മടച്ചൂണ്ടൽ
ഒരു മീൻ ചൂണ്ടൽ പൊട്ടിച്ച് ചാടിപ്പോയാൽ പിന്നെ അവിടുന്ന് മീൻ കിട്ടൂല എന്ന ഒരു അന്ധവിശ്വാസം ഉണ്ട് ഇവിടെ. കാരണം ആ ചാടിപ്പോയ മീൻ മറ്റുള്ള മീനുകളോട് പറഞ്ഞ് കൊടുക്കുംന്ന്, അവിടെ രണ്ട് ആൾക്കാർ ചൂണ്ടലിടുന്നുണ്ട്, അതിൽ പോയി കൊത്തണ്ടാന്ന്. പക്ഷേ ആരൽ പിടുത്തത്തിൽ ആ പ്രശ്നം ഇല്ല, എത്ര ചൂണ്ടൽ പൊട്ടിച്ചാലും ആ മീനിനെ തന്നെ പിടിച്ചിട്ടേ വീട്ടിൽ കേറൂ.

മഴക്കാലമായാൽ ഒരു വെള്ളപ്പൊക്കം നിർബന്ധമാണ് ഞങ്ങളെ നാട്ടിൽ.
വെള്ളപ്പൊക്കം കഴിഞ്ഞാൽ പുഴയിലെ ആരലുകൾ വയലിൽ എത്തിയിട്ടുണ്ടാവും. വയലിന് കുറുകെ ഒരു തോട് ഉണ്ട്. ആ തോടിൻ്റെ മതിലിലെ ചെറിയ ചെറിയ പൊത്തുകളിലാണ് ഇവരുടെ താമസം. ഒരു വെള്ളപ്പൊക്കം കഴിഞ്ഞാൽ മിക്ക പൊത്തുകളിലും ആരൽ താമസമാക്കിട്ടുണ്ടാവും. പിന്നീടങ്ങോട്ട് ആരൽ പിടുത്തത്തിൻ്റെ സമയം ആണ്.
വെള്ളപ്പൊക്കമെല്ലാം കഴിഞ്ഞ് ഇരുവഴിഞ്ഞിപുഴയും ഞങ്ങളെ നാടും വയലുകളും എല്ലാം സാധാരണ ഗതിയിൽ ആയാൽ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു വിളി വരും.
ട്രിം ട്രിം...
"ഹലോ..."
"ടാ പോവല്ലേ..?"
"ആ എര കൊത്യോ..?"
"ഇല്ല കൊത്തണോ..?"
"കൊത്തിക്കോ... ചെലപ്പോ ചെള്ളി കിട്ടൂല..."
"ആ യ്യി എറങ് വാ..."
"ആ പ്പൊ വെരാ..."
"മ്മാ... ഞാൻ മീൻ പിടിക്കാൻ പോവാ ട്ടോ..."
"ആരാ ള്ളത്..?"
"ആയത്തു ണ്ട്..."
"ആ... ഇരുട്ടാവുണെയ്ൻ്റെ മുമ്പ് വരണം ട്ടോ..."
"ആ..."
ആയത്തു ആണ് എൻ്റെ കൂടെ എപ്പോഴും മീൻ പിടിക്കാൻ ഉണ്ടാവൽ. എടക്ക് കുഞ്ഞാപ്പുണ്ടാവും.
എടക്ക് ബാദുണ്ടാവും, ഫസലുണ്ടാവും. പക്ഷേ കൂടുതൽ സമയവും ആയത്തു ആണ് ണ്ടാവൽ. പിന്നെ ആദ്യം ഒക്കെ മുന്ന, ശാനു, ശൽബി, ഫർഹാൻ, ഫാഹിം അങ്ങനെ ഞങ്ങളെ മദ്രസയിലെ ഫുൾ ടീം ഉണ്ടാവുമായിരുന്നു. അവരൊക്കെ പിന്നെ നിർത്തി. പക്ഷേ ഞാനും ആയത്തും പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും പോവും. കുഞ്ഞാപ്പുനേം ഷൽബിനേം ഒക്കെപ്പറ്റിപ്പറയാൻ കൊറേണ്ട്, അതിന് നിന്നാൽ പിന്നെ അതിനേ നേരം കാണൂ, അതോണ്ട് അതിന് നിക്കുന്നില്ല.
സ്കൂൾ ഇല്ലാത്ത ദിവസമായാൽ രണ്ടുമൂന്ന് മട ചൂണ്ടലും ഒരു തോർത്ത് മുണ്ടും പിന്നെ ഞങ്ങളെ മറ്റു ടൂൾസും ഒക്കെ എടുത്ത് ഒരു പോക്കാണ്. പാഴൂരിന്റെയും പുല്പറമ്പിൻ്റെയും ഇടയിലുള്ള ചക്കാലങ്കുന്നത്ത് മങ്കുഴിൻ്റെ കുറുകെ ഒരു ചെറിയ വരമ്പ് ഉണ്ട്. ഒരാൾക്ക് മാത്രം നടക്കാൻ വീതിയുള്ള ഒരു വരമ്പ്, അതിലൂടെ നടന്ന് വേണം ഞങ്ങളെ സ്പോട്ടിൽ എത്താൻ. വരമ്പ് കഴിഞ്ഞാൽ കുറച്ച് കഴുത്തറ്റം വെള്ളത്തിലൂടെ നടക്കാനുണ്ട്. അതും കഴിഞ്ഞ് ഞങ്ങളെ സ്ഥലത്ത് എത്തും. വയലിൻ്റെ നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന ഒരു തോട്, അതിൻ്റെ മതിലിൻ്റെ സ്ലാബിൽ നിന്നാണ് ചൂണ്ടലിടൽ. ആദ്യം ഒരുപാട് ആളുകൾ കുളിക്കാനും അലക്കാനും മീൻ പിടിക്കാനും ഒക്കെ വരുന്ന സ്ഥലമായിരുന്നു . അന്നൊക്കെ അവിടെ ആരൽ പിടുത്തത്തിൻ്റെ മത്സരമായിരുന്നു. പിന്നെ ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും അവിടെ കേടായിക്കൊണ്ടിരുന്നു. അങ്ങനെ അങ്ങോട്ടേക്ക് കുളിക്കാനും അലക്കാനും ഒക്കെ വരുന്നത് നിർത്തി. ചെളിയും പായലും നിറഞ്ഞ് മീൻ പിടിക്കാനും പറ്റാതെ ആയി. പക്ഷേ ഞങൾ എല്ലാ കൊല്ലവും പോയി ഞങ്ങൾക്ക് ആവശ്യമുള്ള സ്ഥലം വൃത്തിയാക്കിയെടുത്ത് മീൻ പിടിക്കും.
സ്പോട്ടിൽ എത്തിയ ഉടനെ ഷർട്ടൊക്കെയൂരി തോർത്ത് മുണ്ട് എടുത്ത് പാടത്ത് ഇറങ്ങി അരിക്കാൻ തുടങ്ങും. ചെള്ളിയെ പിടിക്കാൻ, ചെള്ളിയാണ് ആരലിനെ പിടിക്കാൻ ഏറ്റവും നല്ലത്. വലിയ ചെള്ളിയും ചെറിയ കറുത്ത ചെളളിയും കിട്ടും. കറുത്ത ചെളളി കൊറേ കിട്ടും, പക്ഷേ അത് ആരലിന് വെല്ല്യ ഇഷ്ടല്ല. ഗതി കെട്ട ആരൽ മാത്രേ അതിൽ കൊത്തൂ. അതൊണ്ടെന്നെ വലിയ ചെള്ളിക്ക് വേണ്ടി ഞങ്ങൾ അടിയാണ്. അത് കുറച്ചേ കിട്ടൂ. പിന്നെ ചാണക പർച്ചി, കടു, ചെറിയ പരൽ മക്കൾ, ഞാംചി, എഴുത്തച്ഛൻ പിന്നെ പേരറിയാത്ത കൊറേ പ്രാണികൾ അങ്ങനെ എന്തൊക്കെയോ കിട്ടും അരിക്കുമ്പോ. പക്ഷേ ഞങ്ങൾക്ക് ആവശ്യമുള്ള ചെള്ളി മാത്രം കിട്ടൂല.
ഏകദേശം ചെറുവിരൽ ൻ്റെ അത്രേം വലുപ്പം ഉണ്ടാവുന്ന തവിട്ട് നിറത്തിലുള്ള ചെള്ളി ആണ് ആ ഡിമാൻഡ് ഉള്ള ചെള്ളി. ആദ്യമൊക്കെ ഇവരെ ഒരുപാട് കിട്ടാറുണ്ടായിരുന്നു. പിന്നെ പിന്നെ ഇവരെ കാണാതായി. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ഒക്കെ കിട്ടുള്ളൂ. അപ്പോ ഞങ്ങൾ അതിനെ പകുതി ആക്കി തലഭാഗം ഒരാൾക്കും വാൽ ഭാഗം ഒരാൾക്കുമാക്കി വീതിക്കും... അത്രക്ക് ഡിമാൻഡ് ആണ് ഇവന്. ഇവൻ്റെ മണം കിട്ടിയാൽ മതി ആരൽ ഓടി എത്തും. ഇവൻ്റെ തലക്ക് പിടിച്ച് മൂട്ടിലൂടെ ചൂണ്ടലിൻ്റെ കൊക്ക കുത്തിക്കേറ്റും, എന്നിട്ട് കൊക്ക ഒരു മെലിഞ്ഞ നീളമുള്ള വടിയിൽ കൊളുത്തി ഏതെങ്കിലും മട കണ്ടെത്തി അതിനുള്ളിലേക്ക് ഇട്ട് വടി തിരിച്ചെടുക്കും അപ്പോൾ കൊക്ക കൃത്യമായി മടയുടെ ഉള്ളിൽ ആയിട്ടുണ്ടാവും.
ചൂണ്ടൽ സെയ്ഫ് ആയി ഏതെങ്കിലും മടയിൽ ആക്കിയതിന് ശേഷം കുറച്ച് നേരം എന്തെങ്കിലും ഒക്കെ സംസാരിച്ച് ഇങ്ങനെ ഇരിക്കും. അല്ലെങ്കിൽ ചെളളിയെ പിടിക്കാൻ പോകും. കൊറേ നേരം കൈഞ്ഞിട്ടും ചൂണ്ടലിന് അനക്കം ഒന്നും ഇല്ലെങ്കിൽ മട മാറി ഇട്ട് നോക്കും. അങ്ങനെ അവിടെ ഉള്ള എല്ലാ മടയിലും ഇട്ട് നോക്കും. ഏതെങ്കിലും ഒക്കെ മടയിൽ മീൻ ഉണ്ടാവും. മീൻ കൊത്തിയാൽ ഈർപ്പ മെല്ലെ മടയിലേക്ക് പോകുന്നത് കാണാം. അപ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. പിന്നെ ആ മടയിൽ ഇടാൻ വേണ്ടി ആവും അടി. എന്തായാലും ഏതെങ്കിലും മടയിൽ മീൻ ഉണ്ടെന്ന് മനസ്സിലായാൽ അതിനെ പിടിച്ചിട്ടേ ഞങ്ങൾ വീട്ടിൽ കേറാറുള്ളൂ.
ചില ദിവസങ്ങളിൽ മീൻ ഒന്നും കൊത്താതെ ആവും. അങ്ങനെ ബോർ അടിച്ചിരിക്കുമ്പോ ഒരാൾ മറ്റേ ആളെ വെള്ളത്തിലേക്ക് ഉന്തി മറിച്ചിട്ട് സന്ദർഭം ആനന്ദകരമാക്കും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും തെറി വിളിയും ഒക്കെ ആയി തിരിച്ച് വീട്ടിലേക്ക് പോവും.
"ബുനോ...എന്താടോ കൊത്താത്തത്..."
"യ്യ് ഇന്ന് സൂബഹി നിസ്കരിച്ചീണോ..."
"ഇല്ല..."
"ഞാനും ഇല്ല..."
"അതൊണ്ടെയ്ക്കും..."
"ആഹ്... അതെയ്ക്കും ലെ..."
"ന്നാ പോയാലോ വെശക്കണ്ട്..."
"ആടെ നിക്ക് പൊവാ... കൊർചൂടി നിന്നോക്ക... കൊത്തെയ്ക്കും..."
"ഞാൻ പോവാ, കൊയങ്ങി..."
"പോവല്ലേ എരപ്പാ... നിക്ക്, കൊത്തും..."
"അതാ കൊത്തി! ഞാൻ പറഞ്ഞിലെ..."
"ആഹ കൊത്തിയോ...?"
"ആ കൊത്തി..."
"അതാ പോണ... വലി..."
"ആയില്ല..."
"ആഹ് വലി വലി..."
"അയ്യെൻ്റെടാ പോയി കൊക്ക പൊട്ടി..."
"വേറെ ഇല്ലെ...?"
"ആഹ് യി അത് കെട്ട് അത് വരെ ഞാൻ അതിൽ ഇടാ..."
"പോടാ അതിനെ ഞാൻ തന്നെ പിടിക്കും..."
"ഞാൻ ഇട മീൻ കിട്ടിയാൽ ഇയ് എട്ത്തോ..."
"നിക്ക് അയ്നെ ഇൻക്കെന്നെ പിടിക്കണം...
ഞാൻ ഇട..."
"ആഹ് ന്നാ യ്യി പിടി..."
ചൂണ്ടലിൽ കൊത്തി വലിക്കുന്നത് ആരൽ ആണെന്ന് ഉറപ്പൊന്നും ഇല്ല ചിലപ്പോ അണ്ടി, കോട്ടി, തൊണ്ണത്തി, മഞ്ഞിൽ, ഒക്കെ ആവാൻ സാധ്യത ണ്ട്. ചിലപ്പോ ഞണ്ടിനെ വരെ കിട്ടൽണ്ട്. പക്ഷേ തൃപ്തി ആവണേൽ ആരൽ തന്നെ വേണം. ആൾ ആരൽ ആണ് ഓനെ അത്ര പെട്ടെന്നൊന്നും കിട്ടൂല്ല. കുറച്ച് നേരം കളിപ്പിച്ചിട്ടേ ഓൻ പിടി തരൂ. ചെലപ്പോ ഓൻ ചൂണ്ടൽ ഒക്കെ പൊട്ടിച്ച് ഓൻ്റെ പാട്ടിന് പോവും. കൊക്കയും ഈർപ്പയും ഒക്കെ ഞങ്ങളേൽ ഇനിയും ണ്ടാവും എന്ന് ഓൻക് അറിയില്ലല്ലോ... എന്തായാലും ഓനെ പിടിച്ചിട്ടേ തിരിച്ച് വീട്ടിൽ പോവൂ.
ഒരു മീൻ ചൂണ്ടൽ പൊട്ടിച്ച് ചാടിപ്പോയാൽ പിന്നെ അവിടുന്ന് മീൻ കിട്ടൂല എന്ന ഒരു അന്ധവിശ്വാസം ഉണ്ട് ഇവിടെ. കാരണം ആ ചാടിപ്പോയ മീൻ മറ്റുള്ള മീനുകളോട് പറഞ്ഞ് കൊടുക്കുംന്ന്, അവിടെ രണ്ട് ആൾക്കാർ ചൂണ്ടലിടുന്നുണ്ട്, അതിൽ പോയി കൊത്തണ്ടാന്ന്. പക്ഷേ ആരൽ പിടുത്തത്തിൽ ആ പ്രശ്നം ഇല്ല, എത്ര ചൂണ്ടൽ പൊട്ടിച്ചാലും ആ മീനിനെ തന്നെ പിടിച്ചിട്ടേ വീട്ടിൽ കേറൂ.
"അതാ കൊത്ത്ണ്ട് കൊത്ത്ണ്ട്..."
"അഹ് നിക്ക് വലിക്കല്ലെ..."
"കൊർചൂടി പോട്ടെ..."
"അതാ പോണാ..."
"വലി..!"
"ആഹാ കിട്ടി..."
"അയ്യേ... അണ്ടി... ഈ ***ണ്ടി ആണോ ഇത്രേം നേരം കൊത്തി വെർപ്പിച്ചത്..!"
"ഷെ..."
"ഹി ഹി... ഹീ അനക്ക് ഇതൊക്കെ കിട്ടുള്ളു..."
"പോടാ... അട്തത് ആരൽ ആണ്... നോക്കിക്കോ..."
"ആഹ്... ഓക്കെ!"
അണ്ടി. കാണാൻ കരിമീൻ പോലെ കറുത്ത് പരന്ന് ഇരിക്കും. പക്ഷേ കരിമീനിൻ്റെ അത്ര ഡിമാൻ്റ് ഇല്ല..!
എല്ലാർക്കും ഒന്നും ഇഷ്ടല്ല. ഒരു കൈപ്പത്തിയുടെ വലിപ്പം ഒക്കെ ഉണ്ടാവും. ആരലിനെ പിടിക്കുമ്പോൾ കൂടുതലും ഇവരാണ് ചൂണ്ടലിൽ കുടുങ്ങി പുറത്തേക്ക് വരൽ.
പിന്നെ ഞങ്ങളെ പറ്റിക്കുന്നത് കോട്ടി ആണ്.
കോട്ടി. കാണാൻ മുഴുവിനെപ്പോലെ ഉള്ള ഇതിനെ എന്തിനാണ് കോട്ടി എന്ന് വിളിക്കുന്നത് എന്ന് എനിക്കിപ്പളും മനസ്സിലായിട്ടില്ല. ഇവർ കൊത്തി വെറുപ്പിക്കുന്നത് കണ്ടാൽ വല്ല്യ എന്തോ മീൻ ആണെന്ന് തോന്നും. ഒരുപാട് പ്രതീക്ഷയോടെ ചൂണ്ടൽ വലിച്ചെടുക്കുമ്പോൾ ചെറിയ കോട്ടി ഒക്കെ ആവും ഉണ്ടാവാ. ആളെ എനിക്ക് ബയങ്കര ഇഷ്ടാണ്. നല്ല ടേസ്റ്റ് ആണ് പൊരിച്ചെടുത്താൽ. പിന്നെ ഇവരെ പിടിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഒരു കുത്ത് കിട്ടാനുണ്ട്. ആഹാ നല്ല സുഖം ആണ്.
പിന്നെ വേറൊരു സാധനം ഉണ്ട്, ഒരു കോമഡി സാധനം. വൾക്ക് തിരി. ആൾ ആരലിൻ്റെ കുട്ടിയാണ്. അതിനെ ഞങ്ങളെ നാട്ടിൽ വൾക്കു തിരി എന്നാണ് വിളിക്കൽ. എനിക്ക് കൂടുതലും ഇവരെ ഒക്കെ ആണ് കിട്ടൽ. ആയത്തുന് വലുതൊക്കെ കിട്ടും. ഓന് ബായങ്കര ഭാഗ്യം ആണ്. ഓൻ ഇടുന്ന മടയിൽ ഒക്കെ മീൻ ഉണ്ടാവും. പടച്ചോന് ഓനെ നല്ല ഇഷ്ടാണ്.
"ആ ബുനോ.... കൊത്ത്ണ്ട്...."
"ഹൈവ..."
"ആ... പോട്ടെ... പോട്ടെ..."
"ആയില്ല വലിക്കല്ലേ..."
"അതാ പോണ... വലി!!!"
"വലി... വലി..."
"ടാ മീൻ കുടുങ്ങിണ് കിട്ട്ല്ല..."
"അങ്ങോട്ടേക്ക് വലിക്കാണ്... വലുതാണ് തോന്ന്ണ്ട്!"
വലിയ ആരൽ ആണേൽ നല്ല രസാണ്.
നമ്മൾ ഇങ്ങോട്ട് വലിക്കുമ്പോ അത് അങ്ങോട്ട് വലിക്കും. അങ്ങനെ കുറച്ച് നേരം കമ്പവലി കളിക്കും.
"ആടെ നിക്ക്... ചൂണ്ടൽ പൊട്ടും ട്ടൊ... നോക്കി വലിക്ക്..."
"മെല്ലെ വലി..."
"ആ വലി..."
അള്ളോഹ്... കിട്ടി..!
"മ്മാ... ബുനോ... ബുനോ... ഇതിനെ പിടി...
ഇതിനെ പിടി നായെ..."
"എൻ്റെ മോനെ... അടിപൊളി...
എന്തൊരു വെലുപ്പാടോ...
അടിപൊളി സാധനം...."
"അല്ലാഹ് എന്തോരു വലുപ്പം ലെ..."
"ൻ്റെ മോനെ... സൂപ്പർ സാനം..."
ആയത്തുന് വലിയ മീൻ ഒക്കെ പേടി ആണ്. പിന്നെ ഞാൻ തന്നെ വേണം അതിനെ പിടിക്കാനും തല്ലാനും കൊല്ലാനും ഒക്കെ. ചെറിയ ആരൽ ഒക്കെ ആണേൽ ഈർപ്പ പിടിച്ച് ജീൻസ് പാൻ്റ് അലക്കുന്ന പോലെ നിലത്ത് രണ്ട് അടിയാണ്. അപ്പോ തന്നെ അതിൻ്റെ പിടച്ചിൽ നിക്കും. വലുതിനെ അങ്ങനെ ചെയ്താൽ ഈർപ്പ പൊട്ടി അത് അതിൻ്റെ പാട്ടിന് പോവും. അതോണ്ട് തല്ലാനുള്ള വടി ഒക്കെ ഞങ്ങൾ ആദ്യമേ കയ്യിൽ കരുതും. പിടിച്ചാൽ കിട്ടാത്ത ആരൽ ആണേൽ അതിനെ തോർത്ത് മുണ്ട് കൊണ്ട് മൂടി തലക്ക് നല്ല തല്ല് കൊടുക്കും. അതിനെ കൈ കൊണ്ട് പിടിക്കുന്നത് അത്ര നല്ലതല്ല. അതിൻ്റെ പുറമെ മുഴുവൻ മുള്ളാണ്.
"ടാ പോവല്ലേ... ന്നാൽ...
എപ്പോ വന്നതാ... വെശ്ക്ക്ണ്ട്...."
"ആ... പോവ..."
"ആ ചെറുതിനെ ഒക്കെ ഇൻക്ക് തരോ...?"
"ആ അയ്നെ യി എട്തോ..."
"ആ അയ്നെ കവറിൽ ഇട്ടോ, ആര്ലിനെ തൂക്കി പിടിക്ക."
ആയത്തുന് കിട്ടുന്ന മീൻ ഒക്കെ ഓൻ ഇൻക്ക് തരും. വലുതാണേൽ ഓൻ കൊണ്ടോവും. എന്തായാലും വീട്ടിൽ കേറുമ്പോ നല്ലൊരു കോമ്പല കൊണ്ടേ കേറുള്ളൂ. ആരലിനെയും തൂക്കിപ്പിടിച്ച് നാട്ടാരെ മുന്നിലൂടെ ജാഡ ഇട്ട് പോവുമ്പോ കിട്ടുന്ന ഫീൽ ഒന്ന് വേറെത്തന്നെയാണ്. കയ്യിൽ കവർ ഉണ്ടെങ്കിലും വലിയ മീനിനെ ഒന്നും കവറിൽ ഇടൂല. അതിനെ തൂക്കിപ്പിടിച്ച് നടക്കും. അതും കൊണ്ട് വീട്ടിൽ കേറുമ്പോഴും വല്ലാത്തൊരു സന്തോഷം ആണ്.
"ആ... അതാ... ബുനു മീനും കൊണ്ട് വര്ണ..."
"ഹൈവാ... ഇതൊക്കെ അനക്ക് കിട്ടിയതെന്നെ ആണോ..?"
"ആ... കൊർച്ച് ആയത്തൂന് കിട്ടിയതാ..."
"ആഹ നോക്കട്ടെ..."
"ഇത് പൊരിച്ചാ മതി ട്ടോ..."
"ആ... ഇയ് പോയി കുളിക്ക്... മണക്ക്ണ്ട്..!"
പിന്നെ ചട്ടീൽ ആക്കലാണ് പരിപാടി. ചെറിയ ചെറിയ കഷണങ്ങൾ ആക്കി അടിപൊളി ആക്കി പൊരിച്ചെടുക്കും മ്മ. ന്നട്ട് എല്ലാരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കും. കൂട്ടാൻ ഞാൻ പിടിച്ച മീൻ. ആഹാ...അന്തസ്സ്..!