നിലവിളികള്‍ അണയാത്ത ഒഡീഷ്യ
എട്ട് പേര്‍ക്ക് കൂടി മൂന്ന് സീറ്റ് തന്നു. വണ്ടി നിറയെ അങ്ങനെയാണ്. ഒരു ടിക്കറ്റില്‍ രണ്ടും മൂന്നും പേര് കയറിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ ജനറല്‍ യാത്ര നടത്തി പിറ്റേന്ന് വെളുപ്പിന് ഭുവനേശ്വറില്‍ എത്തി. യാത്ര പെട്ടെന്നുണ്ടായതാണെങ്കിലും ഒഡീഷ്യ നേരത്തെ അജണ്ടയിലുണ്ടായിരുന്ന സ്ഥലമാണ്. അതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പോവേണ്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിചാരങ്ങളുണ്ട്. പോസ്കോ സമരക്കാരെ കാണണം, കാണ്ഡമാലിലെ ഇരകളുടെ ജീവിതം അറിയണം, പിന്നെ കൊണാര്‍ക്കും പുരി ബീച്ചും, സമയമുണ്ടെങ്കില്‍ കുറച്ച് ഗ്രാമങ്ങളും.

കുറച്ചുവർഷം മുൻപൊരു ഓണാവധിയില്‍ യാത്ര വേണ്ടെന്ന് വെച്ചതാണ്, ഇഷ്ട വിദ്യാര്‍ഥികളായ സല്‍മാനും ഇഹ്സാനും മുജാഹിദും അസ്ലഹും ഒരുമിച്ച് വന്ന് പ്രലോഭിപ്പിച്ചപ്പോള്‍ മാറി നില്ക്കാനായില്ല. പല ഘട്ടങ്ങളിലായി മാറ്റിവെച്ച ഒറീസക്കായാലോ എന്ന് ചോദ്യത്തിന് അവര്‍ ഉത്തരം മൂളി. ജുനൈദും, ശഫീഖും, ജാമിലും കൂടെ കൂടി. ഉച്ചക്ക് തീരുമാനിച്ചു; വൈകുന്നേരത്തെ മെയിലിന് വണ്ടി കയറി. ജോലാര്‍പേട്ട വരെ ചെന്നൈ മെയിലില്‍ ജനറല്‍ കംപാര്‍ട്ട്മെന്റ് യാത്ര. സൂചി കുത്താന്‍ ഇടയില്ലാത്തവിധം ട്രെയ്നില്‍ തിരക്കുണ്ടായിരുന്നു.
ജോലാര്‍ പേട്ടയില്‍നിന്ന് പുലര്‍ച്ചെ ദിബ്രുഗഡ് എക്സ്പ്രസില്‍ ഭുവനേശ്വറിലേക്ക്, ആസാമികള്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടോയ്ലറ്റ് വരെ കൈയടക്കിയിരുന്നു. കാട്ട്പാടി എത്തിയപ്പോള്‍ ടി.ടി.ഇയെ കണ്ട് സ്ലീപ്പറില്‍ കയറിപ്പറ്റി. എട്ട് പേര്‍ക്ക് കൂടി മൂന്ന് സീറ്റ് തന്നു. വണ്ടി നിറയെ അങ്ങനെയാണ്. ഒരു ടിക്കറ്റില്‍ രണ്ടും മൂന്നും പേര് കയറിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ ജനറല്‍ യാത്ര നടത്തി പിറ്റേന്ന് വെളുപ്പിന് ഭുവനേശ്വറില്‍ എത്തി. യാത്ര പെട്ടെന്നുണ്ടായതാണെങ്കിലും ഒഡീഷ്യ നേരത്തെ അജണ്ടയിലുണ്ടായിരുന്ന സ്ഥലമാണ്. അതുകൊണ്ട് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. പോവേണ്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിചാരങ്ങളുണ്ട്. പോസ്കോ സമരക്കാരെ കാണണം, കാണ്ഡമാലിലെ ഇരകളുടെ ജീവിതം അറിയണം, പിന്നെ കൊണാര്‍ക്കും പുരി ബീച്ചും, സമയമുണ്ടെങ്കില്‍ കുറച്ച് ഗ്രാമങ്ങളും. ട്രെയ്നിലെ പകല്‍ മുഴുവന്‍ യാത്രാ ഷെഡ്യൂള്‍ ആസൂത്രണം ചെയ്യാനും ചെല്ലുന്നിടങ്ങളിലെ നെറ്റ് വര്‍ക്ക് കണ്ടെത്താനും ഉപയോഗിച്ചിരുന്നു.
പോസ്കോ സമരഭൂമിയിലേക്ക്
മധ്യ കിഴക്കേ ഇന്ത്യയില്‍ 2005 മുതല്‍ പോസ്കോയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നുണ്ട്. ഒഡീഷ്യയിലെ ജഗഝിങ്ങ്പ്പൂര് ജില്ലയില്‍ പാരദ്വീപിനടുത്ത് ഡിങ്കിയയില് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്കോ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഒഡീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സമരം ശക്തമാണ്. പ്ലാന്റ് വരുന്ന ഡിങ്കിയയില് പോസ്കോ പ്രതിരോധ് സംഗ്രാം സമിതി എന്ന പേരില്‍ ശക്തമായ സമരസമിതിയുണ്ട്. പദ്ധതിയിലൂടെ ചൂഷണത്തിന് വിധേയമാവുന്ന മഹാനദി ബേലുകായി നദികളെ സംരക്ഷിക്കാനുള്ള മറ്റൊരു സമരം സജീവമായുണ്ട്. ജഗഝിങ്ങ്പ്പൂര് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ നദികളെ സംരക്ഷിക്കാന്‍ പദ്ധതി പ്രദേശത്തിന് വിദൂരത്തുള്ളവര് പോലും രംഗത്തുണ്ട്. പോസ്കോ പ്ലാന്റില്‍നിന്ന് 400 കി.മീ അകലെയുള്ള കണ്ഡസാറിലെ ആദിവാസി വിഭാഗങ്ങളും പോസ്കോക്കെതിരെ സമരം നടത്തുന്നുണ്ട്. പോസ്കോ പ്ലാന്റിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്തെടുക്കാന്‍ തീരുമാനിച്ച സ്ഥലം എന്ന നിലയിലാണ് കണ്ഡസാറിലെ ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. പാരദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ നേതൃത്വം നല്കുന്ന സമരവും പോസ്കോ വിഷയത്തെ സജീവമായി നിലനിര്‍ത്തുന്നു.
പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഡിങ്കിയ ഗ്രാമത്തിലേക്കാണ് ഞങ്ങളുടെ ആദ്യ യാത്ര. ഭുവനേശ്വറില്‍നിന്ന് ഏതാണ്ട് 100 കി.മീ അകലെയാണ് ഡിങ്കിയ ഗ്രാമം. നഗരപാതയില്നിന്ന് മാറി ടാറിട്ട ഗ്രാമപാതകളിലൂടെ സഞ്ചരിച്ച് ഇടുങ്ങിയ മണ്പാതകളില് ഞങ്ങള്‍ പ്രവേശിച്ചു. നെല്‍വയലുകളും വെറ്റിലക്കൊടിപ്പാടങ്ങളും, പച്ചക്കറി തോട്ടങ്ങളും കൊണ്ട് സമ്പുഷ്ടമായ മണ്‍പാതയിലൂടെയാണ് യാത്ര മുന്നോട്ട് പോവുന്നത്. മണ്ണ് കൊണ്ടുണ്ടാക്കിയ ചെറുകുടിലുകളിലാണ് ഡിങ്കിയക്കാര് താമസിക്കുന്നത്. ഭക്ഷണ സ്വാശ്രയത്വം കൃഷിയിലൂടെ സാധ്യമാക്കുന്ന ഡിങ്കിയക്കാര് കൃഷിയിലൂടെ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഉയര്‍ന്ന വരുമാനത്തിന്റെ കാര്യത്തിലും സാക്ഷരത നിരക്കിലും മറ്റ് ഒഡീഷ്യന്‍ ജില്ലകളില്‍നിന്ന് മുന്നിട്ട് നില്ക്കുന്ന ജില്ലയാണ് ജഗഝിങ്ങ്പ്പൂര്. സമരനേതാവ് പ്രശാന്ത് പൈക്കരെയുടെ നിര്‍ദേശമനുസരിച്ച് ഞങ്ങളെ സ്വീകരിക്കാന്‍ സമരക്കാരായ ഗ്രാമീണരുടെ വലിയ നിര തന്നെ കാത്തിരിപ്പുണ്ടായിരുന്നു.
സമര അധ്യായത്തില്‍ നിറഞ്ഞുനിന്ന മനോരമ എന്ന സമര നായികയുടെ സാന്നിധ്യവും അവരുടെ സംസാരവും വികാരഭരിതമായിരുന്നു. അതിജീവന സമരത്തിന്റെ മുന്നില്‍ നിന്നതിന്റെ പേരില്‍ ഭരണകൂടം നിരന്തരമായി വേട്ടയാടുന്നതിനെക്കുറിച്ച് അവര്‍ വിവരിച്ചു. 44 കള്ളക്കേസുകളാണ് ആ പെണ്‍കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി തവണ ജയിലിലടച്ചും ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കിയും ഭയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സമരാവേശത്തില്നിന്ന് തെല്ലകറ്റാന് സാധ്യമായിട്ടില്ലെന്ന് മനോരമയെ കേട്ടാല്‍ അറിയാം. തന്റെ ഗ്രാമ നിവാസിയായ 55 വയസ്സുകാരിക്കുണ്ടായ അനുഭവം മനോരമ ഞങ്ങളെ കേള്‍പ്പിച്ചു. സമരത്തില്‍ പങ്കെടുത്ത രഞ്ജന്‍ എന്ന ചെറുപ്പക്കാരന്റെ വീട് പോസ്കോ ഗുണ്ടകള്‍ ഒരു പ്രഭാതത്തില്‍ അടിച്ച് തകര്‍ത്തു. കേടുപാട് പറ്റിയ വീടിനെക്കുറിച്ച് പരാതി പറയാന്‍ പോയ രഞ്ജന്റെ അമ്മയെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തു. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആ അമ്മ പുറത്തിറങ്ങുന്നത്. ഞങ്ങള്‍ സംസാരിച്ച സ്ത്രീകളെല്ലാം വിവിധ കേസിലകപ്പെട്ടവരാണ്. ഇരുന്നൂറിലധികം സ്ത്രീകള്‍ക്ക് നേരെ കള്ളക്കേസ് ചുമത്തപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. സമരക്കാര്‍ക്ക് നേരെ 180-ലധികം കേസുണ്ട്. ഭൂരിഭാഗവും ഡിങ്കിയ ഗ്രാമക്കാരാണ് കേസിലകപ്പെട്ടത്.
സമരം ശക്തമായിരുന്ന കാലത്ത് പോസ്കോ ഗുണ്ടകള്‍ ഗ്രാമത്തില്‍ അഴിഞ്ഞാടിയിരുന്നു. വീടുകള്‍ തകര്‍ക്കുക, പരിപാടികള്‍ക്ക് നേരെ കല്ലെറിയുക, സമരപ്പന്തൽ ആക്രമിക്കുക, സമര പ്രവര്‍ത്തകരെ മര്‍ദിക്കുക, സ്ത്രീകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയവ പതിവായിരുന്നു. എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ അകത്താക്കാന്‍ പോലീസും തയ്യാറായതോടെ അതിജീവനം വെല്ലുവിളിയായി. സി.പി.ഐ ദേശീയ കമ്മിറ്റിയംഗവും പോസ്കോ സമര നേതാവുമായ അഭയ് സാഹുവിനെ പോലും നീചമായ ആരോപണങ്ങള്‍ ഉന്നയിച്ച് കള്ളക്കേസില്‍ പെടുത്തി രണ്ടുവര്‍ഷത്തോളം അകത്താക്കി. സ്ത്രീപീഡനം, മോഷണം, വധശ്രമം തുടങ്ങിയ ആരോപണങ്ങള്‍ അഭയ് സാഹുവിനെതിരെ പോലും ഉന്നയിക്കപ്പെട്ടാല്‍ സാധാരണക്കാരന്റെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. പ്രദേശത്തെ മുന്‍ എം.എല്‍.എ നാരായണ്‍ റെഡ്ഡിയും കള്ളക്കേസില്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടും.
ഗ്രാമത്തിലെത്തിയ ഉടന്‍ നാട്ടുകാരുമായി സംവദിച്ചത് ഒരു ക്ഷേത്രത്തിനടുത്തുള്ള വിശ്രമ കേന്ദ്രത്തില്‍ വെച്ചായിരുന്നു. ഭരണകൂട വിവേചനത്തിന്റെ ആഴം അടുത്തറിയാന്‍ ഞങ്ങളെയും കൂട്ടി അവര്‍ സമീപത്തുള്ള പൊതു ആരോഗ്യ കേന്ദ്രത്തിലേക്ക് പോയി. സമരം ശക്തിപ്പെട്ടതോടെ അടച്ചിട്ട ഒഴിഞ്ഞ ആശുപത്രി ചൂണ്ടിക്കാണിച്ച് അവര്‍ ചോദിച്ചു. ക്രിമിനലുകളോട് പോലും കാണിക്കാന്‍ പാടില്ലാത്ത ജനാധിപത്യ വിരുദ്ധത ചെയ്യാന്‍ മാത്രം തങ്ങള്‍ ചെയ്ത കുറ്റമെന്താണ്. ഇരുപതിനായിരത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്ന ഗ്രാമത്തില്‍ മറ്റ് ആശുപത്രികളില്ല. മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ മാത്രമാണ് അടുത്ത ആശുപത്രിയില്‍ എത്തുകയുള്ളൂ. തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കൂളും സര്‍ക്കാര്‍ അടച്ചിട്ടു. എത്ര സുന്ദരമാണ് നമ്മുടെ ജനാധിപത്യം? വഴിയാത്രക്കിടെ സിശിര് മഹാപാത്ര എന്ന പഴയ സര്‍പഞ്ചിനെ പരിചയപ്പെട്ടു. ഗ്രാമസഭയില്‍ കമ്പനിക്ക് വേണ്ടി വനഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ തീരുമാനമെടുത്തതിനാണ് അദ്ദേഹത്തെ സര്‍ക്കാര്‍ അയോഗ്യനാക്കിയത്. സംഭവം അദ്ദേഹം വിവരിച്ചു: 1620.49 ഹെക്ടര്‍ (4004 ഏക്ര.) ഭൂമിയാണ് പദ്ധതിക്കുവേണ്ടി ഒഡീഷ്യ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. അതില്‍ 3,000 ഏക്ര. കൃഷിഭൂമിയും 700 ഏക്ര. വനഭൂമിയും 304 ഏക്ര. സ്വകാര്യ വ്യക്തികളുടെ ഭൂമിയുമാണ്. ഡിങ്കിയയിലെ വനംഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഗ്രാമസഭ കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. തദടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ജയറാം രമേശ് അക്വസിഷന്‍ റദ്ദാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് ദുര്‍ന്യായം മുഴക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍പഞ്ച് പിരിച്ച് വിട്ടത്. 2008-ല്‍ ഗോവിന്ദ് പൂരിലും 2010-ല്‍ ബാലിത്തുട്ടിലും സമരത്തിന് നേരെ പോലീസ് വെടിവെയ്പ്പില്‍ ജീവഹാനിയും ഗുരുതര പരിക്കും നേരിടേണ്ടി വന്നതും സമരത്തിലെ വേദനകളുടെ അധ്യായങ്ങളാണ്.
പോസ്കോയുടെ കാപ്റ്റീവ് പോര്‍ട്ടായി പരിവര്‍ത്തിക്കപ്പെടുന്ന പാരദ്വീപിലേക്കാണ് ഇനി ഞങ്ങളുടെ ലക്ഷ്യം. തുറമുഖ വികസനത്തിനും പവര്‍ പ്ലാന്റ് സ്ഥാപിക്കലിനുമൊക്കെ സ്ഥലം വിട്ട് നല്കിയവരാണ് പാരദ്വീപുകാര്. മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലും ഓഫീസ് പ്രവൃത്തി സമയം കഴിഞ്ഞതിനാലും തുറമുഖത്തിനകത്ത് പ്രവേശിക്കാന്‍ ഞങ്ങള്‍ക്കായില്ല. പോസ്കോയുടെ വരവോടെ വലിച്ചെറിയപ്പെടുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതിനിധികളെ കണ്ട് സംസാരിച്ചു. തുറമുഖം കമ്പനിക്ക് നല്‍കുന്നതോടെ തീരവും അന്യമാവുന്ന ഭീതിയിലാണവര്‍. തീരത്തെ ആശ്രയിച്ച് ജീവിതം ക്രമപ്പെടുത്തിയ അവര്‍ക്ക് നാളയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുണ്ടായിരുന്നില്ല. നിരവധി പദ്ധതികള്‍ക്ക് വേണ്ടി കുടി ഒഴിഞ്ഞ് കൊടുത്തവരാണ് ഒഡീഷ്യക്കാര്. പലതിന്റെയും പുനരധിവാസം ആരംഭിച്ചിട്ട് പോലുമില്ല. നഷ്ടപരിഹാരത്തിന് നല്കുന്ന നക്കാപിച്ച വാങ്ങിയ സ്വന്തം നാടും കുടുംബവും കൂടും തൊഴിലും ഉപേക്ഷിച്ച് പോവണമെന്ന് പറഞ്ഞാല്‍ ഇനിയും നിശ്ശബ്ദമായി കേള്‍ക്കാന്‍ അവര്‍ക്ക് സാധ്യമാവില്ലായിരുന്നു. കൃഷിഭൂമിയും വനഭൂമിയും നശിപ്പിച്ച് അനിയന്ത്രിതമായി ഖനനം നടത്തിയാല്‍ സംഭവിക്കുന്ന ദുരിതത്തെ വികസനമെന്ന ഓമനപ്പേരിട്ട് വിളിക്കാന്‍ ആ ജനത സന്നദ്ധമായിരുന്നില്ല. കമ്പനി ഗുണ്ടകളും ഭരണകൂട മിഷനറികളും ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോള്‍ തോറ്റ് പിന്തിരിയാന് അവര്‍ തീരുമാനിച്ചിരുന്നില്ല. മറ്റെല്ലാ ജനകീയ സമരങ്ങളെയും പോലെ മുഖ്യധാരയുടെ സജീവ ഇടപെടലില്ലാതെ തന്നെ അവര്‍ വന്‍കിട കമ്പനിയെയും ഭരണകൂട ഹുങ്കിനെയും ധീരമായി നേരിട്ടു. കലര്‍പ്പില്ലാത്ത പോരാട്ട വീര്യത്തില്‍ അടരാടുന്ന സമരക്കാരുടെ രാഷ്ട്രീയ ബോധത്തിന് മുന്നില്‍ മുട്ട് മടക്കാതിരിക്കാന്‍ കമ്പനിക്കും സര്‍ക്കാറിനും കഴിയില്ല എന്നതാണ് പോസ്കോ സമര ഭൂമിയിലെ യാത്ര ഞങ്ങളെ ബോധ്യപ്പെടുത്തിയത്. സമര നേതാവ് പ്രശാന്ത് പൈക്കരെയുടെ ഭൂവനേശ്വറിലെ വീട്ടില്‍വെച്ച് അദ്ദേഹവുമായി ദീര്‍ഘമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു.
കാണ്ഡമാല്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ തേടി
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്താണ് ഒഡീഷ്യയിലെ കാണ്ഡമാലില്‍ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് നേരെ വംശഹത്യ സംഭവിക്കുന്നത്. അന്ന് വായിച്ച വിവരങ്ങളുടെ പിന്‍ബലത്തില്‍ നിരവധി പൊതുയോഗങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. 2002-ലെ ഗുജറാത്ത് വംശഹത്യയോട് ചേര്‍ത്ത് പറയാവുന്ന ക്രൂരമായ ചെയ്തികളാണ് കാണ്ഡമാലിലും അരങ്ങേറിയത്. അന്ന് തന്നെ കാണ്ഡമാലില്‍ എത്തി നേരിട്ട് വിഷയം പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നാളുകള്‍ ഏറെ നീങ്ങിയ ശേഷം വിഷയം ശ്രദ്ധയില്‍നിന്ന് മാറിയിരുന്നു. യാദൃശ്ചികമായാണ് സംവിധായകനായ കെ.പി ശശിയേട്ടനെ കാണുന്നത്. പുതിയ വര്ക്കേതാണെന്ന് ചോദിച്ചപ്പോള്‍ കാണ്ഡമാല്‍ ഇരകളുടെ ജീവിതത്തെ പറ്റിയാണെന്ന് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അത്തരമൊരു ഡോക്യുമെന്ററിയുടെ പ്രസക്തി അന്വേഷിച്ചപ്പോഴാണ് ശശിയേട്ടന് അവസ്ഥ പറയുന്നത്. വേണ്ടത്ര പൊതുശ്രദ്ധയും പിന്തുണയും കിട്ടാത്തതിനാല്‍ കേസുകള്‍ പോലും മുന്നോട്ട് പോയില്ല. പുനരധിവാസം പൂര്‍ത്തിയായില്ല. പലരും സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിട്ട് പോലുമില്ല. ഡോക്യുമെന്ററിയുടെ അവസാന ഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ശശിയേട്ടന് ഒഡീഷ്യയിലുണ്ട്. അദ്ദേഹം മുഖേന ഹ്യൂമണ്‍ റൈറ്റ്സ് അലര്‍ട്ട് പ്രവര്‍ത്തകരെയും ജനവികാസ് എന്ന സന്നദ്ധസംഘടനയെയും ഉപയോഗിച്ച് കാണ്ഡമാല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു.
ഒഡീഷ്യയിലെ പടിഞ്ഞാറന്‍ മേഖലയിലെ മലയോര ജില്ലയാണ് കാണ്ഡമാല്‍. ആദിവാസി-ദലിത് പ്രാതിനിധ്യം ധാരാളമുള്ള കാണ്ഡമാലില്‍ 2008 ആഗസ്റ്റ് 25-ന് നടന്ന ദാരുണമായ വംശഹത്യ വ്യത്യസ്ത വിചാരങ്ങളാല്‍ വിലയിരുത്തപ്പെടേണ്ടതാണ്. കാണ്ഡമാലിലെ ചകപട കേന്ദ്രീകരിച്ച് 1970 മുതല്‍ ആശ്രമം നടത്തുന്ന ഹിന്ദു സന്യാസിയാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി. 2008 ആഗസ്റ്റ് 23-ന് 81 കാരനായ സ്വാമി കൊലചെയ്യപ്പെട്ടു. ഈ സംഭവത്തിനെ തുടര്‍ന്നുണ്ടായ ലഹള എന്ന രൂപത്തിലാണ് 2008 ആഗസ്റ്റ് 25-ന്റെ വംശഹത്യയെ സംഘ്പരിവാര്‍ ചിത്രീകരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടന്ന ആസൂത്രിത കൈയേറ്റങ്ങളെ സ്വാമിയുടെ കൊലപാതകത്തില്‍ ചേര്‍ത്ത് പറയുന്നത് പൂര്‍ണമായും വിശ്വസിക്കാനാവില്ല. പരിവര്‍ത്തിത ദളിത്-ആദിവാസി ക്രിസ്ത്യന്‍ സമൂഹത്തെ 'ഘര്‍വാപസി' നടത്തി ഹിന്ദുമതത്തിലേക്ക് എത്തിക്കാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. കാണ്ഡമാലിലെ മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫണ്ടിംഗ് ആരോപണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങളും അവര്‍ ഉന്നയിച്ച് കൊണ്ടേയിരുന്നു. ഒരു പക്ഷേ, കാണ്ഡമാല്‍ വംശഹത്യയെ മതേതര ലോകം അര്‍ഹിച്ച അളവില്‍ ചര്‍ച്ച ചെയ്യാതെ പോയത് സംഘ്പരിവാറിന്റെ മിഷിനറി ആരോപണങ്ങള്‍ കൊണ്ട് തന്നെയാവണം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം അഴിച്ച് വിട്ടപ്പോള്‍ കേരളത്തിലെ മതേതര സമൂഹം തിരിച്ച് ചോദിച്ചതും ഇങ്ങനെ തന്നെയായിരുന്നു. മതപരിവര്‍ത്തനത്തിന് വേഷവും കെട്ടിയിറങ്ങിയതുകൊണ്ടല്ലേ തല്ല് കിട്ടിയതെന്ന്. കാണ്ഡമാലിലെ ആദിവാസിയും ദളിതനും എന്തുകൊണ്ട് പരിവര്‍ത്തിക്കപ്പെട്ടു എന്നന്വേഷിക്കാതെ സവര്‍ണ മേല്‍ക്കോയ്മയിലേക്ക് ഘര്‍വാപസി നടത്താന്‍ ഹിന്ദുത്വ പരിവാരം വ്യഗ്രത കാണിക്കുന്നതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടട്ടെ.
സ്വാമിയെ സംഘ്പരിവാര്‍ തന്നെ കൊന്നതാണെന്ന നിരീക്ഷണവും പല കോണില്‍നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഗോദ്രയില്‍ തീ ഉരച്ചവരും കര്‍ക്കരെയെ കൊന്നവരും വ്യാജ ഏറ്റുമുട്ടലും സ്ഫോടനവും നടത്തിയവരും സ്വാമിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടാല്‍ ചരിത്രം അതിനെ നിഷേധിക്കില്ല. 'സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്' എന്ന ചോദ്യമുന്നയിച്ച് ദല്‍ഹിയിലെ സീനിയര്‍ ജേണലിസ്റ്റും മലയാളിയുമായ ആന്റോ അക്കരെ പുസ്തകം രചിച്ചിട്ടുണ്ട്. കാണ്ഡമാല്‍ വംശീയ ഉന്മൂലനത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരയുന്ന പുസ്തകം നിരവധി പ്രതിവിചാരങ്ങള് ഉയര്‍ത്തുന്നുണ്ട്.
കേവലമൊരു ലഹളയോ കലാപമോ അല്ല; ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് നടത്തിയ വംശഹത്യയായിരുന്നു അത്. നൂറോളം പേര് കൊല്ലപ്പെട്ടു. ൩൦൦ ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. 6500 ഭവനങ്ങള്‍ നശിപ്പിക്കപ്പെട്ടു. കന്യാസ്ത്രീകളടക്കം നാല്പതോളം പേര് മാനഭംഗത്തിനിരയായി. ക്രിസ്ത്യന്‍ വീടുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. 56,000 പേര് ഭവനരഹിതരായി. ഇത്ര ഭീകരമായി ഒരു സമൂഹത്തെ കൈയേറ്റം ചെയ്യപ്പെട്ടിട്ടും മതേതര സമൂഹം മൗനം വെടിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ശശിയേട്ടന്റെ ശിപാര്‍ശ പ്രകാരം കാണ്ഡമാലിലെ പുനരധിവാസങ്ങള്‍ക്ക് നേതൃത്വം നല്കുന്ന 'ജനവികാസ്' എന്ന സന്നദ്ധ സംഘടനയുടെ ആസ്ഥാനത്തേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. ഫാദര്‍ അജയ് കുമാര്‍ സിംഗ്, ഫാദര്‍ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഞങ്ങളെ അവര്‍ സ്വീകരിച്ചു. വംശഹത്യയില്‍ വധശ്രമത്തിന് വിധേയമായ ഫാദര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും തന്നെ ആ നാളുകളെ പറ്റി ഞങ്ങളെ കേള്‍പ്പിച്ചു. അയല്‍വാസിയും നാട്ടുകാരുമടങ്ങുന്ന കലാപകാരികള്‍ ചെയ്ത ക്രൂരതകള്‍ അവര്‍ ഓര്‍ത്തുപറയുമ്പോള്‍ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. 362 കേസുകളാണ് വംശഹത്യയുമായി ബന്ധപ്പെട്ടുള്ളത്. ആറു വര്‍ഷം പിന്നിടുമ്പോഴും 78 കേസുകളുടെ വാദം മാത്രമാണ് പൂര്‍ത്തിയായത്. കാര്യമായ നഷ്ടപരിഹാരങ്ങളോ പുനരധിവാസ പദ്ധതികളോ ഞങ്ങളുടെ സന്ദര്‍ശന സമയത്ത് വരെ ലഭ്യമായിരുന്നില്ല. 2016-ല്‍ നഷ്ടപരിഹാരത്തിനുള്ള സുപ്രീംകോടതി വിധി വന്നിരുന്നു. രാത്രി പുലരുവോളം ജനവികാസ് പ്രവര്‍ത്തകരോട് സംസാരിച്ചു. 'വോയ്സ് ഓഫ് ദി റുയിന്‍സ്' എന്ന ഡോക്യുമെന്ററിക്ക് വേണ്ടിയെടുത്ത അഭിമുഖങ്ങളും ദൃശ്യങ്ങളും ശശിയേട്ടന് കാണിച്ചു തന്നു. ഇവരോട് ഇനി നിങ്ങളും അന്നത്തെ കാര്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. അത്രമാത്രം വൈകാരികമായാണ് അവര്‍ ക്യാമറക്ക് മുന്നില്‍ അനുഭവങ്ങള്‍ പറഞ്ഞത്. ഒന്നര മണിക്കൂര്‍ ഡോക്യുമെന്ററിക്ക് വേണ്ടി എണ്‍പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി വെച്ചിട്ടുണ്ട് അദ്ദേഹം. ജനവികാസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭുവനേശ്വറില്‍നിന്ന് കാണ്ഡമാലിലേക്ക് യാത്ര പുറപ്പെടുകയാണ്. ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് യാത്ര. മലയോരവും കാട്ടുപാതകളും ഉള്‍ക്കൊള്ളുന്ന രാത്രി യാത്ര. പുലര്‍ച്ചെ കാണ്ഡമാലില്‍ എത്തി. ജനവികാസിന്റെ അവിടത്തെ കേന്ദ്രത്തില്‍ വിശ്രമം ഒരുക്കിയിട്ടുണ്ട്.
ചെറുപ്പക്കാരും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍ക്കൊള്ളുന്ന വലിയ വൃത്തം വളണ്ടിയര്‍മാര്‍ ആസ്ഥാനത്തുണ്ട്. വിവിധ ഗ്രാമങ്ങളിൽ പ്രവര്‍ത്തിക്കുന്നവരും ട്രെയ്നിംഗ് സെന്റര്‍ ചുമതലയുള്ളവരും ട്യൂഷന് നടത്തുന്നവരുമൊക്കെയുണ്ട് കൂട്ടത്തില്‍. അപ്പോഴാണ് ഓഫിസിലുള്ള ചിത്രം ശ്രദ്ധിക്കുന്നത്. ബാബാ സാഹബ് അംബേദ്കര്‍ ചുവരില്‍ പ്രധാന്യത്തില്‍ തന്നെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭുവനേശ്വറിലെ അവരുടെ ആസ്ഥാനത്തും അംബേദ്കര്‍ ഉണ്ട്. ചുവരില്‍ മാത്രമല്ല വാക്കിലും സമീപനങ്ങളിലും ദര്‍ശനങ്ങളിലും അംബേദ്കര്‍ രാഷ്ട്രീയം തെളിഞ്ഞ് നിന്നിരുന്നു.
സംഘ്പരിവാര്‍ താണ്ഡവമാടിയ ചില ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രദേശവാസികളായ രണ്ട് ചെറുപ്പക്കാര്‍ക്കൊപ്പം പുറപ്പെട്ടു. ഒരു കുന്നിന്റെ മുകളില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലേക്കാണ് ആദ്യ യാത്ര. റോഡില്‍നിന്ന് ഒരു മണിക്കൂര്‍ നടന്നാണ് മലമുകളിലുള്ള ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ ക്രിസ്ത്യന്‍ ദേവാലയവും ഒരു പ്രൈമറി സ്കൂളുമുണ്ട്. ദേവാലയത്തില്‍ ജനലുകളും വാതിലുകളും കരിഞ്ഞ ശേഷിപ്പാണുള്ളത്. ഫര്‍ണിച്ചറുകള്‍ ഒന്നും ബാക്കിയില്ല. ചുവരുകളില്‍ കമ്പിപ്പാര കയറിയതിന്റെ അടയാളങ്ങള്‍ പതിഞ്ഞിരിക്കുന്നു. മേല്‍ക്കൂര പാതിയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആറ് വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്കത് പുനര്‍ നിര്‍മിക്കാനായില്ല. മുന്നൂറോളം വരുന്ന ദേവാലയങ്ങള്‍ പുനര്‍നിര്‍മിക്കുക എളുപ്പമല്ലല്ലോ എന്ന് ഗ്രാമമുഖ്യന് പറഞ്ഞു. മാത്രമല്ല; വീട് നഷ്ടപ്പെട്ടവരും, പഠനം മുടങ്ങിയവരും, പട്ടിണി തിന്നുന്നവരും മുന്നിലുള്ളപ്പോള്‍ അവര്‍ക്ക് ദേവാലയം പുതുക്കി പണിയാന്‍ കഴിയില്ലല്ലോ. ഗ്രാമത്തിലെ ചില കുടിലുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. അന്നത്തെ ഭീതിയില്‍ സമീപത്തെ കാട്ടിലേക്ക് പാലായനം ചെയ്തതവരുടെ വീടുകളാണത്. ദൂരെയുള്ള കാട് ചൂണ്ടികാണിച്ച് അവര്‍ പറഞ്ഞു. കലാപം നടക്കുമ്പോള്‍ ഞങ്ങള്‍ ഓടി ആ കാട്ടില്‍ കയറി. ദേവാലയങ്ങളും വീടുകളും നഷ്ടപ്പെട്ടുവെന്നല്ലാതെ ജീവഹാനി സംഭവിക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടു. പക്ഷേ, മൂന്ന് ദിവസം മുതല്‍ രണ്ടാഴ്ച വരെ കാട്ടില്‍ ഒളിച്ച് കഴിഞ്ഞവരുണ്ട് ആ കൂട്ടത്തില്‍. ചിലര്‍ അന്ന് നാട് വിട്ട് പോയതാണ്, തിരികെ വന്നിട്ടില്ല.
മല ഇറങ്ങി ഞങ്ങള്‍ അടുത്ത ഗ്രാമത്തിലെത്തി. പൂര്‍ണമായും തകര്‍ന്ന ദേവാലയമുണ്ട് ഇവിടെയും. പക്ഷേ, നാട്ടുകാര്‍ ഞങ്ങള്‍ക്ക് മുന്നില്‍ വന്നില്ല. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോൾ ഭീതിയോടെ അവര്‍ കതകടച്ചു. അപ്പോഴാണ് കൂടെ വന്ന സുഭാഷ് കാര്യം വിശദീകരിച്ചത്. വംശഹത്യയെ തുടര്‍ന്ന് നിരവധി പേരെ ഭീഷണിപ്പെടുത്തി ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്. അത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയമായ ക്രിസ്ത്യന്‍ ഗ്രാമമാണിത്. കൂടുതല്‍ സമയം അവിടെ നില്ക്കാന് സുഭാഷിന് ധൈര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ യാത്ര തുടര്‍ന്നു.
ഇനി കാണുന്നത് ജനസാന്ദ്രതയേറിയ മറ്റൊരു ഗ്രാമമാണ്. വണ്ടി ഇറങ്ങിയപ്പോള്‍ തന്നെ കാവിക്കൊടിയും ആര്.എസ്.എസ് എന്ന എഴുത്തുമൊക്കെ കാണാം. സംഘ്പരിവാര്‍ സാന്നിധ്യമുള്ള ഗ്രാമം. വംശഹത്യയുടെ കാലത്ത് കൊലപാതകവും അക്രമവും മാനഭംഗവും അരങ്ങ് വാണ ഗ്രാമം. ജനവികാസ് വളണ്ടിയര്‍മാര്‍ നിശബ്ദമായി നടക്കാനാവശ്യപ്പെട്ടു. ചെറിയ ഊടുവഴികളിലൂടെ നീങ്ങി ഒരു വീട്ടിലെത്തി. സ്ത്രീകള്‍ മാത്രമുള്ള ചെറിയ വീട്. മാന്യമായി അവര്‍ ഞങ്ങളെ സ്വീകരിച്ചു. വായയും മൂക്കും തുണികൊണ്ട് മറച്ച് വിതുമ്പിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു. അവസാനം ഞങ്ങള്‍ക്ക് മുന്നില്‍നിന്ന് മാറി റൂമില്‍ കയറി വാതിലടച്ചു. ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവയായിരുന്നു അവര്‍. കണ്മുന്നില് വെച്ച് പ്രിയതമനെ വെട്ടിനുറുക്കിയതിനെക്കുറിച്ചാണ് പ്രാദേശിക ഭാഷയില്‍ അവര്‍ പറഞ്ഞത്. കൂടെ നിന്ന സ്ത്രീകള്‍ തലങ്ങും വിലങ്ങും സംസാരിക്കാന്‍ തുടങ്ങി. ഗൈഡായി വന്ന വളണ്ടിയര്‍മാര്‍ ഓരോന്നും പരിഭാഷപ്പെടുത്തി. ഭീതിയാണ് സ്വരം, നലിവിളിയാണ് താളം. കൂടുതല്‍ നേരം കേട്ടിരിക്കാന്‍ മാത്രം മനസ്സിന് കട്ടിയില്ലാത്തതുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങി. തൊട്ടടുത്തുള്ള വീടുകളിലും സമാന അനുഭവങ്ങളുണ്ട്. ഏഴുപേര്‍ വ്യത്യസ്ത വീടുകളില്‍നിന്ന് വധിക്കപ്പെട്ടിട്ടുണ്ട്. കൊന്നതും അക്രമിച്ചതും നാട്ടിലെ സംഘ്പരിവാറില്‍ പെട്ടവരാണ്. ചുരുക്കം ചില അപരിചിതരുമുണ്ട്. വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയാണ് പലരെയും വെട്ടിയത്. ഫാദര്‍ മനോജിനെ ഭീഷണിപ്പെടുത്തിയവരിലും നാട്ടുകാര്‍ തന്നെയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന ടാഗ് വെച്ച് മൗനം പാലിക്കാന്‍ ജനാധിപത്യ ഇന്ത്യക്ക് ലൈസന്‍സ് നല്കിയ തേര്‍വാഴ്ചകളില്‍ തന്നെയാണ് കാണ്ഡമാലിനെയും കുറിപ്പുകാരന് ഉള്‍പ്പെടുത്തുക. മുന്നൂറ് ചര്‍ച്ചുകള്‍ നശിപ്പിക്കപ്പെട്ടിട്ടും മുഖ്യധാര ക്രിസ്ത്യന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന് പിന്നിലെ കാരണവും വിലയിരുത്തപ്പെടണം. ദലിതനും ആദിവാസിയും പരിവര്‍ത്തിക്കപ്പെട്ടാലും മുഖ്യധാരക്ക് അവരെ മനുഷ്യനായി കാണാന്‍ കഴിയാത്തതിന്റെ രാഷ്ട്രീയമാണ് ഭീതിപ്പെടുത്തുന്നത്. ഗുജറാത്തില്‍ അവര്‍ മുസ്ലിംകളെ തേടിവന്നു, ഒഡീഷയില്‍ അവര്‍ ക്രിസ്ത്യാനിയെ തേടിവന്നു, മോദി കാലത്ത് അവര്‍ ദലിതനെ തേടിവന്നു, ആദിവാസിയും അതിര്‍ത്തി പൗരനും കര്‍ഷകനും അവരുടെ കളത്തിനും കോളത്തിനും പുറത്തായി. ഫാഷിസത്തിന്റെ ഇരകളുടെ ജീവല്‍ പ്രശ്നത്തെ അഭിമുഖീകരിക്കാതെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് എത്രകാലം മുന്നോട്ട് പോകാനാവുമെന്നാണ് കാണ്ഡമാല്‍ നമ്മോട് ചോദിക്കുന്നത്. മനുഷ്യനെയല്ല ഫാഷിസം കൊന്ന് തള്ളുന്നത്. ക്രിസ്ത്യാനിയെയും മുസ്ലിമിനെയും ദലിതനെയും ആദിവാസിയെയുമൊക്കെയാണെന്ന് കൃത്യപ്പെടുത്താതെ പ്രതിരോധം സാധ്യമാവില്ല.
ക്ഷേത്രനഗരിയിലെ വിസ്മയങ്ങള്‍
ഈശ്വരന്റെ വീട് എന്ന അര്‍ഥത്തിലാണ് ഭുവനേശ്വര്‍ രൂപപ്പെട്ടതത്രെ. ഒഡീഷ്യയിലെ ക്ഷേത്രനഗരമായി അറിയപ്പെടുന്ന തലസ്ഥാന നഗരിയിലെ പ്രധാന കാഴ്ചകള്‍ ക്ഷേത്രവും മറ്റ് പുരാണ കേന്ദ്രങ്ങളും തന്നെയാണ്. ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ച് ചില പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടി യാത്രയില്‍ സമയം കണ്ടെത്തിയിരുന്നു. ഉദയഗിരി, ഖാന്ദഗിരി ഗുഹകള്‍, കൊണാര്‍ക്ക്, നന്ദന് കാനന്‍ സൂ, ധൗലി ഗിരി, മുഗ്ദേശ്വര ക്ഷേത്രം, ഇസ്കോണ്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കലാണ് ടാര്‍ഗറ്റ്.
ആദ്യ യാത്ര ഉദയഗിരി ഖാന്ദഗിരി ഗുഹയിലേക്ക്. നഗരത്തിനടുത്ത് മലമുകളില്‍ മനോഹര കാഴ്ചയാണ് ഈ ഗുഹകള്‍. പുരാതന ജൈന സന്യാസ കേന്ദ്രമായാണ് ഇവ മനസ്സിലാക്കപ്പെടുന്നത്. ഉദയഗിരിയില്‍ 18 ഗുഹകളുണ്ട്. ഇതില്‍ റാണിയുടെ ഗുഹ (റാണി ഗുംഫാ) ആണ് ശ്രദ്ധേയം. 2 തട്ടുകളിലായി നിലകൊള്ളുന്നതില്‍ താഴെ തട്ടില്‍ 7 ഉം മുകളില്‍ 9 ഉം പ്രവേശന ദ്വാരങ്ങളുണ്ട്. ഖാന്ദഗിരിയില് 15 ഗുഹകളുണ്ട്. എലിഫെന്റ് കേവ് (ഹാതി ഗുംഫ)യാണ് റാണി ഗുഹ പോലെ മറ്റൊരു പ്രധാന ഗുഹ. പലതിലും മനോഹര ശില്പങ്ങള് കൊത്തിവെച്ചിട്ടുണ്ട്. രാജാവിന്റെ യുദ്ധ വിജയം പ്രതിപാദിക്കുന്ന കൊത്തുപണികള്‍ കാണാം. നര്‍ത്തകിമാരെയും സംഗീത ഉപകരണങ്ങളോടൊപ്പമുള്ള പുരുഷന്മാരെയും ആകര്‍ഷകമായി വരച്ചിട്ടുണ്ട്. ഭുവനേശ്വറില്‍നിന്ന് 8 കി.മീ അകലെയുള്ള ഈ ഗുഹകള്‍ ഒഡീഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
പുരി ജില്ലയിലെ കൊണാര്‍ക്ക് ക്ഷേത്രം പ്രസിദ്ധമാണ്. 13-ാം നൂറ്റാണ്ടില്‍ ഗംഗേയ രാജാവായ നരസിംഹ ദേവന് (1236-1264) നിര്‍മിച്ച ഹൈന്ദവ ക്ഷേത്രമാണിത്. സൂര്യദേവന് ആരാധനാ മൂര്‍ത്തിയായ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കല്ലുകള്‍ കൊണ്ട് കഥ പറയുന്ന സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന വിസ്മയ കാഴ്ചകളാണ് ക്ഷേത്രത്തിന് ചുറ്റും. രഥത്തിന്റെ മാതൃകയിലുള്ള നിര്‍മാണം; രഥമാവട്ടെ ഏഴ് കുതിരകള്‍ ചേര്‍ന്ന് വലിക്കുന്നു. രഥത്തിന്റെ ഇരുവശങ്ങളിലും 12 ചക്രങ്ങള്‍. ചക്രങ്ങളുടെ നിഴല്‍ നോക്കി സമയം കണക്കാക്കിയിരുന്ന കാലമുണ്ടായിരുന്നുവത്രെ. ചുറ്റും അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളെയും കൊത്തിവെച്ചത് കാണാം. പുരാണ കഥാപാത്രങ്ങള്‍, ദേവീ ദേവന്മാര്, അപ്സരസ്സുകള്‍, യക്ഷികള്, ഗന്ധര്വ്വന്മാര് തുടങ്ങിയ വ്യത്യസ്തങ്ങളായ രൂപങ്ങള്‍ ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ കാണാം. പ്രധാന ക്ഷേത്രത്തിനു ചുറ്റും നിരവധി ചെറു ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയമുണ്ടായിരുന്നു. അവയില്‍ പലതും ഇന്ന് നശിച്ചിട്ടുണ്ട്. വൈഷ്ണവ ക്ഷേത്രവും മായാദേവി ക്ഷേത്രവുമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ചരിത്രത്തിലും വാസ്തുശില്പത്തിലും ഗവേഷണ താല്പര്യമുള്ളവര് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ് ക്ഷേത്രം.
ഭുവനേശ്വറില്‍നിന്ന് 60 കി.മീ മാറിയുള്ള വിനോദ കേന്ദ്രമാണ് പുരി. പതിനൊന്നാം നൂറ്റാണ്ടില്‍ പണിത ജഗന്നാഥ ക്ഷേത്രവും പുരി ബീച്ചും കാണാന്‍ നിരവധി സന്ദര്‍ശകരെത്താറുണ്ട്. സൂര്യോദയവും സൂര്യാസ്തമയവും ദൃശ്യമാകുന്ന പുരി കടപ്പുറത്ത് നിന്ന് സൂര്യാസ്തമയം ആസ്വദിച്ച് ഒഡീഷ്യയോട് യാത്ര പറഞ്ഞു.
(മീഡിയ വൺ ചാനലിലെ കമ്മ്യൂണിക്കേഷൻ ഓഫീസറാണ് ലേഖകൻ)