ലൈഫ് ഓഫ് ഹാപ്പിനസ്സ്
ഒരുപാടു സുന്ദര കാഴ്ചകളുടെ സംഗമമാണല്ലോ ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്, ഇന്നെന്റെ ഹൃദയംതൊട്ട ഒരു കാഴ്ച ഇവിടെ പങ്കുവെക്കാം. ഇതൊന്നും വെറും കാഴ്ചകളല്ല എന്നതാണ് സത്യം! എന്നും ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്ന യാതാർത്ഥ്യങ്ങളാണ്.

ആഗ്രഹമുണ്ടായിട്ടും സമയമില്ലാത്തതിന്റെ പേരിൽ എഴുതാൻ കഴിയാത്തൊരു വിഷമമുണ്ടായിരുന്നു മനസ്സിൽ.
തനിച്ചൊരു യാത്ര പോവാൻ ആഗ്രഹിച്ചത് അപ്പോഴാണ്. അങ്ങനെയിരിക്കുമ്പഴാണ് ഈ വർഷത്തെ ഇസ്ലാമിക് സൈക്കോളജിയുടെ ഓറിയന്റേഷനിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് ഷഹീർക്കയുടെ അപ്രതീക്ഷിതമായ ക്ഷണം വരുന്നത്. അതാണു ഈ യാത്രയുടെ തുടക്കം. മനസ്സിന് സമാധാനവും സന്തോഷവും നൽകുന്നതാണ് ഓരോ യാത്രയും. തനിച്ചുള്ള യാത്രകൾ അതിലേറെ...
2018 ഓഗസ്റ്റ് 08 ന് വൈകീട്ടത്തെ അമൃതസർ എക്സ്പ്രസ്സിലെ യാത്രയുടെ രണ്ടാം രാത്രിയിലാണ് ഞാനിത് എഴുതുന്നത്.
ഒരുപാടു സുന്ദര കാഴ്ചകളുടെ സംഗമമാണല്ലോ ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്, ഇന്നെന്റെ ഹൃദയംതൊട്ട ഒരു കാഴ്ച ഇവിടെ പങ്കുവെക്കാം. ഇതൊന്നും വെറും കാഴ്ചകളല്ല എന്നതാണ് സത്യം! എന്നും ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്ന യാതാർത്ഥ്യങ്ങളാണ്.
സൂററ്റ് എത്തുന്നതിനു 227 കിലോമീറ്റർ മുമ്പ് ആളൊഴിഞ്ഞ കാർമൺ റോഡ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി പത്തുമിനുറ്റോളം ട്രൈൻ നിർത്തിയിടേണ്ടിവന്നു. ഉച്ച ഭക്ഷണത്തിനുശേഷമുള്ള ഉറക്കച്ചടവോടെ പുറത്തേക്കു കണ്ണഴിച്ചു വെറുതേയിരിക്കുകയായിരുന്നു ഞാൻ. നാലഞ്ചു തെരുവുനായകൾ അലക്ഷ്യമായി നടക്കുന്നതൊഴിച്ച് നിശബ്ദമായ അന്തരീക്ഷം. പുല്ലും കുറ്റിച്ചെടികളും പടർന്നുപിടിച്ചു തുടങ്ങിയ പഴകിയ മരത്തടി കൊണ്ടുള്ള ചെറിയൊരു സബ് വേ അപ്പുറത്തെ ചേരിയിലേക്കെന്നപോലെ കാണാം. പെട്ടെന്നൊരാൾ ആ കൈവരി പിടിച്ച് വേച്ചുവേച്ച് മേൽകൂരയില്ലാത്ത പ്ലാറ്റ്ഫോമിന്റെ അരികിലേക്കു കടന്നുവന്നു. കണ്ടാൽ അമ്പത് അമ്പത്തഞ്ച് വയസ്സു പ്രായം തോന്നിക്കുംമെങ്കിലും പഴയൊരു ട്രൗസറും നിറം തിരിച്ചറിയാനാവാത്തവിധം കറുത്തിരുണ്ട ടീഷർട്ടും പൊടിപിടിച്ച താടിയും മീശയുമൊക്കെയുള്ള ശ്രദ്ധിക്കപ്പെടാൻ കാരണങ്ങളില്ലാത്ത ഒരു മനുഷ്യൻ. കയ്യിൽ ഒരു ചേറുനിറമുള്ള വീർത്തുതൂങ്ങിയ തുണിസഞ്ചിയും പിടിച്ചാണ് വരവ്. എന്നെ അയാളിലേക്ക് ആകർഷിക്കപ്പെട്ടത് അയാളുടെ മുഖമായിരുന്നു. കുളിയും നനയുമൊന്നുമില്ലെങ്കിലും പ്രസന്നമായൊരു മുഖമായിരുന്നു ആ മനുഷ്യന്!
ഇത്രയും പ്രായമായിട്ടും യാചകനെപ്പോലെ കഴിയേണ്ടി വന്നിട്ടും ജീവിതത്തിൽ പരാജിതനല്ലെന്നു വിളിച്ചുപറയുന്ന മുഖം.
അയാൾ പതുക്കെ നടന്നുചെന്ന് ക്ലാവുപിടിച്ചൊരു റെയിൽ ട്രാക്കിൽ തന്റെ സഞ്ചി കൊണ്ടുവച്ചു. അയാളുടെ വരവു ശ്രദ്ധിച്ച തെരുവുനായകൾ പെട്ടന്നുതന്നെ അയാളുടെ ചുറ്റും കൂടി. അവറ്റകളുടെ താഴ്മയും സ്നേഹവും ആട്ടികളിക്കുന്ന വാലുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. താഴെ വച്ച അയാളുടെ സഞ്ചി അവറ്റകൾ കടിച്ചുപറിക്കുമെന്നാണു ഞാനാദ്യം കരുതിയത്. പക്ഷേ ആ മിണ്ടാപ്രാണികൾ നിശബ്ദരായി അയാളെ അനുഗമിച്ചു. അയാളുടെ കണ്ണുകൾ എന്തിനോ വേണ്ടി ചുറ്റിലും പരതുന്നുണ്ടായിരുന്നു. പെട്ടന്ന് എന്തോ ഒരു പാഴ്കടലാസിൽ അയാൾ ലക്ഷ്യം കണ്ടു. അതുമെടുത്ത് അയാൾ വീണ്ടും തന്റെ സഞ്ചി വെച്ചിടത്തേക്കു വന്നു. അയാളുടെ ഓരോ ചലനവും എന്തോ ഒരാശ്ചര്യം പോലെ ഞാൻ നിരീക്ഷിക്കുണ്ടായിരുന്നു! തന്റെ സഞ്ചി തുറന്ന് അതിൽനിന്നും അയാൾ രണ്ടു ബിസ്കറ്റുപാക്കുകൾ പുറത്തെടുത്തു. പതിയെ അതുപൊട്ടിക്കുകയും താഴെ വിരിച്ച കടലാസിലേക്ക് കുടഞ്ഞിടുകയും ചെയ്തു. ക്ഷമയോടെ കാത്തിരുന്ന ആ തെരുവുനായ്ക്കൾ അതു കഴിക്കാൻ മുന്നോട്ടുവന്നു. ആ കടലാസിൽ നിന്നും കുറച്ചു ബിസ്കറ്റുകൾ പെറുക്കി അയാൾ കുറച്ചപ്പുറത്തേക്കു മാറിയിരുന്ന് കഴിക്കാൻ തുടങ്ങി. തെരുവുനായ്ക്കൾ ചെറിയ മുരൾച്ചകളോടെയും ആർത്ഥിയോടെയും കഴിക്കുന്നതുകണ്ട് അയാൾ അവിടെയിരുന്ന് ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുന്നുണ്ടായിരുന്നു..
അയാളുടെ ജഡയും പൊടിയും പിടിച്ച ശരീരത്തിനുള്ളിലെ പളുങ്കുപോലോത്തൊരു ഹൃദയം കണ്ടപ്പോൾ ഒരുനിമിഷം അറിയാതെയെന്റെ കണ്ണുനിറഞ്ഞുപോയി!
ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും അതിരുകവിയുമ്പോൾ സഹജീവി സ്നേഹവും സഹായഹസ്തങ്ങളും നമ്മിൽ നിന്നും അകന്നു പോവുന്നു.. അന്നമാണ്എല്ലാവരുടേയും പൊതു പ്രശ്നം. കൃത്യസമയത്ത് തിന്നാൻ കിട്ടുന്നവന് വേറെന്തൊക്കെയോ ആണ് പ്രശ്നം. പട്ടിണിയുള്ളവന് ഭക്ഷണം കൊടുത്ത് ഭക്ഷണമില്ലാതെ കിടന്നുറങ്ങിയ പ്രവാചക ജീവിതത്തിലെ സഹനമുഹൂർത്തങ്ങൾ ഇപ്പോൾ ഓർത്തു പോവുന്നു..
മായാത്തൊരു പുഞ്ചിരി കൂടെയുണ്ടാകട്ടെ.