അടിമുടി രാഷ്ട്രീയമായി മാറുന്ന മലയാളസിനിമ
പറഞ്ഞുവയ്ക്കുന്നതിനപ്പുറം ഉള്ളിൽ മൂർച്ചയുള്ളൊരു ചിന്ത സൂക്ഷിക്കുന്ന കവിത പോലെയാണ് സിനിമ ഇന്റർവെലിനു ശേഷം വളർന്നത്. ഏറ്റവും അടിത്തട്ടിൽ വെച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നത്രയും ലളിതമായ കഥ.

"ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റിനട്ട മരങ്ങൾ "
വീരാൻകുട്ടിയുടെ ഈ കവിതയാണ് മലയൻകുഞ്ഞു കാണുമ്പോൾ ഓർമ വന്നത്. മേൽത്തട്ടിൽ നിന്നും ആഴത്തിലേക്കുള്ള യാത്ര. പറഞ്ഞുവയ്ക്കുന്നതിനപ്പുറം ഉള്ളിൽ മൂർച്ചയുള്ളൊരു ചിന്ത സൂക്ഷിക്കുന്ന കവിത പോലെയാണ് സിനിമ ഇന്റർവെലിനു ശേഷം വളർന്നത്. ഏറ്റവും അടിത്തട്ടിൽ വെച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നത്രയും ലളിതമായ കഥ. നായകന്റെ ചിന്തകളുടെയും ബോധ്യങ്ങളുടെയും ആഴത്തിൽ ചെന്നുകൊണ്ടാണ് സിനിമ അയാളെ തിരുത്തുന്നത്. ഭൂമിയ്ക്ക്മേൽ നമ്മൾ നിർമിച്ചെടുത്ത സാമൂഹിക-രാഷ്ട്രീയ ബോധങ്ങൾക്കെല്ലാമപ്പുറത്ത് വൈകാരികമായ ഒരുൾകാഴ്ച എല്ലാ മനുഷ്യനുമുണ്ട്. ആ ഉൾകാഴ്ചയാണ് സിനിമയുടെ അടിസ്ഥാനം.
ഓരോ വ്യക്തിയും ഒരുപരിധി വരെ സമൂഹത്തിന്റെ നിർമിതിയാണ്. പല പ്രവർത്തികളിലും വളർന്നു വന്ന സാഹചര്യത്തിന്റെയോ ജീവിതാനുഭവങ്ങളുടെയോ പ്രതിഫലനം കടന്നുവരാം. കുമ്പളങ്ങിയിൽ ആണാധികാര ബോധത്താൽ സൈക്കോ ആയ ഷമ്മിയെ ആണ് ഫഹദ് അവതരിപ്പിച്ചതെങ്കിൽ തീവ്രമായ ജാതിബോധത്താൽ വിചിത്രമായി പെരുമാറുന്ന ഒരാളായിട്ടാണ് മലയൻകുഞ്ഞിൽ എത്തുന്നത്. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തലേന്ന് അനുജത്തി കീഴ്ജാതിയിൽപ്പെട്ട ആൾക്കൊപ്പം പോയതിനെത്തുടർന്ന് അച്ഛൻ തൂങ്ങിമരിച്ചതോടെ ജാതിബോധം അനിലിനെ ഭീകരമായി പിരിമുറുക്കി. അയൽവാസികളായ മലയസമുദായത്തിൽപ്പെടുന്നവരുടെ കുഞ്ഞിന്റെ കരച്ചിൽ പോലും അനിലിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
ഉപരിതലത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ഉള്ളതും ഉണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നതുമായ പ്രിവിലേജുകൾ അപ്രസക്തമാകുമ്പോൾ മാത്രം ഒരാൾക്ക് ഉണ്ടായേക്കാവുന്ന ചില തിരിച്ചറിവുകൾ ഉണ്ട്, അതിലേക്ക് അത്ര എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കില്ല. അത്തരത്തിൽ ആഴമുള്ള ഒരു തിരിച്ചറിവിലേക്കാണ് മേൽത്തട്ടിൽ ജീവിക്കുന്ന നായകനെ സിനിമ കൊണ്ടുപോകുന്നത്. കാഴ്ചക്കാരന്റെ ജിജ്ഞാസയും മഹേഷ് നായരാണൻറെ ക്യാമറയ്ക്കൊപ്പം മുകളിലേക്ക് ഇഴഞ്ഞു കയറുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അനിൽ മുകളിൽ എത്തിപ്പെടുന്നത്. ഒരു വഴിപോലെയാണ് ആ കുഞ്ഞിന്റെ കരച്ചിൽ അയാളെ മുന്നോട്ട് കൊണ്ടുപോയത്. അനിൽ ആ കുഞ്ഞിനെ രക്ഷിച്ചത് പോലെ ഒരർത്ഥത്തിൽ ആ കുഞ്ഞും അനിലിനെ രക്ഷിക്കുന്നു. ജാതി ഭൂമിയ്ക്ക് മുകളിൽ മാത്രമേയുള്ളു മണ്ണിനടിയിൽ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് അനിലിന്റെ അച്ഛൻ സ്വപ്നത്തിൽ വന്നുകൊണ്ട് പറയുന്നുണ്ട്. ഇതിലും ലളിതമായല്ലാതെ എങ്ങനെയാണ് ഈ സിനിമയെ ഒറ്റവാക്കിൽ പറയേണ്ടത്? ഉരുൾപൊട്ടി ഭൂമിക്കടിയിൽപെട്ട് ജീവൻ ബാക്കിയായ രണ്ടുമനുഷ്യർ എന്ന ഒരൊറ്റ ജാതിയായി അനിലും ആ കുഞ്ഞും മാറുന്നു. തുടക്കത്തിൽ കുഞ്ഞിന്റെ കരച്ചിലിൽ അസ്വസ്ഥത തോന്നിയ അനിൽ ആ കരച്ചിലിന് പിറകെ ടോർച് അടിച്ച് മണ്ണിനിടയിലൂടെ കയറുന്നു. ആകെ ബാക്കിയുള്ള മറ്റൊരു മനുഷ്യന്റെ ശബ്ദം അവനു മുന്നോട്ട്പോകാൻ ഊർജം നൽകുന്നു. കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ ആവാതെ ആ വീട്ടിലേക്ക് പാതിരാത്രി ടോർച് അടിക്കുന്ന അനിലേയല്ല ടോർച്ചുമായി അവളെ തിരയുന്നത്. ഇവിടെ അനിലും കുഞ്ഞും പശുവും പൂച്ചയുമെല്ലാം ഒരുപോലെ ജീവന് വേണ്ടി സഹസപ്പെടുന്നവരാണ്. മരണത്തോട് മല്ലിട്ട് ഭൂമിയ്ക്കടിയിൽ കിടക്കുമ്പോൾ അനിലിന് അതൊരുൾകാഴ്ചയാവുന്നു. അയാളെ വരിഞ്ഞുമുറുകിയ ജാതിബോധം പ്രകൃതിയ്ക്ക് മുൻപിൽ അഴിഞ്ഞുവീഴുന്നു.അയാൾ നിസ്സഹായനായ ഒരു ജീവി മാത്രമാകുന്നു.
വീടുകളും കൃഷിയിടവുമെല്ലാം പരന്ന ഭൂപ്രദേശമായിത്തീരുകയും ആ കുഞ്ഞിന് ഏറ്റവും വേണ്ടപ്പെട്ട ഒരാളായി അനിൽ മാറുകയും ചെയ്യുന്നതോടെ സിനിമയുടെ രാഷ്ട്രീയം കുറച്ചുകൂടെ മാനവികമാകുന്നു. തങ്ങൾക്ക് മുകളിലുള്ള സകലപാളികളെയും ഭേദിച്ചുകൊണ്ട് ഭൂമിക്കടിയിൽ വെച്ച് രണ്ടുമനുഷ്യർ കെട്ടിപ്പിടിക്കുന്നതാണ് ഈ സിനിമയുടെ സൗന്ദര്യം.