റംസാൻ മണമുള്ള ജീരകക്കഞ്ഞി
വീടിന്റെ പുറകുവശത്ത് ഒരു വിറകുപുരയാണ്. അടുപ്പത്തെ കലത്തിൽ തിളയ്ക്കുന്ന ജീരകക്കഞ്ഞിയിലേക്ക് വല്യമ്മ തേങ്ങാപ്പാലൊഴിക്കുന്ന മണം ഞങ്ങൾ പള്ളിയിൽ നിന്നു തിരികെ വരുന്ന വഴിയിൽ വന്നു മുട്ടി.
തൊടി നിറയെ കുറുക്കൻ മാങ്ങകൾ വീഴുന്ന കാലമായിരുന്നു അത്. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം. എൺപതുകളുടെ അവസാന കാലം. കുംഭച്ചൂടിന്റെ പുലർകാറ്റു കാലം.
ആ നോമ്പുകാലത്താണ് വാപ്പച്ചി ഖത്തറിന്നു അവധിക്ക് വന്നത്. ആദ്യത്തെ ദിവസം ഗൾഫു പെട്ടിയുടെ മണം. രണ്ടാമത്തെ ദിവസം പുലർച്ചെ അത്താഴം കഴിക്കും നേരം വാപ്പച്ചിന്റെ വായിൽ നിന്നു വന്ന സിഗ്നൽ ടൂത്ത് പേസ്റ്റിന്റെ മണം. പൊരിച്ച പപ്പടത്തിന്റെ മണം. എനിക്ക് കിടക്ക വിരിയുടെ മയക്കുമണം (എന്നെ ഉമ്മച്ചി കഷ്ടപ്പെട്ടു വിളിച്ചുണർത്തിയതാണ്)
പിന്നെ വീടു മുഴുവൻ പെയിന്റടിക്കുന്ന മണം. രണ്ടുനിലയുള്ള, ഏഴു കുഞ്ഞു മുറികളുള്ള തറവാടു വീട് ഇളം പച്ച നിറത്തിൽ വിളങ്ങി.
എനിക്ക് പുലർകാലത്ത് ചോറു തിന്നാൻ വയ്യായിരുന്നു. എല്ലാ കുട്ടികൾക്കും അങ്ങനെയാവും. ഞാനും ഇക്കാക്കയും അനിയനും മൂത്താപ്പാന്റെ മൂന്നു മക്കളിൽ ഇളയവളും അന്ന് കുട്ടിക്കാലത്തിന്റെ കൗതുക നോമ്പുകാരാണ്. വിശപ്പില്ലയെങ്കിലും ഓക്കാനം പുളിക്കുന്ന വായിലൂടെ ചോറു കഴിക്കുക എന്നത് പരിചയസമ്പന്നതയായി കണക്കാക്കപ്പെട്ടു. എന്നാലും, എന്റെ ഇക്കാക്കയും മൂത്താപ്പാന്റെ മോളും എന്നെക്കാൾ മൂന്നു വയസ്സിനു മൂത്തവരായതിനാൽ ഐ എം വിജയൻ സിസർ കട്ടടിക്കുന്ന ലാഘവത്തോടെ അത്താഴം കഴിച്ച് ഗ്യാലറിയിൽ നിന്ന് കയ്യടി വാങ്ങിക്കൂട്ടി എനിക്കു നേരെ പുച്ഛനോട്ടങ്ങളെയ്തു. അവർക്ക് സ്വന്തമായി നോമ്പിന്റെ നിയ്യത്ത് വെക്കാനുമറിയാം. എനിക്ക് തലേ ദിവസം ഉറക്കത്തിനു മുമ്പ് ഉമ്മച്ചി ചൊല്ലിത്തന്ന 'നവയ്ത്തു സൗമ'യുടെ കേട്ടു ചൊല്ലുന്ന ബലം മാത്രമേയുള്ളു.
അവരോട് മത്സരിച്ചാൽ ഞാൻ തോറ്റു പോവുകയേ ഉള്ളു എന്ന് നന്നായറിയാമെനിക്ക്. നോമ്പല്ലാത്തപ്പോഴും വെളിച്ചം വീഴുന്നതിനു മുമ്പേ എണീറ്റ് കിഴക്കേ തൊടിയിൽ രാക്കാറ്റിൽ പരപരാന്ന് വീഴുന്ന കോമാങ്ങകളും വടക്കേ കണ്ടത്തിൽ അപൂർവമായി വീഴുന്ന ചേലമ്മാങ്ങകളും ആരുമറിയാതെ പെറുക്കിക്കൂട്ടും ഇത്താത്ത. നമ്മള് വെയിലു വീണ് കണ്ണിറുക്കി ഉണർന്നു വരുമ്പോഴേക്കും കോലായത്തിണ്ണയിൽ വലിയ എക്സിബിഷൻ നടത്താൻ മിടുക്കിയാണവള്. ഇവള് രാത്രി ഉറങ്ങാറില്ലേ എന്ന് ഞാൻ കണ്ണു മിഴിക്കുമ്പോഴേക്കും 'നേരത്തെ' ഉണർന്ന് കൃത്യനിർവഹണം നടത്തിയതിന്റെ 'പുരസ്കാരനോട്ടം' കൂടെ വല്യമ്മയിൽ നിന്ന് ഏറ്റുവാങ്ങുന്നതോടെ നമ്മുടെ തോൽവി സമ്പൂർണമാകുന്നു.
ഗൾഫുകാരന്റെ പെട്ടിയിലെ കൗതുകങ്ങൾ അവസാനിച്ചിരുന്നില്ല. ജീവിതത്തിലാദ്യമായി കൂട്ടുകുടുംബത്തിൽ എന്റെ കുട്ടിക്കാലത്തിന് അന്തസ്സ് വന്നത് വാപ്പച്ചിയുടെ ആ വരവോടെയാണ്. വാപ്പച്ചിക്കും മുമ്പേ ഗൾഫിന്നു വന്നു ലീവു കഴിഞ്ഞു മടങ്ങിയ മൂത്താപ്പ കൊണ്ടുവന്ന കൗതുകങ്ങൾ കണ്ണിൽ കൊതിയായി കിടപ്പുണ്ടായിരുന്നു.
മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ അന്ന് രാത്രികൾ കറണ്ടില്ലാത്തവയായിരിക്കും. അത്തരം റമദാൻ പുലർച്ചെകളിൽ ഉമ്മച്ചി കുറച്ചൂടെ നേരത്തെ ഉണരണം. ഇന്നത്തെ പോലെ മൊബൈൽ ടോർച്ചുകളോ അലാറം ഡിവൈസുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഉമ്മച്ചി എങ്ങനെയാവും ആ നോമ്പു രാത്രികളെ നിയന്ത്രിച്ചിട്ടുണ്ടാവുക! രാത്രി അടുക്കളപ്പണികളെല്ലാം തീർന്ന് കിടക്കാൻ തന്നെ വൈകിയിട്ടുണ്ടാവും. കിടക്കുമ്പോഴേക്കും കൂട്ടു വരുന്ന ആസ്ത്മ സമ്മാനിക്കുന്ന ഉറക്കമില്ലായ്മയുടെ ഏകാന്ത വിങ്ങല് വേറെയും.
ഇരുട്ടിനെ തോൽപ്പിക്കാൻ അന്ന് മണ്ണെണ്ണ വിളക്കുകളായിരുന്നു ഉണ്ടാവുക. അതിന്റെ മഞ്ഞ വെളിച്ചത്തിന്റെ നിഗൂഢ രാത്രികളിൽ ചീനച്ചട്ടിയിൽ വീഴുന്ന അത്താഴ പപ്പടങ്ങളെ കരിഞ്ഞു പോവാതെ കാത്തത് ഉമ്മാന്റെ ഏതു പ്രാർത്ഥനയാവണം!
വാപ്പച്ചി അന്ന് കൊണ്ടുവന്നത് മെറൂൺ കളറിലുള്ള ഒരു വിളക്കു പെട്ടിയാണ്. 'എമർസഞ്ചി' എന്ന് വല്യാപ്പ തമാശയായി വിളിച്ചിരുന്ന വിളക്ക്. അതിലെ തൂവെള്ളി വെളിച്ചം വിതറുന്ന കുഞ്ഞു ട്യൂബ് ലൈറ്റുകളുടെ ഓമനത്തം പൂച്ചക്കുഞ്ഞുങ്ങളെ പോലെ. ട്യൂബ് ലൈറ്റുകളെ മൂടുന്ന സ്ഫടികച്ചില്ല്… അതിന്റെ വെളിച്ചത്തിൽ നിറഞ്ഞു ചിരിക്കുന്ന ഉമ്മച്ചി..
അന്ന് അത്താഴം കഴിച്ച് പുതുതായി കൊണ്ടുവന്ന സാൻയോ ടോർച്ചിന്റെ ഇരുട്ടു തുളക്കുന്ന വെളിച്ചമടിച്ച് വാപ്പച്ചി തെക്കേ തൊടിയിലേക്ക് പോയി. അവിടെയാണ് കുറുക്കൻ മാങ്ങകളുടെ കേന്ദ്രം. അതിനപ്പുറം മുളങ്കൂട്ടങ്ങളുള്ളത് കൊണ്ട് ജിന്നുകളെ പേടിച്ച് ഞങ്ങളാരും അങ്ങോട്ട് പോവില്ല. മിനുസമുള്ള, പല വർണങ്ങൾ വാരിത്തൂവിയ പോളിസ്റ്റർ ലുങ്കി മടക്കിക്കുത്തി തൊടിയിൽ നിന്നും കേറി വന്ന വാപ്പച്ചിന്റെ കയ്യിൽ നിറയെ മാങ്ങകളുണ്ടായിരുന്നു. വിജയശ്രീലാളിതനായി ഞാൻ ഇത്താത്തയെ നോക്കി. വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിലും അവളുടെ തുടുത്ത കവിളുകൾ ഇരുണ്ടു.
മാപ്പിള സ്കൂളായതിനാൽ റംസാനിൽ അടയ്ക്കും. നട്ടുച്ചച്ചൂടിൽ ഞാനുമിക്കാക്കയും പള്ളിയിലേക്കോടി. നെൽത്തലപ്പുകൾ വെയിലിനോടു ചേർന്ന് സ്വർണപ്പച്ചപ്പു പടർത്തുന്ന വയൽ മുറിച്ചുകടന്നാൽ പള്ളിക്കാട്ടിലൂടെ പഴേടത്തുപള്ളിയുടെ മുറ്റത്തേക്കു കയറാം. ഖബറിസ്ഥാനിലൂടെ നടന്നാൽ കുഞ്ഞായ ഞാൻ പേടിച്ചു പോകുമെന്ന് ഇക്കാക്കക്ക് തോന്നി.
"മ്മക്ക് ഈലോട്യ പോകാ'' എന്നും പറഞ്ഞ് എന്റെ കൈയും പിടിച്ച് അവൻ പൊള്ളുന്ന റോഡിലൂടെ നടന്നു. പള്ളിയുടെ മുമ്പിലെത്തുവോളം കത്തുന്ന വെയിൽ. തൊണ്ട വരണ്ടു വിണ്ടു.
ഇരുന്ന് അംഗശുദ്ധി വരുത്തുന്ന ഒരു കുഞ്ഞുകുളം പള്ളിക്കകത്തുണ്ട്. ഹൗള് എന്നാണതിനു പേര്. അതിൽ കൈവെക്കുമ്പോൾ തന്നെ ഞരമ്പു മുഴുവൻ തണുക്കും. വുളുവെടുക്കുമ്പോൾ ആ വെള്ളം വായിലൂടിറക്കാൻ തോന്നും. നോമ്പുമുറിയുമെന്നതിനാൽ ചെയ്തില്ല. പള്ളിയുടെ അകത്തണുപ്പിൽ നേർത്ത ഇരുട്ട്. ഉസ്താദിന്റെ സൗമ്യമായ പ്രാർത്ഥനകൾ. മുത്ത് നബി ഒറ്റയ്ക്കിരുന്ന് ദിവ്യദർശനം നേടിയ ഹിറാ ഗുഹ പോലെയാണ് പഴേടത്ത് പള്ളിയിലെ മിഹ്റാബ്.
പള്ളിയുടെ ഒന്നാം നിലയിൽ നിറയെ വയലിലൂടെ വീശുന്ന കാറ്റ്. വല്യാപ്പയുടെ ഈണത്തിലുള്ള ഖുർആൻ പാരായണം. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ പ്രവാചകനെ പോലെ വെളുത്ത കുതിരപ്പുറത്ത് ആകാശയാത്ര പോയി. അസർ നിസ്കാരമായപ്പോൾ വല്യാപ്പ വന്നു വിളിച്ചു.
വീണ്ടും ഹൗളിലെ ജലം. പാറയിടുക്കിലൂടെന്ന പോൽ തണുത്ത് ഊർന്നിറങ്ങിപ്പോയി ഒരു നൂൽ വണ്ണം എന്റെ തൊണ്ടയിലൂടെ…
വീടിന്റെ പുറകുവശത്ത് ഒരു വിറകുപുരയാണ്. അടുപ്പത്തെ കലത്തിൽ തിളയ്ക്കുന്ന ജീരകക്കഞ്ഞിയിലേക്ക് വല്യമ്മ തേങ്ങാപ്പാലൊഴിക്കുന്ന മണം ഞങ്ങൾ പള്ളിയിൽ നിന്നു തിരികെ വരുന്ന വഴിയിൽ വന്നു മുട്ടി. ഞാനാരും കാണാതെ നേരെ വല്യമ്മാനെ ചെന്നു മുട്ടി. പിഞ്ഞാണപ്പാത്രത്തിലൊഴിച്ച് ചൂടാറ്റിയ ഇത്തിരി ജീരകക്കഞ്ഞി സ്റ്റീൽ ഗ്ലാസിലൊഴിച്ച് ആരും കാണാതെ തന്നു വല്യമ്മ.
ആദ്യത്തെ നോമ്പ് മിക്കവർക്കും ഇങ്ങനെയൊക്കെയാവും. ഒരു കാലത്തിന്റെ പുൽപ്പടർപ്പുകൾ വകഞ്ഞു മാറ്റി വല്യമ്മയാണ് ആദ്യം പോയത്. കൂടെ നോമ്പുകാലത്തെ ജീരകക്കഞ്ഞിയുടെ, അടുപ്പിൽ ചുട്ട കശുവണ്ടിയുടെ, ബദാം കായകളുടെ, കനലിൽ ചുട്ട കപ്പയുടെ, പുഴുങ്ങിയ നൊട്ടിച്ചേമ്പിന്റെ, അന്നോളമുണ്ടായ ഗൃഹാതുരതകളുടെ എത്രയെത്ര മണങ്ങളാണ് വല്യമ്മ ഖബറിലേക്ക് കൊണ്ടു പോയ്ക്കളഞ്ഞത് !
പെരുന്നാളിന്റെ അത്തർ മണവും കൊണ്ട് വല്യാപ്പയും പോയി. തന്റെ കഫൻ പുടവയിൽ തളിക്കാൻ വല്യാപ്പ മാറ്റി വെച്ച ഊദിന്റെ കുപ്പിയിൽ ബാക്കി വന്ന ഇത്തിരി ഞാനെന്റെ അലമാരയിൽ ഉപയോഗിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിടയ്ക്കു കണ്ണടച്ചു നിന്ന് മണത്തു നോക്കിയാൽ ഞാൻ തന്നെ ഒരു പെരുന്നാൾ നിലാവായി മാറും.