തലയുയർത്തി നെഞ്ചുവിരിച്ച്... നിനക്ക് നന്ദി ഖത്തർ.
ഇവിടെ കളി സാധ്യമാകുമോയെന്ന സംശയം യൂറോപ്പിന്റെ മാത്രമായിരുന്നില്ല. ഖത്തറുകാർക്കുതന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകപ്പ് സംഘടിപ്പിക്കപ്പെട്ടു. മികവുറ്റ സംഘാടനം, പിഴവറ്റ സുരക്ഷ; അതായിരുന്നു ആതിഥേയരുടെ വിജയമന്ത്രം.

ഒരു വ്യാഴവട്ടം മുമ്പിതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ, നടക്കാൻ പോകാത്ത സ്വപ്നവും വ്യാമോഹവുമെന്നാക്ഷേപിച്ച മോഹങ്ങൾ. എന്നാൽ, 12 വർഷത്തിനിപ്പുറം ഏറ്റവും മനോഹരമായൊരു ലോകകപ്പൊരുക്കി ഖത്തർ ലോകത്തിന് മറുപടി നൽകിയപ്പോൾ ഈ മണ്ണിന് ഇതഭിമാന നിമിഷം. വിമർശനങ്ങളെയെല്ലാം ചവിട്ടുപടികളാക്കിയാണ് ഖത്തർ ലോകകപ്പിനെ ചരിത്ര നിമിഷമാക്കി പൂർത്തിയാക്കിയത്. 2009 നവംബറിലായിരുന്നു ഖത്തർ തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി ആദ്യ നടപടികൾ കൈക്കൊള്ളുന്നത്, ഏഷ്യയിൽ നിന്ന് ജപ്പാനും ദക്ഷിണ കൊറിയയും അതിഥേയത്വ അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ ഖത്തറും അമേരിക്കയും മാത്രമായി. 14 വോട്ട് നേടിയ ഖത്തർ ലോകകപ്പ് ആതിഥേയരാകാനുള്ള ആ മഹനീയ ദൗത്യത്തിനായി തിരഞ്ഞെടുക്കപെട്ടു.
രണ്ടായിരത്തിപതിനഞ്ചോടെ ലോകത്തെ അതിശയിപ്പിക്കുന്ന ഒരു ലോകകപ്പ് കാഴ്ചയൊരുക്കാൻ വേണ്ടി ഖത്തറിന് രാപ്പകലില്ലാതെ അധ്വാനിക്കേണ്ടി വന്നു. ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റാൻ ഫിഫ തീരുമാനിച്ചു, അങ്ങനെ ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പായി മാറി ഖത്തർ ലോകകപ്പ്. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന് അറേബ്യൻ മണ്ണിലെ ചൂട് ദോഷകരമായി മാറും എന്ന വിമർശനങ്ങൾക്കിടയിലായിരുന്നു ലോകകപ്പ് വർഷാവസാനത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
ലോകകപ്പിന് വേണ്ടി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ മരിച്ചുവീഴുന്നുവെന്നും അതിൽ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്നുമുള്ള പശ്ചാത്യ മാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച വാർത്തകളെ ലോകകപ്പ് സംഘാടക സമിതിയും ഫിഫയും അപ്പാടെ തള്ളിയതാണ്. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിക്കൊണ്ട് പണ്ടുമുതലേ പാശ്ചാത്യ രാജ്യങ്ങൾ രൂപപ്പെടുത്തിയെടുത്തിരിക്കുന്ന നിഗൂഢ അജണ്ടകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നു മനസ്സിലാക്കാൻ ഏഷ്യൻ രാജ്യങ്ങളോടുള്ള യൂറോപ്യൻ രാജ്യങ്ങളുടെ മനോഭാവം തന്നെ ധാരാളമാണ്.
എന്നാൽ ഇതിനോട് വളരെ ക്രിയാത്മകമായിട്ടാണ് ഖത്തർ പ്രതികരിച്ചത്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് വർക്കേഴ്സ് വെൽഫെയർ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്താനുള്ള കരട് രേഖ ഖത്തർ പുറത്തുവിട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനുള്ള സ്വതന്ത്ര സമിതിക്ക് രൂപം നൽകാനുള്ള പദ്ധതി ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ പ്രഖ്യാപിക്കുകയും ഇത്തരം വാർത്തകൾക്ക് പിന്നിലുള്ള പ്രത്യേക ലോബിയെ ഫിഫ അപലപിക്കുകയും ചെയ്തു.
ആഗോള രാഷ്ട്രീയ വിതാനത്തിൽ നിന്നുള്ള വിമർശനങ്ങളെ ഖത്തർ നെഞ്ചുവിരിച്ച് നേരിട്ടു. 2017 ജൂൺ 27ന് ഖത്തർ, റഷ്യ ലോകകപ്പുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലെ അന്തിമ റിപ്പോർട്ട് ഫിഫ പുറത്തുവിട്ടു. ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്ന് ഫിഫ കണ്ടെത്തി. അമേരിക്കയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഉന്നയിച്ച ആരോപണങ്ങൾക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഫിഫ റിപ്പോർട്ട്.
കളികാണാൻ ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും വിസ നൽകുമെന്ന ഖത്തറിന്റെ നിലപാട് ഹർഷാരവങ്ങളോടെയാണ് ലോകം വരവേറ്റത്. കാരണം സുരക്ഷയും മറ്റു ആഭ്യന്തര പ്രശ്നങ്ങളും പേടിച്ച് മറ്റൊരു രാജ്യവും ഇത്തരമൊരു തീരുമാനം പത്തുവട്ടമാലോചിക്കാതെ എടുക്കുമായിരുന്നില്ല.
സുസ്ഥിര വികസന ബോധത്തിൽ നിന്നാണ് ഖത്തർ തങ്ങളുടെ നിർമാണങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം മരങ്ങൾ ഖത്തറിൽ വച്ചു പിടിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നറിയുന്നത്. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഖത്തർ പരിസ്ഥിതി മന്ത്രാലയവും സംഘാടകസമിതിയും വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.
ഇവിടെ കളി സാധ്യമാകുമോയെന്ന സംശയം യൂറോപ്പിന്റെ മാത്രമായിരുന്നില്ല. ഖത്തറുകാർക്കുതന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകകപ്പ് സംഘടിപ്പിക്കപ്പെട്ടു. മികവുറ്റ സംഘാടനം, പിഴവറ്റ സുരക്ഷ; അതായിരുന്നു ആതിഥേയരുടെ വിജയമന്ത്രം. ചെറിയ രാജ്യത്ത് വലിയ ലോകകപ്പ് എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വർഷംമുമ്പ് ലോകകപ്പ് വേദി സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർതന്നെ അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ ഏറ്റുപറച്ചിൽ, ഖത്തറിനെതിരെ കടുത്ത നിലപാടെടുത്ത യൂറോപ്യൻ മാധ്യമങ്ങൾ അതാഘോഷിച്ചു. പക്ഷേ, കളി നടത്തി ഖത്തർ കളം പിടിച്ചു. തുടക്കംമുതൽ അവരുടെ എല്ലാ മറുപടിയും പ്രവൃത്തിയിലൂടെയായിരുന്നു. ലോകകപ്പിനായി നിർമിച്ച എട്ട് സ്റ്റേഡിയങ്ങളായിരുന്നു പ്രധാന സവിശേഷത, ലോകത്തെ ഏത് കളിമുറ്റങ്ങളെയും വെല്ലുന്നതായിരുന്നു അവ. മുഴുവൻ സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. കളി കഴിഞ്ഞിറങ്ങിപ്പോകുന്ന ആരാധകരെ ഉൾക്കൊള്ളാൻ നഗരങ്ങൾക്ക് സാധ്യമാകുമോയെന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ, ഭൂഗർഭ മെട്രോ എല്ലാം മാറ്റിമറിച്ചു. ഒരു ദിവസം നാല് കളിയുള്ളപ്പോഴും ഖത്തറിലെ നഗരങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടില്ല. കിക്കോഫിന്റെ തലേന്ന് യൂറോപ്പിനെയും മാധ്യമങ്ങളെയും കടുത്ത ഭാഷയിലാണ് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ വിമർശിച്ചത്. മനുഷ്യാവകാശപ്രശ്നങ്ങൾ ഇല്ലാത്ത ഏത് യൂറോപ്യൻ രാജ്യമാണുള്ളതെന്നായിരുന്നു ചോദ്യം. എല്ലാവരും ഇനി കളിയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ വിമർശങ്ങൾ കുറഞ്ഞു. കളി തുടങ്ങിയതോടെ നേരിയ എതിർപ്പും ഇല്ലാതായി. ഒന്നിനൊന്ന് മെച്ചമുള്ള കളികൾ എല്ലാ വിഷയങ്ങളെയും മായ്ച്ചുകളഞ്ഞു. 29 ദിവസം 64 കളികൾ നടന്നിട്ടും ഒരു പരാതിയും ഉണ്ടായില്ല. കളിക്കാർക്ക് ഖത്തറിലെ ചൂട് പ്രശ്നമാകുമെന്ന് പറഞ്ഞപ്പോൾ സ്റ്റേഡിയങ്ങൾ ശീതീകരിച്ചായിരുന്നു മറുപടി. അതിന്റെ ആനുകൂല്യം കളിക്കാർക്ക് മാത്രമല്ല, കാണികൾക്കും കിട്ടി. ആർക്കും വിയർത്തുകുളിച്ച് കളി കാണേണ്ടിവന്നില്ല. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വലിയ കായികോത്സവങ്ങൾ ഏറ്റെടുക്കാനും അത് നടത്താനും ഖത്തറിന് സാധിക്കുമെന്ന് തെളിഞ്ഞു.
സാംസ്കാരികമായി ഖത്തറെടുത്ത നിലപാടുകൾ ആഗോള രാഷ്ട്രീയത്തെ മുറവിളി കൊള്ളിക്കും എന്ന കാര്യത്തിൽ സംശയമില്ല. സ്വവർഗ സ്നേഹത്തോടും ട്രാൻസ്ജെൻഡറുകളോടും ഖത്തർ വെച്ച് പുലർത്തുന്ന മനോഭാവത്തെ യൂറോപ്യൻ ലിബറൽ ചിന്താഗതികൾക്ക് ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ല എന്ന വസ്തുത അംഗീകരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അത് സംഘാടനത്തിലെ പോരായ്മയായി കാണിച്ച് ഖത്തറിനെ വിമർശിക്കാൻ ഊറ്റം കൊള്ളുന്ന ചില പ്രത്യേക വിഭാഗക്കാരോട് അതങ്ങനെ തന്നെ ശരി വെച്ച് കൊടുക്കാ സാധിക്കില്ല എന്നത് ഈ വസ്തുതയുടെ മറുവശമാണ്.
ലോകകപ്പ് സംഘാടനത്തിനു വേണ്ടി 220 ബില്യൺ അമേരിക്കൻ ഡോളർ (ഏകദേശം 18 ലക്ഷം കോടി രൂപ) ഖത്തർ ചിലവഴിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്, ലോകകപ്പ് ചരിത്രത്തിലെ ഒരു ആതിഥേയ രാജ്യവും ഇത്രയും വലിയ സമ്പത്ത് ഇതിനായി നീക്കിവെച്ചതായി ചരിത്രമില്ല. എന്നാൽ 2004ൽ ഒളിമ്പിക്സ് നടത്തിയ ഗ്രീസിനെ പോലെയോ 2016 ഒളിമ്പിക്സ് നടത്തി കടംകേറി സാമ്പത്തിക നില തകർന്നടിഞ്ഞ ബ്രസീലിനെ പോലെയോ അത്തരം അനുഭവങ്ങൾ ഖത്തറിനെ തൊട്ടുതീണ്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ ഏറ്റവും സോഫ്റ്റ് പവർ ഇമേജ് വളർത്തിയെടുക്കാൻ ഖത്തറിന് സാധിച്ചിട്ടുണ്ട്. അതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭങ്ങളും രാഷ്ട്രീയവും മറ്റൊരു ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. യൂറോപ്യൻ പാർലമെന്റുകളിൽ ഖത്തർ ലോകകപ്പ് ഒരു വിവാദത്തിന് തിരികൊളുത്താൻ നിൽക്കുന്നതേയുള്ളൂ.
എന്തൊക്കെയായാലും ഏറ്റവും സമാധാനപൂർണമായ സംഘർഷരഹിതമായ ഒരു ഫുട്ബോൾ മാമാങ്കത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞ ഖത്തറിനെ പ്രശംസിക്കാതെ വയ്യ.
നന്ദി ഖത്തർ നിങ്ങളുടെ ചേർത്തു പിടിക്കലിന്, 2022ലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ലോകത്തിനാകെ കാണിച്ചു തന്നതിന്. ഫുട്ബോളിനോളം ഈ ഗോളത്തെ ചെറുതാക്കി അതിൽ മാനവ സ്നേഹം ഊതിനിറച്ച് വാനിലേക്കുയർത്തിയതിന്.
നിങ്ങൾക്ക് നന്ദി.
ഷുക്റൻ ഖത്തർ ഷുക്റൻ ലകൽഫ്