ജോലിയില്ലാത്ത ബലിച്ചോറ്

ജോലിയില്ലാതെ നാട്ടിലേക്ക് കയറുന്ന വണ്ടി
ജോലിയുള്ള കാലത്തെ കയറിപ്പോവൽപ്പോലല്ല,
രാജിവെച്ച ഇഷ്ടഭക്ഷണങ്ങൾ,
ലീവിനുപോയ സ്നേഹാദരങ്ങൾ,
വിളിക്കാതെ വന്ന അനാഥത്വം,
ഒറ്റയ്ക്ക് ചുമയ്ക്കുന്ന ലഗേജുകൾ,
നോക്കിചിരിക്കുന്ന കൂലിയില്ലാത്തവൻറെ കണ്ണാടി...
ജോലിയില്ലാത്ത കാലത്തെ വീട്
ജോലിയുള്ളകാലത്തെ വീട് പോലെയല്ല,
ബാക്കിവെച്ച ബാങ്ക് ലോണുകൾ,
പകുതി തേക്കാത്ത ചുമരും,
അവസാനത്തെ ശമ്പളത്തിന് വാങ്ങിയ ഒരു ചാക്ക് സിമൻറും
മഴയത്തൊലിച്ചുപോയ പാടുകൾ,
മറന്നുപോയ ഗൂഗിൾപേ ഇടപാടുകാർ,
വിളിക്കപ്പെടാത്ത കല്ല്യാണങ്ങൾ,
ടാഗില്ലാത്ത ഗെറ്റുഗദർ ഫോട്ടോകൾ...
ജോലിയില്ലാത്ത കാലത്തെ വഴികൾ
ജോലിയുള്ള കാലത്തെ പോലയല്ല...
"ഇപ്പാ വെരുന്നേ... ചായകുടിച്ചിറ്റ് പോവാം..."
"ഇപ്പോം ആടെന്നെയ? മാറ്റോന്നൂല്ലേ? ഈടയെല്ലം നോക്കികൂടേ?"
"മങ്കലൊന്നൂല്ലേ? ഏതോ നാട്ടിലിങ്ങന നിന്നാ മതിയ?"
ചായപ്പീടിയേലും, തിണ്ടിൻററ്റത്തും,
മീൻചാപ്പയിലും, തെറപ്പറമ്പിലും
കെട്ടിപ്പിടിച്ച അന്വേഷണങ്ങൾക്ക് സസ്പെൻഷനാണ്...
പാതിരാത്രി മെസേജുകൾ,
ഉപാധികളില്ലാത്ത സൗഹൃദങ്ങൾ മുതൽ
ഇൻബോക്സിലെ പൊട്ടിക്കാത്ത ബിയറും,
പൊട്ടിച്ച പാരസെറ്റമോളും വരെ
നോട്ടീസ് പിരീഡവസാനിപ്പിച്ചു...
ജോലിയുള്ള കാലത്തെ മരണം
കൂലിയില്ലാത്തവൻറെ ചാവ് പോലല്ല,
ജോലീം,കൂലീം ഇല്ലാത്ത ബലികാക്കയ്ക്ക്തി
രുനെല്ലിയിലെ ബലിയും,
സാമ്പാറും,പായസവും വെച്ച്
അകത്ത് വയ്ക്കലും അധികചെലവാണ്..
തെക്കേമിറ്റത്തെ ബലിയും,
ഫോട്ടോ വെച്ച വാട്സാപ് സ്റ്റാറ്റസും
ധാരാളം!
ജോലിയുള്ള കാലത്തെ കയറിപ്പോവൽപ്പോലല്ല,
രാജിവെച്ച ഇഷ്ടഭക്ഷണങ്ങൾ,
ലീവിനുപോയ സ്നേഹാദരങ്ങൾ,
വിളിക്കാതെ വന്ന അനാഥത്വം,
ഒറ്റയ്ക്ക് ചുമയ്ക്കുന്ന ലഗേജുകൾ,
നോക്കിചിരിക്കുന്ന കൂലിയില്ലാത്തവൻറെ കണ്ണാടി...
ജോലിയില്ലാത്ത കാലത്തെ വീട്
ജോലിയുള്ളകാലത്തെ വീട് പോലെയല്ല,
ബാക്കിവെച്ച ബാങ്ക് ലോണുകൾ,
പകുതി തേക്കാത്ത ചുമരും,
അവസാനത്തെ ശമ്പളത്തിന് വാങ്ങിയ ഒരു ചാക്ക് സിമൻറും
മഴയത്തൊലിച്ചുപോയ പാടുകൾ,
മറന്നുപോയ ഗൂഗിൾപേ ഇടപാടുകാർ,
വിളിക്കപ്പെടാത്ത കല്ല്യാണങ്ങൾ,
ടാഗില്ലാത്ത ഗെറ്റുഗദർ ഫോട്ടോകൾ...
ജോലിയില്ലാത്ത കാലത്തെ വഴികൾ
ജോലിയുള്ള കാലത്തെ പോലയല്ല...
"ഇപ്പാ വെരുന്നേ... ചായകുടിച്ചിറ്റ് പോവാം..."
"ഇപ്പോം ആടെന്നെയ? മാറ്റോന്നൂല്ലേ? ഈടയെല്ലം നോക്കികൂടേ?"
"മങ്കലൊന്നൂല്ലേ? ഏതോ നാട്ടിലിങ്ങന നിന്നാ മതിയ?"
ചായപ്പീടിയേലും, തിണ്ടിൻററ്റത്തും,
മീൻചാപ്പയിലും, തെറപ്പറമ്പിലും
കെട്ടിപ്പിടിച്ച അന്വേഷണങ്ങൾക്ക് സസ്പെൻഷനാണ്...
പാതിരാത്രി മെസേജുകൾ,
ഉപാധികളില്ലാത്ത സൗഹൃദങ്ങൾ മുതൽ
ഇൻബോക്സിലെ പൊട്ടിക്കാത്ത ബിയറും,
പൊട്ടിച്ച പാരസെറ്റമോളും വരെ
നോട്ടീസ് പിരീഡവസാനിപ്പിച്ചു...
ജോലിയുള്ള കാലത്തെ മരണം
കൂലിയില്ലാത്തവൻറെ ചാവ് പോലല്ല,
ജോലീം,കൂലീം ഇല്ലാത്ത ബലികാക്കയ്ക്ക്തി
രുനെല്ലിയിലെ ബലിയും,
സാമ്പാറും,പായസവും വെച്ച്
അകത്ത് വയ്ക്കലും അധികചെലവാണ്..
തെക്കേമിറ്റത്തെ ബലിയും,
ഫോട്ടോ വെച്ച വാട്സാപ് സ്റ്റാറ്റസും
ധാരാളം!