മെഹ്ദി ഹസന് മുറിവേറ്റ മത്ല, പ്രണയം കിനിഞ്ഞ മക്ത
മനസിന്റെ മുറിവുകൾക്ക് സാന്ത്വനമായി മെഹ്ദി ഹസന്റെ ശബ്ദത്തെ മരുന്നായി കാണുന്നവർ വിരളമല്ല കേരളത്തിൽ. ഗസൽ എന്ന സവിശേഷമായ കാവ്യശാഖയെ ഗസൽ ഗായകിയിലൂടെ കൂടുതൽ അനുഭവവേദ്യമാക്കുന്നതിൽ മെഹ്ദി ഹസൻ എന്ന പേര് വഹിച്ച പങ്ക് ഏറെ വലുതാണ്. എല്ലാ അതിരുകളേയും സംഗീതം കൊണ്ട് കീഴടക്കിയ ആ മാസ്മരിക ശബ്ദത്തിന് മുറിവേറ്റിട്ട് ഒരു പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു.
കൈസെ ചുപാഊ റാസെ ഗം ദീദായെ തര് കൊ ക്യാ കരൂ
ദില്‍ കി തപിശ് കൊ ക്യാ കരൂ സോസെ ജിഗര്‍ കൊ ക്യാ കരൂ
മെഹ്ദി ഹസന്റെ വേര്‍പാടിന്റെ വേദന മനസകങ്ങളിലുള്ളവര്ക്ക് എന്തു സംഭവിക്കുമെന്ന് മെഹ്ദി ഹസന് തന്നെ പാടി വെച്ചിട്ടുണ്ട്. കണ്ണുകള്‍ നിറയും, ഹൃദയത്തില്‍ തപം നിറയും, മനമുരുകും. പലപ്പോഴും അതു ഒളിച്ചുവെക്കാനാവാതെ വിതുമ്പും. മെഹ്ദി ഹസന് എന്ന പ്രതിഭാസത്തെ മനസിലേക്ക് കയറ്റിയിരുത്തിയാല്‍ ആ ശബ്ദം നേരിട്ടു കേള്‍ക്കാനാവില്ലല്ലോ എന്ന ദുഖം ഇത്തരത്തില്‍ പരിണമിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. മനസില്‍ നിന്ന് മനസിലേക്കുള്ള പെയ്ത്തായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ഓരോ വാക്കിനെയും മനസ്സുകൊണ്ട് താലോലിച്ച് അദ്ദേഹത്തിലൂടെ പുറത്തേക്കൊഴുകുന്ന സംഗീത മഴ മനസകങ്ങളില്‍ പെയ്യിക്കുന്ന അനുഭൂതി വാക്കുകളില്‍ വര്‍ണിക്കുക സാധ്യമല്ല.
ഒരു കവിത അദ്ദേഹത്തിന്റെ കണ്ഠത്തിലൂടെയൊഴുകുമ്പോള് പുതിയൊരു ഭാഷ കൈവരിക്കും. കവിതയുടെ ഭാഷ പരിചിതമല്ലാത്തവനിലേക്കു പോലും ആ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന വൈകാരികത സന്നിവേശിക്കപ്പെടും.
'അബ് കെ ഹം ബിഛ്ഡേ തൊ ഷായദ് കഭി ഖാബോ മെ മിലേ...'
മെഹ്ദി ഹസന് പാടുന്നത് കേള്‍ക്കുമ്പോള്‍ ആരുടെ മനസിലാണ് ആ വേര്‍പാടിന്റെ വേദന നിറയാത്തത്. മനസില്ലാ മനസോടെ വേര്‍പിരിഞ്ഞു പോകുന്ന ഇണക്കുരുവികളായി നാം നമ്മെ പ്രതിഷ്ഠിക്കും. കവി അഹമ്മദ് ഫറാസ് പുനര്‍ജനിക്കും. ഗസലുകള്‍ മെഹ്ദി ഹസന്റെ കണ്ഠത്തിലൂടെ ഒഴുകുമ്പോള്‍ അരങ്ങേറുന്ന മാന്ത്രികതയിതാണ്. ആ മാന്ത്രികത നേരിട്ടു കേള്‍ക്കാനാകാത്ത വിധം ആ സംഗീതവെളിച്ചം അസ്തമിച്ചിട്ട് ഒരു പതിറ്റാണ്ട് തികയുന്നു.
ഗസല്‍ എന്ന കാവ്യശാഖയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മെഹ്ദി ഹസനുള്ള പങ്ക് വളരെ വലുതാണ്. റദീഫ്, ഖാഫിയ, മത്ല, മക്ത തുടങ്ങിയ ഘടനാപരമായ സവിശേഷതകളുള്ള ഗസല്‍ കാവ്യത്തെ സംഗീതാത്മകമായി ആലപിക്കുന്നതിനെയാണ് ഗസല്‍ ഗായകി എന്നു വിളിക്കുന്നത്. കൊട്ടാര സദസുകളിലും അതിനു ശേഷം സ്വകാര്യ സദസുകളിലും മാത്രം പരിമിതപ്പെട്ടിരുന്ന ഗസല്‍ ഗായകിയെ സാധാരണ ജനങ്ങളിലേക്ക് പകരുന്നതില്‍ മെഹ്ദി ഹസന് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
1927 ജൂലൈ മാസം 18 ന് രാജസ്ഥാനിലെ ലൂന ഗ്രാമത്തിലാണ് മെഹ്ദി ഹസന് ജനിക്കുന്നത്. കൊട്ടാര ഗായകരുടെ കുടുംബത്തില്‍ പിറന്നതിനാല്‍ തന്നെ സംഗീതത്തെ എത്തിപ്പിടിക്കുക എന്നത് അദ്ദേഹത്തിന് അനായാസകരമായ കാര്യമായിരുന്നു. കഠിനമായ സാധകവും അതിനേക്കാള്‍ കഠിനമായ ശാരീരിക വ്യായാമവുമായിരുന്നു അദ്ദേഹത്തിന്റെ ഗാന പരിശീലനത്തിന്റെ കൂട്ട്. ദ്രുപത്, ഖയാല്‍, തുംരി എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ കഠിന പരിശീലനം. തന്റെ എട്ടാം വയസില്‍ ബറോഡ രാജാവിന്റെ കൊട്ടാര സദസിലാണ് മെഹ്ദി ഹസന്റെ അരങ്ങേറ്റം. 40 മിനിട്ട് നീണ്ട ഖയാല്‍ ആലാപനം കേട്ടുനിന്ന മുതിര്‍ന്ന സംഗീതജ്ഞരില്‍ പോലും അത്ഭുതമുളവാക്കി. വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ മെഹ്ദി ഹസനും കുടുംബവും വലിയ പട്ടിണിയിലേക്ക് വീണു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറുന്നതിനായി സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായി ജോലി നോക്കിയിരുന്നു അദ്ദേഹം. ലോകമറിയുന്ന ഗായകനാകണം എന്ന മോഹമാണ് ദാരിദ്ര്യത്തോട് പൊരുതാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഇടക്ക് കല്യാണ വീടുകളിലും മറ്റും പാടാന്‍ പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു കല്യാണ വീട്ടില്‍ വെച്ചാണ് റഫീഖ് അന്‍വര്‍ എന്ന റേഡിയോ ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. മെഹ്ദി ഹസന്റെ ആലാപനം കേട്ട അദ്ദേഹം അഡ്വാന്‍സ് നല്കി താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സിനിമയില്‍ പാടണമെന്നും മറ്റാര്‍ക്കും വേണ്ടി പാടാതിരിക്കാന്‍ കരാറൊപ്പിടണമെന്നും ആവശ്യപ്പെടുകയുണ്ടായി. കേവലം തമാശയായി മാത്രമാണ് ഒട്ടും പ്രശസ്തനല്ലാത്ത മെഹ്ദി ഹസന് അന്ന് ആ വാഗ്ദാനത്തെ കണ്ടത്. എന്നാല്‍, പിന്നീട് സിനിമയില്‍ പാടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ടെലഗ്രാമും ഡ്രാഫ്റ്റും വന്നതിനു ശേഷമാണ് അത് സത്യമായിരുന്നുവെന്ന് അദ്ദേഹത്തിന് വിശ്വാസമായത്. അങ്ങനെയാണ് 'ശിക്കാര്‍' എന്ന സിനിമയില്‍ അദ്ദേഹം പാടുന്നത്.
1952ല്‍ അദ്ദേഹത്തിന് റേഡിയോ പാകിസ്താനിലേക്ക് ഓഡിഷന് ക്ഷണക്കത്ത് ലഭിച്ചു. ഓഡിഷനു വന്ന മറ്റു പലരെയും വളരെ പെട്ടെന്നു തന്നെ എടുക്കുകയോ പുറത്താക്കുകയോ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, മെഹ്ദി ഹസനെ മണിക്കൂറുകളോളം പാടിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തെ എടുക്കണോ എന്നതായിരുന്നില്ല ചര്‍ച്ച, മറിച്ച് ഏതു ഗ്രേഡില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു. ഒടുവില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി 40 മിനിട്ട് പ്രോഗ്രാമിന് 35 രൂപ എന്ന കണക്കില്‍ കരാര്‍ എഴുതിയാണ് അദ്ദേഹം മടങ്ങുന്നത്. റേഡിയോവിലൂടെ അദ്ദേഹം അതിപ്രശസ്തനായി. റേഡിയോ കാലഘട്ടമാണ് അദ്ദേഹത്തെ ഗസല്‍ ഗായകിയിലേക്ക് നയിക്കുന്നത്.
ഗസല്‍ എന്ന കാവ്യരൂപത്തിന്റെ ആത്മാവറിഞ്ഞ് ആസ്വാദക ഹൃദയത്തെ തൊടുന്ന തരത്തിലായിരുന്നു മെഹ്ദി ഹസ്സന്റെ ആലാപനം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ 'ഷെഹന്‍ഷായെ ഗസല്‍' എന്നു വിളിക്കാന്‍ ആളുകള്‍ ധൈര്യപ്പെട്ടതും. നിലവില്‍ ഗസല്‍ ഗായകിയിലുണ്ടായിരുന്ന തുംരി അധിഷ്ഠിത ആലാപന ശൈലിയില്‍ നിന്നു മാറി ഖയാല്‍ അധിഷ്ഠിത ആലാപനത്തിനാണ് മെഹ്ദി ഹസന് ശ്രമിച്ചത്. രാഗ ചട്ടക്കൂടുകളില്‍ നിന്നു കൊണ്ട്, കവിത പ്രതീക്ഷിക്കുന്ന ഭാവത്തിന് പ്രാധാന്യം നല്കി എങ്ങനെ സംഗീതം ചെയ്യാം എന്നായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഗസലുകളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജാഗ്രത കാണിച്ചിരുന്നു. പ്രശസ്തരായ കവികളെയല്ല വ്യത്യസ്തവും ഭാവാത്മകവുമായ കവിതയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഭാഷാപണ്ഡിതരും കവികളുമായിരുന്ന സലീം ഗീലാനി, അബ്ദുല്‍ ഷുകൂര്‍ ബേദില്‍, ഹാമിദ് നസീം, ബുഖാറ തുടങ്ങിയവര്‍ സദാ സജ്ജരായിരുന്നു. പദങ്ങളെ അഭംഗി തോന്നും വിധം മുറിക്കുകയോ തെറിപ്പിച്ചു നിര്‍ത്തുകയോ ചെയ്യാതെ അനായാസമായി അവയെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഭാവതീവ്രമായ ആ സ്വരം മനുഷ്യ മനസിനെ കീറിമുറിച്ച് നോവും ആനന്ദവും പകരുകയായിരുന്നു. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഓരോ സംഗീതാസ്വാദകന്റെയുമുള്ളിലേക്ക് അദ്ദേഹം ഇടിച്ചുകയറി. ഇന്ത്യാ പാക് വിഭജനം അര്‍ഥശൂന്യമാണെന്നും നമ്മുടെയൊക്കെ ചോര ഒന്നു തന്നെയാണെന്നും ആവര്‍ത്തിച്ച അദ്ദേഹം അത് സംഗീതം കൊണ്ട് ഭാരതീയന്റെ മനസില്‍ ഇടം പിടിച്ച് തെളിയിക്കുകയും ചെയ്തു. ഒരേ ഗസല്‍ ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു.
രോഗാതുരനായി ചികിത്സാ ആവശ്യത്തിനായാണ് അദ്ദേഹം കേരളത്തില്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയിലേക്കെത്തുന്നത്. ആരാധക നിര്‍ബന്ധത്തിനു വഴങ്ങി തിരികെയുള്ള യാത്രക്കു മുന്‍പായി അദ്ദേഹം കോഴിക്കോട്ട് ഒരു സദസിലിരിക്കുകയും ഗസല്‍ ആലപിക്കുകയുമുണ്ടായി. അതായിരുന്നത്രെ അദ്ദേഹത്തിന്റെ അവസാന പൊതുവേദി. 2012 ജൂണ്‍ 13നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ ശബ്ദം ഇന്നും ഗസല്‍ ആസ്വാദകരുടെ കാതില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
അബ് കെ ഹം ബിഛ്ഡേ തൊ ഷായദ് കഭി ഖാബോ മെ മിലെ
ജിസ് തരാ സൂഖെ ഹുവേ ഫൂല് കിതാബോ മെ മിലേ...
ഇപ്പോള്‍ നാം വേര്‍പിരിഞ്ഞെന്നാകിലും നാം (പിന്നീട്) കിനാവിലെവിടെയോ കണ്ടു മുട്ടിയെന്നു വരാം/ വാടിക്കരിഞ്ഞ ഒരു പൂവ് പുസ്തകത്താളുകളില്‍ നിന്ന് കണ്ടെടുക്കുന്ന പോല്‍...
അദ്ദേഹത്തിന്റെ ഓര്‍മകള്‍ മനസില്‍ താലോലിച്ച് ദുഃഖഭരിതരായിരിക്കുന്നവരോട് ഇന്നും അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്,
ക്യാ ടൂട്ടാ ഹെ അന്തര്‍ അന്തര്‍ ക്യൂ ചെഹരാ ഖുമ്ലായാ ഹെ
തന്ഹാ തന്ഹാ രോനേവാലോ കോന്‍ തുമേ യാദ് ആയാ ഹെ....
ഉള്ളിലെന്താണ് തകര്‍ന്നിരിക്കുന്നത്, മുഖമെന്തേ വാടിയിരിക്കുന്നു ഒറ്റയ്ക്കിരുന്ന് കരയുന്നവരേ, ആരുടെ ഓർമ്മയാണ് വന്നുചേര്‍ന്നിരിക്കുന്നത്?