വിവാദങ്ങളെ മറികടന്ന വിശ്വസ്നേഹത്തിന്റെ ഗോൾ
കാൽ കൊണ്ട് കളിക്കുന്ന കളിയുടെ ഈ ലോക മാമാങ്കത്തിന്റെ അംബാസിഡർ കാലില്ലാത്ത ഗാനിം അൽ മുഫ്താഹെന്ന ഒരു അത്ഭുത ബാലനായിരുന്നു. ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ നിലത്തിരുന്ന് ഗാനിമിന്റെ വാക്കുകൾക്ക് കാതോർത്തപ്പോൾ മുഴുവൻ ലോകവുമാണ് ആ സ്നേഹ സന്ദേശം ഹൃദയത്തിൽ കേട്ടത്.

അപവാദ പ്രചരണങ്ങളെയും ആശങ്കകളെയും മരുഭൂമിയുടെ മണൽ കാറ്റിനൊപ്പം പറത്തി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിശ്വ കായിക മാമാങ്കത്തിന് സാക്ഷിയാക്കിയ ഖത്തർ ലോകകപ്പ്, ആ നിമിഷങ്ങൾ ഹൃദയം ചേർത്ത് ചരിത്രത്തിലേക്ക് എടുത്ത് വെക്കുമ്പോൾ കണ്ണിൽ നിന്നും ഉടനെയൊന്നും മാഞ്ഞ് പോവാനിടയില്ലാത്ത ചില കാഴ്ച്ചകളുണ്ട്.
കാല് കൊണ്ട് കളിക്കുന്ന കളിയുടെ ഈ ലോക മാമാങ്കത്തിന്റെ അംബാസിഡർ കാലില്ലാത്ത ഗാനിം അൽ മുഫ്താഹെന്ന ഒരു അത്ഭുത ബാലനായിരുന്നു. ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ നിലത്തിരുന്ന് ഗാനിമിന്റെ വാക്കുകൾക്ക് കാതോർത്തപ്പോൾ മുഴുവൻ ലോകവുമാണ് ആ സ്നേഹ സന്ദേശം ഹൃദയത്തിൽ കേട്ടത്.

മത്സര വിജയ ശേഷം മൊറോക്കൻ താരം അഷ്റഫ് ഹക്കീമി ഗാലറിയിലേക്കോടി വന്ന് മാതാവിനെ കെട്ടിപുണർന്ന് പരസ്പരം സ്നേഹ ചുംബനം പകർന്നത്,
സിയേഷ് തന്റെ മാതാവിനെ മൈതാനത്തേക്കാനയിച്ച് മുഴുവൻ ലോകത്തിന് മുമ്പിലും നൃത്തം ചെയ്യിപ്പിച്ചത്,

ബ്രസീലിനെതിരെയുള്ള അധിക സമയത്തെ അവസാന മിനുട്ടിൽ ഗോൾ നേടിയ അബൂബക്കറിനെ ആദ്യം അഭിനന്ദിച്ച് ശേഷം മാത്രം ജേഴ്സി ഊരിയതിന് കാർഡ് നൽകിയ റഫറി ഇസ്മായീൽ എൽഫത്തിന്റെ റെസ്പെക്റ്റ്ഫുൾ ഗെയിം റെസ്പെക്റ്റ്ഫുൾ പ്ലെയർ എന്ന സന്ദേശം,
ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ പുറത്തായപ്പോൾ മൈതാനത്ത് ഹൃദയ വേദനയിൽ പൊട്ടിക്കരഞ്ഞ നെയ്മറിനെ ഓടി വന്ന് ആശ്വസിപ്പിക്കുന്ന ക്രൊയേഷ്യൻ ബാലൻ,

ഫുട്ബോളിനെ സ്നേഹിക്കുന്നവരെ കൂടെ കരയിപ്പിച്ച ക്രിസ്ത്യാനോയുടെ കണ്ണുനീർ,
കളിയിൽ തോൽവിയോ ജയമോ എന്ത് തന്നെയായാലും തങ്ങളുടെ മത്സര ദിവസം ഗാലറി മാലിന്യം വൃത്തിയാക്കുന്ന ജപ്പാൻ ലോകത്തിന് നൽകിയ സംസ്കാരത്തിന്റെ പകർപ്പ്,

നെതർലാൻഡിനെതിരെയുള്ള ഷൂട്ടൗട്ടിൽ വിജയമുറപ്പിച്ച അവസാന കിക്ക് വലയിലാക്കിയ മാർട്ടിനസിനടുത്തേക്ക് മുഴുവൻ താരങ്ങളും ഓടിയടുത്തപ്പോൾ രണ്ട് കിക്കുകൾ തടുത്തിട്ട് ഷൂട്ടൗട്ടിൽ തങ്ങളുടെ രക്ഷകനായ മൈതാനത്ത് ഏകനായി കിടക്കുന്ന എമിലിയാനോയെ കെട്ടിപ്പിടിക്കുന്ന മെസ്സിയെന്ന നായകന്റെ ചിത്രം,
ടൂർണമെന്റിൽ അത് വരെ ഭാവമാറ്റമില്ലാതെ നിന്നിരുന്ന സ്കെലോണി കിരീട നേട്ടത്തിൽ പൊട്ടിക്കരഞ്ഞത്,

ഒരു 23 വയസ്സ്കാരൻ എഴുന്നൂറ് കോടി മനുഷ്യരെ മൂന്നടിയിൽ ഞെട്ടിച്ചത്, ഒരു വേള താനൊരു ഹൃദയ രോഗിയാണെന്ന് വിസ്മരിച്ച് അഗ്യൂറോ മെസ്സിയെയും തോളിലേറ്റി ലുസൈയ്ൽ മുഴുവൻ നടന്നത്…
ആദ്യമൊരു സ്നേഹ ചുംബനം,
പിന്നെ ഒരു ചെറിയ കുഞ്ഞിനെ തലോടുന്ന പോലെ.. ലോക ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താട്ടക്കാരൻ മിശിഹാ പൂർണ്ണനായ ആ രാത്രി… ദോഹയും ബ്യൂണസ് ഐറിസും ബംഗ്ലദേശും കേരളവും പുള്ളാവൂരും നീല നിറത്തിൽ ഉദിച്ചുയർന്ന പകൽ...
ഫുട്ബാൾ ഒരു ഗെയിം എന്നതിനപ്പുറം മനുഷ്യരാശിയുടെ മൈതാനത്ത് മനോഹര ചിത്രങ്ങൾ ചാലിച്ചെഴുതുന്നു.