ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയം
ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം തെരെഞ്ഞെടുപ്പല്ലെന്ന് രാഹുലും കോൺഗ്രസ് നേതാക്കളും പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം നേരിടേണ്ട അപകടമല്ല എന്ന ബോധ്യം നല്ലതാണ്. പക്ഷെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഭാരത് ജോഡോയുടെ രാഷ്ട്രീയം പ്രതിഫലിച്ചു കാണേണ്ടതുണ്ട് എന്നതും പ്രധാനമാണ്.

സെപ്റ്റംബർ ഏഴാം തീയ്യതി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ടും യാത്രയോടനുബന്ധിച്ച രാഹുലിന്റെ സംഭാഷണങ്ങൾ കൊണ്ടും ശ്രദ്ധേയമാവുകയാണ്. 150 ദിവസത്തിലധികമെടുത്ത് 3570 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു യാത്ര കൊണ്ട് എന്താണ് രാഹുലും കോൺഗ്രസും ഉദ്ദേശിക്കുന്നത് എന്ന ചർച്ച വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ കേരളത്തിലെ യാത്രയുടെ ദൈർഘ്യം, രാഹുലിന്റെ വസ്ത്രം, പദയാത്രികരുടെ താമസ സൗകര്യം, അവർ കഴിക്കുന്ന ഭക്ഷണം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ തട്ടി മലയാള മാധ്യമങ്ങളുടെ പോലും നിരീക്ഷണങ്ങളും വിശകലനങ്ങളും പരിമിതപ്പെടുന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
രാഹുലും കോൺഗ്രസും യാത്രയുടെ രാഷ്ട്രീയമെന്താണെന്ന് എവിടെയും പറയുന്നില്ലെന്നാണ് ചില മാധ്യമപ്രവർത്തകരുടെയും ഇടത് ബുദ്ധിജീവികളുടെയും വിമർശനം. അതേസമയം, ഭാരത് ജോഡോ യാത്രയെയും രാഹുൽ ഗാന്ധിയെയും, അദ്ദേഹത്തെ കാണാൻ എത്തുന്ന ആളുകളെ പോലും നുണപ്രചരണങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും അവഹേളിക്കുന്ന തിരക്കിലാണ് ബിജെപിയും സംഘപരിവാരവും. യാത്ര തുടങ്ങി ഒരാഴ്ചയാകുമ്പോഴേക്ക് ആർഎസ്എസിന്റെ കാക്കി നിക്കർ പുകഞ്ഞു തുടങ്ങി എന്ന കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സംഘപരിവാർ കേന്ദ്രങ്ങളെ വല്ലാതെ ചൊടിപ്പിച്ചു. ആർഎസ്എസും ബിജെപിയും ഉയർത്തുന്ന വിഭജന രാഷ്ട്രീയത്തിന് മറുപടിയായി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒരു യാത്ര എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് പറയുന്നു.
മെയ് മാസം നടന്ന ഉദൈപൂർ ചിന്തൻശിബിരത്തിലാണ് ഭാരത് ജോഡോ യാത്ര പ്രഖ്യാപിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരുന്ന ക്വിറ്റ് ഇന്ത്യാ (ഭാരത് ചോടോ) പ്രസ്ഥാനത്തിന്റെ എൺപതാം വാർഷിക വേളയിൽ ഭാരതത്തെ ഒരുമിപ്പിക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസ് മനസ്സിലാക്കുന്നു എന്നും അതിനായി കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ ഒരു പദയാത്ര നടത്തുന്നു എന്നുമായിരുന്നു പ്രഖ്യാപനം. സെപ്റ്റംബർ ഏഴാം തീയ്യതി കന്യാകുമാരിയിൽ യാത്ര ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നേ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന വിലക്കയറ്റ വിരുദ്ധ റാലിയിൽ ഭാരത് ജോഡോ യാത്ര എന്തിനാണെന്ന് രാഹുൽ വ്യക്തമാക്കുന്നുണ്ട്. "പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. മാധ്യമങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും രാജ്യത്തിന്റെ യാഥാർഥ്യവും കാണിക്കുന്നില്ല. ഇനി നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ആകെയുള്ള മാർഗ്ഗം. ഈ യാത്ര അതിന്റെ ഭാഗമാണ്."
കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവും പ്രക്ഷോഭവുമായി നിരന്തരം ഡൽഹിയുടെ തെരുവുകളിൽ രാഹുലുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യൽ അഞ്ചുദിവസം നീണ്ടപ്പോഴും പിന്നീട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും തെല്ലും പതറാതെ, ഒരുപക്ഷെ കൂടുതൽ ആർജ്ജവത്തോടെ കേന്ദ്ര സർക്കാരിനും സംഘ്പരിവാരത്തിനുമെതിരെ നിലയുറപ്പിക്കുകയാണ് രാഹുൽ ചെയ്തത്. വിലക്കയറ്റത്തിനെതിരെയും ദേശീയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കന്മാർക്കതിരെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങൾ ഏറെ ശ്രദ്ധേയവും സർക്കാരിന് മേൽ വലിയ സമ്മർദ്ദമുയർത്തുന്നതുമായിരുന്നു. തുടർച്ചയായി പലതവണ രാഹുലിനെയും സഹപ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും തടങ്കലിൽ വെക്കുകയും ചെയ്തു. പാർലമെന്റിൽ വിലക്കയറ്റം സംബന്ധിച്ച ചർച്ചകൾക്ക് കൂട്ടാക്കാതിരുന്ന കേന്ദ്ര സർക്കാർ ഒടുവിൽ അതിന് വഴങ്ങുകയും ചെയ്തു.
കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്; രാജ്യവുമതെ. പാർട്ടിക്കകത്തെ വിഷയങ്ങൾ ഒരുഭാഗത്ത് ഒരു പ്രത്യേക വഴിത്തിരിവിലേക്കെത്തുകയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷം ഗാന്ധി-നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ഒരാൾ കോൺഗ്രസിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ന് ശേഷമുള്ള പാർട്ടിയുടെ ദയനീയാവസ്ഥ തുടരുമ്പോഴും കേന്ദ്ര സർക്കാരിനെതിരെയുള്ള അതിന്റെ ചെറുത്തുനിൽപ്പും കൂടുതൽ ശക്തമാക്കാൻ പാർട്ടി ജാഗരൂഗമാണ്.
ഇങ്ങനെയൊരു സാഹചര്യത്തിൽ ഭാരത് ജോഡോ യാത്ര ഏറെ പ്രസക്തവും ശക്തവുമായ ഒരു ശ്രമമാണ് എന്ന് പറയാതെ വയ്യ. ഒരുപക്ഷേ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് നടത്തിയ ഏറ്റവും സാഹസികമായ, ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹിക-രാഷ്ട്രീയ പരിവർത്തന ഉദ്യമമാണ് ഈ യാത്ര എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ നടക്കാനുള്ള തീരുമാനം തന്നെ അങ്ങനെയൊരു അർത്ഥത്തിൽ ബിജെപി-ആർഎസ്എസ് ഇതര കക്ഷികൾ നിരുപാധികം പിന്തുണ കൊടുക്കേണ്ട ഒരു കാര്യമാണ്. പന്ത്രണ്ട് സംസ്ഥാനങ്ങൾ കടന്നുപോകുന്ന യാത്ര പ്രതീകാത്മകമായ ഇന്ത്യയുടെ ഐക്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയെന്ന സാർവത്രിക പ്രയോഗത്തെ മുൻനിർത്തി ഐക്യ സന്ദേശം നൽകുകയാണ് കോൺഗ്രസിന്റെ യാത്ര ചെയ്യുന്നത്.
ഭാരത് ജോഡോ എന്ന പദം തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്ന് ആർക്കാണ് ഇനിയും മനസ്സിലാകാത്തത്!? ആർഎസ്എസും ബിജെപിയും വിഭജിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഒരുമിപ്പിക്കുകയാണ് എന്നാണ് രാഹുൽ തന്നെ പറയുന്നത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സൂചകങ്ങളിൽ ഇന്ത്യ അപകടകരമാംവിധം വിഭജിക്കപ്പെട്ടുവെന്നും അസ്വസ്ഥതയും അശാന്തിയും രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ സമർത്ഥിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഈ രാജ്യത്തെ വിട്ടുകൊടുക്കാൻ താൻ ഒരുക്കമല്ലെന്ന് രാഹുൽ ആവർത്തിക്കുന്നത് കാണാം. കന്യാകുമാരിയിലെ ഉദ്ഘാടന വേദി മുതൽ എല്ലാ സ്വീകരണ സ്ഥലങ്ങളിലും രാഹുൽ കേന്ദ്ര സർക്കാരിന്റെയും ആർഎസ്എസിന്റെയും രാഷ്ട്രീയത്തെ ആവർത്തിച്ചെതിർക്കുന്നുണ്ട്.
കൊച്ചിയിൽ നടന്ന രാഹുലിന്റെ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കുന്ന ഒരുകാര്യം യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് തന്റെ ശ്രദ്ധ വ്യതിചലിക്കുന്നതിൽ താല്പര്യമില്ലെന്നാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ രാഹുലിന്റെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇത് പറഞ്ഞത്. തുടർന്ന് യാത്ര എന്തിനാണ് എന്നദ്ദേഹം വിശദീകരിക്കുന്നുണ്ട്. "മൂന്ന് പ്രധാന വിഷയങ്ങളാണ് ഈ യാത്രയുടെ സന്ദേശം. ഒന്ന്, വെറുപ്പ് നിറഞ്ഞ, വിഭജിക്കപ്പെട്ട ഒരിന്ത്യയെ ഞങ്ങൾ അംഗീകരിക്കില്ല. രണ്ടാമത്തേത്, ഇന്ത്യയിലെ യുവാക്കൾ വഞ്ചിതരാകുന്ന, അവർക്ക് തൊഴിലില്ലാത്ത ഒരിന്ത്യയും ഞങ്ങൾ അംഗീകരിക്കില്ല. വിലക്കയറ്റമാണ് മൂന്നാമത്തെ വിഷയം. ഇങ്ങനെയൊരു ഇന്ത്യയെ കോൺഗ്രസോ, പ്രതിപക്ഷമോ, ജനങ്ങളോ അംഗീകരിക്കാൻ പോകുന്നില്ല. വെറുപ്പ് പടർത്തുന്ന, ഒരുപറ്റം ആളുകളിൽ മാത്രം ഇന്ത്യയുടെ സമ്പത്ത് കുമിഞ്ഞുകൂടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അഹങ്കാരവും ഹിംസയുമാണ് ഇവിടെ നിറയെ. ഇതേ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഇതിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാനാണ് ഞാൻ നോക്കുന്നത്."
രാഹുൽ ഗാന്ധിയുടെ സംഘപരിവാർ വിമർശനങ്ങളുടെ പ്രത്യേകത തന്നെ അദ്ദേഹം സംഘ്പരിവാരത്തെ കൃത്യമായി പേരെടുത്ത് വിമർശിക്കുന്നു എന്നുള്ളതും വെറുപ്പിന്റെ രാഷ്ട്രീയം എന്നതിൽ നിർത്താതെ സാമ്പത്തിക മേഖലയിൽ അവരുണ്ടാക്കിയ പ്രതിസന്ധിയെ കൂടി അഡ്രസ് ചെയുന്നു എന്നുള്ളതുമാണ്. സംഘപരിവാരത്തിന്റെ വെറുപ്പും രാജ്യത്ത് പ്രകടമാകുന്ന സാമ്പത്തിക അസമത്വവും ഒരു വലിയ പൊളിറ്റിക്കൽ എക്കോണമി ഉണ്ടാക്കുന്ന ആഘാതമാണ് എന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്. സമൂഹത്തിലെ സാമ്പത്തിക വ്യവഹാരങ്ങളാണ് രാഷ്ട്രീയ പ്രക്രിയയെ നിർവ്വചിക്കുന്നതും നിയന്ത്രിക്കുന്നതുമെന്ന് ഏറ്റവും കൂടുതൽ സിദ്ധാന്തിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളോട് എന്തുകൊണ്ടാണ് രാഹുൽ രാഷ്ട്രീയം പറയുന്നില്ലെന്ന് കളവ് പറയേണ്ടി വരുന്നത്? അദ്ദേഹം ചായ കുടിക്കുന്നതും അയാൾക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതും എന്തുകൊണ്ടാണ് ഇടത് രാഷ്ട്രീയക്കാർക്ക് പൊറുതികേടാകുന്നത്?
പത്തൊൻപത് ദിവസം കേരളത്തിൽ നടക്കുന്നതെന്തിനാണ് എന്നായിരുന്നു വലിയ വിമർശനം. കേരളത്തിലൂടെയോ തമിഴ്നാട്ടിലൂടെയോ നടന്നിട്ടല്ലാതെ ഇന്ത്യയുടെ ഉത്തര ദേശത്തേക്ക് എങ്ങനെ ഒരാൾ യാത്ര നടത്തുമെന്ന സാമാന്യ ബോധ്യം പോലും അവർ അവഗണിച്ചു. എങ്കിൽ യുപിയിലെന്തേ അഞ്ചുദിവസം മാത്രമെന്നായി ചോദ്യം? ബിജെപി ഭരിക്കുന്ന യുപിയിലല്ലേ കൂടുതൽ നടക്കേണ്ടത് എന്നാണ് അവരുടെ ന്യായം. തെക്കേ അറ്റത്തുനിന്ന് ഉത്തര ദേശത്തേക്കുള്ള ഒരു നീണ്ട യാത്ര എന്ന സങ്കൽപ്പത്തിൽ പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളും യാത്ര സ്പർശിക്കുന്നില്ല. മറിച്ചായിരുന്നെങ്കിൽ സംഘത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തിലല്ലേ രാഹുൽ പോകേണ്ടത്. യാത്രയുടെ ഗതി അനുസരിച്ച് യുപിയിൽ അഞ്ചുദിവസമേ ഉദ്ദേശിച്ചിട്ടുളളൂ. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ തട്ടകമായി അവർ തന്നെ കാണുന്ന കർണ്ണാടകയിൽ കേരളത്തിനേക്കാൾ കൂടുതൽ ദിവസം യാത്രയുണ്ട്. യാത്ര പ്രത്യക്ഷത്തിൽ കടന്നുപോകാത്ത സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി മറ്റു യാത്രകളും കോൺഗ്രസ് ഉദ്ദേശിക്കുന്നു. കൂടാതെ ഭാരത് ജോഡോ യാത്രക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ ഭരണഘടനാ സംരക്ഷണ ജാഥകൾ വേറെയുമുണ്ട്. ഗുജറാത്ത് മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വരെ മറ്റൊരു ഭാരത യാത്രയെ കുറിച്ചും കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, ഭാരത് ജോഡോ ചില യാത്രകളിൽ ഒതുങ്ങുന്ന ഒരു പദ്ധതി എന്നതിനപ്പുറം അതൊരു പ്രസ്ഥാനമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശമെന്ന് ഇതിന്റെ ഉത്തരവാദിത്വമുള്ള ദ്വിഗ്വിജയസിങ്ങും ജയറാം രമേശും പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ രാഹുൽ കുറച്ചുദിവസം കേരളത്തിൽ യാത്ര നടത്തുന്നതിലും ജനങ്ങളെ കാണുന്നതിലും സിപിഐഎം വിറളിയെടുക്കുന്നത് അബദ്ധമാണ്. അവരുടെ വിമർശനങ്ങളാകട്ടെ അപക്വവും.
ഭാരത് ജോഡോ യാത്ര രാജ്യത്ത് ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയ വ്യവഹാരം ശക്തിപ്പെടുത്താൻ സഹായകമാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇന്ദിരാ വിരുദ്ധ വികാരം രാജ്യത്ത് വ്യാപിപ്പിക്കാനും സോഷ്യലിസ്റ്റ് രാഷ്ട്രീയ ആദർശങ്ങൾ പ്രചരിപ്പിക്കാനും മുൻപ്രധാനമന്ത്രി ചന്ദ്രശേഖർ നടത്തിയ കന്യാകുമാരി മുതൽ ഡൽഹി രാംലീല മൈതാനം വരെയുള്ള ഭാരത യാത്ര സഹായകമായിരുന്നു. എന്നാൽ ഇന്ദിരാ ഗാന്ധിയുടെ വധത്തോടെ ആ യാത്ര ഉയർത്തിയ സന്ദേശത്തെ സഹതാപ തരംഗം മറികടക്കുകയും കോൺഗ്രസ് എക്കാലത്തെയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും ചെയ്തു. പക്ഷെ, പിന്നീട് ചന്ദ്രശേഖർ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതും രാജ്യം കണ്ടു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള യാത്രകൾ ഏറെ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഫലങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ബിജെപി വിരുദ്ധ പക്ഷത്തിന് കൂടുതൽ ശക്തി പകരുന്ന ഒന്നായി ഈ യാത്ര മാറ്റിയെടുക്കേണ്ടത് കോൺഗ്രസിനോളം ഇല്ലെങ്കിലും മറ്റു പാർട്ടികളുടെയും ഉത്തരവാദിത്തമാണ്. കാരണം, രാജ്യം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വർഗ്ഗീയ ദ്രുവീകരണം എല്ലാ മേഖലകളിലും പ്രകടനമാണ്. ഇതിനെതിരെയുണ്ടാകുന്ന ഓരോ ചെറിയ ശ്രമങ്ങളോടും ഐക്യപ്പെടേണ്ടത് വലിയൊരു അനിവാര്യതയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും അപകടകരമായ സാമ്പത്തിക അസമത്വം നിലനിൽക്കുന്നതാണ് നിലവിലത്തെ സാഹചര്യം. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലാണ്. ആരോഗ്യ രംഗത്താകട്ടെ കടുത്ത നിസ്സംഗതയും പിടിപ്പുകേടുമാണ്. വിലക്കയറ്റം അസഹനീയമാവുകയും ചെറുകിട ഇടത്തരം സംരംഭകരും കർഷകരും തൊഴിലാളികളും വലിയ ആഘാതങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന 'നവഭാരത'മാണ് സൃഷ്ടിക്കപ്പെടുന്നത്.
ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം തെരെഞ്ഞെടുപ്പല്ലെന്ന് രാഹുലും കോൺഗ്രസ് നേതാക്കളും പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം നേരിടേണ്ട അപകടമല്ല എന്ന ബോധ്യം നല്ലതാണ്. പക്ഷെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഭാരത് ജോഡോയുടെ രാഷ്ട്രീയം പ്രതിഫലിച്ചു കാണേണ്ടതുണ്ട് എന്നതും പ്രധാനമാണ്. കാരണം, അധികാരത്തിലേറിയ സംഘപരിവാരത്തെ അധികാര സ്ഥാനങ്ങളിൽ നിന്നിറക്കിവിട്ടാലേ അതുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് മോചനം സാധ്യമാകൂ. രാഹുലിന്റെ യാത്രക്ക്, ജനങ്ങളെ കേൾക്കാനുള്ള മനസ്സുണ്ട്. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, തൊഴിലുറപ്പ് പദ്ധതിക്കാർ, കർഷകർ, യുവജനങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, അംഗനവാടി ജീവനക്കാർ, വിദ്യാർഥികൾ, കുട്ടികൾ, വയോധികർ, കച്ചവടക്കാർ, സംരംഭകർ എന്നിങ്ങനെ രാഹുൽ ഓരോ ദിവസവും ഇന്ത്യയുടെ അടിസ്ഥാന ജനങ്ങളെയും എല്ലാത്തരം മേഖകളിൽ നിന്നുള്ള പ്രതിനിധികളെയും കണ്ടും കേട്ടും മിണ്ടിയുമാണ് നടക്കുന്നത്. കേൾക്കുന്ന, കൂടെ നടക്കുന്ന ഒരു നേതാവിനും അയാൾ നൽകുന്ന സന്ദേശത്തിനും ഐക്യവും ബഹുസ്വരതയുടെ ആഘോഷവും കൂടുതൽ സാധൂകരിക്കാനും സാധ്യമാക്കാനും കഴിയും. രാഹുലിനും ഭാരത് ജോഡോ പ്രസ്ഥാനത്തിനും അതിനാകട്ടെ.