ഞാനോ..?
വടക്കുനിന്നെങ്ങോ വന്നെത്തിയ കാറ്റെന്റെ കഴുത്തിൽ
വസന്തമെന്നപോൽ വരിഞ്ഞുചുറ്റി
ആകാശവും ഭൂമിയും
മറന്നുപോയൊരു നക്ഷത്രം
കാല് തെറ്റി വഴുതി താഴെ വീണു,
ഞാനതിൻ വിരൽ പിടിച്ചു.
ഉള്ളുതണുപ്പിക്കാൻ ഇരുട്ടിന്റെ കനൽ പുതച്ചു,
ഉച്ചമയക്കത്തിൽ ഒരു പാട്ടായി.
ഊമയായ ഒരുത്തന്റെ തൊണ്ടയിൽ
ജീവിതം പോലെ തുളുമ്പി നിന്നു.
ആർക്കുമാർക്കും വേണ്ടാത്ത പട്ടമെന്നപോൽ പറന്നുയർന്നു
വിണ്ട കൊമ്പിന്റെ തോടിലൊന്നിൽ കണ്ണീരെന്നപോൽ കൊരുത്തു നിന്നു.
വെന്ത കഞ്ഞിതൻ പച്ചഗന്ധമായി
വയറെരിഞ്ഞവന്റെ വിശപ്പ് മാത്രമായി
പാതയിലെ വണ്ടിയായി
മദ്യത്തിൻ ചവർപ്പായി
ഉപ്പുകാറ്റായി
വിയർപ്പിൻ ഗന്ധമായി
കടത്തിണ്ണയായി
കലർന്നും പടർന്നും മറന്നും
ജനിക്കുന്നു ഞാൻ
എന്നെയറിയാത്ത ഞാൻ
മരണമില്ലാത്ത ഞാൻ...
വസന്തമെന്നപോൽ വരിഞ്ഞുചുറ്റി
ആകാശവും ഭൂമിയും
മറന്നുപോയൊരു നക്ഷത്രം
കാല് തെറ്റി വഴുതി താഴെ വീണു,
ഞാനതിൻ വിരൽ പിടിച്ചു.
ഉള്ളുതണുപ്പിക്കാൻ ഇരുട്ടിന്റെ കനൽ പുതച്ചു,
ഉച്ചമയക്കത്തിൽ ഒരു പാട്ടായി.
ഊമയായ ഒരുത്തന്റെ തൊണ്ടയിൽ
ജീവിതം പോലെ തുളുമ്പി നിന്നു.
ആർക്കുമാർക്കും വേണ്ടാത്ത പട്ടമെന്നപോൽ പറന്നുയർന്നു
വിണ്ട കൊമ്പിന്റെ തോടിലൊന്നിൽ കണ്ണീരെന്നപോൽ കൊരുത്തു നിന്നു.
വെന്ത കഞ്ഞിതൻ പച്ചഗന്ധമായി
വയറെരിഞ്ഞവന്റെ വിശപ്പ് മാത്രമായി
പാതയിലെ വണ്ടിയായി
മദ്യത്തിൻ ചവർപ്പായി
ഉപ്പുകാറ്റായി
വിയർപ്പിൻ ഗന്ധമായി
കടത്തിണ്ണയായി
കലർന്നും പടർന്നും മറന്നും
ജനിക്കുന്നു ഞാൻ
എന്നെയറിയാത്ത ഞാൻ
മരണമില്ലാത്ത ഞാൻ...