കൂട്ടില്ലാത്ത കൂട്

ഇണയെ നഷ്ടപ്പെട്ടവന്റെ
കൂടിരിക്കുന്ന ചില്ലയിൽ പോയിരുന്നിട്ടുണ്ടോ?
ഒന്നിച്ചു പറന്ന ചിറകുകളിലൊന്ന് പോയതിൽ പിന്നെ
പറക്കാൻ പേടിയായവന്റെ അടുത്ത്.
ഒറ്റച്ചിറകിന്റെ തണലിൽ പൈതങ്ങൾക്ക് ചൂടേകി
കൂട്ടിൽ കൂട്ടിരിക്കുന്നവന്റെ കൂടെ.
കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടാതെ
ഹൃദയങ്ങൾ കൊണ്ട് മാത്രം മിണ്ടുന്ന നിമിഷങ്ങൾക്കൊപ്പം.
തുളുമ്പാൻ വെമ്പിയ കണ്ണുകളെയും ഉള്ളത്തെയും
ശാസിച്ചു നിർത്തിയ നിമിഷങ്ങൾക്കൊപ്പം.
പറഞ്ഞതത്രയും കൂടെ പറന്ന ആകാശങ്ങളെ കുറിച്ചും
ചേക്കേറിയ ചില്ലകളെക്കുറിച്ചും
ബാക്കിയായ തൂവൽ ചൂടിനെ കുറിച്ചും മാത്രം.