ബുദ്ധയാത്രയുടെ കാണാപ്പുറങ്ങൾ
ഇരുപത്തിയൊൻപതാം വയസ്സിൽ ദേശവും, പദവിയും, ഭാര്യയെയും, കുഞ്ഞിനേയും ഉപേക്ഷിച്ച് യാത്രയായ ശേഷം കപിലവസ്തുവിനും, അദ്ദേഹത്തെ ചുറ്റി നിന്നിരുന്ന മനുഷ്യർക്കും, ദേശത്തിനും എന്താണ് സംഭവിച്ചത്? ചരിത്രവും ഫിക്ഷനും സമന്വയിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരമരുളി രചയിതാവ് രാജേന്ദ്രൻ എടത്തുംകര കഥാപാത്രങ്ങളിലൂടെ വായനക്കാരോട് സംവാദിക്കുന്നു.

ഞാനും ബുദ്ധനും ഇന്നോളം നമ്മൾ കേട്ടറിഞ്ഞ ഗൗതമബുദ്ധന്റെ കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥ. രാജേന്ദ്രൻ എടത്തുംകര രചിച്ച ഞാനും ബുദ്ധനും വായനയുടെ പുതിയൊരു ലോകമാവുന്നത് തെളിഞ്ഞൊഴുകുന്ന ഭാഷയോ, ആഖ്യാന മികവ് കൊണ്ടോ അല്ല.
സിദ്ധാർഥ രാജകുമാരനില്ലാത്ത കപിലവസ്തുവും, അദേഹത്തിന്റെ പ്രിയപ്പെട്ടവരും, അവരുടെ ചിന്തകളും, വികാരവും എരിയുന്ന തീച്ചൂള പോലെയുള്ള കഥയാവുന്നതിനാലാണ്. സിദ്ധാർഥനു ചുറ്റും നിന്നിരുന്ന മനുഷ്യരുടെ ജീവിതം കനലെരിയുന്ന നെരിപ്പോട് പോലെയാണ്. ഓരോ മനുഷ്യർക്കും പറയാനുള്ള വാക്കുകൾ നെഞ്ചിലേക്ക് കോരിയിടുന്ന ആഖ്യാനവും പാത്രസൃഷ്ടിയും സംഗമിക്കുന്ന ചുരുക്കം ചില നോവലുകളിൽ ഒന്നാണ് ഞാനും ബുദ്ധനും.
ഇരുപത്തിയൊൻപതാം വയസ്സിൽ ദേശവും, പദവിയും, ഭാര്യയെയും, കുഞ്ഞിനേയും ഉപേക്ഷിച്ച് യാത്രയായ ശേഷം കപിലവസ്തുവിനും, അദ്ദേഹത്തെ ചുറ്റി നിന്നിരുന്ന മനുഷ്യർക്കും, ദേശത്തിനും എന്താണ് സംഭവിച്ചത്? ചരിത്രവും ഫിക്ഷനും സമന്വയിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരമരുളി രചയിതാവ് രാജേന്ദ്രൻ എടത്തുംകര കഥാപാത്രങ്ങളിലൂടെ വായനക്കാരോട് സംവാദിക്കുന്നു.
ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങിപ്പോകുന്ന മനുഷ്യർ സമ്മാനിക്കുന്ന ഇരുട്ട് ഭയാനകമാണ്. അവരുടെ നിശ്ശബ്ദത ഹൃദയത്തെ കൊത്തിവലിക്കുന്നത് ഭീകരമായൊരു അവസ്ഥയാണ്. ആ ഭീതിപ്പെടുത്തുന്ന നിശബ്ദതയെ കപിലവസ്തുവിൽ മുറിവേൽക്കാത്തവരായി ഇനി ആരുണ്ട് എന്ന ചോദ്യത്തിലൂടെ വെളിപ്പെടുത്തുന്നു. ബുദ്ധവിഹാരത്തിലേക്ക് കൊട്ടാരത്തിൽ നിന്നും സന്ദേശവുമായി പോകുന്ന ഒൻപത് പേരും അപ്രത്യക്ഷരാവാൻ കാരണം ആരാണെന്നും എന്താണെന്നും അറിയുന്ന നിമിഷം ചെറുതായെങ്കിലും അനുവാചകരിൽ വെറുപ്പ് നുരയാൻ ഇടയായേക്കാം. ഇതുവരെ കേട്ട ബുദ്ധനിൽ നിന്നും വിഭിന്നമായ ബുദ്ധനെ പരിചയപ്പെടുമ്പോൾ ആർക്കാണ് വെറുപ്പ് നുരയാത്തത്..?
കാറ്റിനെക്കാളും, മഴയെക്കാളും ശക്തമായി മനസ്സിൽ കൊടുമ്പിരി കൊള്ളുന്ന വികാരങ്ങളെ പുറത്തേക്ക് കുടഞ്ഞിടുന്ന കഥാപാത്രങ്ങളാണ് നോവലിന്റെ മറ്റൊരു സവിശേഷത. കപിലവസ്തുവിലെ സ്ത്രീ കഥാപാത്രങ്ങളുടെ കണ്ണിലൂടെ കഥയെ അനുവാചകരിലെത്തിക്കുകയാണ് നോവലിൽ. ഒരുദാഹരണമായി കമല എന്ന കഥാപാത്രം.
'ഗർഭപാത്രത്തിൽ ഒരു ജീവൻ മുള പൊട്ടുന്നത് മുതൽ ഒരു സ്ത്രീ അവളല്ലാതെ ആവുകയാണ്. ആ നിമിഷം മുതൽ അവൾ ഒന്നല്ല രണ്ടാണ്, രണ്ടല്ല ഒന്നാണ്. വിശിഷ്ടമായ ഒന്ന്, വിശേഷമായ രണ്ട്.' തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്ന കമലയുടെ ഒരുപാട് സംഭാഷണങ്ങളിൽ ഒന്ന് മാത്രം ആണിത്. ഉത്തരം കിട്ടാതെ തപ്പിത്തടയുന്ന കാളുദായിയെ പോലെ വായനക്കാരും ഈയൊരു കഥാപാത്ര സൃഷ്ടിയിൽ ഉത്തരമില്ലാതെ തപ്പിത്തടഞ്ഞേക്കും.
ആനന്ദനിലൂടെ, ബിംബിസാരനിലൂടെ, കോസലാദേവിയിലൂടെ, ഗോപയിലൂടെ, മഹാറാണി ഗൗതമിയിലൂടെ, പകയുടെ കനലെരിയിച്ച് പരാജിതനാവുന്ന ദേവദത്തനിലൂടെ, കോകാലികനിലൂടെ കഥ പറഞ്ഞ് വായനക്കാരെ അക്ഷമരാക്കി നിർത്താൻ രചിയിതാവ് ശ്രദ്ധിച്ചിരിക്കുന്നു.
കഥയവസാനിക്കുമ്പോഴും കമലയെന്ന കഥാപാത്രത്തെ മനസ്സിൽ നിന്നും ഇറക്കിവിടാൻ ആവുന്നില്ല എന്നത് എഴുത്തുകാരന്റെ മിടുക്കിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഏറ്റവുമൊടുവിൽ നാഥനില്ലാതെ അനാഥമാവുന്ന സാമ്രാജ്യത്തിലേക്കുള്ള ദുഷ്ടശക്തികളുടെ കടന്നുകയറ്റവും പലായനവും, പിന്നീടുള്ള അതിജീവനവും അനുവാചകരിൽ വല്ലാത്തൊരു പിരിമുറുക്കമാണ് സമ്മാനിക്കുന്നത്. കവർ ചിത്രത്തെ കുറിച്ച് കൂടി പറയാതെ കുറിപ്പ് പൂർണ്ണമാവില്ല. മൻസൂർ ചെറുപ്പ തയ്യാറാക്കിയ കവർ ഡിസൈൻ ബുദ്ധയാത്രയെ സൂചിപ്പിക്കുന്നു. നീല പശ്ചാത്തലത്തിൽ കൗപീനവേഷധാരിയായ ബുദ്ധനെ തെളിഞ്ഞു കാണാം. നീട്ടിപ്പരത്തിയുള്ള ആത്മീയ ചിന്തകൾക്ക് പിടികൊടുക്കാതെ പുഴ പോലെ തെളിഞ്ഞൊഴുകുന്ന ഞാനും ബുദ്ധനും പ്രസീദ്ധീകരിച്ചത് ഡിസി ബുക്സാണ്. വില നൂറ്റിമുപ്പത് രൂപ.