യാത്ര എഴുത്തുവഴികളിലേക്ക് വിരൽ തൊടുമ്പോൾ
ആധുനികതയുടെ സ്വത്വാന്വേഷണ കാലത്ത് ഡൽഹിയിലേക്ക് വണ്ടി കയറിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ ജന്മം നൽകിയ രചനകൾ ഇന്നും മലയാളത്തിന്റെ ഇഷ്ട കൃതികളാണ്. നേരത്തെ പറഞ്ഞ ആനന്ദും, ഓ.വി. വിജയനും, മുകുന്ദനും, സക്കറിയയും, എൻ.പി. നാരായണപ്പിള്ളയുമടങ്ങുന്ന ആ ഫസ്റ്റ് ബെഞ്ച് ഡൽഹിയെ ജീവൽ പ്രധാനമാക്കി, പശ്ചാത്തലമാക്കി രചിച്ച അനേകം കൃതികൾ നമ്മുടെ യാത്രാ മോഹങ്ങളെ പിന്നെയും അരക്കിട്ടുറപ്പിക്കുന്നുണ്ട്.

യാത്രകളോട് പല വിധത്തിൽ ചേർന്ന് നിൽക്കുന്ന മനുഷ്യർ വായനയുടെയും എഴുത്തിൻ്റെയും മഹാ പ്രപഞ്ചത്തിൽ ഉണ്ട് എന്നതാണ് എക്കാലത്തും അതിൻ്റെ മാറ്റ് കൂട്ടുന്നത് എന്ന് തോന്നാറുണ്ട്. പുസ്തകങ്ങളിലേക്കിറങ്ങി നടക്കുമ്പോൾ വിദൂര ദേശങ്ങളിൽ പോലും വായനക്കാരന് പരിചയക്കാരുണ്ടാവുന്നു. വായനയുടെ അനിയന്ത്രിതമായ ഭൂപടങ്ങളിൽ വെച്ച് പല വേഷങ്ങളിൽ പകർന്നാടുന്ന മനുഷ്യരെ കണ്ടു മുട്ടുന്നു. കൽക്കത്തയിൽ കാലു കുത്തിയിട്ടു പോലുമില്ലാത്ത വായനക്കാരന് മീരയുടെ ആരാച്ചാർ വഴി പറഞ്ഞു കൊടുക്കുന്നു. മഹാ നഗരത്തിന്റെ മെല്ലിച്ച നടപ്പാതകളിൽ കൂടി ആൾക്കൂട്ടത്തിൽ ആനന്ദ് വായനക്കാരനെയും ഒപ്പം നടത്തുന്നു. ചോര മണക്കുന്ന കാബൂളിലെ വിശാലവും വരണ്ടതുമായ തെരുവുകളിൽ ഖാലിദ് ഹൊസൈനിയോടൊപ്പം നമ്മുടെ യാത്രയും ചെന്നു വഴി മുട്ടുന്നു.
യാത്ര എഴുത്തുകാരനെയും വായനക്കാരനെയും ഒരുപോലെ ഉത്സാഹിയാക്കുന്നു. പാതിയിൽ നിന്നുപോയ ഗബ്രിയേൽ ഗാസാ മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ തുടർന്നെഴുതാനുണ്ടായ സാഹചര്യം ഒരു യാത്രയായിരുന്നുവെന്ന കഥ നോവലുപോലെ പ്രസിദ്ധമാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ നോവലെഴുതാനുള്ള ആശയം മനസിലേക്ക് വന്നയുടൻ വന്ന വഴിയെ വണ്ടി തിരിച്ചു വീട്ടിലേക്ക് മടങ്ങിയെത്തുകയും എഴുത്തു മുറിയിൽ കേറി എഴുത്തു തുടരുകയും ചെയ്യുമ്പോൾ മാർക്വേസ് വലിയ ഉത്സാഹിയായിരുന്നുവെന്ന് വായിച്ചു കേട്ടിട്ടുണ്ട്.
ആധുനികതയുടെ എഴുത്തുകാരിലൊരാളായ ആനന്ദിനെക്കുറിച്ചും ഇങ്ങനെയൊരു കഥയുണ്ട്. തൊള്ളായിരത്തി അറുപതുകളിൽ ആൾക്കൂട്ടം എഴുതാൻ തുടങ്ങിയ ആനന്ദ് എഴുത്ത് തുടങ്ങുമ്പോഴുണ്ടായിരുന്നിടത്തല്ല എഴുത്ത് തീരുമ്പോഴുണ്ടായിരുന്നത്. മുംബൈ മഹാനഗരം പശ്ചാത്തലമാക്കി എഴുതിയ നോവലെഴുത്ത് ആനന്ദ് തുടങ്ങുന്നത് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള യാത്രയ്ക്കിടയിലാണ്. ബറോഡയിലെ കുടുസ്സു മുറിയിൽ കട്ടിലിൽ കടലാസ് വെച്ച് നിലത്തിരുന്ന് ആദ്യ അധ്യായമെഴുതിയ ആനന്ദ് ബോംബെയിൽ നിന്ന് തുടങ്ങി മറ്റു പലയിടങ്ങളിൽ നിന്നായി തുടർന്ന് 1968 ൽ അരുണാചലിൽ വെച്ചാണ് അവസാന അധ്യായം എഴുതി പൂർത്തിയാക്കിയത്. ആൾക്കൂട്ടത്തിന്റെ വായനക്കാർ ഇന്നും ആനന്ദിനോടൊപ്പം യാത്ര തുടരുന്നത് ആനന്ദ് കണ്ട കാഴ്ചകളും കാഴ്ചപ്പാടുകളും പിൻപറ്റിക്കൊണ്ടു തന്നെയാണ്.
മാർക്വേസിന്റെ തന്നെ ഉച്ചമയക്കം എന്ന കഥ വായിച്ചിട്ടില്ലേ നിങ്ങൾ. നാട്ടിൻ പുറത്തേക്കുള്ള ഒരു തീവണ്ടി യാത്രക്കിടയിൽ നിരത്തിലൂടെ ദുഃഖ സൂചകമായ കറുത്ത വസ്ത്രങ്ങളണിഞ്ഞ രണ്ടു സ്ത്രീകൾ നടന്നു പോകുന്ന ഒരു കാഴ്ച മാർക്വേസ് കണ്ടതായി പറയുന്നുണ്ട്. ദാരിദ്ര്യം വളരെ പ്രകടമാണെങ്കിലും ഉറപ്പും തീർച്ചയുമുള്ള ആ സ്ത്രീകളുടെ ഒറ്റക്കാഴ്ചയിൽ നിന്നാണ് അദ്ദേഹം ഉച്ചമയക്കം എന്ന മനോഹരമായ കഥയെഴുതിയത്.
യാത്ര നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നുവെന്നതിന്റെ പിൻകുറിയാണിത്, സാഹിത്യത്തിൽ പ്രത്യേകിച്ചും. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നടന്നും കണ്ടും തീർത്ത വഴികൾ എഴുത്തു വഴികളിലേക്ക് കൂടി വിരൽ തൊടുന്നു. അന്യനാടുകൾ പരക്കെ സന്ദർശിച്ച് യാത്രാ വിവരണങ്ങളെഴുതിയ എസ്.കെ പൊറ്റക്കാട് പക്ഷെ, സാഹിത്യമെഴുതിയപ്പോൾ കോഴിക്കോട്ടെ ജീവിതമാണെഴുതിയത്. എസ് കെ ബാല്യം ചിലവഴിച്ച അതിരാണിപ്പാടത്തു തന്നെ വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകൾ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടുപോകുമ്പോൾ വായനക്കാരൻ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്. ലോകം മുഴുക്കെ കണ്ടു തീർത്തിട്ടും കഥയെഴുതാൻ പിറന്ന നാടു പിടിച്ച എഴുത്തു യാത്ര എസ് കെയുടെ പരിമിതിയായല്ല നമുക്കനുഭവപ്പെടുന്നത്. അത് അദ്ദേഹത്തിന്റെ സൂക്ഷ്മമായ ചില തിരഞ്ഞെടുപ്പുകളാണ്. എസ് കെ ചെയ്ത യാത്രകളേക്കാൾ പലരും പിന്നീട് യാത്ര ചെയ്തിട്ടും എസ് കെ പകർത്തിവെച്ച കാഴ്ചാനുഭൂതി എഴുത്തിൽ തുടർന്നു ഫലിപ്പിക്കാൻ അവരിലൊരാൾക്കുമായില്ല എന്നതാവും ശരി.
എഴുത്തു സംഭവിക്കാൻ എടുക്കുന്ന വിശ്രമ വേളകളാക്കി യാത്രയെ മാറ്റിയ അനേകം മനുഷ്യർ നമുക്ക് ചുറ്റുമുള്ളതു പോലെ എഴുത്തുകൾക്കായി യാത്രകളൊരുക്കുന്ന മനുഷ്യരുമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ യാത്ര ചെയ്ത് താമസിച്ച് കഥകളെഴുതിയ, ചലച്ചിത്ര ഗാനങ്ങളെഴുതിയ ഇതിഹാസ തുല്യരായ പല മനുഷ്യരെയും ഓർമ്മ വരുന്നു.
പക്ഷികളെ പോലെ സ്വതന്ത്ര വിഹാരം നടത്താനും സ്വന്തം സാമ്രാജ്യം പണിയാനും യാത്ര കൊണ്ടാവുമെന്നതാണ് ശരി. വാക്കുകൾ പക്ഷികളെപ്പോലെയാണെന്ന് മാധവിക്കുട്ടി പറഞ്ഞ പോലെയാണത്. കൽക്കത്തയിൽ നിന്ന് പുന്നയൂർക്കുളത്തേക്കും തിരിച്ചുമുള്ള യാത്രകളിൽ, യാത്രകളുടെ പുനരോർമ്മകളിൽ അവർ സൃഷ്ടിച്ചുവെച്ചതാണ് നെയ്പ്പായസവും നീർമ്മാതളം പൂത്ത കാലവുമെല്ലാം. മാധവിക്കുട്ടിയുടെ ജനപ്രിയമായ ബാല്യകാലത്തിന്റെ ഒരു വലിയ ഭാഗം പുന്നയൂർക്കുളവും കൽക്കട്ടയും ഒടുവിൽ പൂനെയും ആവർത്തിച്ചു വരുന്ന യാത്രകളാണ്. കൽക്കത്തയുടെ ഇരുണ്ട സ്ഥലികൾ പശ്ചാത്തലമാക്കിയും മറ്റും മാധവിക്കുട്ടി എഴുതിയ കഥകൾ യാത്രകളുടെ വീണ്ടെടുപ്പുകളാണ്.
ആധുനികതയുടെ സ്വത്വാന്വേഷണ കാലത്ത് ഡൽഹിയിലേക്ക് വണ്ടി കയറിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ ജന്മം നൽകിയ രചനകൾ ഇന്നും മലയാളത്തിന്റെ ഇഷ്ട കൃതികളാണ്. നേരത്തെ പറഞ്ഞ ആനന്ദും, ഓ.വി. വിജയനും, മുകുന്ദനും, സക്കറിയയും, എൻ.പി. നാരായണപ്പിള്ളയുമടങ്ങുന്ന ആ ഫസ്റ്റ് ബെഞ്ച് ഡൽഹിയെ ജീവൽ പ്രധാനമാക്കി, പശ്ചാത്തലമാക്കി രചിച്ച അനേകം കൃതികൾ നമ്മുടെ യാത്രാ മോഹങ്ങളെ പിന്നെയും അരക്കിട്ടുറപ്പിക്കുന്നുണ്ട്.
ബഷീർ അത്തരം യാത്രകളുടെ, യാത്ര കൊണ്ടുണ്ടായ ആഫ്റ്റർ എഫക്ടുകളുടെ മൂർത്ത സാന്നിദ്ധ്യമാണ്. നാടും വീടും വിട്ട് സ്വാതന്ത്ര്യ സമരത്തിലും ഉപ്പുസത്യാഗഹത്തിലുമൊക്കെ പങ്കെടുത്ത് ജയിൽ വാസവും വലിയൊരു കറക്കവും കഴിഞ്ഞ് ലോകത്തോളം പോന്ന അനുഭവക്കാഴ്ചകളുമായി ഒരർദ്ധരാത്രിയിൽ വിശന്നു വലഞ്ഞ് ക്ഷീണിതനായി സ്വന്തം വീട്ടുമുറ്റത്തെത്തുന്ന ബഷീറിനും ഉമ്മയ്ക്കുമിടയിൽ നടക്കുന്ന സംഭാഷണ ശകലം ഹൃദ്യമാണ് ബഷീർ സ്നേഹികൾക്ക്. യാത്ര തരുന്ന വലിയൊരു ഗുണമതാണ്. ലോകത്തോളം നമ്മെ ചെറുതാവാൻ ശീലിപ്പിക്കുമത്. സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ ബഷീർ രചനകളുടെ മാത്രം പ്രത്യേകതയാവുന്നതും അതുകൊണ്ടാണ്.
കലയും സാഹിത്യവും ആർക്കും കൈവെക്കാവുന്നതായി മാറിയ സുവർണ കാലമാണ് നമ്മുടേത്. എല്ലാവരും പാടുന്ന, എല്ലാവരുമെഴുതുന്ന ഒരു കാലത്തെ നിങ്ങളെന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചത് സംഗീതജ്ഞൻ ജാസി ഗിഫ്റ്റ് ആണ്. വലിയ സന്തോഷം നൽകുന്ന കാര്യം അവ എല്ലാവർക്കും തൊടാനാവുന്ന ഒന്നായി മാറുന്നുവെന്നതാണ്. റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കഥാകൃത്ത് സിയാഫ് അബ്ദുൾഖാദറും ജെ സി ബി ഡ്രൈവറായി ജോലിയിലേർപ്പെടുമ്പോഴും ഒരു പിടി നല്ല കഥകളുടെ ചെപ്പ് തുറക്കുന്ന കഥാകൃത്ത് കെ അഖിലും നിരന്തര യാത്രികരാണ്. യാത്രയുടെ വൈകാരികമായ അനുഭൂതി പകരുന്ന ഇത്തരം എഴുത്ത് മനുഷ്യർക്ക്, അവരെ തേടിച്ചെല്ലുന്ന വായനക്കാർക്ക് ഒരിക്കലും യാത്രകളോട് പുറം തിരിഞ്ഞ് നിൽക്കാനാവില്ല. സാഹിത്യവും യാത്രയും തമ്മിൽ അത്രയേറെ ബന്ധമുണ്ടെന്നത് തന്നെ അതിന്റെ കാരണം.
(അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ)