ഫ്രോഗ് പ്രിൻസ്
കണ്ടക്റ്റർ ഓരോ സീറ്റ് മറികടക്കുമ്പോഴും പരിഭ്രമം കൂടി കൂടി വന്നു. കാശില്ലാതെ യാത്ര ചെയ്താൽ ചൂളിപ്പോവും. ഞാനാരുടെ മകനാണെന്നൊക്കെ ബസ്സിൽ ഇരിയ്ക്കുന്ന ചിലർക്കറിയാം. എന്റെ അഭിമാനം ഉരുകിയൊലിയ്ക്കാൻ തുടങ്ങി.

വെടിയും പുകയും, വെട്ടും കുത്തും, വാക്കേറ്റവും കുതുകാൽവെട്ടും ഒന്നൊഴിയാതെ വേരിറങ്ങുന്ന ഒരു നട്ടുച്ചയ്ക്ക് കവലയിലെ ഏക ചായക്കടയായ ശ്രീ സരസ്വതീ വിലാസം ടീ സ്റ്റാളിൽ റേഡിയോയിൽ നിന്ന് കളകളമൊഴുകിയിറങ്ങുന്ന "നന്മയുള്ള ലോകമേ.. കാത്തിരുന്ന് കാണുക..." പാട്ട് കേട്ട് ഒരു ചായയ്ക്കും ഒരു പഴം പൊരിയ്ക്കുമുള്ള പൈസാ ഗൂഗിൾ പേ ചെയ്ത് ആകാശത്തിൽ അന്യോന്യം പറക്കുന്ന കിളികളെ നോക്കി ഞാനിരുന്നു. ഇതെന്റെ അറുപതാമത്തെ ഇന്റർവ്യൂ ആണ്. ഇതിലും വലിയ പ്രതീക്ഷയൊന്നുമില്ല. ആവശ്യത്തിലധികം യോഗ്യതയുണ്ടായിട്ടും വന്നവന്മാരെക്കാൾ നൂറിരട്ടി ഭേദമാണ് ഞാനെന്ന് എനിയ്ക്ക് സ്വകാര്യമായി അറിയാവുന്നത് കൊണ്ടും റോഡിൽ കെട്ടിക്കിടക്കുന്ന കലക്കവെള്ളം പോലെ മനസ്സ് കെട്ടി നിന്നു. അനങ്ങാൻ വയ്യെന്ന് തോന്നി.
വഴിയ്ക്ക് വച്ച് ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ വന്ന ബസ്സ് ടയർ കേടായി കട്ട പുറത്ത് കേറി. അതിനകത്തുണ്ടായിരുന്ന ആളുകളൊക്കെ പരലോകജീവികളെപ്പോലെ നഗരത്തിന്റെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും നീങ്ങി. അന്നേരം കൂട്ടുകാരന്റെ ഫോൺ വന്നു- "ഡാ... ഇത് ഞാനാടാ നിന്റൊപ്പം രാജാപ്പാറാ എൽ. പി.സ്കൂളിൽ ലാസ്റ്റ് ബെഞ്ചിലിരുന്ന് ഒപ്പം പഠിച്ച ഗോപി."
-"യേത് ഗോപി?"
-"ഡാ... നിനക്കെന്നെ ഓർമയില്ലേ? ഉച്ചയ്ക്ക് ചോറ്റുപാത്രത്തേന്ന് കയ്യിട്ടുവാരി കടലക്കറി കഴിച്ചിരുന്ന ഗോപി ഇല്ല്യോ? ഉണ്ട ഗോപി. ഞാനാടാ ഇത്."
-"ഹാ പറ ഗോപി"
-"ഡാ... ഒരു ഏഴായിരം കടവായിട്ട് മറയ്ക്കാൻ കാണുവോ നിന്റേല് ?"
നട്ടെല്ലിലൂടെ തീവണ്ടി കേറിയ അവസ്ഥയിൽ ഞാൻ ഫോൺ കട്ട് ചെയ്തു.
ചായക്കടയിൽ നിന്ന് പുറത്തിറങ്ങി അതിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വാടികൂമ്പിയിരുന്നു. ദിവസം മുഴുവൻ അലച്ചിലായിരുന്നുവല്ലോ. ആകെ വിയർത്തൊട്ടിയിട്ടുണ്ട്. കയ്യിൽ ബിരുദത്തിന്റെ സർട്ടിഫിക്കറ്റിന്റെ ഫയൽ ആകാശക്കോടാലി പോലെ കൂടെയുണ്ട്. വിയർപ്പിന്റെ പശിമകാരണം വിരലുകൾക്കിടയിൽ നിന്ന് ഫയൽ അടർത്തിമാറ്റിയപ്പോൾ അതേ ഫയലുകൾ ഹൃദയത്തിൽ നിന്ന് അടർത്തിമാറ്റുന്നതാണെന്ന് തോന്നിപ്പോയി.
അന്നേരം ഒരു നായ വന്ന് പി. എസ്. സി. റാങ്ക്ലിസ്റ്റിൽ ഉണ്ടായിട്ടും ജോലി കിട്ടാത്തവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിന്റെ ചാരിവെച്ച പോസ്റ്ററിന് കീഴെ മൂത്രിച്ച് കടന്ന് പോയി. ചുമരിൽ പൂപ്പലിൽ ഏതോ അയ്യോപാവം യുവാവ് പണ്ട് കോറിവരവച്ച ഒരു തെറി എന്റെ കണ്മുന്നിൽ തെളിഞ്ഞു തെളിഞ്ഞു വന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു. കർച്ചീഫുകൊണ്ട് ഞാനൊന്ന് മുഖം തുടച്ചു. ഒരണ്ണാൻ വല്ലാതെ ചിലയ്ക്കുന്നുണ്ടായിരുന്നു. പതുക്കെ മഴ ചാറാൻ തുടങ്ങി. അപ്പോൾ അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു തെളിഞ്ഞു വന്നു.
നേരം പോവാതായപ്പോൾ മൊബൈലെടുത്ത് നോക്കി. അഞ്ചാറ് മെസ്സേജുകളുണ്ട്. അതിൽ അവളുടെയും മെസ്സേജുണ്ട്. "ഇന്നും പെണ്ണ് കാണാൻ ആളുകൾ വന്നിരുന്നു. ഞാൻ എന്ത് പറയണം?", ഇതായിരുന്നു മെസ്സേജ്. ഞാനെന്ത് പറയാനാണ്!
അവളുടെ തന്തപ്പിടി എന്നെ വഴിയിൽ വച്ച് കണ്ടപ്പോൾ പറഞ്ഞതാണ്, ജോലിയില്ലാത്ത 'എന്നെ' പോലെയുള്ള ഏഴാംകൂലികൾക്കൊന്നും അയാളുടെ മോളെ കെട്ടിച്ച് തരില്ലെന്ന്. ഈ നാട്ടിൽ വേറെ പെണ്ണില്ലാത്തത് കൊണ്ടല്ല. കുട്ടിക്കാലം തൊട്ട് കൊണ്ട് നടന്ന പ്രേമമാണ്. കല്യാണം കഴിയ്ക്കുന്നെങ്കിൽ അവളെ മാത്രമേ കല്യാണം കഴിയ്ക്കൂ എന്ന് അന്ന് കരുതിയതാണ്. വാശിയായി. ഇന്റർവ്യൂകളായ ഇന്റർവ്യൂകളൊക്കെ അറ്റൻഡ് ചെയ്തു. ഒരു മാറ്റവുമില്ല. ശുപാർശ ചെയ്യാൻ ബന്ധങ്ങളില്ല. കാശ് കെട്ടി ജോലിവാങ്ങാൻ പാങ്ങുമില്ല. മഴ കനത്തു കനത്തു വന്നു. അപ്പോഴേക്കും 'സുമ' എന്ന് വലിയ മഞ്ഞ അക്ഷരത്തിൽ എഴുതി വച്ച വണ്ടി സ്റ്റോപ്പിൽ വന്നു നിന്നു. ഞാൻ ബസ്സിനുള്ളിലേയ്ക്ക് കയറി. നല്ല തിരക്കുണ്ട്. അവസാനത്തെ സീറ്റിനടുത്ത് ഞാൻ നിന്നു.
"ശൂലം പടയുടെ ചെമ്പട കൊട്ടി" പാട്ട് ബസ്സിൽ മുറുകുന്നുണ്ട്. കണ്ടക്ടർ എന്റെ അടുത്തേയ്ക്ക് വരുന്നുണ്ട്. എല്ലാവരുടെയടുത്ത് നിന്നും അയാൾ കാശ് വാങ്ങുന്നുണ്ട്. വല്ലാത്ത ഒരവസ്ഥയായതുകൊണ്ട് മനസ്സ് ഉടഞ്ഞിട്ടുണ്ട്. അത്തരം അവസ്ഥകളിൽ പേഴ്സിനുള്ളിലുള്ള അമ്മയുടെയും അച്ഛന്റെയും ഫോട്ടോ ഞാൻ നോക്കാറുണ്ട്, ഒരു സമാധാനത്തിന്.
പേഴ്സെടുക്കാൻ പോക്കറ്റിൽ കയ്യിട്ടു. അത് കാണാനില്ല, ഏതോ ഒരു അലവലാതി എന്റെ പോക്കറ്റടിച്ചിരിക്കുന്നു. മുട്ടയടിച്ചവന്റെ തലയിൽ കല്ലുമഴ പെയ്തുവെന്നൊക്കെ പറയില്ലേ, അത് പോലായി. കയ്യിൽ ആകെയുണ്ടായിരുന്ന അൻപത് രൂപ അങ്ങനെ പോയികിട്ടി.
കണ്ടക്റ്റർ ഓരോ സീറ്റ് മറികടക്കുമ്പോഴും പരിഭ്രമം കൂടി കൂടി വന്നു. കാശില്ലാതെ യാത്ര ചെയ്താൽ ചൂളിപ്പോവും. ഞാനാരുടെ മകനാണെന്നൊക്കെ ബസ്സിൽ ഇരിയ്ക്കുന്ന ചിലർക്കറിയാം. എന്റെ അഭിമാനം ഉരുകിയൊലിയ്ക്കാൻ തുടങ്ങി.
തവള രാജകുമാരന്റെ കഥ ഞാനോർത്തു. രാജകുമാരി പന്ത് കുളത്തിലേക്കെറിയവേ ശപിക്കപ്പെട്ട് തവളയായി മാറിയ രാജകുമാരൻ ശാപമോചനം നേടി പഴയ സുന്ദരൻ രാജകുമാരനായി തീരും. ഞാനൊരു തവള രാജകുമാരനാണെന്നും തവള രൂപത്തിൽ ഞാനകപ്പെട്ട് കിടക്കുകയാണെന്നും യാത്രക്കാരിൽ ആരെങ്കിലും കരുതി സഹായിക്കുകയാണെങ്കിൽ!
ഇല്ല. അതൊന്നും സംഭവിച്ചില്ല. ശാപം മോചിപ്പിക്കാൻ വേണ്ടി ഒരു മനുഷ്യജീവിയും കുളത്തിലേക്ക് പന്തെറിഞ്ഞില്ല. സങ്കടവും സംഭ്രമവും പെരുവിരലിൽ നിന്ന് ഉച്ചിയിലേയ്ക്ക് പെരുത്തു പെരുത്തു വന്നു. വഴിയോരക്കാഴ്ചകൾ പിന്നിട്ട് ബസ്സ് എന്നെ തോൽപ്പിച്ച് മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.
കണ്ടക്ടർ എന്റെ തൊട്ടു മുന്നിൽ എത്താറായിരിക്കുന്നു. എനിയ്ക്ക് മുൻപിൽ നിൽക്കുന്ന ആൾ ആരെയോ ഫോൺ ചെയ്യുന്നു. ഞാൻ അയാളുടെ പോക്കറ്റിലേക്ക് നോക്കി. ഒരു പേഴ്സ് കണ്ടു. എന്റെ കൈ താഴോട്ട് പാമ്പിനെ പോലെ വലിഞ്ഞു. അയാളുടെ പോക്കറ്റിൽ മെല്ലെ കയ്യിട്ടുനോക്കി. ഉണ്ട്. നിറയെ പണമുണ്ട്. പുറത്ത് മഴപെയ്തതിന്റെ തണുപ്പ് എന്റെ ഉള്ളിലേയ്ക്കടിച്ചു. പതുക്കെ അയാളുടെ പേഴ്സ് വലിച്ചെടുത്ത് എന്റെ പോക്കറ്റിൽ വച്ചു. അങ്ങനെ ജീവിതത്തിൽ ആദ്യമായി മോഷ്ടിക്കാനും പഠിച്ചു. ആരെങ്കിലും പിടിച്ചാൽ ഇടിയുറപ്പാണ്. എന്നാലും ആ ടെൻഷനൊക്കെ മാന്യമായി ഒതുക്കി വച്ചു.
പെട്ടെന്ന് കണ്ടക്ടർ മുന്നിൽ വന്ന് നിന്ന് എന്നോട് ചോദിച്ചു. "എവിടേയ്ക്കാ?"
"ഒ.. ഒരു.. ഇരിങ്ങാലക്കുട."- ഉള്ളിൽ വെള്ളിടി വെട്ടിയ പോലെ ഞാൻ വിറച്ചു.
എനിയ്ക്ക് മുന്നിലുണ്ടായിരുന്നയാൾ എനിയ്ക്ക് മുൻപേ മുരിയാട് സ്റ്റോപ്പിൽ ഒന്നും ശ്രദ്ധിയ്ക്കാതെ ഫോൺ വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി. മഴ കുറയാൻ തുടങ്ങി. ബസ്സ് പാടിക്കൊണ്ടിരുന്നു. "വേൽമുരുകാ ഹരോ.. ഹര".
(തൃശൂർ പി. ജി. സെന്ററിൽ രണ്ടാം വർഷ എം. എ. ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് കഥാകാരൻ)