മോഹത്തേരേറി മേഘാലയയിൽ
മുളങ്കാടുകൾ അതിരിട്ട വഴികളും, വിറകുകെട്ടുകളുമായി നീങ്ങുന്ന സ്ത്രീകളും, ഇളം തണുപ്പുമൊക്കെ ചേർന്ന യാത്ര കിലോമീറ്ററുകളുടെ ദൈർഘ്യം അറിയിച്ചതേയില്ല. യാത്രകളിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നതും അത്തരം കാഴ്ച്ചകൾ തന്നെയാണ്. ആധുനിക ജീവിതശൈലി ഇനിയും കടന്നുവരാത്ത, പ്രകൃതിയും മനുഷ്യനും ഒന്നെന്ന മട്ടിൽ ജീവിതം നയിക്കുന്ന നിഷ്കളങ്കരായ മനുഷ്യരുടെ കണ്ണിലെ കൗതുകം കാണുമ്പോൾ, അറിയാതെ ഞാനും അവരിൽ ഒരാളായി മാറിപ്പോകാറുണ്ട്.

ഏഷ്യയിലെതന്നെ ഏറ്റവും തെളിമയാർന്ന നദിയെന്നറിയപ്പെടുന്ന ഡൗകിയും, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിന്നോങ്ങും സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്. തലസ്ഥാനനഗരിയായ ഷില്ലോങ്ങിൽ നിന്ന് പുറപ്പെടുമ്പോൾ എൻ്റെയും ഉമ്മയുടെയും മനസ്സിലും ഇവ കാണാനുള്ള വല്ലാത്തൊരു വെമ്പലായിരുന്നു. ആസാമിലെ ഗുവാഹത്തി റയിൽവേ സ്റ്റേഷനിൽ നിന്ന് ഷെയർ ടാക്സി വഴിയാണ് ഷില്ലോങ്ങിൽ എത്തിയത്. 3 ദിവസത്തേക്ക് ടൂവീലർ വാടകയ്ക്കെടുത്ത് രാവിലെതന്നെ ഷില്ലോങ്ങിൽ നിന്ന് യാത്ര തുടങ്ങി. ഗൂഗിൾ മാപ്സിനെ കൂട്ട് പിടിച്ച് ആദ്യം പോയത് ഗ്രാൻഡ് കാന്യണിൻ്റെ പനോരമിക് വ്യൂ കാണാനാണ്. മെയിൻ റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറിയതുമുതൽ ഗ്രാമക്കാഴ്ചകൾ കണ്ടുതുടങ്ങി. പശുക്കൾ മേയുന്ന പച്ചത്തകിടികളും, ഉരുളങ്കല്ലുകൾ നിറഞ്ഞ തനിനാട്ടുവഴികളും കടന്ന് അവിടെയെത്തി. സദാ ഇളംകാറ്റ് വീശുന്ന പച്ചപ്പുൽമൈതാനത്തിനടുത്ത് വണ്ടി പാർക്ക് ചെയ്ത് വ്യൂ പോയൻ്റിലേക്ക് നടന്നു. അവിടുന്ന് കണ്ട കാഴ്ച്ച ഇന്നും മനസ്സിൽ ഒളിമങ്ങാതെയുണ്ട്. ചെറുതും വലുതുമായ അനേകം മലനിരകൾ, ഓരോന്നിനും പച്ചയുടെ പല വകഭേദങ്ങൾ. വ്യൂപോയൻ്റിലെ വേലിയിൽ ചാരിനിന്ന് ഏറെ നേരം ആ കാഴ്ച്ച ആസ്വദിച്ചു. തിരിച്ച് നടക്കുമ്പോൾ ഒരു അമ്മൂമ്മ കുറച്ച് പാക്കറ്റ് ഫുഡും, മുട്ടയും വിൽക്കുന്നത് കണ്ടു. അമ്മച്ചിയോട് മുറിഹിന്ദിയിൽ 40 രൂപയുടെ മുട്ടയ്ക്ക് വിലപേശി 30 ന് വാങ്ങിക്കഴിച്ച് വണ്ടിയുമെടുത്ത് യാത്ര തുടർന്നു. പോകുന്ന വഴിക്ക് ജോർജ് ഹോട്ടലിൽ നിന്ന് ചിക്കൻ ന്യൂഡിൽസ് കഴിച്ചു. അവിടെ നിന്ന് അടുത്ത ഡെസ്റ്റിനേഷനായ മൗലിന്നോങ്ങിലേക്കായിരുന്നു.
മുളങ്കാടുകൾ അതിരിട്ട വഴികളും, വിറകുകെട്ടുകളുമായി നീങ്ങുന്ന സ്ത്രീകളും, ഇളം തണുപ്പുമൊക്കെ ചേർന്ന യാത്ര കിലോമീറ്ററുകളുടെ ദൈർഘ്യം അറിയിച്ചതേയില്ല. യാത്രകളിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നതും അത്തരം കാഴ്ച്ചകൾ തന്നെയാണ്. ആധുനിക ജീവിതശൈലി ഇനിയും കടന്നുവരാത്ത, പ്രകൃതിയും മനുഷ്യനും ഒന്നെന്ന മട്ടിൽ ജീവിതം നയിക്കുന്ന നിഷ്കളങ്കരായ മനുഷ്യരുടെ കണ്ണിലെ കൗതുകം കാണുമ്പോൾ, അറിയാതെ ഞാനും അവരിൽ ഒരാളായി മാറിപ്പോകാറുണ്ട്. ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ സന്ധ്യയോടടുത്ത് മൗലിന്നോങ്ങ് ഗ്രാമത്തിലെത്തി. മേഘാലയയുടെ പ്രധാന വരുമാനമാർഗ്ഗം ടൂറിസമായത്തിനാൽ എല്ലായിടത്തും എൻട്രി ഫീ ഉണ്ട്. സ്വാഗതകവാടത്തിനടുത്ത് ഫീ കൊടുത്ത് ഗ്രാമത്തിലേക്ക് കടന്നു. നേരത്തെ ബുക്ക് ചെയ്ത ഹോംസ്റ്റെയിൽ എത്തി ബാഗുകൾ റൂമിൽവെച്ച് ഗ്രാമക്കാഴ്ച്ചകളിലേക്കിറങ്ങി. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ അധികദൂരമൊന്നും പോയില്ല. പാർക്കിംഗ് ഏരിയക്ക് ചുറ്റും കരകൗശലവസ്തുക്കളും, ഗ്രാമീണ ഉത്പന്നങ്ങളും വിൽക്കുന്ന ചെറിയ കടകളുണ്ടായിരുന്നു. അവിടുന്ന് ഒരു ചായ കുടിച്ച് റൂമിലെത്തി ഫ്രെഷായി. ഹോം സ്റ്റേ ഉടമ മാൽകിഷനും കുടുംബവും തൊട്ടടുത്ത വീട്ടിൽ എന്താവശ്യത്തിനും കൂടെയുണ്ട്. രാത്രിയാകുംതോറും തണുപ്പ് കൂടിവന്നു. തണുപ്പകറ്റാൻ തീകായുമ്പോൾ പരസ്പരം കുടുംബവിശേഷങ്ങൾ പങ്കുവെച്ചു. ഇത്രയധികം ദൂരം പിന്നിട്ട് ഈ ഗ്രാമത്തിലെത്തിച്ചേരാനുള്ള കാരണമായിരുന്നു മറ്റുപലർക്കുമെന്നപോലെ ഇവർക്കും അറിയേണ്ടിയിരുന്നത്. യാത്രാപങ്കാളിയായി ഉമ്മയെ തിരഞ്ഞെടുത്തതിനു പിന്നിലുള്ള രഹസ്യവും അവർക്ക് അറിയേണ്ടിയിരുന്നു. മാസങ്ങളോളം North East ലെ പ്രകൃതി വൈവിധ്യങ്ങളുടെയും, വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുടെയും ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ചതിൻ്റെ ഫലമായാണ് ഇവിടെയെത്തിയതെന്ന് പറഞ്ഞപ്പോൾ, മാൽകിഷനും കുടുംബത്തിനും ചിരിയടക്കാനായില്ല.
അതെ, യഥാർത്ഥത്തിൽ അതുതന്നെയാണ് സംഭവിച്ചത്. മണിപ്പൂരിലെ Hornbill Festival കേട്ടതുമുതലാണ് North East - നെ കുറിച്ച് അറിഞ്ഞുതുടങ്ങിയത്. ആ അന്വേഷണത്തിലൂടെയാണ് North East ലെ മറ്റു സംസ്ഥാനങ്ങളെക്കുറിച്ചറിയാനും എന്നിൽ താൽപര്യം ജനിച്ചത് . പിന്നീടങ്ങോട്ട് അവിടെയെങ്ങനെ എത്തിപ്പെടുമെന്നത് മാത്രമായിരുന്നു മനസ്സിൽ. വഴികാട്ടിയായി Lonely Planet - ഉം, Youtube ഉം, Facebook ലെ യാത്രാവിവരണങ്ങളും, Google ഉം കൂട്ടിനുണ്ടായിരുന്നു. ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ ഉമ്മയുമായി പങ്കിട്ട്, ഉമ്മയുടെ മനസ്സിലും ഈ യാത്രയ്ക്കുള്ള മോഹത്തിന് വിത്തുപാകി. ഉപ്പയുടെ സമ്മതം കിട്ടിയതുമുതൽ Itenary തയ്യാറാക്കിത്തുടങ്ങി. സകലപ്രശ്നങ്ങളും തീർത്തിട്ട് ഒരു യാത്ര അസാധ്യമെന്ന വ്യക്തമായ തിരിച്ചറിവിൽ, മുന്നും പിന്നും നോക്കാതെ ഞങ്ങൾ ഇറങ്ങിയെന്ന് തന്നെ പറയാം. ആ സ്വപ്നയാത്ര ഇപ്പോൾ ഞങ്ങളെ മൗലിന്നോങ്ങിലെ മാൽകിഷൻ്റെ ഹോം സ്റ്റേയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നു. ഒരു ചെറുപുഞ്ചിരി തൂകി, ഞങ്ങളുടെ വരവിന് സന്തോഷമറിയിച്ച് മാൽകിഷനും ഭാര്യയും അവരുടെ വീട്ടിലേക്ക് മടങ്ങി. ഏറെ ദൂരം യാത്ര ചെയ്തതിനാൽ ഞങ്ങളും ഉറങ്ങാനായി റൂമിലേക്ക് പോയി.
പിറ്റേന്ന് രാവിലെ തന്നെ ഗ്രാമം കാണാനിറങ്ങി. ചെടികളും മരങ്ങളും അതിരിടുന്ന ചെറിയ വീടുകൾ. വഴിയിലുടനീളം മുളകൊണ്ടുള്ള വേസ്റ്റ് ബാസ്ക്കറ്റുകൾ. ഒരു തുണ്ട് കടലാസ് പോലും എവിടെയും കാണാനില്ല. ഞങ്ങൾ തൊട്ടടുത്ത ചർച്ചിൽ ഒന്നു കയറിയിറങ്ങി. കാട്ടുപൂക്കൾനിറഞ്ഞ ചെടികൾ അതിരിടുന്ന വീടുകളാണെങ്ങും. ഏതാണ്ട് എല്ലാ വീടുകളോടുംചേർന്ന് ഹോം സ്റ്റേ സംവിധാനമുണ്ട്. അവിടമൊക്കെ ചുറ്റി നടന്നുകണ്ട് മടങ്ങുമ്പോൾ 3 മലയാളി യുവഡോക്ടർമാരെ കണ്ടു. രണ്ടുകൂട്ടരുടെയും അടുത്ത ഡെസ്റ്റിനേഷൻ ഡൗകി ആയതുകൊണ്ട്, പിന്നീട് അവരോടൊപ്പമായിരുന്നു യാത്ര. യാത്രാമധ്യേ നാടൻ വിഭവങ്ങളും, ഉണക്കമത്സ്യങ്ങളും വിൽക്കുന്ന നിരവധി ചന്തകൾ എങ്ങും കാണാം. ഫോട്ടോയിൽ മാത്രം കണ്ട ഡൗകി കാണാനുള്ള ആവേശത്തിലായിരുന്നു വണ്ടിയോടിക്കുമ്പോൾ. ലോക്കേഷൻ അടുക്കുന്തോറും ടൂറിസ്റ്റുകളുടെ എണ്ണം കൂടിവരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മലയടിവാരത്തിലൂടെ ഒഴുകുന്ന നീലനദി കണ്ണിൽപെട്ടത്. മരിക്കുവോളം കണ്ണിൽനിന്ന് മായാത്ത ഏറ്റവും മനോഹരമായ ഒരു കാഴ്ച്ചതന്നെയായിരുന്നു അത്. മുകളിൽ നിന്ന് നോക്കുമ്പോൾ 30 അടി താഴെ പുഴയിലൂടെ ഒഴുകുന്ന തോണികൾ വായുവിലൂടെയാണെന്ന വിധം സ്ഫടികസമാനമായിരുന്നു പുഴയിലെ വെള്ളം. പാലം കടന്ന് ടിക്കറ്റുമെടുത്ത് തോണിയിൽ കയറി. 20 മീറ്റർ താഴ്ച്ചയിൽ പുഴയുടെ അടിത്തട്ടിലെ വെള്ളാരംകല്ലുകളിക്കിടയിലൂടെ ഒഴുകുന്ന വർണ്ണമത്സ്യങ്ങളും കുഞ്ഞുചെടികളും വരെ വളരെ വ്യക്തമായി കാണുന്ന അത്രയും തെളിമയായിരുന്നൂ വെള്ളത്തിന്. ഞാനാ നിമിഷങ്ങളിൽ അനുഭവിച്ചറിഞ്ഞ സന്തോഷം വർണ്ണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. അതിലേറെ മനസ്സ് നിറച്ചത് ഉമ്മയുടെ കണ്ണിലെ സന്തോഷം കണ്ടിട്ടായിരുന്നു. എത്തിപ്പെടാനാവുമോയെന്ന് സംശയിച്ച ഇടങ്ങളിൽ ചെന്നെത്തുമ്പോൾ അനുഭവിക്കുന്ന നിർവൃതി വാക്കുകൾക്കതീതമാണ്.
ഇത്തരം യാത്രകളിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ, കണ്ട മുഖങ്ങൾ, പുതു സൗഹൃദങ്ങൾ, ഒറ്റയ്ക്ക് നടന്നുതീർത്ത വഴികൾ, തെരുവോരങ്ങൾ , അനുഭവിച്ചറിഞ്ഞ രുചിക്കൂട്ടുകൾ, തിരിച്ചൊന്നും കിട്ടില്ലെന്നറിഞ്ഞിട്ടും സഹായിച്ച സുമനസ്സുകൾ, എത്രകണ്ടാലും മതിവരാത്ത പ്രകൃതിയുടെ സുന്ദരഭാവങ്ങൾ, കയറിയിറങ്ങിയ മലകൾ, മഞ്ഞിൻ്റെ നൈർമല്യം, ഇടയ്ക്കെപ്പോഴോ കൊണ്ട ചാറ്റൽ മഴയുടെ ഇളംതണുപ്പ്, ഇവയെല്ലാം എനിക്കുതന്ന അനുഭൂതിയും, ആത്മഹർഷവും യാത്രയ്ക്കല്ലാതെ മറ്റൊന്നിനും നൽകാനാവില്ല. എന്നിലെ എന്നെ കൂടുതൽ മിഴിവുള്ളതാക്കാൻ സഹായിക്കുന്നതും യാത്രകൾ തന്നെ.
ഡൗകിയുടെ മാസ്മരിക വലയത്തിൽ നിന്ന് മനസ്സിനെ പറിച്ചെടുത്തുകൊണ്ട് ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളും, ഗുഹകളും, Double Decker Living Root Bridge- ലേക്കുമുള്ള യാത്ര തുടർന്നു; പുത്തൻ അനുഭവങ്ങൾ തേടി..!
(ഡൽഹിയിലെ ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് ലേഖിക)