പ്രണയത്തിന്റെ ചോര മണമുള്ള സൂര്യകാന്തിപ്പൂക്കൾ
പ്രണയത്തിലാകുന്ന ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് അധികാര പ്രയോഗങ്ങളും ആണഹന്തകളും തെല്ലും ഇല്ലാത്ത സ്നേഹ സമ്പന്നന്മാരായ അയഞ്ഞ മനുഷ്യരെയാകും. കാരണം പ്രണയം പിടിച്ചുവാങ്ങലോ പിടിച്ചടക്കലോ അല്ല. അത് ആത്മാവിന്റെ സ്വതന്ത്രമായ സഞ്ചാരമാണ്, അടയാളപ്പെടുത്തലാണ്. അവിടെ ഒരാൾ മറ്റൊരാൾക്കായി മാറേണ്ടതില്ല. അയാളെ അയാളായി തന്നെ പരിഗണിക്കലാണ് സ്നേഹം.

ജേക്കബ് എബ്രഹാമിന്റെ 'വാൻഗോഗിന്റെ കാമുകി' വായിച്ച് പുസ്തകം മടക്കുമ്പോൾ മനസ്സിൽ വാൻഗോഗിനും പ്രണയിനി സിയാനും പകരം നിറഞ്ഞു നിന്നത് ആഗ്നസ് ആയിരുന്നു. കനാൽ തെരുവിലെ വെറുക്കപ്പെട്ട വേശ്യയായ സിയാന്റെ ആത്മമിത്രമായ ആഗ്നസ്.
കാലത്തിന്റെ കൊടിയ അനീതിക്ക് പാത്രമായി തെരുവിലേക്ക് അനാഥമായി വലിച്ചെറിയപ്പെട്ട രണ്ടുപേർ. സിയാനും ആഗ്നസ്സും. ജഡിലമായ ജീവിതത്തിനും കടുത്ത ദാരിദ്ര്യത്തിനും ഏകാന്തതയ്ക്കുമിടയിൽ തോൽവി വഴങ്ങാതെ പരസ്പരം സ്നേഹത്തിന്റെ തുരുത്തുകളായ പെണ്ണുങ്ങൾ. മനസ്സിലാക്കലിന്റെ, സഹായത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അങ്ങനെ ഒരു വ്യക്തിയുടെ നിലനിൽപ്പിനാധാരമായ എല്ലാത്തിന്റെയും പര്യായമായി പരസ്പരം മാറുകയാണവർ.
വേദനയുടെയും വിഷാദത്തിന്റെയും പാരമ്യത്തിൽ, കടുത്ത മനോവേദനയിൽ ഓർമ്മകൾ ശിഥിലമാക്കിയ ഒരു രാത്രി, സിയാൻ ആഗ്നസ്സിന്റെ അമ്മമണമൂറുന്ന മാറിടത്തിൽ മുഖമമർത്തി പൊട്ടിക്കരയുന്നുണ്ട്. വേദനയിലും വ്യഥയിലും കൈവിടാതെ ആത്മാവുകൊണ്ട് ചേർന്ന് പോയ രണ്ട് സ്ത്രീകൾക്കിടയിലെ അസാധ്യമായ, അതിമനോഹരമായൊരു ബന്ധം അടയാളപ്പെടുത്തി നോവൽ മുന്നിലേക്ക് സഞ്ചരിക്കുന്നു. കൊടിയ പ്രതിസന്ധികളിൽ വേദനയുടെ തീരാകയങ്ങളിൽ ഒരു പെണ്ണിന് ഒരു പെണ്ണിനെ താങ്ങാനാകുന്നപോലെ, മനസിലാക്കാൻ ആകുന്നതു പോലെ ഭൂഗോളത്തിൽ മറ്റാർക്കും ആകില്ലെന്ന് കൂടി നോവൽ പരോക്ഷമായി പറയുന്നുണ്ട്.
വാൻഗോഗിന്റെ വരവോടെ ഇതുവരെ ഉണ്ടായിരുന്ന സൗഹൃദം പോലെ പ്രണയത്തിന്റെയും വ്യത്യസ്ത തലങ്ങൾ അനാവൃതമാകുന്നു. 'മാംസനിബദ്ധമല്ല രാഗം' എന്ന ആശാന്റെ വരികൾ ഓർമിപ്പിക്കും വിധം അനാഥ ഗർഭം പേറി ഇരിക്കുന്ന തെരുവ് വേശ്യയായ സിയാന്റെ ജീവിതത്തിലേക്ക് വാൻഗോഗ് കടന്നു വരുന്നു. പിതാവില്ലാത്ത മകൾ മരിയയെ അയാൾ സ്വന്തം മകളായി ഏറ്റെടുക്കുന്നു. അനാഥത്വത്തിന്റെ ദീർഘ വേദനയിൽ നിന്ന് വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ സ്നേഹം സിയാനെ മോചിതയാക്കുന്നു. അങ്ങനെ ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നതുപോലെ വിശ്വവിഖ്യാത ചിത്രകാരനെ പ്രണയിച്ച തെരുവ് വേശ്യയുടെ കഥ ആരംഭിക്കുകയാണ്.
വാൻഗോഗിന്റെ മൃദു സമീപനത്തിൽ, സാന്ത്വനത്തിൽ, പരിരക്ഷയിൽ മദ്യപാനിയും പൂർണ്ണ ഗർഭിണിയുമായ സിയാൻ നിറക്കൂട്ടുകളാൽ സമ്പന്നമായ പുതിയ ജീവിതത്തിലേക്ക് കടക്കുന്നു.
പെണ്ണുടലിനെ വിലയിട്ടും വിലപേശിയും കാമിച്ചും കോപിച്ചും വേഴ്ചയിലേർപ്പെട്ട് വലിച്ചെറിഞ്ഞ വിലകുറഞ്ഞ പുരുഷന്മാരെ മാത്രമേ അന്നോളം സിയാൻ കണ്ടിട്ടുള്ളൂ. അവർക്കിടയിൽ അധികാര പ്രയോഗങ്ങളുടെ ദുഷിച്ച ഭാവം യാതൊന്നുമില്ലാത്ത സ്നേഹ സമ്പന്നനായ വാൻഗോഗ് മറ്റൊരനുഭവം ആയിരുന്നു.
'പ്രേമത്തിന് ഒരു വിധേയത്വമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു സ്ത്രീക്ക് തിളങ്ങുന്ന ആഭരണങ്ങളോ മിനുങ്ങുന്ന പട്ടുകുപ്പായ ങ്ങളോ നൽകുന്നതിനെക്കാൾ സ്നേഹമസൃണമായ ഒരു പുഞ്ചിരിയും മധുരമുള്ള വാക്കുകളും അവളെ കാതരയാക്കും. പുരുഷനിൽനിന്ന് അവന്റെ ഒരു നോട്ടത്തിൽ നിന്നു തന്നെ അവൾക്ക് അപാരമായ സുഖം ലഭിക്കും.'
പ്രണയത്തിലാകുന്ന ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് അധികാര പ്രയോഗങ്ങളും ആണഹന്തകളും തെല്ലും ഇല്ലാത്ത സ്നേഹ സമ്പന്നന്മാരായ അയഞ്ഞ മനുഷ്യരെയാകും. കാരണം പ്രണയം പിടിച്ചുവാങ്ങലോ പിടിച്ചടക്കലോ അല്ല. അത് ആത്മാവിന്റെ സ്വതന്ത്രമായ സഞ്ചാരമാണ്, അടയാളപ്പെടുത്തലാണ്. അവിടെ ഒരാൾ മറ്റൊരാൾക്കായി മാറേണ്ടതില്ല. അയാളെ അയാളായി തന്നെ പരിഗണിക്കലാണ് സ്നേഹം. കുടുംബവും സമൂഹവും വ്യവസ്ഥിതികളും സിയാനെന്ന തെരുവ് വേശ്യയുമായുള്ള വാൻഗോഗിന്റെ ബന്ധം എതിർക്കുന്നു. കലഹങ്ങൾക്കും എതിർപ്പുകൾക്കും ഇടയിലും അതൊന്നും വകവെയ്ക്കാതെ വാൻഗോഗ് സിയാന്റെ ഉണ്മയിലേക്ക് ആഴ്ന്നിറങ്ങി വീണ്ടും വീണ്ടും പ്രണയിക്കുന്നു.
ഒരു ചിത്രകാരനെന്ന നിലയിൽ അദ്ദേഹത്തിനുണ്ടാകുന്ന പ്രതിസന്ധികളും മനോവ്യഥകളും തുടർന്ന് അതുമൂലം അവരുടെ ജീവിത വഴികളിൽ സംഭവിക്കുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളുമാണ് നോവൽ.
പ്രണയ പാരാവശ്യനായി തെരുവ് വേശ്യയായ കാമുകിക്ക് തന്റെ ചെവി മുറിച്ചു നൽകിയ ഉന്മാദിയായ വാൻഗോഗിന്റെ കഥ ചരിത്ര പ്രസിദ്ധമാണ്. എന്നാൽ ലോക പ്രസിദ്ധ ചിത്രകാരനായ വാൻഗോഗിനെ എഴുത്തുകാരനായ ജേക്കബ് എബ്രഹാം തന്റെ ഭാവനയിലൂടെ പ്രണയത്തിന്റെ മറ്റൊരു മഹത്തായ രൂപത്തിലേക്ക് വിവർത്തനം ചെയ്യുകയാണ്.
'എനിക്കും പ്രണയിക്കാൻ തോന്നുന്നുണ്ട്..!'