'വാശി' ഒരു മോശം സിനിമയോ?
ട്രെയിലർ കണ്ടാൽ ചിലപ്പോൾ കഥ പൊളിഞ്ഞേക്കാം എന്ന ചിന്തയിൽ പൊതുവേ ഒരു സിനിമയുടെയും ട്രെയിലർ കാണാത്ത ഞാൻ 'വാശി' യുടെ ട്രെയിലറും കണ്ടിരുന്നില്ല. അത് കൊണ്ടുതന്നെ ഒരു കോർട്ട്റൂം ഡ്രാമ, കൂടെ ഇവരുടെ റൊമാൻസ് ആയിരിക്കും വിഷയം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളു. എന്നാൽ അതിനുമപ്പുറത്തേക്ക് വാശിയിൽ ഒരുപാടുണ്ട്.

കീർത്തി സുരേഷ് ഒരിടവേളക്ക് ശേഷം മലയാളസിനിമയിലേക്ക്, അതും ടോവിനോ തോമസിന്റെ കൂടെ. വക്കീലിന്റെ വേഷത്തിൽ ഗൗരവത്തോടെയുള്ള ഇവരുടെ പോസ്റ്റർ ഇറങ്ങിയതും 'വാശി' എന്തായാലും കാണണമെന്ന് തീരുമാനിച്ചു. ട്രെയിലർ കണ്ടാൽ ചിലപ്പോൾ കഥ പൊളിഞ്ഞേക്കാം എന്ന ചിന്തയിൽ പൊതുവേ ഒരു സിനിമയുടെയും ട്രെയിലർ കാണാത്ത ഞാൻ 'വാശി' യുടെ ട്രെയിലറും കണ്ടിരുന്നില്ല. അത് കൊണ്ടുതന്നെ ഒരു കോർട്ട്റൂം ഡ്രാമ, കൂടെ ഇവരുടെ റൊമാൻസ് ആയിരിക്കും വിഷയം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളു. എന്നാൽ അതിനുമപ്പുറത്തേക്ക് വാശിയിൽ ഒരുപാടുണ്ട്.
കറുപ്പിനും വെളുപ്പിനും ഇടക്ക് കുറെയധികം ഗ്രേ ഏരിയാസ് ഉണ്ടെന്ന് 'വാശി' തെളിയിക്കുന്നുണ്ട്. അതേത് വിഷയവും ആയിക്കോട്ടെ, സത്യം എന്നത് ഒന്നല്ല, പലതാവാം. പൊതുവേ സിനിമകൾ കാണിക്കുന്ന ഏതൊരു അഭിഭാഷകനെയും പോലെ കേസ് കിട്ടാൻ കഷ്ടപ്പെടുന്ന എബിനും (ടോവിനോ) ജൂനിയർ ആയതിനാലും സ്ത്രീ ആയതിനാലും കളിയാക്കലുകളും വഴക്കും കേൾക്കേണ്ടി വരുന്ന മാധവിയും (കീർത്തി) ആണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ. സീനിയർ അഡ്വക്കേറ്റിന്റെ വഴക്ക് ഒരു ദിവസം പരിധി കടന്നപ്പോൾ അവിടെ നിന്നും ഇറങ്ങുന്ന മാധവി എബിനോടൊപ്പം ഒരു മുറി വാടകക്ക് എടുത്ത് പ്രാക്ടീസ് തുടങ്ങുന്നു. ഒരു സീനിയറുടെ അടുത്തുനിന്ന് ഇറങ്ങി വന്ന് ഇൻഡിപെൻഡന്റ് ആയി കേസുകൾ ഏറ്റെടുക്കുന്ന ഒരാളും കേസുകൾ പിടിക്കാൻ ഇത് വരെ കഷ്ടപ്പെട്ടിരുന്ന മറ്റൊരാളും വളരെ വേഗം തന്നെ തിരക്കുള്ള അഭിഭാഷകർ ആവുന്നുണ്ട്. അഭിഭാഷകരുടെ ബുദ്ധിമുട്ടുകൾ വെറുമൊരു പാട്ടിൽ ഒതുങ്ങിപ്പോയോ എന്നും, വാടകക്ക് ഒരു മുറി കിട്ടുന്നതോടെ അവർക്ക് ഉടൻ തന്നെ കേസുകളും കിട്ടിത്തുടങ്ങുമോ എന്നുമുള്ള സംശയങ്ങൾ എനിക്കുണ്ടായി.
ഒരു ഘട്ടത്തിൽ എബിൻ പബ്ലിക് പ്രോസിക്യൂട്ടർ ആവുന്നു. തനിക്കുവന്ന ഒരു കേസിൽ ഡിഫെൻസ് വക്കീൽ ആയി മാധവി എത്തുന്നതോടെ കഥയുടെ ഗതി മാറുന്നു. പിന്നീട് പലർ തമ്മിലും ഉണ്ടാവുന്ന ഒരു വാശിയുടെ കഥയാവുന്നു 'വാശി'. അത് പ്രണയിക്കുന്ന രണ്ട് പേർ തമ്മിലുള്ള വാശിയായും എതിരെ നിന്ന് വാദിക്കുന്ന രണ്ട് അഭിഭാഷകർ തമ്മിലുള്ള വാശിയായും പിന്നീട് ഭാര്യയും ഭർത്താവും തമ്മിലുള്ള വാശിയായും കുടുംബത്തിനുള്ളിലുള്ള വാശിയായും ഒക്കെ അത് രൂപാന്തരപ്പെടുന്നു. വികാരങ്ങളുടെ ഈ ഒരു കൂടിച്ചേരൽ വളരെ ഭംഗിയായിട്ടാണ് സിനിമ കാഴ്ചവെക്കുന്നത്. പ്രണയവും വാശിയും നേർക്കുനേർ പോരാടുന്നു.
ഇതിനുമുൻപ് കണ്ടിട്ടുള്ള കോർട്ട്റൂം ഡ്രാമകളുടെ ശൈലിയിൽ നിന്നും വ്യത്യസ്തമായി സാധാരണ കോടതിമുറികളും വാദങ്ങളും എങ്ങനെയാണോ അത് അതേപടി പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരാൻ സംവിധായകൻ വിഷ്ണു രാഖവ് ശ്രമിച്ചിട്ടുണ്ട്. സിനിമ, നായികയുടെയും നായകന്റെയും രീതികൾ വേവ്വേറെ പ്രേക്ഷകരുടെ മുന്നിലേക്ക് എടുത്തുവെക്കുന്നു. കക്ഷികളോട് സംസാരിക്കുന്ന സീനുകളിലും കോടതിയിലെ വാദങ്ങളിലും അസ്സാധ്യമായ ഇന്റർകട്ട് സീൻസിന്റെ ഉപയോഗം കൊണ്ട് 'വാശി' പ്രശംസ അർഹിക്കുന്നുണ്ട്. മികച്ച ക്യാമറ വർക്കും ശക്തമായ ഡയലോഗുകളും പലയിടത്തും എന്നെ അമ്പരപ്പിച്ചു. വാദങ്ങളുടെ ഇടയിലെ ആർക് ഷോട്ടും മനോഹരമായി തന്നെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്.
അഭിനയത്തിൽ കീർത്തി സുരേഷ് ഒരു പടിക്ക് ടോവിനോയേക്കാളും മുന്നിട്ട് നിൽക്കുന്നു എന്ന് ഞാൻ പറയും. കഥാപാത്രത്തിനെ തന്റേതായ രീതിയിൽ മികവുറ്റതാക്കാനുള്ള കഴിവ് കീർത്തിക്കുണ്ട്. അതേ സമയം എഴുത്തുകാരൻ എഴുതിയ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ടോവിനോ കാഴ്ചവെക്കുന്നത്. അനു മോഹന്റെയും അനഘയുടെയും അഭിനയവും എടുത്തു പറയേണ്ടതാണ്. പറയാനുള്ള കാര്യങ്ങൾ ലോപോയ്ന്റ്സ് പറഞ്ഞു വെക്കുന്ന കൃത്യതയോടെ കൊണ്ടുവരുന്ന കരുത്തുള്ള ഒരു തിരക്കഥയും ഗംഭീരമായ ക്യാമറയും സംവിധാനവും കൂടിയാകുമ്പോൾ 'വാശി' ഒരു തവണയെങ്കിലും കാണേണ്ടുന്ന ഒരു സിനിമ ആയി എനിക്ക് അനുഭവപ്പെട്ടു.