കലോത്സവത്തിലെ ഗസൽ ആലാപനം; ഒരാസ്വാദകന്റെ എത്തിനോട്ടം
ഗസൽ ആലാപന മത്സരങ്ങൾ പൊതുവെ നല്ല നിലവാരം പുലർത്തിയിരുന്നു. എന്നിരുന്നാലും ഈ നൽകപ്പെട്ട അത്രയുമൊക്കെ എ ഗ്രേഡ് അർഹിക്കുന്ന പ്രകടനങ്ങളായിരുന്നോ അവിടെ നടന്നത് എന്നതിൽ സംശയമുണ്ട്. ഗസൽ ആലാപന വിധി നിർണയത്തിൽ ഒരുമിച്ചു ചർച്ച ചെയ്തുള്ള ഒരു വിധി നിർണയം വഴിയേ കൃത്യമായ റിസൽട്ടിലേക്കെത്തി ചേരാനാവൂ.

കലോത്സവത്തിലെ ഗസൽ ആലാപന മത്സരങ്ങൾ അവസാനിച്ചു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മികച്ച മത്സരം തന്നെ നടന്നു. പ്രതിഭാധനരായ ഒട്ടേറെ കുട്ടികൾ ഹൃദയം കവർന്നു. മത്സരം പൂർണമായും കണ്ട ഒരാളെന്ന നിലക്ക് ചില കാര്യങ്ങൾ കുറിക്കാമെന്നു കരുതുന്നു. ആളുകളുടെ ഇടയിൽ വലിയ തെറ്റിദ്ധാരണ ഉർദു ഭാഷയെക്കുറിച്ച് ഇപ്പോഴും നിലവിലുണ്ട് എന്നതാണ് സദസിലും വേദിയിലും അരങ്ങേറിയ ചില നാട്യങ്ങൾ അടിവരയിടുന്നത്. ഉർദു ഭാഷ മുസ്ലിം സമൂഹത്തിനു മാത്രമുള്ളതാണെന്നുള്ള തെറ്റായ ധാരണ ഇപ്പോഴും ചിലരുടെയിടയിലെങ്കിലും സജീവമായുണ്ട്. അതിന്റെ പ്രതിഫലനമാണ് പാടാൻ കയറുന്നവർ പെൺകുട്ടികളാണെങ്കിൽ കഷ്ടപ്പെട്ട് തലയിൽ തട്ടമിടുന്നത്. സാധാരണയായി തട്ടം ധരിക്കുന്നവരെയും പരിപാടിക്കു വേണ്ടി മാത്രം തട്ടമിടുന്നവരേയും പെട്ടെന്നു തന്നെ മനസിലാകും എന്നതിനാലാണ് ഈ നാട്യം തിരിച്ചറിയാൻ കഴിയുന്നത്. ഏതോ ചില കേട്ടുകേൾവികളുടെ സ്വാധീനം ഈ തട്ടമിടലിനുണ്ട് എന്നതാണ് അത് വ്യക്തമാക്കുന്നത്. മുസ്ലിംകൾ മാത്രമുപയോഗിക്കുന്ന ഭാഷയാണ് ഉർദു എന്ന തെറ്റായ ധാരണ ഉറച്ചു പോയതു കൊണ്ടാണ്, ‘..അങ്ങനെയാണ്. എന്നിട്ടും കണ്ടില്ലേ!’ എന്ന ഭാവത്തിലുള്ള ചില ആശ്ചര്യങ്ങളുയരുന്നത്. അറബിയും സംസ്കൃതവും പ്രത്യേക കലോത്സവങ്ങളായാണ് നടക്കുന്നത്. ഉർദു പക്ഷെ ജനറൽ ആണ്. ആ ബോധ്യം കുട്ടികളിൽ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു കൂടാ. തട്ടമിട്ടതുകൊണ്ടോ മറ്റോ പ്രത്യേകമായ ഒരു മുൻഗണനയും കിട്ടാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം.
ഇനിയൊന്ന് ഗസലുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. മത്സരങ്ങളിൽ സാധാരണയായി കേൾക്കാത്ത നല്ല സാഹിത്യ പ്രാധാന്യവും ആലാപന സാധ്യതയുമുള്ള ഗസലുകൾ ഉൾക്കൊള്ളിക്കാൻ ശ്രമമുണ്ടാകേണ്ടതുണ്ടെന്നു തോന്നി. ‘വൊ ജൊ ഹം മെ തും മെ ഖറാർ ഥാ’ നല്ല ഗസലാണെന്നതിൽ തർക്കമില്ല. എന്നാൽ വർഷങ്ങളായി ആ ഗസൽ ഒരേ രൂപത്തിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. ആമുഖമായി പറയുന്ന വാക്കുകളിലും അത് പറയാൻ ഉപയോഗിക്കുന്ന രീതിയിലും മക്ത പറയുന്ന ശൈലിയിലുമെല്ലാം ഒരേ രീതി. ഒരച്ചിലിട്ട് വാർത്തെടുത്ത അവസ്ഥ. സ്വാഭാവികമായും ഈ ആവർത്തനം എത്ര നന്നായി പാടാൻ ശ്രമിച്ചാലും വിരസമായാണ് അനുഭവപ്പെടുക. ഈ വിരസത മാറ്റാൻ ക്ലീഷേ സംഗതികൾ മാറ്റിപ്പിടിക്കണമെന്ന് ഗസൽ തിരഞ്ഞെടുത്തു നല്കുന്നവർ തീരുമാനിച്ചാൽ മതി. അപ്പോൾ വ്യത്യസ്തയുടെ കുത്തൊഴുക്കുണ്ടാകും. സദസ് പുതുമ ആഘോഷിക്കും. വിധി നിർണയത്തിലും ആവർത്തനങ്ങൾ സ്വാധീനം ചെലുത്തും. മാത്രമല്ല, യൂട്യൂബ് നോക്കി പഠിച്ച് അവയിൽ വന്നു ചേർന്നിട്ടുള്ള തെറ്റുകൾ അതേ പടി പകർത്തുന്നതും കണ്ടു. യൂട്യൂബിൽ നോക്കി പഠിച്ചാലും അവ ശരിയാണോ എന്ന ഒരു റീചെക്കിന് കുട്ടികൾ തയ്യാറാവേണ്ടതുണ്ട്.
മറ്റൊന്ന് അവതരണത്തിൽ വന്നു പോകുന്ന ചില തെറ്റുകളാണ്. മത്ലയും മഖ്തയും ഗസൽ ആലാപനത്തിൽ പറയാറുണ്ട്. 'മത്ല പറയുന്നു' എന്നു പറഞ്ഞ് മത്ലയിലെ ഒരു മിസ്റ മാത്രം പറയുന്ന രീതിയാണ് പൊതുവിൽ കാണുന്നത്. മത്ല പറയുന്നു എന്നു പറഞ്ഞാൽ മുഴുവൻ മത്ലയും പറയുക എന്നതാണ് ശരി. മത്ല എന്നത് ഗസലിന്റെ ആദ്യത്തെ ഈരടിയാണ്. രണ്ടു വരികൾ ചേരുമ്പോഴാണല്ലോ ഈരടിയാവുന്നത്. ഒരു വരി മാത്രമാകുമ്പോൾ ഒരു മിസ്റ ആകുന്നേ ഉള്ളൂ. മഖ്തയുടെ കാര്യത്തിലും അങ്ങനെ തന്നെ. പലപ്പോഴും മഖ്തയും മത്ലയും പറയുന്നെന്നു പറഞ്ഞ് ഒരു മിസ്റ മാത്രം പറഞ്ഞ് ആലാപനത്തിലേക്ക് പോകുന്നു. അത് തിരുത്തപ്പെടേണ്ടതാണ് എന്നു കരുതുന്നു.
മറ്റൊന്ന് അറബിയുടെ ഉച്ചാരണ സ്വാധീനമാണ്. ഉർദു അറബിയല്ല എന്നു മനസിലാക്കേണ്ടതുണ്ട്. അറബിക്കു സമാനമായ അക്ഷരങ്ങളുണ്ടെങ്കിലും അവയ്ക്ക് ഉർദുവിലെത്തുമ്പോൾ അറബിയിലുള്ള ഉച്ചാരണമായിരിക്കില്ല. ള എന്ന് അറബിയിൽ ഉച്ചരിക്കുന്ന അതേ സ്ക്രിപ്റ്റ് ഉർദുവിൽ za ആണ്. ആ വ്യത്യാസം മിക്കതിലുമുണ്ട്. തഅ്ലീം എന്ന് അറബിയിൽ വായിക്കാവുന്ന ലിപി, ഭാഷ ഉർദുവാണെങ്കിൽ താലീം എന്നാണ്. മിക്കപ്പോഴും അറബിയുടെ ഉച്ചാരണ സ്വാധീനം ഉർദു ഗസൽ മത്സരത്തിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. ഇത് അധ്യാപകർ തിരുത്തേണ്ടതാണ്.
മറ്റൊന്ന് കവിയുടെ പേരാണ്. ഫർഹത് ഷെഹ്സാദും ഷെഹ്സാദ് അഹ്മദും ഉർദുവിലെ രണ്ട് പ്രമുഖ കവികളാണ്. രണ്ടു പേരും ഷെഹ്സാദ് എന്ന പേരാണ് തഖല്ലുസ് (pen name) ആയി ഉപയോഗിക്കുന്നത്. ഷെഹ്സാദിന്റെ കവിത എന്നു പറയുമ്പോൾ ഏതു ഷെഹ്സാദ് എന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. അവിടെ മുഴുവൻ പേര് പറയുക എന്നതാവും അഭികാമ്യം. മറ്റൊന്ന് സൗണ്ട് മിക്സിംഗ് ആണ്. മിക്സറുള്ളത് വേദിക്കു പുറത്താണ്. നേരത്തെ സെറ്റു ചെയ്തു വെച്ച ഒരു അളവുണ്ട്. ആ അളവിൽ പാടിക്കോണം എന്നതാണ് കഥ. ചിലപ്പോഴൊക്കെ സദസിലുള്ളവരാണ് മിക്സർ അഡ്ജസ്റ്റ് ചെയ്യാനുള്ള നിർദേശം കൊടുത്തത്. ഈ മിക്സർ വേദിയിലുള്ളവർക്ക് കർട്ടൻ താഴ്ത്തിയിരിക്കെയും കാണാവുന്ന തരത്തിലായിരുന്നെങ്കിൽ ഒരുപക്ഷെ, അല്പം കൂടി മികച്ച സൗണ്ടിംഗ് അനുഭവമുണ്ടാകുമായിരുന്നു എന്നു തോന്നി.
ഗസൽ ആലാപന മത്സരങ്ങൾ പൊതുവെ നല്ല നിലവാരം പുലർത്തിയിരുന്നു. എന്നിരുന്നാലും ഈ നൽകപ്പെട്ട അത്രയുമൊക്കെ എ ഗ്രേഡ് അർഹിക്കുന്ന പ്രകടനങ്ങളായിരുന്നോ അവിടെ നടന്നത് എന്നതിൽ സംശയമുണ്ട്. ഗസൽ ആലാപന വിധി നിർണയത്തിൽ ഒരുമിച്ചു ചർച്ച ചെയ്തുള്ള ഒരു വിധി നിർണയം വഴിയേ കൃത്യമായ റിസൽട്ടിലേക്കെത്തി ചേരാനാവൂ. പാട്ടു മാത്രമല്ലല്ലോ സാഹിത്യവും ഉച്ചാരണവുമെല്ലാം പരിഗണിക്കപ്പെടേണ്ടയിടത്ത് ഉർദു എക്സ്പേർട്ടിന് മനസിലാവുന്ന നെഗറ്റിവുകൾ ഒരു പക്ഷെ പാട്ടുകാർക്ക് മനസിലായിക്കൊള്ളണം എന്നില്ല. ഗസൽ ആണോ അല്ലേ എന്നതു പോലും ചിലപ്പോൾ തിരിച്ചറിയാൻ കഴിയണമെന്നില്ല. (ഗസൽ എന്നു കരുതി ചില ജില്ലകളിലൊക്കെ ചിട്ടി ആയി ഹെയും, യെ കാഗസ് കി കശ്തിയുമൊക്കെ വന്ന സാഹചര്യം വിധി നിർണയത്തിലെ പാളിച്ചകളാണ്). അത്തരം ഘട്ടങ്ങളിൽ ചർച്ചയില്ലാതെ എങ്ങനെയാണ് തീരുമാനത്തിലെത്താനാവുക? ഈ പോരായ്മ മത്സര വിധിയിലും കാണാനുണ്ടായിരുന്നു. മത്സരിച്ചവർക്കൊക്കെ എ ഗ്രേഡ് കൊടുക്കുക എന്നതല്ലല്ലോ; ശരിയായ, എന്നാൽ ബലം പിടിക്കാത്ത വിധി നിർണയമായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ അല്പം കൂടി ശ്രദ്ധയാകാമായിരുന്നു എന്നു തോന്നി. മേള ഗസൽ ഗായകിയിൽ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചാണ് കടന്നു പോകുന്നത്. സെയ്ദ് അബാൻ, തീർഥ, സഹ്റ ഷെറിൻ, അലൈന, അനാമിക, ആവണി എന്നിങ്ങനെ ഒത്തിരി പേരുകൾ മനസിൽ പതിഞ്ഞിരിപ്പുണ്ട്. ഇനി ഈ കുട്ടികൾ ഗസൽ ഗായകിയിൽ കൂടുതൽ ഉയർന്നു വരട്ടെ എന്നാശംസിക്കാം.