കന്നടപ്പോര് നൽകുന്ന പാഠങ്ങൾ
ഒറ്റക്കെട്ടായി നിൽക്കുക, ജനങ്ങളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന, ജീവൽപ്രശ്നങ്ങളെ സ്പർശിക്കുന്ന നയങ്ങൾ മുന്നോട്ട് വയ്ക്കുക - സാമൂഹ്യ നീതിക്കും മതേതരത്വത്തിനുമായി പൊരുതുന്നവർക്ക് അർത്ഥവത്തായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടാൻ ഇതാണ് ആവശ്യം.

2023 കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പലതരത്തിലും പ്രധാനപ്പെട്ടതാണ്. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു വലിയ സംസ്ഥാനത്തെ ഫലമെന്ന നിലയിൽ ഇനിയുള്ള മാസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളെ ഇത് ശക്തമായി സ്വാധീനിക്കുമെന്നുറപ്പ്. 2022 നവംബറിൽ നടന്ന ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനു ശേഷം കോൺഗ്രസ് സമീപകാലത്ത് നേടിയ ഏറ്റവും വലിയ വിജയമാണ് കർണ്ണാടകയിലേത്.
2023 മെയ് 13-ന് ഫലം വന്നപ്പോൾ വ്യക്തമായത് സംസ്ഥാനത്ത് നിലനിന്നിരുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ്. അതോടൊപ്പം ഉണ്ടായ കോൺഗ്രസ്സ് തരംഗം കാണാതിരുന്നുകൂടാ. ബിജെപി-ക്ക് വൻസ്വാധീനമുള്ള തീരദേശ കർണ്ണാടക ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ മേഖലകളിലും കോൺഗ്രസ്സ് മുന്നേറ്റം നടത്തി. മൂന്നാം കക്ഷിയായ ജനതാദൾ (സെക്കുലർ) സംസ്ഥാനത്തുടനീളവും തങ്ങളുടെ ശക്തികേന്ദ്രമായ ഓൾഡ് മൈസുരു മേഖലയിലും പിന്നോട്ട് പോയി. വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങളുടെ വോട്ടുകൾ നേടാൻ ബിജെപി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. 2018 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 36.22% വോട്ടും 104 സീറ്റുമാണ് ബിജെപി നേടിയത്. വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിക്കാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചിരുന്നു. എന്നാൽ അങ്ങനെ നിലവിൽ വന്ന ബി.എസ്. യെദ്യൂരപ്പ സർക്കാർ രണ്ടര ദിവസം മാത്രമേ നിലനിന്നുള്ളൂ.
യെദ്യൂരപ്പ രാജിവച്ച ശേഷം കോൺഗ്രസ്സും ജെഡിഎസും ചേർന്ന് സഖ്യ സർക്കാർ രൂപീകരിച്ചു. 2018-ലെ തിരഞ്ഞടുപ്പിൽ കോൺഗ്രസ്സിന് 38.04% വോട്ടും 78 സീറ്റും നേടിയ ജെഡിഎസ്സിന് 18.36% വോട്ടും 37 സീറ്റുമാണ് നേടാനായത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ആശിർവാദത്തോടെ 2019-ൽ ബിജെപി സംസ്ഥാന ഘടകം നടത്തിയ നീക്കങ്ങൾ വഴി കോൺഗ്രസ്സ് - ജെഡി(എസ്) എംഎൽഎമാരെ അടർത്തിമാറ്റി എച്ച്.ഡി. കുമാരസ്വാമി സർക്കാരിനെ വീഴ്ത്തി. 2019 ജൂലൈ മുതൽ ബി.എസ്. യെദ്യൂരപ്പ, ബസവരാജ ബൊമ്മൈ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയുടെ കൈകളിലായി സംസ്ഥാന ഭരണം.
2018 മുതൽ പൊതുവിലും 2019-ൽ ബിജെപി അധികാരം പിടിച്ചത് മുതൽ പ്രത്യേകിച്ചും സംസ്ഥാനത്ത് അനവധി സംഭവ വികാസങ്ങൾ ഉണ്ടായി. കോൺഗ്രസ്സിൽ നിന്നും ജെഡിഎസ്സിൽ നിന്നും അടർത്തിമാറ്റിയ സാമാജികരിൽ മിക്കവരും ബിജെപി ടിക്കറ്റിൽ തിരികെ നിയമസഭയിലെത്തിയെങ്കിലും 'ഒപ്പറേഷൻ കമൽ' ജനാധിപത്യത്തിനും രാഷ്ട്രീയ ധാർമ്മികതയ്ക്കും മേൽ വീഴ്ത്തിയ നിഴൽ നിസ്സാരമായിരുന്നില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി രാജ്യത്ത് ഏറ്റവും തീവ്രതയോടെ പയറ്റി തെളിഞ്ഞ വർഗ്ഗീയ രാഷ്ട്രീയം കർണ്ണാടകയിലും പ്രയോഗിക്കാൻ ബിജെപി മടി കാണിച്ചില്ല. മതപരിവർത്തന ആരോപണങ്ങൾ, ഹിജാബ് വിവാദം, മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങൾക്കെതിയുള്ള വിദ്വേഷ പ്രചാരണം, സംവരണ തർക്കങ്ങൾ തുടങ്ങി നേരിട്ടോ പരോക്ഷമായോ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ട വിഷയങ്ങൾ അനവധിയാണ്.
2020-ലെ ഗോവധ നിരോധന നിയമം (The Karnataka Prevention of Slaughter and Preservation of Cattle Act, 2020), 2022-ലെ മത പരിവർത്തന നിരോധന നിയമം (Karnataka Protection of Right to Freedom of Religion Act, 2022), 2022-ന്റെ തുടക്കത്തിൽ കൊണ്ടുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, ഒടുവിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം വിഭാഗത്തിനുണ്ടായിരുന്ന 4% സംവരണം എടുത്തുകളഞ്ഞത് തുടങ്ങി നിരവധി നടപടികളിലൂടെ മതസ്പർധ വളർത്താനുള്ള ശ്രമങ്ങളുണ്ടായി. സംസ്ഥാനത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് ഉഡുപ്പിയും മംഗലാപുരവും ഉൾപ്പെടുന്ന തീരദേശ കർണ്ണാടകയിലും മറ്റും ഇടയ്ക്ക് ഉടലെടുത്തിരുന്ന സാമുദായിക സംഘർഷങ്ങളിന്മേൽ സ്വീകരിക്കേണ്ട വിധമുള്ള സത്വരമായ നടപടികൾ ബിജെപി സർക്കാർ സ്വീകരിച്ചിട്ടുണ്ടോ എന്നതും സംശയമാണ്.
ഹിന്ദുത്വ കാർഡിറക്കി പല പ്രതിസന്ധികളും പലപ്പോഴായി മറികടന്നെങ്കിലും ഏറ്റവും ഗുരുതരമായ പല പ്രശ്നങ്ങളും ഉയർന്നുവന്നത് സർക്കാരിന്റെ അവസാന വർഷത്തിലാണ്. കോവിഡാനന്തരം ഉണ്ടായ പണപ്പെരുപ്പവും അതേ തുടർന്നുണ്ടായ വിലക്കയറ്റവും കർണ്ണാടകയിൽ ആഞ്ഞടിച്ചു. സർക്കാർ പദ്ധതികളിലും റിക്രൂട്ട്മെന്റിലുമുള്ള അഴിമതി വാർത്തകളിൽ നിറഞ്ഞു. സർക്കാർ പദ്ധതികളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു കോൺട്രാക്ടർ അത്മഹത്യ ചെയ്തത് വലിയ കോലാഹലം സൃഷ്ടിച്ചു. ഇതേത്തുടർന്ന് പ്രമുഖ ബിജെപി നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയ്ക്ക് രാജി വയ്ക്കേണ്ടി വന്നത് സർക്കാരിന് വലിയ തിരിച്ചടിയായി എന്ന് കണക്കാക്കപ്പെടുന്നു. കരാറുകാർ ആരോപണങ്ങൾ ഉന്നയിക്കുന്നതിനൊപ്പം അഴിമതികളുടെ തെളിവുകൾ പരസ്യപ്പെടുത്താനും തുടങ്ങി. കമ്മീഷൻ, കൈകൂലി, അഴിമതി ആരോപണങ്ങളിൽ മുങ്ങി വൻ ജനരോഷമാണ് സർക്കാർ സമ്പാദിച്ചത്. 'പ്രായാധിക്യം' മൂലം മാറ്റി നിർത്തുന്നതിനൊപ്പം ഭരണ വിരുദ്ധ വികാരം മറികടക്കാൻ കൂടിയാണ് യെദ്യുരപ്പയെ മാറ്റി ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ ഗുജറാത്തിലും ഉത്തരാഖണ്ഡിലും വിജയിച്ച ഈ തന്ത്രം കർണാടകയിൽ ഫലം കണ്ടില്ലെന്ന് 2023 നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
2018 മുതൽ 2019-ലെ കൂറുമാറ്റ പ്രതിസന്ധി വരെ കോൺഗ്രസ്സും ജെഡിഎസ്സും സഖ്യത്തിലായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യമായി നേരിട്ടെങ്കിലും ദയനീയ പരാജയമാണ് ഇരു പാർട്ടികളും ഏറ്റുവാങ്ങിയത്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി വോട്ട് വിഹിതം കുറഞ്ഞു വന്നിരുന്നുവെങ്കിലും ഓൾഡ് മൈസുരു മേഖലയിലും വൊക്കലിംഗ വിഭാഗത്തിനിടയിലും ശക്തമായ പിന്തുണ ജെഡിഎസ്സിന് ഉണ്ടായിരുന്നു. ഈ ഉറച്ച വോട്ട് ബാങ്കിൽ ഇത്തവണ കോൺഗ്രസ്സ് വിള്ളൽ വീഴ്ത്തി. ജനതാദൾ (എസ്)ന്റെ ഉറച്ച കോട്ടകളിൽ ചെന്ന് വലിയ കോളിളക്കം സൃഷ്ടിക്കാൻ കോൺഗ്രസ്സിന് സാധിച്ചു.
പാർട്ടികളിലെ പ്രകടനപത്രികകളിലെ ഏക സിവിൽ കോഡ്, എൻആർസി, ബജറങ് ദൾ നിരോധനം തുടങ്ങിയ വിഷയങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലും നിറഞ്ഞ പ്രചാരണ കാലഘട്ടത്തിൽ പ്രധാനപ്പെട്ട മൂന്ന് പാർട്ടികളും അതി ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഢ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള താരപ്രചകരുടെ "കാർപ്പറ്റ് ബോംബിങ്ങും" പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയുള്ള പ്രചാരണവുമായി ബിജെപിയും. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും നേതൃത്വം നൽകിയ, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം അനവധി ദേശീയ-സംസ്ഥാന നേതാക്കളും ഭാഗമായ സജീവ പ്രചാരണവുമായി കോൺഗ്രസ്സും കളം പിടിച്ചു.
സമീപകാലത്തെ മറ്റു പല തിരഞ്ഞെടുപ്പുകളിലും നിന്ന് വ്യത്യസ്തമായി വളരെ മികച്ച പ്രചാരണമാണ് കോൺഗ്രസ് കർണാടകയിൽ നയിച്ചത്. #40PercentBJPSarkara എന്ന രാഷ്ട്രീയ പ്രയോഗം മുതൽ ഭക്ഷ്യധാന്യങ്ങൾ, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ നൽകിയ വാഗ്ദാനങ്ങളും നന്നായി സ്വീകരിച്ചെന്നു വേണം കരുതാൻ. പതിവിലുമധികം അച്ചടക്കവും ഐക്യവും പ്രകടമായ പ്രചാരണവും ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരവും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് വോട്ടർമാർക്കിടയിൽ കുറച്ച് കാലമായി ഉണ്ടായിരുന്ന വിശ്വാസവും കൂടി ചേർന്നപ്പോൾ 2023 മെയ് 13-ന് വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിച്ചു. പ്രാദേശിക വിഷയങ്ങളിൽ നല്ല ശ്രദ്ധ പുലർത്തി വിജയിച്ച ഹിമാചൽ പ്രദേശ് തന്ത്രം കർണ്ണാടകയിലും വെന്നിക്കൊടി പാറിക്കാൻ കോൺഗ്രസ്സിനെ സഹായിച്ചു.
2018-ലെ യഥാർത്ഥ ഫലത്തിൽ 38.04% വും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 31.88% വും നേടിയ കോൺഗ്രസ് 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ 42.88% വോട്ടുകൾ നേടി വലിയ മുന്നേറ്റം കാഴ്ചവച്ചു. 2018- നെ അപേക്ഷിച്ച് കോൺഗ്രസിന് ഏകദേശം 4.84 ശതമാനം വോട്ടു വർധന. ജെഡിഎസ് പാളയത്തിന് നഷ്ട കണക്കുകളുടെ കഥയാണ് പറയാനുള്ളത്. 2019 ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ 9.67% ൽ നിന്ന് അൽപം മെച്ചപ്പെട്ടു എന്നല്ലാതെ 2018-ലെ 18.36%-ൽ നിന്ന് 2023-ൽ 13.29% ആയി ജെഡി(എസ്) വോട്ട് വിഹിതം കുറഞ്ഞു. കഴിഞ്ഞ നിയമസഭയിൽ 37 എംഎൽഎമാരുണ്ടായ പാർട്ടിക്ക് 2023 ഫലത്തിന് ശേഷമുള്ളത് 19 പേർ മാത്രം. ജനതാദൾ വോട്ടുകളിൽ ഒരു ഭാഗം പിടിക്കാൻ ഇത്തവണ കോൺഗ്രസ്സിന് സാധിച്ചു.
2018 -ലെ യഥാർത്ഥ നിയമസഭാ ഫലവുമായി താരതമ്യം ചെയ്താൽ കഷ്ടിച്ച് ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വോട്ട് വിഹിതത്തിലെ കുറവ്. എന്നാൽ 38 സീറ്റുകളാണ് നഷ്ടമായത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് 51% ത്തോളം വോട്ടുകൾ സമാഹരിച്ച ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത് 36% വോട്ട് മാത്രം. ബിജെപി വോട്ടുകൾ ആകർഷിക്കുന്നതിലുപരി ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നതിൽ വിജയിച്ചതാണ് കോൺഗ്രസ്സ് 2023-ൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാരണം എന്ന് അനുമാനിക്കേണ്ടി വരും.
ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഫലമാണ് കർണാടകയിലേത്. പ്രതിപക്ഷത്ത് തങ്ങളുടെ സ്ഥാനമെന്ത് എന്ന ചോദ്യത്തെ അൽപം കൂടി ആത്മവിശ്വാസത്തോടെ കോൺഗ്രസ്സിന് നേരിടാനാവും. കർണാടകയിലെ പോരാട്ടം പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകുന്നു. അതേസമയം, ദക്ഷിണേന്ത്യയിലെങ്കിലും ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളിൽ ചില പുനരാലോചനകൾക്കുള്ള കാരണവുമാകും കർണ്ണാടകയിലെ ഫലം.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വളരെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. വർഗ്ഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കേവലം മതേതരത്വം ഉയർത്തിപ്പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങളെ കൂടി നന്നായി നേരിടാൻ സാധിക്കുന്ന ആശയങ്ങൾ, സാമൂഹ്യ നീതി നേടാൻ ഉതകുന്ന ബദൽ നയങ്ങൾ എന്നിവ കൂടി മുന്നോട്ട് വയ്ക്കേണ്ടതുണ്ട്. വർഗ്ഗീയതയും അസമത്വവും പരസ്പര പൂരകങ്ങളാണ് - രണ്ടും ഒരുപോലെ ശക്തമായി എതിർക്കപ്പെടണം. ഭരണത്തിലെത്താനും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ടും എല്ലാ തർക്കങ്ങളും മാറ്റിവച്ച് ഒത്തിണക്കത്തോടെ ഇത്തവണ പ്രവർത്തിച്ച കോൺഗ്രസിന്റെ ശൈലി തീർത്തും അനുകരണീയമാണ്.