ഓർത്തെടുത്താൽ എത്ര ഓർമ്മകളാണ് തെളിഞ്ഞുവരിക..!
ഒരു ജോഡി വസ്ത്രവും ഭക്ഷണം കഴിക്കാൻ ഒരു പാത്രവും മാത്രം മതി ഒരു യാത്രക്ക് എന്ന് അനുഭവിച്ച യാത്രയായിരുന്നു അത്. മൊബൈലും ഒരു കുടയും കൂടുതലായി ഉണ്ടായിരുന്നു എന്റെ കയ്യിൽ. വഴിയരികിൽ കിടന്നും ഭക്ഷണം പാകം ചെയ്തും പാതയോരത്തെ നദികളിൽ കുളിച്ചും അലക്കിയ വസ്ത്രം ഉണങ്ങുന്നത് വരെ വെള്ളത്തിൽ കിടന്നും ആളുകളുടെ ആട്ടിയോടിക്കൽ കേട്ടും തെരുവുനായ്ക്കളെ തലോടിയും ഉള്ള ഒരു യാത്രയായിരുന്നു അത്.

"എന്ത് തന്നാലും പരാതിയൊന്നുമില്ലാതെ കഴിക്കും..!"
ഇതും പറഞ്ഞവൾ അയാളെ കളിയാക്കി.
ഇതോർത്തുകൊണ്ടാണ്, പുഞ്ചിരിയോടെ അയാൾ തൻ്റെ പഴയ ഒരു യാത്രാ കുറിപ്പ് അവൾക്ക് വായിക്കാൻ കൊടുത്തത്.
അതിങ്ങനെയായിരുന്നു,
...............
ഒരിക്കൽ ഒരു യാത്ര പോയി. ഒറ്റക്കും കൂട്ടമായും ഏകദേശം അയ്യായിരം കിലോമീറ്ററിലധികം സഞ്ചരിച്ച ഒരു മാസത്തോളമെടുത്ത യാത്രയായിരുന്നു അത്.
ബസിലും, വാടകക്കെടുത്ത വണ്ടികളിലും, നടന്നും ഉത്തരേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച ആ യാത്രയിൽ കൂടുതലും സഞ്ചരിച്ചത് പലയിടങ്ങളിലായി കണ്ടുമുട്ടി കൂട്ടുകൂടിയ കുഞ്ഞുകുഞ്ഞു തീർത്ഥാടക സംഘങ്ങളോടൊപ്പമായിരുന്നു. പാവങ്ങളായ ഫക്കീറുമാരുടെ കൂട്ടങ്ങളിൽ പലപ്പോഴും പ്രായം കുറഞ്ഞവൻ ഈയുള്ളവനായിരുന്നു.
ബംഗാളിൽ നിന്ന് ബീഹാറും ഉത്തർപ്രദേശും ഡൽഹിയും ഉത്തരാഖണ്ഡും പഞ്ചാബും രാജസ്ഥാനും കടന്ന് ആ യാത്ര ഗുജറാത്ത് വരെ എത്തി.
ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന യാത്ര. എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രത്തിൽ ഒന്നോ രണ്ടോ ദിവസം താമസം. അവിടെ നിന്ന് പരിചയപ്പെടുന്ന പുതിയ സംഘത്തോടൊപ്പം അടുത്ത യാത്ര. അതായിരുന്നു ശൈലി.
ഒരു ജോഡി വസ്ത്രവും ഭക്ഷണം കഴിക്കാൻ ഒരു പാത്രവും മാത്രം മതി ഒരു യാത്രക്ക് എന്ന് അനുഭവിച്ച യാത്രയായിരുന്നു അത്. മൊബൈലും ഒരു കുടയും കൂടുതലായി ഉണ്ടായിരുന്നു എന്റെ കയ്യിൽ. വഴിയരികിൽ കിടന്നും ഭക്ഷണം പാകം ചെയ്തും പാതയോരത്തെ നദികളിൽ കുളിച്ചും അലക്കിയ വസ്ത്രം ഉണങ്ങുന്നത് വരെ വെള്ളത്തിൽ കിടന്നും ആളുകളുടെ ആട്ടിയോടിക്കൽ കേട്ടും തെരുവുനായ്ക്കളെ തലോടിയും ഉള്ള ഒരു യാത്രയായിരുന്നു അത്. അജ്മീറിലെ തിരക്കേറിയ തെരുവിൽ നടക്കുന്ന നേരം ഭിക്ഷയെടുക്കാൻ നിൽക്കുന്ന ആളുകളുടെ ഒരു കൂട്ടത്തിനരികെ ഇരിക്കുന്ന നേരം ഏതോ ഒരു നന്മ നിറഞ്ഞവൻ റൊട്ടി മടക്കി കുറച്ചു കറി ഉള്ളിലാക്കി എല്ലാവർക്കും കൊടുത്തു. എനിക്കും കിട്ടി ഒരു റൊട്ടിയും കുറച്ച് കറിയും.
നൈനിറ്റാളിലെ തണുപ്പിൽ ഒരു തെരുവിൽ നാടോടികളായ മനുഷ്യരുടെ ആഥിത്യം സ്വീകരിച്ചതും അവരോടൊപ്പം ഭക്ഷണം കഴിച്ചതും ഭംഗിയുള്ള ഒരോർമയായിരുന്നു.
ദില്ലിയിലെ ഉന്നതർ താമസിക്കുന്ന ഒരു പ്രദേശത്തുകൂടെ നടക്കുന്ന ഫക്കീറുകൾ, അവരിലൊരാൾക്ക് മൂത്രശങ്ക തോന്നിയിട്ടാണ് വഴിയരികിലെ ഒഴിഞ്ഞ മൂലയിൽ ഇരുന്നത്. പെട്ടെന്നാണ് എവിടെ നിന്നറിയാതെ കുറേ യൂണിഫോം ധാരികൾ ചാടി വീണതും അദ്ദേഹത്തെ ലാത്തി കൊണ്ട് അടിച്ചതും. പെട്ടെന്ന് എഴുന്നേറ്റ് സങ്കട മുഖത്തോടെ ഞങ്ങളുടെ അടുത്തേക്ക് അദ്ദേഹം വന്നു. പുറകേ വന്ന യൂണിഫോം ധാരികൾ ഞങ്ങളെ ചീത്ത വിളിച്ച് തല്ലിയോടിക്കുമ്പോൾ അറിയാതെ ഞാൻ ആ ഫക്കീറിന്റെ മുണ്ടിലേക്ക് നോക്കി. നനഞ്ഞുകുതിർന്നിരുന്നു ആ മുണ്ട്. അന്നെനിക്കും കിട്ടി ഭംഗിയുള്ളൊരു ലാത്തിയടി.
ദാറുൽ ഉലൂം ദുയൂബന്ദ് എന്ന പ്രശസ്ഥമായ പഠനകേന്ദ്രത്തിന് സമീപത്തായുള്ള ഫ്ലൈ ഓവറിന് താഴെ താമസിച്ച ഏതാനും ദിനങ്ങൾ. നല്ല മഴയുള്ള ദിവസങ്ങളായിരുന്നു അത്. ഫ്ലൈ ഓവറിന് താഴ്ഭാഗത്ത് മുകളിൽ നിന്ന് ശക്തമായി വീഴുന്ന വെള്ളത്തിന്റെ നനവ് പറ്റി പ്ലാസ്റ്റിക് ഷീറ്റ് പുതച്ച് കിടന്ന രാത്രികൾ. അവിടെ വെള്ളമെടുക്കുന്ന ഹാന്റ് പമ്പിൽ നിന്ന് വരുന്ന വെള്ളത്തിൽ മണലിന്റെ അംശമുണ്ടായിരുന്നു. അത് തോർത്തിൽ അരിച്ചെടുത്ത് വഴിയരികിൽ ചെറിയ അടുപ്പുണ്ടാക്കി ചോറും ദാൽ കറിയും ഉണ്ടാക്കി കഴിഞ്ഞുകൂടിയ ദിനങ്ങൾ.
ദുയൂബന്ദ് കാമ്പസിലെ സുന്ദരവും വിശാലവുമായ പള്ളിയിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ കഴിഞ്ഞത് പിന്നീടാണ്.
ലക്നോവിൽ എത്തിയ ദിവസം രാത്രിയേറെ വൈകിയിരുന്നു. പാതയോരത്തിരുന്ന് ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയ ഞങ്ങളെ സമീപത്തെ ചില ഹോട്ടലുകാർ കാരണമൊന്നുമില്ലാതെ ഓടിച്ചു വിട്ടപ്പോൾ അടുപ്പത്തിരുന്ന് വെന്തു തുടങ്ങിയ ചോറ് പാത്രം മറിഞ്ഞുവീണു. അവിടുന്ന് വേഗത്തിൽ നടന്നു നീങ്ങുമ്പോൾ പതിവില്ലാത്ത വിധം എനിക്കു വിശക്കുന്നുണ്ടായിരുന്നു.
......
അതേ...
ഓർത്തെടുത്താൽ
എത്ര ഓർമകളാണ്
തെളിഞ്ഞു വരിക..!