ഉറക്കച്ചടവ്

വീട് -
പരിണമിയ്ക്കുന്ന തോട് -
പൊട്ടിയ ചുമരുകൾക്കുള്ളിൽ
വിരൽ പെടുന്നു -
നിലം തല്ലി ചിറകൊടിയും പ്രാണികൾ -
തുറിച്ചു നോക്കും പാമ്പിൻ ഉറ.
സ്രവം വറ്റും തിണർപ്പ് -
കമ്പിയില്ലാ ഗിറ്റാർ -
കൊഴുത്ത ജീവന്നുരഗം ഇഴഞ്ഞു -
അവധിയ്ക്ക് വച്ച കണ്ണുകൾ -
കുതിരാനിറങ്ങുന്ന വണ്ടി.
പുട്ട് കുടം പോൽ -
അരിച്ചു നീങ്ങും -
പെരുവിരൽ.
വില്ലൊടിഞ്ഞ കുടക്കീറിനുള്ളിൽ -
കഴുത്തൊടിഞ്ഞു ഫാനിൽ തൂങ്ങിനിൽക്കും സിഗരറ്റ്.
തെരുവ് പൊത്തുന്ന കാത് -
കഴുത്തിൽ നിലച്ചുപോയ തീവണ്ടി.
പുറത്തോട്ടിറങ്ങാത്തൊരു വാതിലിനപ്പുറം കാൽപ്പെരുമാറ്റം -
ഒരാൾ വരുന്നു -വരുന്നില്ല -
കാറ്റത്ത് രതിക്കഴിഞ്ഞപോലെന്നതാമുറുകിയടയുന്നു -
ജനവാതിൽ.
തകരപ്പാട്ട-
മൂരി നിവരുന്നു പിരിച്ച കയർ -
തള്ളിനിർത്തും ചിരി -
മെതിച്ചുകേറും മാലബൾബുകൾ.
ഛർദിക്കുന്ന റാന്തൽ -
വെളിച്ചം -ഇരുട്ട് -
ഇരുട്ട് -വെളിച്ചം.
ഉൾവലിയും പാലം -
ഇടത്തോട് -
കയറ്റം വച്ച തുടം മുറിച്ച് പോവുന്നു -ഒരാൾ- നടപ്പാത.
ചരൽക്കല്ല്-
ഉടഞ്ഞ ബുദ്ധവിഗ്രഹം -
പൂച്ചട്ടി -പരുത്ത തൂണ് -
പൊട്ടിയ കുപ്പികൾ കുമിഞ്ഞ മൂല.
മുറിഞ്ഞു പിടയുന്ന പല്ലിവാൽ -
ഇരുട്ടിലേക്കനങ്ങും തെറിച്ച തലച്ചോർ -
ജനൽക്കമ്പികൾ -മാളങ്ങൾ-
വീട് -പരിണമിക്കുന്ന തോട്.
പരിണമിയ്ക്കുന്ന തോട് -
പൊട്ടിയ ചുമരുകൾക്കുള്ളിൽ
വിരൽ പെടുന്നു -
നിലം തല്ലി ചിറകൊടിയും പ്രാണികൾ -
തുറിച്ചു നോക്കും പാമ്പിൻ ഉറ.
സ്രവം വറ്റും തിണർപ്പ് -
കമ്പിയില്ലാ ഗിറ്റാർ -
കൊഴുത്ത ജീവന്നുരഗം ഇഴഞ്ഞു -
അവധിയ്ക്ക് വച്ച കണ്ണുകൾ -
കുതിരാനിറങ്ങുന്ന വണ്ടി.
പുട്ട് കുടം പോൽ -
അരിച്ചു നീങ്ങും -
പെരുവിരൽ.
വില്ലൊടിഞ്ഞ കുടക്കീറിനുള്ളിൽ -
കഴുത്തൊടിഞ്ഞു ഫാനിൽ തൂങ്ങിനിൽക്കും സിഗരറ്റ്.
തെരുവ് പൊത്തുന്ന കാത് -
കഴുത്തിൽ നിലച്ചുപോയ തീവണ്ടി.
പുറത്തോട്ടിറങ്ങാത്തൊരു വാതിലിനപ്പുറം കാൽപ്പെരുമാറ്റം -
ഒരാൾ വരുന്നു -വരുന്നില്ല -
കാറ്റത്ത് രതിക്കഴിഞ്ഞപോലെന്നതാമുറുകിയടയുന്നു -
ജനവാതിൽ.
തകരപ്പാട്ട-
മൂരി നിവരുന്നു പിരിച്ച കയർ -
തള്ളിനിർത്തും ചിരി -
മെതിച്ചുകേറും മാലബൾബുകൾ.
ഛർദിക്കുന്ന റാന്തൽ -
വെളിച്ചം -ഇരുട്ട് -
ഇരുട്ട് -വെളിച്ചം.
ഉൾവലിയും പാലം -
ഇടത്തോട് -
കയറ്റം വച്ച തുടം മുറിച്ച് പോവുന്നു -ഒരാൾ- നടപ്പാത.
ചരൽക്കല്ല്-
ഉടഞ്ഞ ബുദ്ധവിഗ്രഹം -
പൂച്ചട്ടി -പരുത്ത തൂണ് -
പൊട്ടിയ കുപ്പികൾ കുമിഞ്ഞ മൂല.
മുറിഞ്ഞു പിടയുന്ന പല്ലിവാൽ -
ഇരുട്ടിലേക്കനങ്ങും തെറിച്ച തലച്ചോർ -
ജനൽക്കമ്പികൾ -മാളങ്ങൾ-
വീട് -പരിണമിക്കുന്ന തോട്.