ബഷീറിനെ തൊട്ട നിമിഷം!
കാണാൻ വരുന്നവരോട് ബഷീർ അണ്ഡകടാഹത്തെക്കുറിച്ച് പറഞ്ഞു, അതിലെ ഇച്ചിരോം പോന്ന ഇൻസിനെക്കുറിച്ച് പറഞ്ഞു. കൊതുകിനെപ്പറ്റി, പാറ്റയെപ്പറ്റി എന്ന് വേണ്ട എല്ലാ ജിൻസിനെപ്പറ്റിയും പറഞ്ഞു. പക്ഷേ, തന്റെ എഴുത്തിനെപ്പറ്റിയോ കവിതയെപ്പറ്റിയോ ബഷീർ പറഞ്ഞില്ല, പകരം അഴീക്കോടിന്റെ തലയിൽ തേങ്ങാ വീഴുമെന്ന് പറഞ്ഞു, എന്തിന്, ഭാര്യയെ തട്ടിക്കൊണ്ട് പോവാൻ ആളെ ആവശ്യമുണ്ടെന്ന് വരെ ബോഡ് വെച്ചു.

ചാട്ടം അത്ര മോശമൊന്നുമല്ല എന്ന് ഞങ്ങൾ അഞ്ചാൾക്ക് കട്ടായം ബോധ്യമുണ്ട്. ച്ചിരി കഷ്ടിയാണ്. എങ്കിലും ദിവ്യമായ പ്രേമത്തിന് വെറും രണ്ടേ രണ്ട് ഹാജർ വസൂലാക്കുന്നത് ഒട്ടും മോശമല്ല താനും. കാര്യം പറയാം, ലേശം നെഗളിപ്പോടെ തന്നെ പറയാം. ഒരേ രീതിയിൽ ചിന്തിക്കുന്ന ഒരേ ഭാഷയിൽ കിനാ കാണുന്ന എന്തിന്, ഒരേ പാട്ട് പോലും ഒരുമിച്ച് നാവിന്ററ്റത്ത് തൂങ്ങിയാടുന്ന ഞങ്ങൾ അഞ്ച് പേർ ജൂലൈ നാലിന് ദിവ്യമായ പ്രേമത്തിന്റെ ഖലീഫ ബഷീറിനെ തൊട്ട കഥയാണ്. അന്നത്തെ പിരീയഡ് കട്ടാക്കി വണ്ടി കയറി. കേരള സാഹിത്യ അക്കാദമി ബഷീർ സ്മരണയിൽ വൈലാലിലെ വീട്ടിൽ നടത്തുന്ന ബഷീർ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പോന്ന 'എഴുത്തുകാരായതിന്റെ' സ്വൽപശ്ശ ഗമയിലൊക്കെയാണ് വൈലാലിലെത്തിയത്ത്. ബഷീറിന്റെ ചൂടും ചൂരുമറിഞ്ഞ വഴിയും വഴിയോരങ്ങളും അവിടെക്കണ്ട പ്രായം ചെന്ന 'ബഡ്കൂസുകളെ'യുമൊക്കെക്കണ്ടപ്പോ ഗമ ഇല്ലം വിട്ട് കണ്ടം വഴിയോടി.
ദൂരെ നിന്ന് തന്നെ വൈലാലിലെ വീട്ടിലെ അക്ഷരപശ്ണി കിടക്കാത്ത മാങ്കോസ്റ്റിൻ കാണുന്നുണ്ട്. ഭേഷ്... കക്ഷിയങ്ങ് ആചന്ദ്രതാരം വളർന്നിരിക്കുന്നു! ലക്ഷണമൊത്ത നല്ല മുന്തിയ ഇനം വീട്, രണ്ടര ഏക്കറിന്റെ ആലസ്യം ഒട്ടും ഏശുന്നില്ല, (വെറുതയല്ല പാപി (ഫാബി) എലിക്കെണി വെച്ച് മഹാ പാതകം ചെയ്തത്).
വീട്ട് മുറ്റത്ത് ഓടി നടക്കുന്നവരിൽ പലരും സാഹിത്യത്തിന്റെ കുലപതികൾ... ബഷീറന്ന് പറഞ്ഞത് പോലെ പൊലയാടി മോൻ ബഷീറെന്ന വികാരം മാത്രം മനസിൽ കണ്ട് രാജ്യം വിട്ടവർ, തീവണ്ടി വിടുന്നവർ (വിടലല്ല, യൂണിഫോമിലുള്ള ബഷീർ പ്രേമിയായ ഒരു ലോകോ പൈലറ്റിനെ അവിടെ പരിചയപ്പെട്ടു) ദ്വീപുകാരി, പത്താം ക്ലാസിൽ റിസൾട്ട് കാത്തിരിക്കുന്നവർ... അങ്ങനെ നാനാ ജാതി ഇൻസിനെ ഒരുമിച്ച് കണ്ടു. കൂട്ടത്തിൽ ഞാനാദ്യം തിരഞ്ഞത് ബഷീറിനെ തൊട്ടവരെയായിരുന്നു, അതെ ബഷീറിന്റെ മക്കൾ... ചിരിച്ച് ചിന്തിപ്പിച്ച് കരയിപ്പിച്ച് കൊതിപ്പിച്ച് കടന്ന് കളഞ്ഞ ബഷീറിന്റെ രക്തവിലാസികൾ...
ഈ 'രണ്ടേക്കർ ഭൂമി തന്റെ തന്തേടെ വകയാണോയെന്ന്' ഏതാണ്ടൊരിഷ്ടൻ ചോദിച്ചാൽ വിനയപുരസരം തലയാട്ടാൻ മാത്രം പുണ്യം ചെന്ന ദേഹികൾ... ആദ്യം പേരോർത്തു. എന്തായിരുന്നു അവരുടെ പേര്... വല്ല ചൈനാ പേരും 'ഡങ്ക ഡിങ്കോ ഹോ.., ഏയ് അങ്ങനെ വരില്ല, സാറാമ്മക്ക് ആ പേരത്ര പിടിച്ചിട്ടില്ല, എന്നാൽ വല്ല റഷ്യൻ പേരും... ചപ്ലോസ്കി... അല്ല അതുമല്ല!
'സമുദ്ര ശിലയുടെ പടച്ചോൻ' സുഭാഷ് ചന്ദ്രൻ മൈക്കെടുത്തു. വേദിയിലിരിക്കുന്ന 'കുല'പതികളെ പരിചയപ്പെടുത്തി.
"എഴുത്തുകാരനും നാട്ടുകാരനുമായ സജീവൻ, പേരിനറ്റത്ത് ബഷീറിന്റെ മടിയിൽ കിടന്ന് മലയാളത്തെക്കണ്ട മലയാളിയെക്കണ്ട മലയാളത്തെ തൊട്ട അനീസ് ബഷീർ... ഷാഹിന ബഷീർ..."
സദസ് കയ്യടിച്ചു.
ആദ്യം ഷാഹിനത്ത 'പ്രേമലേഖനം' നിവർത്തിവെച്ച് വായിച്ചു. സാറാമ്മയുടെ ബോഡീസിനുള്ളിലെ 'പ്രേമസുരഭിലവും യൗവന തീക്ഷ്ണവുമായ കേശവൻ നായരുടെ പ്രേമലേഖനം ആ കാറ് മുറ്റിയ ഇടവപ്പെയ്ത്തിലും കിടന്ന് വിങ്ങി. വീണ്ടും സുഭാഷേട്ടൻ മൈക്കെടുത്തു. ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിച്ച് കാഴ്ചക്ക് പിടിതരാതെ കടന്നുകളഞ്ഞ മൂന്ന് പേരെ വെളിപ്പെടുത്തി, 'ബഷീർ......വി കെ എൻ........ഒവി വിജയൻ'
മൂന്ന് മുന്തിയ ഇനം മലയാളികൾ,
വശ്യമായ ഭാഷാ പാടവം കൊണ്ട് സുഭാഷേട്ടൻ ബഷീറിന്റെ ജാതി മരത്തെ സാക്ഷിയാക്കി കത്തിക്കേറി, മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും കുഞ്ഞിപ്പാത്തുമ്മായും ന്റുപ്പൂപ്പാന്റൊരാനയും അങ്ങനെ പെരുത്ത സമൂഹത്തിൽ ഒച്ചയില്ലാണ്ടായ (ബഷീർ എഴുതിത്തുടങ്ങും വരെ കലാ സൃഷ്ടികളിലും) പല കഥാപാത്രങ്ങൾ സദസിലെഴുന്നള്ളി.
എത്രയെത്ര കാമിനികൾ, പ്രേമപരവശർ, പോക്കറ്റടിക്കാരൻ, വറ്റ് കട്ടവൻ, അല്ല, ശരിക്കും പല മനുഷ്യർ...
അവർക്കു വേണ്ടി നമുക്കൊരു പ്രേമ ഗീതം പാടാം, മംഗള കാര്യമാണല്ലോ പ്രേമം...
"ഗുത്തിനി ഹാലിട്ട ലിത്താപ്പോ, സഞ്ചിനി ബാലിക്ക ലുട്ടാപ്പീ..."
ഒടുക്കം സുഭാഷേട്ടൻ അത്രമേൽ സത്യസന്ധമായ ഒരു രസികൻ വിറ്റ് പറഞ്ഞ് അവസാനിപ്പിച്ചു.
ആഖ്യാനമേതുമില്ലാത്ത 'ചപ്രചവറൻ ഭാഷ കൊണ്ട് എഴുതിയ മലയാളത്തിന്റെ മഹാ സാഹിത്യ ശിരോമണിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കൊടുത്തിട്ടില്ല, ഭേഷ്...!
പക്ഷേ, കാലം കണക്ക് വീട്ടി, അതേ അക്കാദമി ഇന്ന് ആ മഹാന്റെ വീട്ടിൽ, അവിടുത്തെ 'ഓർമയുടെ അറകളുറങ്ങുന്ന വൈലാലിലെ വീട്ടിൽ ബഷീറിനെ കണ്ടവരെക്കാണാൻ ബഷീറിനെ തൊട്ടവരെ തൊടാൻ ആസഞ്ചയം ഒരുമിച്ച് കൂടിയിരിക്കുന്നു.
അതിലും ഭേദം ഇനിയെന്ത് വേണം ഖലീഫാ ബഷീറിന്...
ശേഷം അനീസ് ബഷീർ മൈക്കെടുത്തു.
ലുങ്കിയും താഴ്മയും അണിഞ്ഞ അനീസ്ക ശരിക്കും കല്ല് വെച്ചൊരു നുണ (ശരിക്കും എനിക്ക് തോന്നിയതാണ്) പറഞ്ഞു.
ആദ്യമായാണ് മൈക്കിന് മുമ്പിലൊക്കെ ഇങ്ങനെ സംസാരിക്കുന്നതെന്ന്..!
മനോഹരമായി മലയാളം കൂട്ടിക്കുഴച്ച് വാപ്പായുടെ ലുങ്കിയുടെ അറ്റംപിടിച്ച അതേ കൈ കൊണ്ട് മൂപ്പരങ്ങ് പെയ്തു.
ശരിക്കും പെയ്ത്തായിരുന്നത്...
ആ പുതുമഴ നനഞ്ഞ് പനി പിടിക്കാനെന്നോണം സദസൊന്നടങ്കം സാകൂതം ഇരുന്ന് നനഞ്ഞു.
പിതൃസ്നേഹം അളവിൽ കവിഞ്ഞ് അകത്ത് കുടികൊണ്ടിരിന്നുവെങ്കിലും അതൊന്നും തുളുമ്പാത്തതായിരുന്നുവെന്ന് ബഷീറിന് 'വൈകി ജനിച്ച മകൻ...'
ബഷീറിനോടൊരു ചോദ്യകർത്താവ് ബഷീറിനെ ഏറ്റവും സന്തോഷിപ്പിച്ച നിമിഷമേതാണെന്ന് ചോദിക്കുന്നുണ്ട്, ബഷീർ പറഞ്ഞത് തന്റെ മകന് അസുഖം വന്ന് ബോധം മറഞ്ഞ് ആശുപത്രിയിലേക്കോടുമ്പോ വഴിയിലെ പ്ലാവിന്റെ വേരിൽ തട്ടിത്തടഞ്ഞ് വീഴാൻ പോയ നേരം മകന് ബോധം തെളിഞ്ഞ കഥയാണ്.
ഓർമകളെപ്പോലും ബഷീർ ഞെട്ടിച്ചു കളഞ്ഞു.
അനീസ്ക തുടർന്നു...
ഈ മാങ്കോസ്റ്റിൻ ചോട്ടിൽ ബീഡിയും കത്തിച്ച് സൈഗാളിനോടും പങ്കജ് മല്ലിക്കിനോടും സല്ലപിച്ച് വാപ്പായ്ക്കൊപ്പം ഒട്ടുമിക്ക മലയാള സാഹിത്യത്തിന്റെ തല തൊട്ടപ്പന്മാരെ തൊട്ട കഥ... കാണാൻ വരുന്നവരോട് ബഷീർ അണ്ഡകടാഹത്തെക്കുറിച്ച് പറഞ്ഞു, അതിലെ ഇച്ചിരോം പോന്ന ഇൻസിനെക്കുറിച്ച് പറഞ്ഞു. കൊതുകിനെപ്പറ്റി, പാറ്റയെപ്പറ്റി എന്ന് വേണ്ട എല്ലാ ജിൻസിനെപ്പറ്റിയും പറഞ്ഞു. പക്ഷേ, തന്റെ എഴുത്തിനെപ്പറ്റിയോ കവിതയെപ്പറ്റിയോ ബഷീർ പറഞ്ഞില്ല, പകരം അഴീക്കോടിന്റെ തലയിൽ തേങ്ങാ വീഴുമെന്ന് പറഞ്ഞു, എന്തിന്,
ഭാര്യയെ തട്ടിക്കൊണ്ട് പോവാൻ ആളെ ആവശ്യമുണ്ടെന്ന് വരെ ബോഡ് വെച്ചു.
വരിപ്പുറത്ത് ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്ന ബഷീറിന്റെ ദേഹവിയോഗത്തെ ഓർത്ത് ആ മകന്റെ കണ്ഠമിടറി. മൂപ്പരവസാനിപ്പിച്ചു.
ഇതൊന്നുമല്ല രസം...
ക്യാമ്പിന്റെ അവസാനത്തിൽ സംഘാടകരൊരുക്കിയ സ്നേഹ സമ്മാനം കണ്ട് ഞങ്ങൾ എഴുപത്താറുപേർ ഒരുമിച്ച് ഞെട്ടി!
ശ്വാസം വലിച്ച് താളത്തിൽ കുരച്ച് തന്റെ ചാരു കസേരയിൽ കാലിമ്മേക്കാല് കയറ്റി വെച്ച് ബീഡിയും വലിച്ച് ബഷീറതാ സ്റ്റേജിലിരിക്കുന്നു!!!
നമ്മുടെ സഖാവ് കൊടുവാൾ...
ഹെഡ് ഹണ്ടർ കേശവൻ നായർ...
നേരിയ സ്വരത്തിൽ "സോ ജാ രാജ കുമാരീ സോ ജാ"യും പാടി ആ ഗ്രാമഫോണും...
പോയ കിളി തിരിച്ച് വന്നപ്പോഴേക്ക് അനീസ്ക ബഷീറിന്റെ അപരൻ മണിയേട്ടനെ സദസിന് പരിചയപ്പെടുത്തി... എങ്കിലെന്താ ഞങ്ങളെല്ലാരും മൂപ്പരെ തൊട്ടു (സെൽഫിയെടുത്തു).
ഞങ്ങളെല്ലാരും പരിപൂർണ ഖുശി...
ഒടുക്കം, ബഷീറിന്റെ വീട്ടിനുള്ളിൽ കയറി ബഷീറോർമകൾ കണ്ടു. ഓർമകളോടൊപ്പം 'ബഷീറിന്റെ വീട്ടിലെ ഒരു കപ്പ് കട്ടനും ഒരിശ്ശിരോം പിടി ഫോട്ടവും (അതും ബഷീർ തൊട്ട മാങ്കോസ്റ്റിനും അനീസ്കക്കും ഷാഹിനാത്താക്കുമൊപ്പം ചേർന്ന് നിന്ന്) പിടിച്ച് ബഷീറിന്റെ വെളിച്ചത്തിന്റെ സാഗരത്തിന്റെ നിഴല് പറ്റി ഞങ്ങൾ നിർവൃതിയടഞ്ഞു...
വരൂ.... നമുക്കൊരുമിച്ചാ പ്രേമ ഗീതം പാടി മുഴുമിക്കാം...
"ഹാനിത്ത മാനിഞ്ച ലിഞ്ചല്ലോ,
ഫാനിത്ത ലാക്കിടി ജീംബാലോ"
വിമർശകൾക്കും വിവർത്തകർക്കും പിടി കൊടുക്കാതെ ബഷീർ ഒരിക്കൽ കൂടി ഏമ്പക്കം വിട്ടു.........
നല്ല മലയാളത്തിലുള്ള ഏമ്പക്കം...!!!!