മലയാളിയുടെ ബുദ്ധിജീവി പേടിയും വിജയൻ മാഷും
മലയാളിയുടെ ബുദ്ധിജീവി പേടിയെ കേരളത്തിൽ ജീവിച്ചിരുന്ന മൗലിക ചിന്തകരിൽ ഒരാളായിരുന്ന എം.എൻ. വിജയൻ മാഷിൻ്റെ ചിന്തകളെ മുൻ നിർത്തി അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ വിശകലനം ചെയ്യുകയാണ് ഇവിടെ.

ബുദ്ധിജീവികളെ മലയാളികളെപ്പോലെ പരിഹസിക്കുന്ന ഒരു ജനവിഭാഗമുണ്ടോ എന്നത് സംശയമാണ്. മനുഷ്യരുടെ അരക്ഷിത ബോധമാണ് അവരുടെ പരിഹാസങ്ങളിൽ പ്രതിഫലിക്കുക. അങ്ങനെ എന്ത് അരക്ഷിതത്വമാണ് ഒരു ബുദ്ധിജീവി സൃഷ്ടിക്കുന്നതെന്നാണ് ചോദ്യം. മലയാളിയുടെ ബുദ്ധിജീവി പേടിയെ കേരളത്തിൽ ജീവിച്ചിരുന്ന മൗലിക ചിന്തകരിൽ ഒരാളായിരുന്ന എം.എൻ. വിജയൻ മാഷിൻ്റെ ചിന്തകളെ മുൻ നിർത്തി അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ വിശകലനം ചെയ്യുകയാണ് ഇവിടെ.
ഡ്രൈവറും ഡോക്ടറും: അധ്വാനത്തിലെ ജനാധിപത്യം
എല്ലാ മനുഷ്യരും ബുദ്ധിജീവികളാണ് എന്ന് പറഞ്ഞത് അൻ്റോണിയോ ഗ്രാംഷിയാണ്. അപ്പൊൾ മലയാളികൾ ഭയക്കുന്ന ബുദ്ധിജീവി വിഭാഗം എങ്ങനെ രൂപം കൊണ്ടു എന്ന പ്രശ്നം വരാം. കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും ഇന്ന് അനുഭവിച്ച് വരുന്ന ഏതാണ്ട് എല്ലാ സാമൂഹ്യാവകാശങ്ങളും ഒരു നൂറ്റാണ്ട് മുമ്പ് നമുക്ക് അപ്രാപ്യമായിരുന്നു. ജാതി വിരുദ്ധ സമരങ്ങളിലൂടെയും മതപരിഷ്കരണങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയുമുള്ള മുന്നേറ്റങ്ങൾ കേരളത്തിൽ പുതിയൊരു പൊതുബോധവും സാമാന്യബോധവും നിർമിച്ചു. അത് അന്ന് വരെ അധീശ വർഗത്തിനുണ്ടായിരുന്ന പൊതുബോധ സ്വാധീനം കുറച്ചു. ആ പ്രക്രിയയിൽ നാരായണഗുരുവിനെ പോലുള്ള സന്യാസിമാരും ആശാനെയും ബഷീറിനെയും പോലുള്ള എഴുത്തുകാരും കെ. ദാമോദരനെപ്പോലുള്ള പൊതുപ്രവർത്തകരായ നാടക പ്രവർത്തകരും സവിശേഷ പങ്കുവഹിച്ചു. ഈ സാമൂഹ്യ ബോധം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭാഗിക അധികാരം നൽകുകയും അവർ ഭൂപരിഷ്കരണം പരിമിതികളോടെ നടപ്പാക്കുകയും ചെയ്തു. സമാന്തരമായി ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും നടന്നു. ഇങ്ങനെ ഉണ്ടായ പുതിയ Class (വർഗം) പുതിയ തരം അഭിലാഷങ്ങളും പ്രതീക്ഷകളുമുള്ളവരായിരുന്നു. അവർക്ക് പഴയ സാമൂഹ്യ മുന്നേറ്റ ചിന്തകൾ ഒരു ഭാരമായിരുന്നു. അങ്ങനെ എൺപതുകളോടെ അരാഷ്ട്രീയവൽക്കരിക്കാൻ തയ്യാറായി നിന്ന സമൂഹത്തിൽ ബുദ്ധി ജീവികൾ ഒരു ശല്യമായി. ഏതാണ്ട് ഇതേ കാലത്താണ് എം.എൻ വിജയൻ മാഷിൻ്റെ ശക്തമായ പൊതുജീവിതവും ആരംഭിക്കുന്നത്.
ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന എം.എൻ വിജയൻ മാഷ് മാർക്സിസത്തിൻ്റെ അന്തസത്തയായ മനുഷ്യൻ്റെ അന്യവൽക്കരണം കേരളത്തിൽ ഏറ്റവും ലളിതമായി വിശദീകരിച്ചയാളാണ്. പല തരം അധ്വാനങ്ങൾക്കും പല മൂല്യം എന്ന പൊതുബോധത്തെ മാഷ് നേരിട്ടത് ചെറിയൊരു ഉദാഹരണം കൊണ്ടാണ്. ഡോക്ടർ എന്ന ജോലിക്ക് പ്രാധാന്യം കൈവരുന്നത് അയാൾ ജീവൻ രക്ഷിക്കുന്നത് കൊണ്ടാണെന്നാണ് വിശ്വാസം. അപ്പൊൾ ഒരു ഡ്രൈവർ എന്താണ് ചെയ്യുന്നതെന്നാണ് മാഷിൻ്റെ ചോദ്യം. വളരെ സൂക്ഷ്മതയോടെ വാഹനമോടിച്ചില്ലെങ്കിലും മനുഷ്യർ കൊല്ലപ്പെടുമല്ലോ. അപ്പോൾ ഡ്രൈവറും ജീവനുകൾ രക്ഷിക്കുന്നുണ്ട്. എന്നാൽ ഡോക്ടർ കൂടുതൽ മഹനീയമായ ഒരു കാര്യം ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു എന്നതിൽ ശാരീരിക അധ്വാനത്തെ കുറച്ച് കാണുന്ന ആശയം ഉൾക്കൊണ്ടിട്ടുണ്ട്. എന്നത് പോലെ മനുഷ്യൻ്റെ അധ്വാനം തന്നെ അപ്രസക്തമാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. പണമാണ് എല്ലാം എന്ന് അത് നമ്മളോട് പറയുന്നു. പക്ഷെ, ഒരു ഹോട്ടലിലെ നല്ല പാചകക്കാരൻ അവിടെ നിന്ന് മാറിയാൽ കച്ചവടത്തെ ബാധിക്കുമെന്ന യാഥാർത്ഥ്യത്തെ അത് മറച്ചുവെക്കുന്നു. തൊഴിലാളിയെ അത് അദൃശ്യമാക്കുന്നു. മാനേജർമാരാകാനും മുതലാളി തന്നെയുമാകാൻ പരിശീലിക്കുന്ന ഒരു സമൂഹത്തോടാണ് മാഷ് ഈ സത്യം വിളിച്ചു പറഞ്ഞത്. അത് അവർക്ക് അസ്വസ്ഥത ഉളവാക്കാതെ തരമില്ലല്ലോ.
പിണക്കത്തിൻ്റെയും മടിയുടെയും രാഷ്ട്രീയ മാനങ്ങൾ
നമ്മുടെ ദൈനംദിന ജീവിതത്തിൽ നിസ്സാരമെന്ന് തള്ളിക്കളയുന്ന ജീവിത സന്ദർഭങ്ങളുടെ ഉള്ളിലേക്ക് നോക്കാൻ വിജയൻ മാഷ് ഏറെ പരിശ്രമിച്ചിട്ടുണ്ട്. പാലിനായി കരയുന്ന കുട്ടി മനുഷ്യൻ്റെ ആദ്യ പ്രതിഷേധമായാണ് മാഷ് കണ്ടിരുന്നത്. ആ കൂട്ടത്തിൽ ഒരു കുട്ടിയുടെ പിണക്കത്തെ കുറിച്ച് പറഞ്ഞത് നോക്കുക.
"ഒരു കുട്ടിയുടെ പിണക്കമെന്നത് Childish Protest ആണ്. കുടുംബത്തിനെതിരെയുള്ള പ്രതിഷേധം. കുടുംബത്തിനെതിരെ ആയത് കൊണ്ട് അത് ഒരു വ്യവസ്ഥക്കെതിരെ ഉള്ള പ്രതിഷേധമാണ്. കുടുംബ വ്യവസ്ഥക്കും ആശയ വ്യവസ്ഥക്കും രാഷ്ട്രീയ വ്യവസ്ഥക്കുമെതിരായ പ്രതിഷേധം. പിണക്കത്തിന് അങ്ങനെ ഒരു പാട് അർത്ഥങ്ങളുണ്ട്."
കുട്ടികളെ തങ്ങളുടെ ഇഷ്ടത്തിനും സ്വപ്നങ്ങൾക്കുമനുസരിച്ച് വാർത്തെടുക്കുന്ന മാതാപിതാക്കൾ അവരുടെ പിണക്കങ്ങളെ ഗൗനിക്കാറില്ല. പക്ഷെ, വിജയൻ മാഷ് അത് വളരെ ഗൗരവകരമായി കണ്ടു. കേരളത്തിലെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സ്വാശ്രയ കോളേജുകൾ എത്ര കുട്ടികൾ സ്വയം തിരഞ്ഞെടുത്തതാണ് എന്നോർത്ത് നോക്കുക.
വിജയൻ മാഷിൻ്റെ മറ്റൊരു ക്ലാസ്സിക് വിശകലനം മടിയെ കുറിച്ചാണ്. മടി ഒരു സർഗാത്മക പ്രവർത്തനത്തിനുള്ള മുന്നുപാധിയായാണ് മാഷ് കണ്ടത്. ആഗോളവൽക്കരണം ആകട്ടെ പണം ഉണ്ടാക്കൽ മനുഷ്യരുടെ കർത്തവ്യമാണെന്നും അതിനായി നിരന്തരം അധ്വാനിക്കണമെന്നും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്ത് മാഷ് വെറുതെ ഇരിക്കുന്ന മനുഷ്യരിലെ ക്രിയേറ്റിവിറ്റി കണ്ടു. ബുദ്ധനിലും മുഹമ്മദ് നബിയിലും തുടങ്ങി നമ്മുടെ കലാ പ്രവർത്തകരിൽ വരെ ഈ ചിന്താ പ്രക്രിയ കാണാം. എപ്പോഴും ജോലി ചെയ്യുന്നത് വെറും വ്യായാമം ആണ് എന്നായിരുന്നു മാഷിൻ്റെ അഭിപ്രായം.
അധ്യാപകൻ്റെ സ്വയം വിമർശനങ്ങൾ
അടുത്ത കാലത്ത് മാഷിൻ്റേതായി ഏറെ പ്രചരിച്ച ഒരു വാക്യമുണ്ട്. ചോദ്യം ചോദിച്ച കുട്ടിയെ പുറത്താക്കിയാലും ചോദ്യം ക്ലാസ്സ് മുറിയിൽ അവശേഷിക്കും എന്നതായിരുന്നു അത്. രാഷ്ട്രീയ പാർട്ടിയിലെ ജനാധിപത്യ വിരുദ്ധതയെ കാണിക്കാനാണ് ഈ ഉപമ മാഷ് ഉദ്ധരിച്ചതെങ്കിലും അത് ഒരധ്യാപകൻ്റെ ആത്മവിമർശനത്തിൽ നിന്ന് കൂടി ഉണ്ടാകുന്നതാണ്. കൂടുതൽ ചോദ്യം ചോദിക്കുന്ന കുട്ടിയെ ഗുണന പട്ടിക ചോദിച്ച് പേടിപ്പെടുത്തുന്ന അധ്യാപക തന്ത്രത്തെക്കുറിച്ചും മാഷ് ഒരിടത്ത് പറയുന്നുണ്ട്. വൈവക്ക് മാർക്ക് കൊടുത്തു തുടങ്ങിയ സമ്പ്രദായത്തെ മാഷ് വിമർശിച്ചതോർക്കുക. പരീക്ഷക്ക് ഫാൾസ് നമ്പർ നൽകുന്നത് അധ്യാപകർ വിദ്യാർത്ഥികളെ അറിയാതിരിക്കാൻ ആണെനും പിന്നെ എങ്ങനെ മുഖം നോക്കി മാർക്കിടാൻ അധ്യാപകർക്ക് അവകാശം നൽകും എന്നതായിരുന്നു മാഷിൻ്റെ ചോദ്യം. ഇന്ന്, ആത്മഹത്യ ചെയ്ത തങ്ങളുടെ സഹപാഠിയുടെ നീതിക്കായി സമരം ചെയ്യുന്ന കുട്ടികളെ അധ്യാപകർ ഇന്റേണൽ മാർക്ക് ഓർമിപ്പിച്ച് ഭീഷണിപ്പെടുത്തുന്നത് കാണുമ്പോൾ മാഷിൻ്റെ അധ്യാപക വർഗത്തെ കുറിച്ചുള്ള സംശയം ശരിയാണെന്ന് നമുക്ക് ബോധ്യപ്പെടും.
കമ്മ്യൂണിസ്റ്റ് പാർട്ടിയും മുതലാളിത്തവും
വിജയൻ മാഷിൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധവും സംഘർഷരഹിതമായിരുന്നില്ല. ആഗോളവൽക്കരണം ഉണ്ടാക്കിയ പൊതു ബോധ മാറ്റം ആ പാർട്ടിയെയും കാര്യമായി സ്വാധീനിച്ചിരുന്നു. കട്ടൻ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞു എന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ച് തുടങ്ങിയിരുന്നു. ഇക്കാലത്ത് ആദ്യം പാർട്ടിയിൽ നിന്നും പിന്നീട് പുറത്ത് നിന്നും വിജയൻ മാഷ് വിമർശനം തുടർന്നു. സഖാവ് പി. കൃഷ്ണപിള്ള കാറിൽ കയറി പോകുന്നു എന്നത് പോലുള്ള കുറിക്ക് കൊള്ളുന്ന ശരങ്ങൾ മാഷ് പാർട്ടിക്കെതിരെയും തൊടുത്തു വിട്ടു. അത് വരെ മാഷിൻ്റെ ധൈഷണിക ശേഷിയെ ഗൗനിക്കാതിരുന്ന വലതുപക്ഷ മാധ്യമങ്ങൾ വരെ മാഷിൻ്റെ പാർട്ടി വിമർശനങ്ങൾക്ക് ഇടം നൽകി. മാഷ് അവിടെയും ജാഗരൂകനായിരുന്നു.

പാർട്ടിയിൽ കുറച്ച് വെളിച്ചം കടത്തി വിട്ടാൽ പോരേ എന്ന ചോദ്യത്തിന് കമ്യുണിസ്റ്റ് പാർട്ടി, റോട്ടറി ക്ലബ്ബ് അല്ല എന്ന് മാഷ് മറുപടി പറഞ്ഞു. പക്ഷെ, അപ്പോഴേക്കും വലതുപക്ഷ പൊതു ബോധം നിർമിച്ച ബുദ്ധിജീവി വിരുദ്ധത കേരളത്തെ കീഴടക്കിയിരുന്നു. ഒഴുക്കിനെതിരെ നീന്തേണ്ടവർ ഒന്നും ചെയ്തതുമില്ല. ഒഴുക്കിനൊപ്പം നിന്തുക എന്നാൽ വെറുതെ ഇരിക്കുക എന്നാണർത്ഥമെന്നും മാഷ് തന്നെ പറഞ്ഞിട്ടുണ്ട്.
പ്രതിസന്ധികളുടെ കാലത്ത് പിടഞ്ഞ് പോകുമ്പോൾ മുറുകെ പിടിക്കാൻ കുറേ ആശയങ്ങൾ തന്നതിന് നന്ദി മാഷെ...