ഇന്ത്യൻ പ്രസിഡന്റിന്റെ കാര്യത്തിൽ മാത്രം എന്തിനിത്ര ഓഡിറ്റിങ്?
ദ്രൗപദി മുർമു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവ് ആണെന്നും അവരുടെ പ്രതിനിധാനം ഇവിടുത്തെ അടിസ്ഥാനജനത്തെ യാതൊരു വിധത്തിലും ഗുണം ചെയ്യുകയില്ലെന്നും വ്യക്തമായ ധാരണ എനിക്കുണ്ട്. ആർ. എസ്. എസിന്റെ രാഷ്ട്രീയ സംസ്കൃതവൽക്കരണത്തിന്റെ ഭാഗം മാത്രമായിരിക്കാം ഇത്തരം ഒരു നടപടിയുടെ കാരണവും. എന്നാൽ ഇത്തരം ഒരു സാധ്യത ബിജെപിക്ക് തുറന്നു കൊടുക്കുന്നത് അടിസ്ഥാനജനവിഭാഗങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വിലക്കുന്ന മറ്റ് പാർട്ടികളുടെ നടപടികൾ തന്നെയാണ് എന്നതാണ് യാഥാർഥ്യം.

പാലം പണി മുതൽ സർക്കാരിന്റെ സകലമാന പണികളിലും പൂജ ചെയ്യൽ ഒരു സ്വാഭാവിക പ്രക്രിയ പോലെയാണ് കേരളത്തിലും. പോലീസ് ഡിപ്പാർട്മെന്റ് മുതൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വരെ ഇത് നമുക്ക് കാണാൻ സാധിക്കും. പൂജ ചെയ്തിറക്കുന്ന ഡിപ്പാർട്മെന്റ് വാഹനങ്ങൾ മുതൽ കപ്പൽ വരെ കേരളത്തിലെ (അ)സ്വാഭാവിക കാഴ്ചകളിൽ പെട്ടവയാണ്. എന്നിട്ടിപ്പോൾ എന്താണ് പ്രഥമ പൗരയുടെ കാര്യത്തിൽ മാത്രം എല്ലാവർക്കും ഇത്ര ഓഡിറ്റിംഗ്?
ഇന്ത്യൻ ജനാധിപത്യം തുടങ്ങിയത് തന്നെ ബ്രാഹ്മണരുടെ കാലു കഴുകിക്കൊണ്ട് ആണ്. രാജേന്ദ്രപ്രസാദ് എന്ന മുൻ രാഷ്ട്രപതിയെയോ കോൺഗ്രസ്സിനെയോ ആരെങ്കിലും ഇക്കാര്യത്തിൽ ഓഡിറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. മാവോ സേതൂങ്ങിന് പരശുരാമന്റെ പ്രതിമ സമ്മാനിച്ച ഇ.എം.എസ് പുരോഗമനകാരി ആണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതി മുതൽ അമ്പലകമ്മിറ്റിയുടെ വരെ ഭാരവാഹികൾ ആയ കമ്മ്യൂണിസ്റ്റ് നേതാക്കളെ എന്തേ ഓഡിറ്റ് ചെയ്യാത്തത്? അപ്പൊ നിങ്ങളുടെ പ്രശ്നം പൂജയല്ല, ഇന്ത്യൻ രാഷ്ട്രപതിയായ ആദിവാസി സ്ത്രീയാണ്.
ദ്രൗപദി മുർമു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവ് ആണെന്നും അവരുടെ പ്രതിനിധാനം ഇവിടുത്തെ അടിസ്ഥാനജനത്തെ യാതൊരു വിധത്തിലും ഗുണം ചെയ്യുകയില്ലെന്നും വ്യക്തമായ ധാരണ എനിക്കുണ്ട്. ആർ. എസ്. എസിന്റെ രാഷ്ട്രീയ സംസ്കൃതവൽക്കരണത്തിന്റെ ഭാഗം മാത്രമായിരിക്കാം ഇത്തരം ഒരു നടപടിയുടെ കാരണവും. എന്നാൽ ഇത്തരം ഒരു സാധ്യത ബിജെപിക്ക് തുറന്നു കൊടുക്കുന്നത് അടിസ്ഥാനജനവിഭാഗങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വിലക്കുന്ന മറ്റ് പാർട്ടികളുടെ നടപടികൾ തന്നെയാണ് എന്നതാണ് യാഥാർഥ്യം.
രാഷ്ട്രീയ സംവരണം ഒന്നുകൊണ്ടു മാത്രമാണ് അടിത്തട്ട് ജനതകൾക്ക് അവസരം ഉണ്ടാവുന്നത് എന്ന് കേരളരാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമായി മനസ്സിലാവും. അതുകൊണ്ടാണ് ബിജെപി ഇത്തരം ഒരു പ്രവർത്തനം നടത്തുന്നത് നവോത്ഥാനമായി പ്രത്യക്ഷത്തിൽ തോന്നുന്നതും. പ്രാതിനിധ്യ രാഷ്ട്രീയത്തെപറ്റി ഒരല്പം ധാരണയെങ്കിലും മുഖ്യധാര കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇനിയെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ ഒരു ആദിവാസി സ്ത്രീയെ കാണുമ്പോൾ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.
പിന്നല്ലാതെ!! ബിജെപി നേതാവായ ഇന്ത്യൻ പ്രസിഡന്റ് പൂജ നടത്താതെ പിന്നെ ഇന്ത്യൻ യുക്തിവാദി സംഘത്തെ വിളിച്ച് സെമിനാർ നടത്തുമെന്ന് കരുതിയോ?