ചേതക്കിൽ രാജ്യം ചുറ്റിയതിന്റെ നൊസ്റ്റാൾജിയക്കെഴുതുന്നത്...
യാത്ര ചെയ്യുക, ഒരുപാടൊരുപാട് യാത്ര ചെയ്യുക, ആളുകളിൽ നിന്ന് ആളുകളിലേക്ക്, മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്, കാഴ്ച്ചകൾ കണ്ടുകണ്ടങ്ങനെ... അതിന് നമ്മളാരും വലിയ യാത്രികരാകണമെന്നില്ല, ബസ്സിന്റെ വിൻഡോ സീറ്റിലിരിക്കുന്ന നല്ല ആകാംക്ഷയുള്ള കുട്ടികളായിരുന്നാൽ മാത്രം മതി.

കലാലയ ജീവിതത്തിന്റെ അവസാന നിമിഷത്തിലേക്ക് ഓടുന്ന തിരക്കിനിടയിലെ ഒരു ചെറിയ ഇടവേളയിലാണ് ഞാൻ ആനന്ദിനെ പരിചയപ്പെടുന്നത്. അതിന് മുൻപ് രണ്ട് വർഷം ഞങ്ങൾ ഇതേ കോളേജിൽ ജീവിച്ചിട്ടുണ്ട്, പരസ്പരം അറിയാതെ. നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രാ ആഗ്രഹങ്ങളാണ് രണ്ടുപേരെയും അവിടെ പിടിച്ചിരുത്തിയത്. ഡിഗ്രി കഴിഞ്ഞാലുടൻ എങ്ങനേലും കൊറച്ച് എവടക്കേലും യാത്ര ചെയ്യണം എന്ന ആഗ്രഹം മനസ്സിലുണ്ട്. ഇതേ ആഗ്രഹം ആനന്ദിന്റെ ഉള്ളിലുമുണ്ട്. ഒറ്റയിരുത്തത്തിൽ ഇത് ഞങ്ങളുടെ പ്ലാനായി മാറി, ഞങ്ങൾ ഒരുമിച്ചുള്ള യാത്രാപദ്ധതികളായി.
ആറാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത മാസം ജൂൺ 24 ന് കോഴിക്കോട് കടപ്പുറത്ത് നിന്ന് ഞങ്ങൾ സംഭവ ബഹുലമായ ചേതക്ക് യാത്ര ആരംഭിച്ചു. ഫേസ്ബുക്ക് സജീവമായ കാലത്തായിരുന്നു ഈ യാത്ര. അതുകൊണ്ടുതന്നെ സഞ്ചാരി ഫെയ്സ്ബുക്ക് കൂട്ടായ്മ യാത്രയിലുടനീളം ഞങ്ങളെ വളരെയധികം സഹായിച്ചു. ആദ്യം മുതൽ അവസാനം വരെ ഷൈനീജ്ക്ക എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. വളരെയധികം ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിച്ച ഒരു നല്ല യാത്രയായിരുന്നു. അതിൽ തന്നെ വളരെ ഇഷ്ട്ടപ്പെട്ട ഒരു ബന്ധമുണ്ടായത് വാരാണസിയിൽ വെച്ചാണ്.
യാത്ര തുടങ്ങി നോർത്ത്ഈസ്റ്റും നേപ്പാളും ഭൂട്ടാനും എല്ലാം ഓടിയോടി വാരാണസിയിൽ എത്തുമ്പോഴേക്കും ഒന്നര മാസം കഴിഞ്ഞിരുന്നു. വാരാണസിയിലെ തിക്കിനും തിരക്കിനുമിടയിൽ റൂം കിട്ടാൻ കുറച്ച് വൈകി, എന്നിരുന്നാലും വളരെ ചീപ്പായിട്ട് ഒരു നല്ല ഹോട്ടൽ കിട്ടുകയും ചെയ്തു. റൂമിൽ കയറി ലഗ്ഗേജ് ഒക്കെ വെച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഒരാളിദേ ഒരു വണ്ടിക്ക് ലഗേജ് സ്വന്തം താങ്ങിപ്പിടിച്ച് വാതിലിന്റെ ഉള്ളിൽ കയറാൻ പറ്റാണ്ട് നിൽക്കുന്നു. സർവ്വ സാധാരണ മനുഷ്യന്മാർ ചോദിക്കണ പോലെ ഞാനും ചോദിച്ചു എന്തേലും ഹെല്പ് വേണോ? ആ ശബ്ദം അയാളുടെ കർണ്ണപടത്തിൽ എത്തും മുൻപേ അയാൾ അയാൾ കൊണ്ടുവന്നതിലെ ഏറ്റവും വലിയ ബാഗ് എടുത്ത് എനിക്ക് നേരെ നീട്ടി. സബാഷ്! അറുപത് എഴുപത് കാലഘട്ടത്തിലെ ലെജൻഡറി ഹോട്ടൽ ആയതുകൊണ്ട് ഏറ്റവും ടോപ്പിലാണ് എസി റൂമുള്ളത്. നാല് നിലയുള്ള ഹോട്ടലിന് ലിഫ്റ്റും ഇല്ല, നല്ല ഒത്ത മരത്തിന്റെ ചവിട്ടുപടികൾ. ഇതും വലിച്ച് ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും ഹോട്ടലാകെ ശബ്ദമുഖരിതമായി.
എന്നെക്കണ്ടാൽ അസാധാരണമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നുമോ, ഇത്രയും വലിയ ലഗ്ഗേജ് എനിക്ക് നേരെ നീട്ടാൻ..! ഇല്ല ഒരിക്കലുമില്ല. ഹാ ഇനി ഞാൻ കാരണം സർവ്വ ഇന്ത്യാക്കാർക്കും ഒരു നല്ല പേരായിക്കോട്ടെ എന്നൊക്കെ ആലോചിച്ച് ബാഗ് വലിച്ച് കേറ്റി റൂമിലെത്തിച്ച് ഓക്കേ ബായ് പറഞ്ഞു പോരാൻ നിൽക്കുമ്പോൾ ദേ മൂപ്പര് നമ്മളെ വിളിക്കുന്നു. പിന്നേം കൊറച്ച് വെള്ളം വേണം ആൻഡ് എസി റിമോട്ട് കൊണ്ട് തരണം എന്നും. ആഹാ... അടിപൊളി എന്ന് മനസ്സിലാലോചിച്ച് ഞാൻ പറഞ്ഞു, 'ഞാൻ ഇവിടുത്ത ഒരു ഗസ്റ്റാണ്, ഇന്ന് വന്ന് റൂം എടുത്തതേയുള്ളൂ..!'
ഇത് കേട്ടതോടെ അയാൾ പാഞ്ഞുവന്നൊരു കെട്ടിപ്പിടുത്തം. പിന്നെ സോറികളുടെ ഒരു വലിയ കൊട്ട മറിച്ചിട്ടപോലെ ക്ഷമാപണങ്ങളും. എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നറിയാതെ ആ വെളുത്ത ആജാന ബാഹുവിന്റെ കൈകൾക്കിടയിൽ ഞാൻ കുടുങ്ങി നിന്നു. ഞാൻ ഹോട്ടൽ ബോയ് ആണെന്നാണ് മൂപ്പര് കരുതിയത്. എന്നിട്ട് പിന്നേം സോറി.
അദ്ദേഹം ഹോളണ്ടിൽ നിന്നു വന്നതാണ്, സഹോദരിയുടെ ചിത ഗംഗയിൽ ഒഴുക്കാൻ. കൊണ്ടുവന്ന കുറെ സാധനങ്ങൾ പുറത്തേക്കിട്ടിട്ട് അദ്ദേഹം പറഞ്ഞു, ഇതൊക്കെ എനിക്ക് ഇന്ത്യാക്കാർ സമ്മാനം തന്നതാണെന്ന്. വാരണാസിയിൽ എത്തുന്നതിന് മുൻപ് മൂപ്പർ ഇന്ത്യയിൽ പലയിടത്തും കറങ്ങീട്ടാണ് വരുന്നത്. എന്നോട് കൊറേ സാധങ്ങൾ നീട്ടിയിട്ടു പറഞ്ഞു എടുത്തോളുന്ന്. എനിക്ക് അതൊന്നും വേണ്ടിയിരുന്നില്ല. കൊറേ നിർബന്ധിച്ചപ്പോൾ കൂട്ടത്തിൽ ഹോളണ്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന തിന്നാൻ പറ്റുന്ന ഒരു സാധനമുണ്ടായിരുന്നു, അത് മതി എന്നുപറഞ്ഞു. ഒരു പാക്കറ്റിൽ പത്ത് പീസ് ഉള്ള ഒരു അടിപൊളി സാധനം (യാത്രക്കിടയിൽ പലപ്പോഴായി ഞങ്ങൾ അത് തിന്ന് തീർത്തു).
അതും വാങ്ങി പോരാൻ നേരത്ത് മറ്റൊരു ഓഫർ കൂടെ... രാത്രി ഭക്ഷണം മൂപ്പർ സ്പോൺസർ ചെയ്യാം എന്ന്. ഓക്കേ അങ്ങനെ ആയിക്കോട്ടെ എന്നും പറഞ്ഞ് ഞാൻ ഇറങ്ങി. വാരാണസിയെല്ലാം കറങ്ങിത്തിരിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിന്റെ ഏറ്റവും മേലെയെത്തി. മൂപ്പരവിടെയുണ്ട്. ഞങ്ങൾ ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് കഴിക്കുന്നതിനിടക്ക് അയാൾ വീട്ടിലേക്ക് വിളിച്ചു മകളെയും ഭാര്യയേയും പരിചയപ്പെടുത്തി. എന്നെ പ്രത്യേകം പേരെടുത്ത് പരിചപ്പെടുത്തി, മോളോട് എന്നെ ഹസീബ് അങ്കിൾ എന്ന് വരെ വിളിപ്പിച്ചു. ഒപ്പം അദ്ദേഹത്തിന്റെ വീട്ടിലെ പട്ടിയെ വരെ എനിക്ക് പരിചയപ്പെടുത്തിത്തന്നു.
ഹോ എന്തൊരു കരുതലാണീ മനുഷ്യൻ. ആ യാത്ര കഴിഞ്ഞു ഒരു വർഷത്തോളം ആ ബന്ധം വാട്സാപ്പിലൂടെ നിലനിന്നിരുന്നു. യാത്രക്കിടയിൽ ഇടക്കൊക്കെ മൂപ്പരെ മെസ്സേജ് കണ്ടിരുന്നു, എവിടെയെത്തി? എങ്ങനെയുണ്ട് യാത്ര? എന്നൊക്കെ ഓരോ ചോദ്യങ്ങളായിട്ട്. യാത്ര തരുന്ന നല്ല ബന്ധങ്ങൾ, അല്ലാതെന്ത്...
യാത്രകളും അതിന്റെ രീതികളും വ്യത്യസ്തമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചിന്തകളെയും മൂല്യങ്ങളെയും രൂപപ്പെടുത്തുകയും മാറ്റിമറിക്കുകയും ചെയ്യുന്ന ഒരു പ്രകിയയാണ് യാത്ര. സ്ഥിരമായി ഉറങ്ങുന്നിടത്ത് നിന്ന് മാറി മറ്റൊരിടത്ത്, ചിലപ്പോൾ കാടിനോട് ചേർന്ന്, അല്ലെങ്കിൽ തിരക്കൊഴിഞ്ഞ നഗരത്തിലെ കടത്തിണ്ണയിൽ. ഇങ്ങനെ ജീവിതത്തിൽ നമ്മളനുഭവിച്ച എല്ലാ സുഖങ്ങളുടെയും അപ്പുറത്ത് മറ്റാരൊക്കെയോ അനുഭവിക്കുന്ന, നമുക്ക് പ്രയാസമുള്ള പലതും അറിയുക, അനുഭവിക്കുക, ഒരുപാടധികം മനുഷ്യരെ പരിചയപ്പെടുക, സംസാരിക്കുക, അറിയാത്ത ഭാഷകളിൽ പറഞ്ഞുതുടങ്ങുക, ചിരിക്കുക, സ്നേഹിക്കുക... ഇത്രയധികം പോരേ സന്തോഷിക്കാൻ..!
2018 ലെ സ്കൂട്ടർ യാത്രയിൽ ബാംഗ്ലൂർ മുതൽ ഹൈദരാബാദ് വരെയുള്ള യാത്രയിൽ വെയില്, ചൂട്, തണുപ്പ്, ശക്തിയേറിയ കാറ്റ്, ഒടുവിൽ മഴയും. ഒരേ റോഡിലാണ് ഇതൊക്കെയും സംഭവിച്ചത്. എങ്ങനെയായിരിക്കും അത്? അപ്പോൾ നമ്മൾ അല്ലാഹുവിനെ സ്തുതിക്കും. കാണുന്ന കാഴ്ച്ചകൾ അത്രമേൽ മനസ്സിന് ആസ്വദിക്കാൻ കഴിയണമെങ്കിൽ നമ്മൾ ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കണം. ഇതൊക്കെയും വേറെയൊന്നിനും നിയന്ത്രിച്ച് കൊണ്ടുപോവാൻ കഴിയില്ലല്ലോ..!
ഇത്രയേ പറയാനുള്ളൂ,