചിറകൊടിച്ചപ്പോ
കാറ്റതിലുണ്ടെന്നാരുമറിഞ്ഞില്ല
കാറ്റിനെ പ്രണയിച്ചവരോട് കാർമേഘം പറഞ്ഞൊരു കഥയുണ്ട്
നിശബ്ദതയുടെ കാരണം തേടിയലയണ്ട നിങ്ങൾ
കരങ്ങളിലെ തഴമ്പുകളതിനെല്ലാം സാക്ഷിപറയും