ആകാശം നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ
മഹാമാരിയുടെ ഈ കാലത്ത് വിദ്യാലയങ്ങൾ തുറക്കുന്നതോ കുട്ടികൾ ഒത്തുചേരുന്നതോ പ്രായോഗികമായ കാര്യമല്ല. എന്നാൽ ഈ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വ്യക്തി വികാസത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഗൗരവമായി പഠിക്കേണ്ടതുണ്ട്.

കേരളത്തിൽ 2020 മാർച്ച് 10 നാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ കോവിഡ് മൂലം താൽക്കാലികമായി അടച്ചിടാൻ തീരുമാനിക്കുന്നത്. എന്നാൽ 2021 ഏപ്രിൽ കഴിയാനായിട്ടും നമ്മുടെ കുട്ടികൾ പള്ളിക്കൂടം കണ്ടിട്ടില്ല. അവർ വീടുകളിൽ ഓൺലൈൻ ക്ലാസുകളിലാണ്. ഓൺലൈൻ ട്യൂഷൻ മുതൽ ഓൺലൈൻ ലേണിങ് ആപ്പുകൾ വരെ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ പുതിയ അവസ്ഥയിലേക്ക് തികച്ചും അപ്രതീക്ഷിതമായി വഴുതിവീണവരാണ് സ്കൂൾ കുട്ടികൾ. ജൈവികമായി കുട്ടിക്കാലത്ത് ലഭിക്കേണ്ട വിശാലമായ ഇടമോ കൂട്ടുകെട്ടുകളോ ഇല്ലാതെ വീടുകളിൽ കഴിയുമ്പോൾ അവർക്ക് നിഷേധിക്കപ്പെടുന്നത് അവരുടെ അവകാശങ്ങളാണ്.
മഹാമാരിയുടെ ഈ കാലത്ത് വിദ്യാലയങ്ങൾ തുറക്കുന്നതോ കുട്ടികൾ ഒത്തുചേരുന്നതോ പ്രായോഗികമായ കാര്യമല്ല. എന്നാൽ ഈ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വ്യക്തി വികാസത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഗൗരവമായി പഠിക്കേണ്ടതുണ്ട്.
എപ്പോൾ അവസാനിക്കും എന്ന് യാതൊരു ഊഹവും ഇല്ലാതെയാണ് കോവിഡ് രോഗികൾ അനുദിനം വർധിച്ചുവരുന്നത്. ഓൺലൈൻ പഠനങ്ങളിൽ ഇനിയും ഏറെനാൾ തുടരേണ്ടി വരും എന്നാണ് നിലവിലുള്ള അവസ്ഥയിൽ നിന്ന് ബോധ്യമാകുന്നത്. കോളേജ് കാണാതെ ഡിഗ്രി രണ്ടാം വർഷമായ കോളേജ് വിദ്യാർത്ഥികൾ, വിദ്യാലയം കാണാത്ത, സഹപാഠികളെ അറിയാത്ത, സ്കൂൾ കുട്ടികൾ. ഇങ്ങനെ മാനസികമായി വലിയൊരു അരക്ഷിതാവസ്ഥയിലാണ് ഓരോ ദിവസം കഴിയുംതോറും നമ്മുടെ കുഞ്ഞുങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്.
അക്കും, സാറ്റും, കള്ളനും പോലീസും കളിച്ചു കൂട്ടംകൂടി നടന്ന ബാല്യകാലത്തെ ഒന്നു സ്മരിച്ചാൽ തന്നെ എന്താണ് അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഗൗരവം മനസ്സിലാകും. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും മാനസിക വളർച്ചയ്ക്കും വലിയൊരു പങ്ക് കൂട്ടുകൂടൽ എന്ന പ്രക്രിയയ്ക്കുണ്ട്. സമപ്രായക്കാരുടെ അത്ര മറ്റൊന്നും അവർക്ക് ആവശ്യമുണ്ടാകില്ല. അച്ഛനും അമ്മയ്ക്കും എന്ന് വേണ്ട മുതിർന്നവരുടെ ലോകത്തുള്ള മറ്റാരുമായും പങ്കുവയ്ക്കാൻ കഴിയാത്തത്രയും സമപ്രായക്കാർക്കിടയിൽ പങ്കുവയ്ക്കുന്നുണ്ട്. ഓരോ കുട്ടിയിലും ഈ സാമൂഹ്യവൽക്കരണത്തിന്റെ (socialisation) ത്തിന്റെ തോത് വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.
വിദ്യാഭ്യാസവകുപ്പ് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ വീടിനുള്ളിൽ ഒതുങ്ങി ആകാശം നഷ്ടപ്പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസിക വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പുതിയ പദ്ധതികൾ കൊണ്ടുവരണം. വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളിലെ ക്രിയാത്മകത നഷ്ടപ്പെട്ടു പോകാതിരിക്കാൻ രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണം നൽകേണ്ടതുണ്ട്. കേവലം ഓൺലൈൻ ക്ലാസുകൾ കൊണ്ട് നികത്താനാവുന്ന വിടവല്ല കുട്ടികളും കൗമാരപ്രായക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അരക്ഷിതാവസ്ഥ.