അഞ്ച് കവിതകൾ

1.
ആകാശം
പെറ്റുകൂട്ടുന്ന
അപ്പൂപ്പൻതാടികളാണ് മേഘങ്ങൾ
2.
ഒറ്റച്ചിറകുള്ള
പൂമ്പാറ്റയെ പിടിക്കാനാവില്ല,
പറക്കലിനേക്കാൾ വേഗത്തിൽ ഓടിക്കളയും
3.
കാറ്റൊരു
ചാരപ്പണിക്കാരനാണ്
മണങ്ങളെയത് ഒറ്റിക്കൊടുക്കുന്നു
4.
പാറ്റിപ്പരത്തിയ
മീൻകുഞ്ഞുങ്ങളെ
തള്ളമീൻ തിന്നുതീർക്കുന്നു
ഒരു പുഴ വരണ്ടുണങ്ങുന്നു
5.
നുണവിത്ത് മുളക്കാത്ത
പ്രണയഭൂമികളില്ല,
സന്തുലിതാവസ്ഥയിലല്ലോ
ജീവിതമധുരം.
ആകാശം
പെറ്റുകൂട്ടുന്ന
അപ്പൂപ്പൻതാടികളാണ് മേഘങ്ങൾ
2.
ഒറ്റച്ചിറകുള്ള
പൂമ്പാറ്റയെ പിടിക്കാനാവില്ല,
പറക്കലിനേക്കാൾ വേഗത്തിൽ ഓടിക്കളയും
3.
കാറ്റൊരു
ചാരപ്പണിക്കാരനാണ്
മണങ്ങളെയത് ഒറ്റിക്കൊടുക്കുന്നു
4.
പാറ്റിപ്പരത്തിയ
മീൻകുഞ്ഞുങ്ങളെ
തള്ളമീൻ തിന്നുതീർക്കുന്നു
ഒരു പുഴ വരണ്ടുണങ്ങുന്നു
5.
നുണവിത്ത് മുളക്കാത്ത
പ്രണയഭൂമികളില്ല,
സന്തുലിതാവസ്ഥയിലല്ലോ
ജീവിതമധുരം.