ഗീതൂൺ; നിരത്തുകളില്ലാത്ത ഒരു ഗ്രാമം! ബോട്ടിലോ നടന്നോ മാത്രം എത്താൻ കഴിയുന്ന നെതർലാൻഡിലെ ഊര്!
വർഷാവർഷം 10 ലക്ഷത്തിലധികം പേര് ഗീതൂൺ കാണാൻ വരുന്നുണ്ടെന്നാണ് കണക്ക്. അത് ഈ ഗ്രാമത്തിന്റെ ഒരു പ്രധാനവരുമാനമാർഗവുമാണ്. ഈ ഗ്രാമത്തെ നടന്നോ ബോട്ടിലൂടെയോ കാണാൻ കഴിയും. ബോട്ടുകൾ ഗൈഡഡ് ടൂർ ആയും അല്ലാതെ സ്വയം ഓടിച്ചു പോകാവുന്ന രീതിയിലും വാടകയ്ക്ക് ലഭ്യമാണ്.

നിരത്തുകളില്ലാത്ത ഒരു ഗ്രാമം! ബോട്ടിലോ നടന്നോ മാത്രം എത്താൻ കഴിയുന്ന ഒരു ഊര്!
ഒരു സ്വപ്നത്തിലെന്ന പോലുള്ള മനോഹരമായ നാട്. 800 വർഷത്തോളം പഴക്കമുള്ള മനോഹരമായ ഒരു ഗ്രാമം. ശബ്ദമില്ലാത്തതിനാൽ "വിസ്പർ ബോട്ട്" എന്നറിയപ്പെടുന്ന ബോട്ടുകളിൽ ഗ്രാമത്തെ ഒരു "ജലഹാര"ത്താൽ ചുറ്റിപ്പുണരുന്ന ചെറുതോടുകളിലൂടെയുള്ള യാത്ര മനോഹരം. എന്നാൽ ആ നാട് നടന്നു കാണുന്നതോ..? അത് അതിലും മനോഹരം..!
എന്നാൽ ഇത് വെറുമൊരു "മ്യൂസിയം" ആണെന്ന് കരുതിയാൽ തെറ്റി. 3000ത്തോളം ജനങ്ങൾ ജീവിക്കുകയും, സന്തോഷങ്ങളും സന്താപങ്ങളും പങ്കിടുകയും ചെയ്യുന്ന ജീവസ്സും ഓജസ്സുമുള്ള നാടാണ് ഗീതൂൺ! 800 വർഷങ്ങൾക്കുള്ളിൽ ഒരു ജനതയുടെ ജനനവും ജീവിതവും വളർച്ചയും കഷ്ടതകളും വസന്തോഷ്ണഗ്രീഷ്മഹേമന്തങ്ങളും കണ്ടനുഭവിച്ച നാട്. എന്നിട്ടും പ്രായമേറിയ ഒരു മുത്തശ്ശിയെ പോലെ തന്റെ ആത്മാവിനെ, തന്റെ അന്തസത്തയെ, തന്റെ സംസ്കാരത്തെ മാറോട് ചേർത്ത് പരിപാലിക്കുന്നു ഈ നാട്!
വർഷാവർഷം 10 ലക്ഷത്തിലധികം പേര് ഗീതൂൺ കാണാൻ വരുന്നുണ്ടെന്നാണ് കണക്ക്. അത് ഈ ഗ്രാമത്തിന്റെ ഒരു പ്രധാനവരുമാനമാർഗവുമാണ്. നേരത്തെ പറഞ്ഞത് പോലെ ഈ ഗ്രാമത്തെ നടന്നോ ബോട്ടിലൂടെയോ കാണാൻ കഴിയും. ബോട്ടുകൾ ഗൈഡഡ് ടൂർ ആയും അല്ലാതെ സ്വയം ഓടിച്ചു പോകാവുന്ന രീതിയിലും വാടകയ്ക്ക് ലഭ്യമാണ്.
നൂറോളം പാലങ്ങളാണ് ഈ നാടിന്റെ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. വലിയ ഹോട്ടലുകൾ ഒന്നും തന്നെ ലഭ്യമല്ലാത്ത ഇവിടെ ഹോം സ്റ്റേകൾ ധാരാളമുണ്ട്. ധാരാളം കനാലുകൾ ഈ നാടിനു നീളെയും കുറുകെയും ഉണ്ടെങ്കിലും അവയ്ക്കെല്ലാം ആഴം വളരെ കുറവാണ്. ഒരു മീറ്ററാണ് ഈ കനാലുകളുടെ ഏകദേശ ആഴം.
ഡച്ച് മാതൃകയിൽ കച്ച മേഞ്ഞ വീടുകളും കുറച്ചുകൂടി പുതിയ ഓടിട്ട വീടുകളും കാണാം. ഇവയ്ക്ക് ചുറ്റും മനോഹരമായ പൂന്തോട്ടങ്ങൾ ഈ കനാലുകളുടെ കരയെ അതിമനോഹരമാക്കുന്നു.
അംസ്റ്റർഡേമിൽ നിന്നു 2 മണിക്കൂറോളം ട്രെയിനിൽ യാത്ര ചെയ്താൽ സ്റ്റീൻവിക് എന്ന സ്ഥലത്തെത്താം. അവിടെ നിന്നു ഗിതൂണിലേക്ക് ബസ് ലഭ്യമാണ്. പക്ഷെ അതിരാവിലെ തന്നെ ഇറങ്ങി 10 മണിയാകുമ്പോഴേക്കും എത്തണം. ഭക്ഷണത്തിനായി ഡച്ച് ഭക്ഷണശാലകൾ ധാരാളമുണ്ടവിടെ. മനോഹരമായ നാട്, നിർമലഹൃദയരായ മനുഷ്യർ, സ്വാദിഷ്ടമായ ഭക്ഷണം! അതാണ് ഗീതൂൺ!