"നേരായിട്ടും നീയൊരു നല്ല കുട്ട്യാ"
പുതിയ സ്കൂളിലെ ആദ്യ ദിവസം കൊബയാഷി മാഷിനോട് ടോട്ടോ നിർത്താതെ നാല് മണിക്കൂറാണ് സംസാരിക്കുന്നത്. "ഇന്ന് മുതൽ നീ ഈ സ്കൂളിലെ കുട്ടിയാണ് ട്ടോ " എന്ന് അദ്ദേഹം പറയുമ്പോൾ സ്കൂൾ എന്ന സ്ഥാപനം അവൾക്ക് എതിരല്ല മറിച്ച് താനും ആ വലിയ ലോകത്തിന്റെ ഭാഗമാണെന്ന തോന്നൽ അവളിൽ ഉണ്ടാവുകയാണ്.

"നേരായിട്ടും നീയൊരു നല്ല കുട്ട്യാ"
ഓരോ തവണയും കുഞ്ഞി ടോട്ടോയെകുറിച്ച് അദ്ധ്യാപകരും മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരാതിപ്പെടുമ്പോഴും റ്റോമോ എന്ന തീവണ്ടി പള്ളിക്കൂടത്തിലെ കൊബായാഷി മാഷ് അവളെ അത് നിരന്തരം ഓർമ്മിപ്പിച്ചുക്കൊണ്ടിരുന്നു. ക്ലാസ്സ്മുറിയിൽ അടങ്ങി ഇരിക്കാൻ കഴിയാത്ത, അദ്ധ്യാപകർക്ക് പാഠ ഭാഗങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ജനാലയ്ക്കരികിലെ വികൃതിക്കുട്ടി, അവളുടെ ഒന്നാം ക്ലാസ്സിൽ നിന്ന് പുറത്താക്കപെടുമ്പോൾ അവളുടെ അമ്മ അവളോട് പറയുന്ന ഒരു വാചകമുണ്ട്, "അമ്മയുടെ പുന്നാരക്കുട്ടി നാളെ മുതൽ ഇതിലും നല്ലൊരു സ്കൂളിലാണ് പഠിക്കാൻ പോകുന്നത്".
വീട് എന്ന ഒരു സുരക്ഷിതമായ അന്തരീക്ഷത്തിൽ നിന്നും ഒരു പക്ഷെ ആദ്യമായി പുറത്ത് കടന്ന്, വലിയ ഒരു ലോകത്തോട് ഇഴുകിച്ചേരാൻ വന്ന ആദ്യ അവസരത്തിൽ തന്നെയുള്ള ഈ പുറം തള്ളൽ അവളുടെ കുഞ്ഞി മനസിനെ നോവിക്കാതെ എത്ര മനോഹരമായിട്ടാണ് അമ്മ കൈകാര്യം ചെയ്ത് കൂടെ ചേർത്ത് നിർത്തിയത്. അവളുടെ അച്ഛൻ ആകട്ടെ എന്റെ മകളൊരു മിടുക്കിക്കുട്ടിയാണെന്നു അവളോട് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു പക്ഷെ അപകർഷതാബോധവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഒരു വ്യക്തിയായി പിന്നീട് ജീവിക്കേണ്ടിയിരുന്ന കുഞ്ഞി ടോട്ടോ എന്ന വികൃതി കുട്ടി ഇന്നും ലോകം ചർച്ച ചെയ്യുന്ന, കുട്ടികളുമായി ഇടപഴകേണ്ട ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തിന്റെ രചയിതാവ് ആയതിനു പിന്നിൽ ഈ മൂന്നു മനുഷ്യർക്കും അവർ നിരന്തരം അവളോട് പറഞ്ഞു കൊണ്ടിരുന്ന ഈ വാചകങ്ങൾക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്.
ഒരു കുട്ടിയുടെ മാനസിക വളർച്ചയെ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് തെത്സുകോ കുറോയാനഗിയുടെ ടോട്ടോ ചാൻ. 1940 കളിൽ ജപ്പാൻ രണ്ടാം ലോക മഹായുദ്ധത്തിന്റെ പരുക്കൻ കാലങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് കൊബായാഷി മാഷ് പഴയ തീവണ്ടി ബോഗികളിൽ കുട്ടികൾക്കു വേണ്ടി, കുട്ടികളെ മനസിലാക്കുന്ന, അവരുടെ മാനസിക- വൈകാരിക തലങ്ങൾക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നത്. 1980 കളിൽ മാർട്ടിൻ സെലിഗ്മൻ എന്ന മനശാസ്ത്രജ്ഞനിലൂടെ ഏറെ പ്രചാരത്തിലെത്തിയ പോസിറ്റീവ് സൈകോളജിയിൽ പരാമർശിക്കുന്ന പോസിറ്റീവ് സ്കൂളിംഗ് എന്ന ആശയത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ് ആ തീവണ്ടി പള്ളിക്കൂടം. 1940 കളിൽ നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവുമായ തകർച്ചയിൽ നിന്ന് നമ്മുടെ ലോകം മുന്നോട്ട് ഏറെ സഞ്ചാരിച്ചിട്ടുണ്ടെങ്കിലും ഇന്നും കുട്ടികളെ മനസിലാക്കുന്ന, കുട്ടികളുടെ മാനസിക വളർച്ചക്ക് പ്രാധാന്യം നൽകുന്ന വിദ്യാലയങ്ങൾ എണ്ണത്തിൽ വളരെ കുറവാണ്.
പോസിറ്റീവ് സ്കൂളിംഗ് എന്ന ആശയത്തിന്റെ അടിത്തറ care, trust and respect for diversity എന്നീ മൂന്ന് ഘടകങ്ങിൽ അധിഷ്ഠിതമാണ്. പോസിറ്റീവ് സ്കൂളിംഗിന്റെ ഒപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന ഒന്നാണ് പോസറ്റീവ് പേരെന്റ്റിംഗ് അഥവാ ജന്റിൽ പേരെന്റ്റിംഗ് (gentle parenting). പരസ്പര വിശ്വാസവും ബഹുമാനവും കരുതലും തന്നെയാണ് ഇതിന്റെയും അടിത്തറ. ഇവ രണ്ടും കൈ കോർക്കുമ്പോൾ മാനസിക ദൃഢതയുള്ള ഒരു സമൂഹത്തിന്റെ പിറവിക്ക് അവിടെ തുടക്കമാകുന്നു. ഓരോ കുട്ടിയുടെയും മാനസിക വളർച്ചയിൽ ബാല്യ കാല അനുഭവങ്ങൾക്കുള്ള പങ്കു തള്ളിക്കളയാൻ ആവുന്ന ഒന്നല്ല. ഒരു വ്യക്തിയുടെ ആദ്യത്തെ 5 വർഷങ്ങൾ അയാളുടെ ഭാവിയെ പോലും നിയന്ത്രിക്കാൻ കഴിയുന്നവയാണെന്നു പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്. ഒരു വ്യക്തി അയാളിൽ സ്വയം കല്പിക്കുന്ന വില, അയാളുടെ വ്യക്തിപരമായ ബന്ധങ്ങൾ, ഒരു പ്രതിസന്ധിയെ തരണം ചെയുന്ന രീതി തുടങ്ങിയവയിൽ എല്ലാം ബാല്യ കാല അനുഭവങ്ങളുടെ പ്രതിഫലനങ്ങൾ കാണാൻ സാധിക്കും. കുഞ്ഞി ടോട്ടോയെ ആദ്യത്തെ സ്കൂളിൽ നിന്ന് പുറത്താക്കുമ്പോൾ പോലും അവളുടെ അമ്മ ഒരു critical parent ന്റെ വേഷത്തിലേക്ക് മാറി അവളെ നിരന്തരം കുറ്റപ്പെടുത്തുന്നില്ല, മറിച്ച് അവളെ മനസിലാക്കാൻ സാധിക്കാത്ത ആ വിദ്യാലയത്തിൽ നിന്നുള്ള ആ തിരിച്ചടി ഒരു കാരണവശാലും അവളുടെ സ്വാഭാവിക ജിജ്ഞാസയ്ക്കോ അവളുടെ ആത്മവിശ്വാസത്തിനോ കോട്ടം തട്ടരുത് എന്ന ചിന്തയെ മുൻനിർത്തി അതീവ ജാഗ്രതയോടെയും കരുതലോടെയുമാണ് അവർ കൈകാര്യം ചെയ്യുന്നത്. ടോട്ടോ പിന്നീട് അവളുടെ ഇരുപതാം വയസ്സിൽ മാത്രമാണ് സത്യം അറിയുന്നത്. കുഞ്ഞി ടോട്ടോയെ കുറിച്ചുള്ള പരാതികൾ കേൾക്കുമ്പോഴും അവളുടെ രക്ഷിതാക്കൾ അവളിലെ നന്മയെ കാണാൻ മറന്നിരുന്നില്ല. അവളുടെ കുരുത്തക്കേടുകൾ തിരുത്തി കൊണ്ടുകുമ്പോഴും അവൾ ഒരു മിടുക്കി കുട്ടിയാണെന്നും അവളെ അവർ ഒരുപാട് സ്നേഹിക്കുന്നുവെന്നും വാക്കുകളാലും പ്രവർത്തികളാലും അവർ അറിയിച്ചു കൊണ്ടിരുന്നു. Physical intimacy യിലൂടെയും verbal reassurances ലുടെയും കുട്ടികൾക്ക് ലഭിക്കുന്ന ഇത്തരം ഉറപ്പുകൾ അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല രക്ഷിതാക്കളെ കൂടുതൽ മനസ്സിലാക്കാനും അവരോട് കൂടുതൽ അടുപ്പം തോന്നാനും കാരണമാകുന്നു. ലോകം ഒന്നടങ്കം തിരിഞ്ഞാലും തന്നെ വിശ്വസിക്കുന്ന, തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു വീട് തനിക്കുണ്ട് എന്ന ധൈര്യം കുഞ്ഞു മനസ്സുകളിൽ നിറയ്ക്കുക എന്നത് തന്നെയാണ് parenting ലെ ആദ്യത്തെ ചവിട്ടു പടി. ഈ വിശ്വാസം എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു ഇടം ഓരോ വീട്ടിലും സൃഷ്ടിക്കും.
പുതിയ സ്ക്കൂളിലെ ആദ്യ ദിവസം കൊബയാഷി മാഷിനോട് ടോട്ടോ നിർത്താതെ നാല് മണിക്കൂറാണ് സംസാരിക്കുന്നത്. അവൾ പറയുന്ന ഏതൊരു കാര്യവും യാതൊരു മടുപ്പുമില്ലാതെ കേട്ടിരിക്കുന്ന ആ മാഷ്, അവളുടെ ചെറിയ കാര്യങ്ങൾ പോലും വില അർഹിക്കുന്നവയാണെന്നും അവയെല്ലാം താൻ വിശ്വസിക്കുന്നുവെന്നും പറയാതെ തന്നെ പറയുകയാണ്. "ഇന്ന് മുതൽ നീ ഈ സ്കൂളിലെ കുട്ടിയാണ് ട്ടോ " എന്ന് അദ്ദേഹം പറയുമ്പോൾ സ്കൂൾ എന്ന സ്ഥാപനം അവൾക്ക് എതിരല്ല മറിച്ച് താനും ആ വലിയ ലോകത്തിന്റെ ഭാഗമാണെന്ന തോന്നൽ അവളിൽ ഉണ്ടാവുകയാണ്. ക്ലാസ്സ് മുറിയിൽ സ്ഥിരം പുറത്താക്കപെടാറുള്ള ടോട്ടോ ആവേശത്തോടെയാണ് പിന്നീട് പുതിയ സ്കൂളിൽ എന്നും പോയിക്കോണ്ടിരുന്നത്. ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന സത്യം അംഗീകരിക്കാതെയാണ് ഇന്നും നമ്മുടെയെല്ലാം വീടുകളും വിദ്യാലയങ്ങളും നിലകൊള്ളുന്നത്. വളർച്ച കുറവുള്ളവരും, പോളിയോ ബാധിച്ചവരും ടോട്ടോയെ പോലെ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടുള്ളവരും, ഓരോ വിഷയത്തിലും പ്രായത്തിനേക്കാൾ അറിവുള്ള കുട്ടികളും ഒന്നിച്ച് പഠിക്കുന്ന ഒരു inclusive classroom എന്ന ആശയം ഇന്നും നമ്മുടെ സമൂഹത്തിൽ അത്ര സാധാരണമല്ല. തീവണ്ടി പള്ളിക്കൂടത്തിലെ കലാ കായിക പരിപാടികൾ പോലും ലക്ഷ്യമിടുന്നത് വ്യത്യസ്ത തലങ്ങളിൽ കഴിവുകളുള്ള കുട്ടികളെ അവരവരുടെ ഇഷ്ട മേഖലകളിൽ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ്. ഓരോ കുട്ടിയ്ക്കും അവരെയും മറ്റുള്ളവരെയും മനസ്സിലാക്കുവാനും അംഗീകരിക്കാനും ഇത്തരം അന്തരീക്ഷം അവസരങ്ങൾ ഒരുക്കുന്നു. പോളിയോ ബാധിച്ച ഒരു സഹപാഠി ടോട്ടോയ്ക്ക് അവന്റെ വളഞ്ഞിരിക്കുന്ന കാലുകളുടെ കാരണം യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞ് നൽകുന്നത് അതിന്റെ ഫലമാണ്. കുട്ടികളിലെ വ്യത്യസ്തത അവർ സ്വയം മനസ്സിലാക്കുന്ന ഇത്തരം ക്ലാസ്സ് മുറികളിൽ Empathy എന്ന വലിയ പാഠവും കുട്ടികൾ സ്വയം കരസ്ഥമാക്കും.
മാനസിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന അന്തരീക്ഷം വീട്ടിലും വിദ്യാലയങ്ങളിലും അനിവാര്യമാണ്. അത് ഏതൊരു വ്യക്തിയുടെയും മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് വേണ്ട പാത ഒരുക്കുന്നു. ഒരു രക്ഷിതാവോ അദ്ധ്യാപകനോ ആകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം ചോദിച്ച് വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്. ശാരീരികവും മാനസികവുമായി ഒരു കുട്ടിയുമായി ഇടപെടാൻ നമ്മൾ ആദ്യം തയ്യാറാവണം. കുട്ടികൾക്ക് വളരുവാനുള്ള സാമൂഹികാ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചുള്ള അറിവും ഭദ്രതയയും നമ്മൾ ഉണ്ടാക്കിയെടുക്കണം. ജീവിതത്തിന്റെ കുറെയേറെ വർഷങ്ങൾ കുട്ടിയോടൊപ്പം അവരിലേക്ക് ഇറങ്ങി, പലപ്പോഴും അവരിൽ ഒരാളായി നിന്ന് വളരാൻ നാം പഠിക്കണം. കുട്ടികൾ നമ്മുടെ തെറ്റ് ചുണ്ടികാണിക്കുമ്പോൾ അത് മനസ്സിലാക്കാനും, ക്ഷമ ചോദിക്കാനും, തെറ്റ് തിരുത്താനും നമ്മൾ തയ്യാറാകണം. കുട്ടിയുടെ തെറ്റുകൾ തിരുത്തുക മാത്രമല്ല ഒരു രക്ഷിതാവ് ചെയ്യേണ്ടത് എന്ന തിരിച്ചറിവ് ഇവിടെ അത്യാവശ്യമാണ്. കുട്ടിയുടെ വളർച്ചയുടെ ഉടനീളം physical intimacy യിലൂടെയും verbal reassurances ലൂടെയും കരുതലും പരസ്പര ബഹുമാനവും വിശ്വാസവും നൽകാൻ നമ്മൾ പ്രാപ്തരാകണം. അവരുടെ കുഞ്ഞി ലോകത്തിലെ വലിയ വിശേഷങ്ങൾ കേൾക്കാനും അവരോടൊപ്പം സമയം ചിലവിടാനും പ്രത്യേക ശ്രദ്ധ നൽകണം. ഈ തയ്യാറെടുപ്പുകളെല്ലാം അധ്യാപകർക്കും ബാധകമാണ്. ഏതൊരു മുതിർന്ന വ്യക്തിയും അർഹിക്കുന്ന മാന്യതയും ബഹുമാനവും കുട്ടികളും അർഹിക്കുന്നുണ്ട്. Parenting ഉം teaching ഉം നിരന്തമായ തിരുത്തലുകളിലൂടെ പോകേണ്ടവയാണ്. കുട്ടികളുടെ ഒപ്പം വളരാൻ ശ്രമിക്കാത്ത ഒരു വ്യക്തിയ്ക്ക് ഒരു നല്ല അദ്ധ്യപകനാകാനോ രക്ഷിതാവാകനോ സാധിക്കില്ല.Mutually growing by റെസ്പെക്റ്റിംഗ് each other എന്ന ആശത്തിൽ അധിഷ്ഠിതമായി ആവണം കുട്ടികളുമായിയുള്ള നമ്മുടെ ബന്ധങ്ങൾ. എല്ലാ കുട്ടികളും ടോട്ടോയുടെ അമ്മയെയും അഛ്ചനെയും കൊബയാഷി മാഷിനെയും ആ തീവണ്ടി പള്ളിക്കൂടത്തിലെ അന്തരീക്ഷവും അർഹിക്കുന്നുണ്ട്. അത്തരം ഇടങ്ങൾ സൃഷ്ടിക്കുക എന്നത് തന്നെയാണ് കുട്ടികളുടെ മാനസിക വളർച്ചയ്ക്കായി നമുക്ക് ചെയ്യാവുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം.