ലഹരിയിൽ വെന്തുരുകരുത് കൗമാരം
പഴയ കൗമാരമല്ല ഇന്നത്തെ പുതിയ കൗമാരം. പണ്ട് അച്ഛനോ മുത്തച്ഛനോ മുറ്റത്ത് വലിച്ചിട്ട കുറ്റി ബീഡിയായിരുന്നു അന്നത്തെ ലഹരിയിലേക്കുള്ള ആദ്യ പടിവാതിലെങ്കിൽ അത് ബ്രൗൺഷുഗറിലേക്കും കഞ്ചാവിലേക്കും ഹെറോയിനിലേക്കും വഴിമാറി. സൗകര്യങ്ങളുടെയും പണത്തിന്റെയും ധാരാളിത്തം എന്തിനും സ്വാതന്ത്രവും നൽകുന്നു. ഇത്തരക്കാർ ലഹരിമാഫിയകളുടെ പ്രത്യേക ടാർഗറ്റുമാവുന്നുണ്ട്. ജോജോ ആൻഡ് സെറ്റ്, ജോയിന്റ്, മരിജു, ഇല, സ്റ്റഫ്, സാധനം, എന്നൊക്കെ കുട്ടികൾക്കിതിന് കോഡുഭാഷയുണ്ട്.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളെ ഓർത്തെടുക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.
'ആരോഗ്യ, മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ തുറന്നുകാട്ടുക' എന്ന പ്രമേയമാണ് ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം മുന്നോട്ടുവെയ്ക്കുന്നത്. ഈ ആശയം മുൻനിർത്തി ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഇന്നത്തെ ദിവസം ലക്ഷ്യം വെയ്ക്കുന്നത്.
കൊവിഡ് മഹാമാരി വലിയ ആഗോള ആരോഗ്യ പ്രതിസന്ധിയായി തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനിലും ഉക്രെയ്നിലും വ്യാപകമാകുന്ന മാനുഷിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. ഈയിടെ പല ആഗോള ആരോഗ്യ അനുബന്ധ സംഘടനകളും പുറത്തുവിട്ട റിപ്പോർട്ടുകളിൽ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നാം നടുങ്ങിപ്പോകുന്ന കണക്കുകളാണ് സാക്ഷ്യപ്പെടുത്തുന്നത്. ആഗോള തലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2020ൽ 275 ദശലക്ഷം ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. 2010-ലെ കണക്കിനെ അപേക്ഷിച്ച് 22 ശതമാനം വർധിച്ചതായി യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നു. 2010 നും 2020 നും ഇടയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 18 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോകമെമ്പാടുമുള്ള മയക്കുമരുന്ന് ദുരുപയോഗ ഭീഷണിയുടെ തോത് പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകൾ. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വർഷവും കൂടി വരികയാണ്. എന്താണ് മയക്കുമരുന്നുകൾ എന്ന് അറിയാനോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താമെന്ന് കരുതിയോ ലഹരി ഉപയോഗം തുടങ്ങുകയാണെങ്കിൽ ഓർക്കുക. ലഹരി തിരിച്ചു വരാനാകാത്ത വിധം നമ്മളെ കീഴ്പ്പെടുത്തിക്കളയും. അത് സമൂഹത്തിന് തന്നെ മഹാവിപത്താണ്.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ ഒപ്പം കൂടി പേപ്പർ ചുരുട്ടിവെച്ച് അത് കത്തിച്ച് സിഗരറ്റ് പോലെയാക്കി പുകവലിച്ചു രസിച്ച കാലത്തെ സാക്ഷി നിർത്തിക്കൊണ്ട് ഞാൻ പറഞ്ഞു വെക്കട്ടെ, അന്ന് എന്റെ കൂടെ അങ്ങനെ ചെയ്തവരെല്ലാം ഇന്ന് കഞ്ചാവിനും മറ്റു മാരകമായ ലഹരി വസ്തുക്കൾക്കും അടിമകളാണ്. കേരളത്തിലെ 20 വയസ്സിനു താഴെയുള്ള ആൺകുട്ടികളിൽ 35 ശതമാനം പേരും ലഹരിക്ക് അടിമകളാണ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? പെൺകുട്ടികളും ഇക്കാര്യത്തിൽ പിന്നോട്ടല്ല എന്ന വസ്തുത എവിടെയാണ് മറച്ചുവെക്കുക?
കലാലയങ്ങളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വെളിപ്പെടുത്തൽ ഭീതിജനകമാണ്. കലാലയങ്ങൾ കേന്ദ്രീകരിച്ചു സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളിൽ 6,736 കേസുകളാണ് ഒമ്പത് മാസത്തിനിടെ റെജിസ്റ്റർ ചെയ്തത്. 30,470 റെയ്ഡുകളിലായി 6587 പേർ പോലീസ് പിടിയിലുമായി. നോക്കണേ, സാക്ഷരതാ നിരക്കിൽ മുന്നിട്ടുനിൽക്കുന്ന കേരളം... സമ്പൂർണ്ണ ആരോഗ്യ ക്ഷേമ സൂചികയിൽ മുന്നിട്ടുനിൽക്കുന്ന കേരളം... വർണ്ണനകൾ മാത്രം പോരാ, പിന്നാമ്പുറങ്ങളിൽ നമുക്കുള്ള പോരായ്മകളെ കൂടി മുഖവിലയ്ക്കെടുക്കണം.
മദ്യം, സിഗരറ്റ്, കഞ്ചാവ് എന്നതൊക്കെ പോയിമടുത്ത ലഹരി ഫാഷനുകളാണ്. എംഡിഎം, ഹെറോയിൻ, മാജിക് മഷ്റൂം, സ്റ്റിക്കേഴ്സ് അങ്ങനെ തുടങ്ങി പുതിയ ഭാവത്തിലും കോലത്തിലും രുചിയിലും ഭാഷയിലുമുള്ള ലഹരിപദാർത്ഥങ്ങൾ ഇന്ന് സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കാനുണ്ട്. പെട്രോളും ഫെവിക്കോളും ലഹരിയാക്കുന്ന ന്യൂ ജനറേഷനിലാണ് ഞാൻ ഇത് എഴുതുന്നത് എന്ന് പറഞ്ഞാൽ തെല്ലും അത്ഭുതപ്പെടാനില്ല.
പഴയ കൗമാരമല്ല ഇന്നത്തെ പുതിയ കൗമാരം. പണ്ട് അച്ഛനോ മുത്തച്ഛനോ മുറ്റത്ത് വലിച്ചിട്ട കുറ്റി ബീഡിയായിരുന്നു അന്നത്തെ ലഹരിയിലേക്കുള്ള ആദ്യ പടിവാതിലെങ്കിൽ അത് ബ്രൗൺഷുഗറിലേക്കും കഞ്ചാവിലേക്കും ഹെറോയിനിലേക്കും വഴിമാറി. സൗകര്യങ്ങളുടെയും പണത്തിന്റെയും ധാരാളിത്തം എന്തിനും സ്വാതന്ത്രവും നൽകുന്നു. ഇത്തരക്കാർ ലഹരിമാഫിയകളുടെ പ്രത്യേക ടാർഗറ്റുമാവുന്നുണ്ട്. ജോജോ ആൻഡ് സെറ്റ്, ജോയിന്റ്, മരിജു, ഇല, സ്റ്റഫ്, സാധനം, എന്നൊക്കെ കുട്ടികൾക്കിതിന് കോഡുഭാഷയുണ്ട്.
ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ പേരിലും രൂപത്തിലുമാണ് മയക്ക് മരുന്നുകൾ വിദ്യാർഥികളുടെ കയ്യിലെത്തുന്നത്. പലപ്പോഴും ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നൂതന കണ്ടു പിടിത്തങ്ങൾ.
പുതിയ ലഹരികളും, രീതികളും കണ്ടെത്താനായി വലിയ ഗവേഷണം തന്നെ നടത്തുന്ന സംഘങ്ങൾ നമ്മുടെ കലാലയങ്ങളെ കേന്ദ്രീകരിച്ചിട്ടുണ്ട്. പെട്രോൾ പോലും ലഹരിയായി ഉപയോഗിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് എത്ര അപകടകരമായ രീതിയിലാണ് വിദ്യാർഥി സമൂഹം മുന്നോട്ട് പോവുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നതെന്ന് എക്സൈസ് അധികൃതരും പറയുന്നു.
ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്ന് അത് മണത്താണ് ഇത്തരക്കാർ ലഹരി കണ്ടെത്തുന്നത്. പെട്രോളിൽ അടങ്ങിയിരിക്കുന്ന പെട്രോകെമിക്കൽ എന്ന രാസവസ്തുവാണ് മണിക്കൂറുകളോളം ലഹരിയുണ്ടാക്കുന്നത്. ഇത് ഏറെ നേരം നീണ്ട് നിൽക്കുന്നുവെന്നത് കൊണ്ട് പെട്രോൾ ലഹരിയിൽ വലിയ രീതിയിൽ കുട്ടികൾ ആകൃഷ്ടരാവുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സമാന രൂപത്തിൽ തന്നെയാണ് ഫെവിക്കോൾ ഉപയോഗിക്കുന്നത്. ഫെവിക്കോൾ പുരട്ടിയ സഞ്ചി മണത്ത് കൊണ്ടാണ് ലഹരി കണ്ടെത്തുന്നത്. ഇതിന്റെ ദിവസേനയുള്ള ഉപയോഗം കൊണ്ട് ഇതിലടങ്ങിയ ടോൾവിൻ എന്ന രാസവസ്തുവിന് തലച്ചോറിന്റെ പ്രവർത്തനത്തെ പോലും തടസപ്പെടുത്താൻ കഴിവുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് ഇടയിൽ വ്യാപകമായ ലഹരി വസ്തുവാണ് ടോൽവിന് എന്ന് നാം മനസ്സിലാക്കണം.
സാക്ഷര കേരളം, പ്രബുദ്ധ കേരളം, സുഭിക്ഷ കേരളം എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന നമ്മുടെ നാട് ഇന്ന് ഇന്ത്യയിലെ ലഹരിയുടെ തലസ്ഥാനം എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണോ എന്ന് ഇന്നത്തെ സ്ഥിതി കാണുമ്പോൾ തോന്നിപ്പോകുന്നു. കേരളത്തിൽ ലഹരിസാധനങ്ങളുടെ നീരാളിപ്പിടുത്തം അത്ര ഭയാനകമാണ്. ലഹരി ഉപയോഗം നമ്മെ നയിക്കുന്നത് മാരക രോഗങ്ങളിലേക്ക് മാത്രമല്ല, തൊഴിൽ നഷ്ടം, മനോവിഭ്രാന്തി, സംശയരോഗം, കുടുംബ ബന്ധങ്ങളിലെ അകൽച്ച, ശാരീരിക പീഡനങ്ങൾ, ലൈംഗീക അതിക്രമങ്ങൾ, ആത്മഹത്യ, കൊലപാതകം ഇവയിലേക്കുകൂടിയാണ്. ഈ ആഴ്ച തന്നെ ഇങ്ങനെയുള്ള എത്ര ദാരുണ സംഭവങ്ങൾ നാം കേട്ടിരിക്കുന്നു. അന്വേഷിച്ചു ചെന്നാൽ ഇതിന്റെ എല്ലാം പുറകിൽ ലഹരി ഒരു വില്ലൻ ആയിട്ടുണ്ടന്നു കാണാൻ സാധിക്കും. ലഹരിക്കു സ്വീകാര്യത ലഭിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനു സഹായകരമായ ഒരു നിലപാടാണ് നിർഭാഗ്യവശാൽ അധികാരസ്ഥലത്തുനിന്നും ഇപ്പോൾ നാം കാണുന്നത്. ഇതിനൊരു മാറ്റം വന്നേ മതിയാവൂ.
ആഗോളവത്കരണം, ഉദാരവത്കരണം, കംപ്യൂട്ടർവത്കരണം എല്ലാംകൂടി ഇരുപത്തൊന്നാം നൂറ്റാണ്ടു മനുഷ്യന് വലിയ പ്രതീക്ഷകളാണ് നൽകിയത്. സാമ്പത്തീക രംഗത്തു പൊതുവെ നല്ല പുരോഗതി വന്നു. ലോകരാജ്യങ്ങൾ തമ്മിലും ജനതകൾ തമ്മിലും കൂടുതൽ സഹകരിക്കുന്ന ദിനങ്ങളാണ് കടന്നുപോയത്. വ്യോമയാന രംഗത്തെ വളർച്ച ഇത് ത്വരിതപെടുത്തി. എന്നാൽ ഇങ്ങനെയുള്ള നേട്ടങ്ങളുടെ പേരിൽ മനുഷ്യൻ അഹങ്കരിക്കാൻ തുടങ്ങിയാൽ, ലഹരിക്കായി അവർ സ്വയം ന്യായീകരണങ്ങളും നിർവചനങ്ങളും കണ്ടെത്തിയാൽ വരുംതലമുറയ്ക്കായി ഇന്നത്തെ സമൂഹം എന്താണ് ബാക്കി വെക്കുക?
ശശിതരൂർ എംപിയുടെ ഭാഷയിൽ പറഞ്ഞാൽ, ആഗോള വികേന്ദ്രികരണം രൂപപ്പെടുത്തുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കണം എങ്കിൽ സ്വന്തം ആരോഗ്യവും സമൂഹത്തിൻറെ ആരോഗ്യവും പരിപാലിച്ചു, ലഹരി വസ്തുക്കളിൽ നിന്നും അകന്ന് മുൻപോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി ഉറച്ച തീരുമാനമെടുത്ത് ലഹരിയുടെ ലഭ്യത കുറച്ചുകൊണ്ടുവന്ന് ഇതിൽ വിടുവിക്കുവാനുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ചു മുൻപോട്ടു പോകാൻ നമുക്കിനിയും സാധിക്കണമെന്ന് പ്രത്യാശയോടെ കുറിയ്ക്കുന്നു.