കാൽപ്പന്ത്: ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയുടെ അതിർവരമ്പുകളിലേയ്ക്ക്…
ഇത്തവണ ലോകകപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്, ചുറുചുറുക്കുള്ള ഒരു സംഘത്തെ കാണാൻ സാധിച്ചുവെന്നതാണ്. ഫ്രാൻസിന്റെ കിലിയൻ എംബാപെ എന്ന മുൻനിരപോരാളിയിൽ തുടങ്ങി, ഇംഗ്ലണ്ടിൻ്റെ ബുകായോ സാക, ജൂഡ് ബെല്ലിങ്ങം, അർജന്റീനയുടെ ജൂലിയൻ അൽവാരെസ്, മൊറോക്കോയുടെ റൈറ്റ് ബാക്ക് ഹക്കിമി, ജർമൻ മിഡ്ഫീൽഡർ മൂസിയാള അങ്ങനെ ആ ലിസ്റ്റ് നീളുന്നു. റൊണാൾഡോയുടെ കണ്ണീരണിഞ്ഞ ഈ ലോകകപ്പ്, ഒപ്പം നിരവധി ഇതിഹാസങ്ങളുടെ വിടവാങ്ങലിനും വേദിയായി.

നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ആ ശാപത്തെ തട്ടിയകറ്റി ആ സുവർണ്ണ കിരീട നേട്ടം വീണ്ടും ലാറ്റിനമേരിക്കൻ മണ്ണിൽ എത്തിച്ചേർന്നിരിക്കുന്നു. ഏതാണ്ട്, രണ്ട് ദശാബ്ദമായി പടിഞ്ഞാറൻ യൂറോപ്പ് മാത്രം ലോകകപ്പ് കൈമാറിക്കൊണ്ടിരിക്കുന്ന ആ വ്യവസ്ഥിതി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ലോകകപ്പിന് തുടക്കത്തിൽ തന്നെ, ഇത്തവണയും യൂറോപ്പിന് സാധ്യത എന്ന രീതിയിലുള്ള പ്രവചനങ്ങളായിരുന്നു നാനാദിക്കിൽ നിന്നും ഉരുത്തിരിഞ്ഞത്. സാക്ഷാൽ, ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വരെ പ്രവചനത്തെ അപ്പാടെ റദ്ദ് ചെയ്തുകൊണ്ട്, കാൽപ്പന്തുകളി പ്രവചനാതീതമാണെന്ന് കാലം വീണ്ടും തെളിയിച്ചു. മനോരമയുടെ "കിക്കോഫിൽ" തൻ്റെ പ്രവചനസാധ്യതകൾ പങ്കുവെച്ച എൻ.എസ്സ് മാധവനും ഇത്തവണ കാലിടറിയെന്ന് പറയാം.
ഇത്തവണ ലോകകപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്, ചുറുചുറുക്കുള്ള ഒരു സംഘത്തെ കാണാൻ സാധിച്ചുവെന്നതാണ്. ഫ്രാൻസിന്റെ കിലിയൻ എംബാപെ എന്ന മുൻനിരപോരാളിയിൽ തുടങ്ങി, ഇംഗ്ലണ്ടിൻ്റെ ബുകായോ സാക, ജൂഡ് ബെല്ലിങ്ങം, അർജന്റീനയുടെ ജൂലിയൻ അൽവാരെസ്, മൊറോക്കോയുടെ റൈറ്റ് ബാക്ക് ഹക്കിമി, ജർമൻ മിഡ്ഫീൽഡർ മൂസിയാള അങ്ങനെ ആ ലിസ്റ്റ് നീളുന്നു. റൊണാൾഡോയുടെ കണ്ണീരണിഞ്ഞ ഈ ലോകകപ്പ്, ഒപ്പം നിരവധി ഇതിഹാസങ്ങളുടെ വിടവാങ്ങലിനും വേദിയായി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഒരു ലോകകപ്പിൽ ബൂട്ടണിയാൻ ഉണ്ടാകില്ലായെന്ന സത്യം അൽപ്പം കയ്പേറിയതാണ്, ഒപ്പം ബെൽജിയത്തിൻ്റെ സുവർണ്ണതലമുറയെ മുന്നിൽ നിന്ന് നയിച്ച ഈദൻ ഹസാഡ്, ക്രോയേഷ്യൻ ഇതിഹാസ താരം ലുക്കാ മോഡ്രിച്ച്… ഇവിടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കാല്പന്തിനെ കൈമാറുന്ന കാഴ്ച കണ്ണിനൊരല്പം ആശ്വാസമാണ്.
എൻ്റെ ഇഷ്ട ടീം ഫ്രാൻസ് ആണ്. ഇത്തവണയും ഫ്രാൻസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെന്നാണ് വിശ്വാസം. വേൾഡ് കപ്പിൻ്റെ തുടക്കത്തിൽ എൻഗോളോ കാന്റെയും, പോൾ പോഗ്ബയും ഇല്ലാതെ എത്തിയ ഫ്രഞ്ച്പട, പിന്നീട് നേരിട്ട അഗ്നിപരീക്ഷ കരീം ബെൻസേമയും അവസാന ഇലവനിൽ സ്ഥാനം പിടിച്ചില്ല എന്ന ദുഖകരമായ വാർത്തയായിരുന്നു. അവസാന ഘട്ടത്തിൽ ടീമിനെ ബാധിച്ച പനിവരെ, ഈ ടീമിൻ്റെ മുന്നോട്ട് പോക്കിൽ ആശ്ചര്യപ്പെടുത്തി. പോഗ്ബയുടെ അസാന്നിദ്ധ്യത്തെ തെല്ലും തോന്നാത്ത രീതിയിൽ, പ്ലേയ്മേക്കർ റോളിലേക്ക് ഗ്രീസ്മാനെ എത്തിച്ചത് മുതലുള്ള ഡെഷാമിന്റെ ഓരോ നീക്കവും ത്രില്ലിംഗ് ആയിരുന്നു. ഈ ലോകകപ്പിൽ ഏറ്റവും മനോഹരമായി തോന്നിയത് ക്വാർട്ടറിലെ, ഫ്രഞ്ച് - ഇംഗ്ലീഷ് പോരാട്ടമായിരുന്നു. കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നോട്ട് പോയ കളിയുടെ വിധി അവസാനം ഹാരികെയ്ൻ ഉതിർത്ത പെനാൽറ്റി തന്നെ നിശ്ചയിച്ചു.
സാമ്പത്തികമായി അത്യന്തം വിനാശകരമായി മുൻപോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ മടിത്തട്ടിലേക്ക് ഒരു പെയ്ൻ കില്ലർ നൽകാൻ മെസ്സി എന്ന മാന്ത്രികന് കഴിഞ്ഞുവെന്നതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ആ ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ, കൂടുതൽ പ്രവർത്തിക്കാൻ ഉത്തേജകമാവും വിധം പ്രഹരശേഷിയുള്ള ഈ മരുന്നിനെ ആ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്തു.
പരാജിതരെ പരിഹസിക്കരുതെന്ന്, ഇരുകയ്യും നീട്ടി അവരെ ആശ്ലേഷിക്കുന്നതാണ് മാനവികതയെന്ന്, കളിക്കളത്തിനുള്ളിലും വെളിയിലും വംശവെറി അരുതെന്ന് വീണ്ടും വീണ്ടും അടിവരയിട്ട് ഈ വേദി നമ്മെ ഓർമിപ്പിക്കുന്നു.