പ്രഭചൊരിയുന്ന കാവ്യ താരകം
ബിംബങ്ങളുടെ മൗലികതയും ഭാഷയുടെ ലാളിത്യവും കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം. ഓരോ കവിതയും നനുത്ത സ്പർശമായി നമ്മെ തഴുകിത്തലോടി കടന്നുപോകുന്നു. ഭാഷയുടെ സൗന്ദര്യത്താലും പ്രമേയങ്ങളുടെ പ്രത്യേകതകളാലും അമൂല്യ സത്യങ്ങള്‍ കണ്ടെത്താന്‍ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് സാധിക്കുന്നു.

ഏതൊരാൾക്കും കുറച്ചെങ്കിലും ആഴവും കനവുമുള്ളൊരു കവിത രചിക്കാനാവുന്നത് അത്രയേറെ മനസ്സ് അസ്വസ്ഥമാകുമ്പോഴാവും. അതുകൊണ്ട് പലർക്കും അതിജീവനമാണ് കവിതകൾ.
റസീന കെ.പിയുടെ 'പരാജിതരുടെ ആകാശം' എന്ന സമാഹാരത്തിലെ കവിതകൾ ആഴമുള്ള പ്രതിരോധത്തിൻ്റേയും പ്രതിഷേധത്തിൻ്റേയും വരികളാണ്. അതേസമയം ആഴമുളള മൗനത്തിൻ്റെ വാചാലതയുമാണ്. ഭക്ഷണം മോഷ്ടിക്കപ്പെട്ടതിൻ്റെ പേരിൽ ജീവിതമില്ലാതായവരുടെ കഥകളാണ്. നോവിൻ്റെ തീക്കാറ്റിനാൽ പൊള്ളുന്നവരുടെ തേങ്ങലുകളാണ്. ജീവിതത്തിൻ്റെ ചുറ്റുപാടുകളിൽ നിന്ന് ഒരുവൾ കണ്ടെടുക്കുന്ന കവിതകൾ കാലത്തോടാണ് സംവദിക്കുന്നത്.
ബിംബങ്ങളുടെ മൗലികതയും ഭാഷയുടെ ലാളിത്യവും കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം. ഓരോ കവിതയും നനുത്ത സ്പർശമായി നമ്മെ തഴുകിത്തലോടി കടന്നുപോകുന്നു. ഭാഷയുടെ സൗന്ദര്യത്താലും പ്രമേയങ്ങളുടെ പ്രത്യേകതകളാലും അമൂല്യ സത്യങ്ങള്‍ കണ്ടെത്താന്‍ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് സാധിക്കുന്നു.
സമകാലിക പെണ്ണനുഭവങ്ങളെ നവ്യഭാവനയിൽ പറയാനുള്ള ശ്രമം ഇതിലെ ഓരോ കവിതയിലും ദൃശ്യമാണ്. സഹാനുഭൂതിയുടെയും അനുകമ്പയുടെയും ഭാഷയല്ല, മൂര്‍ച്ചയേറിയ പ്രതികരണത്തിൻ്റെ അക്ഷരങ്ങളാണ് കവയിത്രി ഉപയോഗിക്കുന്നത്. വ്യത്യസ്ത പ്രമേയങ്ങൾ സ്വീകരിച്ചും അവാച്യമായ രൂപഭാവങ്ങൾ കൈക്കൊണ്ടും എഴുതിയ ധാരാളം കവിതകൾ ഈ സമാഹരത്തിലുണ്ട്. ജീവിക്കുന്ന കാലത്തിൻ്റെ നീതികേടുകളും അവഗണനകളും പ്രശ്നങ്ങളും തൻ്റേതു കൂടിയാണെന്ന ബോധ്യത്തിൽ വിരിഞ്ഞ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
'സമർ യാസ്ബക്കിൻ്റെ ഡയറിക്കുറിപ്പുകൾ' എന്ന കവിത നോക്കാം.
"ഓ സമർ .!
നിൻ്റെ സഞ്ചരിക്കുന്ന
ഡയറിക്കുറിപ്പുകളിൽ
എൻ്റെ ഹൃദയരക്തവും
ചേർന്നിരിക്കുന്നു."
സിറിയൻ തെരുവുകളിലെ അക്ഷന്തവ്യമായ അപരാധങ്ങൾ ലോകത്തിൻ്റെ കാതുകളിലെത്തിച്ച സമർ യാസ്ബക്കിലേക്കാണ് എഴുത്തുകാരി ചെന്നെത്തുന്നത്. വിലപിക്കുന്നവരോടുള്ള ഐക്യപ്പെടലാണ് ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നത്.
"വെന്തുനീറുമീ
വയറിൻ്റെ വിശപ്പാറ്റാൻ
'കട്ടെടു'ത്തൊരാ
ചോറ്റുപാത്രത്തിൽ
ചവിട്ടി നിന്നല്ലേ
കാട്ടാള ഹൃദയരേ
നിങ്ങളെൻ്റെ പ്രാണനെ
തട്ടിപ്പറിച്ചത്"
അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിക്കപ്പെട്ടതിൻ്റെ പേരിൽ ആൾക്കൂട്ടം കൊല ചെയ്ത മധുവിന് വേണ്ടി ജന്മമെടുത്ത വരികളാണിത്. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സമകാലികമായ ചില സംഭവങ്ങളെയും ശ്രദ്ധേയമായ രീതിയിൽ തന്നെ ഈ സമാഹാരത്തിൽ അടയാളപ്പെടുത്തുന്നു.
നിരാശയുടെ പുകപടലങ്ങൾ വാനിലേക്കുയർത്തപ്പെടുമ്പോൾ വെളുത്തയാകാശത്ത് കറുത്ത നക്ഷത്രങ്ങൾ തിങ്ങിനിറയുമെന്ന് 'പരാജിതരുടെ ആകാശം' എന്ന കവിതയിലൂടെ കവി പറയുന്നു. 'ഭൂതകാല മഴ'യെന്ന കവിത വേരറ്റുപോകാത്ത ഓർമകളെയാണ് അടയാളപ്പെടുത്തുന്നത്.
"മരുഭൂചക്രവാളത്തിൽ
സൂര്യൻ മിഴിതുറക്കും മുൻപേ
അംബരചുംബികളിൽ
ഒരലാറം പ്രതിധ്വനിക്കാറുണ്ട്"
പ്രവാസിയുടെ ജീവിതത്തെ പലരും പറഞ്ഞുപോയിട്ടുണ്ടെങ്കിലും റസീന അവരുടെ മാനസിക സഞ്ചാരത്തേയും വൈകാരിക വ്യാകുലതകളേയും ഹൃദയം കൊണ്ട് തന്നെ അടയാളപ്പെടുത്തുന്നു.
"ഋതുക്കളേതെന്നറിയാത്ത
വിഭാതങ്ങളെ വരവേൽക്കുന്നത്
പെൺപ്രവാസിയുടെ അടുക്കളയായിരിക്കും"
എന്നിങ്ങനെ കവിത പറഞ്ഞുപോരുമ്പോൾ ഉത്തരമില്ലാത്ത മൗനത്തിൻ്റെ ആഴങ്ങളിലേക്ക് അനുവാചകർ പിൻവലിയും. അതുകൊണ്ട് പ്രവാസ ജീവിതത്തിൻ്റെ ജനാലകൾ ഈ കവിത തുറന്നിടുന്നു.
"കൂലംകുത്തിയൊഴുകുന്ന
മഴപ്പാച്ചിലിൽ
ഹൃദയത്തെ
അണകെട്ടിയൊതുക്കിയവൾ"
'ഇവൾ സ്ത്രീ' എന്ന കവിതയുടെ അവസാനവരികളിൽ പ്രതിഷേധത്തിൻ്റേയും ആത്മരോഷത്തിൻ്റേയും നട്ടെല്ലുള്ള വരികളാണുള്ളത്. 'എൻ്റെ അക്ഷരങ്ങൾ', 'വേനൽ മഴ' എന്നീ കവിതകളിൽ വാക്കുകളേക്കാളേറെ വേദനിപ്പിക്കുന്ന ചിന്തകളാണ് വരച്ചുചേർത്തിരിക്കുന്നത്. പ്രണയത്തിൻ്റെ സൂക്ഷ്മതലങ്ങളുടെ കണ്ടെടുപ്പും ഈ സമാഹാരത്തിലുണ്ട്.
"ഇടയ്ക്കപ്പോഴോ
പരിഭവമില്ലാതെ
മണിമുഴക്കം
നിലച്ചപ്പോഴാണ്
വീട്ടിൽ ഒരു അലാറമുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്"
നിലച്ചുപോകുന്ന അലാറത്തെ ഉമ്മയിലൂടെ വായിക്കുമ്പോൾ എഴുത്തുകാരിയുടെ ഭാവനകൾ എത്രമാത്രം വളർച്ച പ്രാപിച്ചുവെന്ന് അനുവാചകന് മനസ്സിലാകും. പുനർവായനയിൽ എത്ര വേണമെങ്കിലും കണ്ടെത്താവുന്ന അർഥങ്ങൾ ഒളിപ്പിച്ചു വെച്ചാണ് പരാജിതരുടെ ആകാശത്തിലെ ഓരോ വരികളും അനുവാചകരോട് സംവദിക്കുന്നത്.
അടിസ്ഥാനപരമായി ജീവിതത്തിൻ്റെ ദുഃഖ, ദുരിതങ്ങളും സഹനവും കവയിത്രി അവതീര്‍ണമാക്കുന്നു.
സ്വന്തം കവിതകളിൽ മനുഷ്യജീവിത യാഥാർഥ്യങ്ങളെ നിറം പിടിപ്പിക്കാത്ത ഏറ്റവും ലഘുവായ വാക്കുകളിൽ ഇത്രയേറെ മനോഹരമായി വരച്ചിടാനുള്ള കഴിവ് അപാരമാണ്. മലയാള കവിതാനഭസ്സിൽ തിളങ്ങുന്ന നക്ഷത്രമാകാൻ റസീനയ്ക്ക് സാധിക്കും.
പരാജിതരുടെ ആകാശം (കവിതകൾ)
റസീന കെ.പി
ലിപി പബ്ലിക്കേഷൻസ്
പേജ് : 96
വില : 100