രണ്ടിടങ്ങൾ

പണ്ടൊരിക്കലവിടെ വീടുകൾ ഉണ്ടായിരുന്നു.
കമ്പോളങ്ങൾ, സ്കൂളുകൾ, മൈതാനങ്ങൾ
സൗഹൃദങ്ങൾ സ്വപ്നങ്ങൾ അങ്ങനെയെല്ലാം.
ആ മണ്ണിലും വിത്തുകൾ മുളച്ചിരുന്നു,
ആ വിണ്ണിലും പട്ടങ്ങൾ പാറിയിരുന്നു.
എന്റെ പരിചിതർ, എന്റെ സ്നേഹിതർ
എനിക്കറിയാവുന്ന നാട്ടുവഴികൾ, എന്നെ മൂടുന്ന തെരുവുകൾ.
പിന്നീട് എനിക്ക് പരിചിതരല്ലാത്ത കുറെ ആളുകൾ അവിടെയെത്തി
അവരുടെ കൈകളിൽ കളിത്തോക്കുകളായിരുന്നില്ല
മൈതാനങ്ങൾ പടക്കോപ്പുകൾ കൊണ്ട് നിറഞ്ഞു.
പൊടിപടലങ്ങളിൽ മനുഷ്യർ ചിതറിത്തെറിച്ചു.
പ്രദേശം:
യന്ത്രത്തോക്കുകൾ കളമൊഴിഞ്ഞ ഇടങ്ങളിൽ
കാൽനടക്കാർ വഴിതേടിയലഞ്ഞു.
ചുവന്ന മണ്ണിൽ ചെണ്ടുമല്ലികൾ പൂക്കാതെ നിന്നു,
സ്വപ്നങ്ങൾ ബാരിക്കേഡുകളിൽ തട്ടി വീണു,
കറുത്ത തുണിയുടെ മറവിൽ ചിരികൾ നാടുകടത്തപ്പെട്ടു,
വാവിട്ടു കരയുന്ന കുഞ്ഞുചെവികളിലവർ
വിശുദ്ധ വാക്യങ്ങൾ അലറിവിളിച്ചു.
ആകാശം ഒളിക്കണ്ണുകൾ നീട്ടിയെറിഞ്ഞു
പാതകൾ പലായനത്തിന്റെ മുള്ളുകൾ വിതറി
കണ്ണുകൾ ഈറനണിഞ്ഞവർ എണ്ണിപറക്കി
ആ പ്രദേശമുപേക്ഷിച്ച് ഓടിപോയി
അനാഥരായ പ്രേതങ്ങൾ അശാന്തിയുടെ ഇരുട്ടിലേക്ക് വീണുപോയി.
കമ്പോളങ്ങൾ, സ്കൂളുകൾ, മൈതാനങ്ങൾ
സൗഹൃദങ്ങൾ സ്വപ്നങ്ങൾ അങ്ങനെയെല്ലാം.
ആ മണ്ണിലും വിത്തുകൾ മുളച്ചിരുന്നു,
ആ വിണ്ണിലും പട്ടങ്ങൾ പാറിയിരുന്നു.
എന്റെ പരിചിതർ, എന്റെ സ്നേഹിതർ
എനിക്കറിയാവുന്ന നാട്ടുവഴികൾ, എന്നെ മൂടുന്ന തെരുവുകൾ.
പിന്നീട് എനിക്ക് പരിചിതരല്ലാത്ത കുറെ ആളുകൾ അവിടെയെത്തി
അവരുടെ കൈകളിൽ കളിത്തോക്കുകളായിരുന്നില്ല
മൈതാനങ്ങൾ പടക്കോപ്പുകൾ കൊണ്ട് നിറഞ്ഞു.
പൊടിപടലങ്ങളിൽ മനുഷ്യർ ചിതറിത്തെറിച്ചു.
പ്രദേശം:
യന്ത്രത്തോക്കുകൾ കളമൊഴിഞ്ഞ ഇടങ്ങളിൽ
കാൽനടക്കാർ വഴിതേടിയലഞ്ഞു.
ചുവന്ന മണ്ണിൽ ചെണ്ടുമല്ലികൾ പൂക്കാതെ നിന്നു,
സ്വപ്നങ്ങൾ ബാരിക്കേഡുകളിൽ തട്ടി വീണു,
കറുത്ത തുണിയുടെ മറവിൽ ചിരികൾ നാടുകടത്തപ്പെട്ടു,
വാവിട്ടു കരയുന്ന കുഞ്ഞുചെവികളിലവർ
വിശുദ്ധ വാക്യങ്ങൾ അലറിവിളിച്ചു.
ആകാശം ഒളിക്കണ്ണുകൾ നീട്ടിയെറിഞ്ഞു
പാതകൾ പലായനത്തിന്റെ മുള്ളുകൾ വിതറി
കണ്ണുകൾ ഈറനണിഞ്ഞവർ എണ്ണിപറക്കി
ആ പ്രദേശമുപേക്ഷിച്ച് ഓടിപോയി
അനാഥരായ പ്രേതങ്ങൾ അശാന്തിയുടെ ഇരുട്ടിലേക്ക് വീണുപോയി.