ചുവന്ന രക്തം ചിതറിയ വെള്ളപ്പൂക്കൾ
അഞ്ജലിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള എന്റെ ആഗ്രഹം കൊണ്ടെത്തിച്ചത് ഒരു മാളികയിലാണ്. ഒരു കുറ്റാന്വേഷകന്റെ കൂർമ്മബുദ്ധിയോടെ ഞാനവിടെ വലിഞ്ഞു കേറി. ഒറ്റ മുണ്ടുടുത്ത് പൊകയെടുത്തിരിക്കുന്ന കാരണവർക്ക് മുന്നിൽ ഭാവ്യതയോടെ വണങ്ങി നിന്നു. അഞ്ജലിയുടെ പേര് പറഞ്ഞതും അയാൾ ഉറക്കെയലറി. കൊട്ടാരം പോലെയുള്ള മണിമാളിക കുലുങ്ങി വിറച്ചു. എന്റെ തൊണ്ട വരണ്ടു. മുട്ട് കൂട്ടിയിടിച്ചു.

ആഴ്ചപ്പതിപ്പ് വായിച്ചിരിക്കുമ്പോഴാണ് അതെന്റെ ശ്രദ്ധയിൽപ്പെടുന്നത്. 'ചുവന്ന രക്തവും വെളുത്ത പൂവും' എന്ന പേരിൽ അഞ്ജലിയുടെതായി അച്ചടിച്ചുവന്ന കഥ. അത് അവളുടെ സ്വപ്നങ്ങളുടേതായിരുന്നു. അഞ്ജലിയെ ആദ്യമായി പരിചയപ്പെടുന്നത് രണ്ടായിരവും, മൂവായിരവും വിലവരുന്ന ബ്രാൻഡഡ് ഷർട്ടുകൾ വിൽക്കുന്ന ഒരു തുണിക്കടയിൽ നിന്നായിരുന്നു.
ഉപഭോക്താവിനു മുന്നിൽ വാചകക്കസർത്തുമായി നിറഞ്ഞുനിൽക്കുന്ന ഒരു സെയിൽസ് ഗേൾ. അതിനപ്പുറം ആകർഷകമായ എന്തോ ഒരു മാന്ത്രികശക്തി അവൾക്കുണ്ടെന്ന് എനിക്ക് തോന്നി. എത്ര മനോഹരമായിട്ടാണവൾ ഓരോ മനുഷ്യരോടും ഇടപെടുന്നത്. "സാർ" എന്ന വിളിയിൽ കുരുങ്ങി ഒരു നിമിഷം ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ ഒളിഞ്ഞു കിടന്ന ഒരു ചെറുകടൽ ഞാൻ തിരിച്ചറിഞ്ഞത് കൊണ്ടാണോ എന്തോ അവൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു. തുണിത്തരങ്ങളെക്കുറിച്ച് വാചാലയായി മാറിയെങ്കിലും അവളിലെന്തോ രഹസ്യം ഒളിഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി. മുഖം മൂടിയിരുന്ന കറുത്ത മാസ്ക് താഴേക്ക് താഴ്ത്തിയപ്പോൾ അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി. ശബ്ദം താഴ്ത്തി ചോദിച്ചു.
'സാർ വാരികകളിൽ ഒക്കെ എഴുതുന്ന ജയപ്രകാശ്..?'
തെല്ലൊരമ്പരപ്പോടെ ഞാനവളെ നോക്കി. എങ്കിലും മൂന്നോ നാലോ വാരികകളിൽ കഥ അച്ചടിച്ചുവന്ന ഗർവ്വ് ഉള്ളിൽ ഉണർന്നു. കുറച്ചഹങ്കാരത്തോടെ ഒന്ന് മൂളി. എന്നാൽ എന്റെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു വീണ ചോദ്യമാണ് അവളിൽ നിന്ന് അടുത്തതായി ഉണ്ടായത്.
"കഴിഞ്ഞ ലക്കം 'പച്ച' മാസികയിൽ സാറിന്റെ കഥ വായിച്ചിരുന്നു. വളരെ മോശം കഥയാണത്. അതിലേറെ ആൺമേൽക്കോയ്മയുടെ പ്രതിരൂപമാണ് അതിലെ കഥാനായകൻ. ഇതിലൂടെ എന്ത് സന്ദേശമാണ് സാർ നൽകുന്നത്..?"
കാറ്റ് പോയ ബലൂൺ പോലെ ഉത്തരമില്ലാതെ ഞാൻ തപ്പിത്തടഞ്ഞു. എന്നിലെ അസഹിഷ്ണുത സട കുടഞ്ഞു. പുറത്തേക്ക് ചാടാൻ വെമ്പിയ ചീഞ്ഞ വാചകങ്ങൾ അവളുടെ നോട്ടത്തിൽ കൂമ്പൊടിഞ്ഞ വാഴ പോലെയായി. ആ നോട്ടത്തിൽ അവളിലെ ആഴവും, പരപ്പുമുള്ള വായനക്കാരിയെ എനിക്ക് മനസ്സിലായി. അവിടെ നിന്നും ഒരു നീണ്ട സൗഹൃദത്തിന്റെ ആരംഭമായിരുന്നു.
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ വിമർശനാത്മകമായി എന്നിലെ എഴുത്തുകാരനെ ഇത്ര ആഴത്തിൽ വിലയിരുത്തിയത്. വെറും വാചകകസർത്തുകൾ മാത്രമായി പോയേക്കാവുന്ന എന്റെ പല എഴുത്തുകളും അവൾ ശക്തമായ വിമർശനത്തിനു പാത്രമാക്കി. മെല്ലെ മെല്ലെ ഞങ്ങൾക്കിടയിൽ ഒരു സ്നേഹബന്ധം വേരുറപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം എന്റെ ഫോണിൽ എത്തിയ ശബ്ദസന്ദേശം കെട്ടഴിച്ചത് ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളുടെയും, സ്വപ്നങ്ങളുടെയും വലിയൊരു ഭാണ്ഡക്കെട്ടാണ്.
ജീവിതത്തിന്റെ നരനായാട്ടിൽ ചിതറിയ ചിന്തകളിൽ നിന്നുമാണ് അഞ്ജലിയുടെ വാചകങ്ങൾ ആരംഭിച്ചത്.
'അത് സുന്ദരമായിരുന്നു. അതിലേറെ മനോഹരവും. പിന്നീടത് വേദനിപ്പിക്കുന്നതും നിരാശജനകമായതുമായിരുന്നു.'
'എന്തിനെക്കുറിച്ചാണ് അഞ്ജലി പറയുന്നത്..?'
'ജീവിതത്തേക്കുറിച്ച്..?'
'തത്വചിന്തകളാണോ?'
'ജീവിതമെപ്പോഴാ സാറേ തത്വചിന്തകളില്ലാതെ മുന്നേറുന്നത്..?'
എനിക്കുത്തരമില്ലാതായി. അപ്പുറമൊരു ചെറുശബ്ദത്തോടെ ഫോൺ വെക്കുന്നത് ഞാനറിഞ്ഞു. അഞ്ജലിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള എന്റെ ആഗ്രഹം കൊണ്ടെത്തിച്ചത് ഒരു മാളികയിലാണ്. ഒരു കുറ്റാന്വേഷകന്റെ കൂർമ്മബുദ്ധിയോടെ ഞാനവിടെ വലിഞ്ഞു കേറി. ഒറ്റ മുണ്ടുടുത്ത് പൊകയെടുത്തിരിക്കുന്ന കാരണവർക്ക് മുന്നിൽ ഭാവ്യതയോടെ വണങ്ങി നിന്നു. അഞ്ജലിയുടെ പേര് പറഞ്ഞതും അയാൾ ഉറക്കെയലറി. കൊട്ടാരം പോലെയുള്ള മണിമാളിക കുലുങ്ങി വിറച്ചു. എന്റെ തൊണ്ട വരണ്ടു. മുട്ട് കൂട്ടിയിടിച്ചു.
"പന്നകഴുവേറി മോൾ... ഏച്ചില് വാരിയവനെ സ്നേഹിക്കണത്രെ. കുടുമ്മത്ത് കേറ്റാൻ കൊള്ളോത്തോന്റെയൊപ്പം അഴിഞ്ഞാടിയ തേവിടിച്ചി."
കാരണവരുടെ വായിൽ നിന്നും തെറിച്ച പദപ്രയോഗങ്ങൾ അക്ഷരമാലയിൽ കടിച്ചാൽ പൊട്ടാത്തവയാണെന്ന് എനിക്ക് തോന്നി. അവിടെ നിന്നുമിറങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ അഞ്ജലിയായിരുന്നു. അവളെക്കുറിച്ചുള്ള വ്യക്തമായൊരു ചിത്രം തെളിഞ്ഞിരുന്നു. പട്ടുമെത്തയിൽ പാട്ട് കേട്ട് ഉറങ്ങേണ്ടിയിരുന്നവൾ. പണത്തിനും പകിട്ടിനുമുള്ളിൽ സ്നേഹവും, വിശ്വാസവും കാത്ത് സൂക്ഷിക്കുന്നവർക്കിടയിൽ അവൾ തേടിയത് മറ്റൊന്നായിരുന്നു, നല്ലൊരു ഹൃദയത്തെ.
അവന്റെ പേരായിരുന്നു സുനു. ഞാനവനെ കണ്ടില്ല. പക്ഷെ ഒന്നറിഞ്ഞു സുനുവിന്റെ ഹൃദയത്തേക്കുറിച്ച് അഞ്ജലിയുടെ വരികളിലൂടെ. നല്ലൊരു ഹൃദയത്തെയറിഞ്ഞ് അതിൽ അലിയാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകമെത്ര സുന്ദരമായേനെ..? ഇതേക്കുറിച്ച് പിന്നീടൊരിക്കൽ ഞാനവളോട് ചോദിക്കുകയുണ്ടായി. അതിനുള്ള മറുപടിയായി അവളിൽ നിന്നും പുറപ്പെട്ട വാക്കുകൾ എന്നെ ഞെട്ടിച്ചു.
"സ്നേഹത്തിന്റെ ഭാഷയായിരുന്നു സാറേ അവന്റേത്..! വെറും സ്നേഹമല്ല സാറേ ചങ്ക് പറിച്ച് തരണ സ്നേഹവാർന്ന്."
ആകാംക്ഷയോടെ ഞാനവളുടെ ബാക്കി വാചകങ്ങൾക്ക് കാതോർത്തു.
"ഒരു രാത്രി കൊന്ന് വേട്ടപ്പട്ടികൾക്ക് തീറ്റ കൊടുത്തു സാറേ അവരവനെ..!"
കഥയുടെ ബാക്കി വായിക്കാനാവാതെ എന്റെ കയ്യിലിരുന്ന ചായ ഗ്ലാസ് നിലത്ത് വീണ് ചിതറി. അതിൽ നിന്നുമൊരു ചില്ലു കണം എന്റെ കാൽപാദത്തിൽ പോറലേൽപ്പിച്ചു. മുറിവിൽ നിന്നും ചീന്തിയ ചുവന്ന രക്തം തറയിൽ വീണുകിടന്ന വെള്ളപ്പൂക്കളിൽ പടർന്നു. കാരണവരുടെ അട്ടഹാസം കാതിൽ മുഴങ്ങി.