ഏകം

ഏകാന്തതയിൽ ബലമായി
തുന്നിച്ചേർക്കപ്പെട്ട ഞാൻ
ജീവിതത്തിൻ്റെയീ സ്നേഹം തീർന്ന
വാടകമുറിയിൽ ഒറ്റക്കാണ്.
എനിക്ക് ആശ്വാസമായിരുന്ന കവിത,
ആസ്വാദ്യമായിരുന്നു അവർക്ക്.
ഞാനോർത്തു, സ്നേഹശൂന്യരായ
മനുഷ്യർക്ക് പിന്നെ ഈ വാക്കുകൾ
എങ്ങനെ ഉൾക്കൊള്ളാനാവും?
പരിചിതത്വത്തിന് ചിതയൊരുക്കിയവരുടെ
കഥകളുണ്ടെൻ്റെ കവിതയെഴുതാനായി
മാറ്റിവച്ച പുസ്തകത്തിനു ചുറ്റും
നിലവിളിച്ചു നടക്കുന്നു.
സ്നേഹത്തിൻ്റെ ഒരു തരി പോലും
ഇല്ലാത്ത ഈ അതിജീവനം
എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
തീരമടുക്കാതെ കര കണ്ടു പോയ
കടലിൻ്റെ കഥ കേൾക്കാൻ കൂടി
ആരുമില്ല.
ശ്വാസം മുട്ടി നിന്ന പേനയിലെ
മഷിയ്ക്കു നന്ദി.
തുന്നിച്ചേർക്കപ്പെട്ട ഞാൻ
ജീവിതത്തിൻ്റെയീ സ്നേഹം തീർന്ന
വാടകമുറിയിൽ ഒറ്റക്കാണ്.
എനിക്ക് ആശ്വാസമായിരുന്ന കവിത,
ആസ്വാദ്യമായിരുന്നു അവർക്ക്.
ഞാനോർത്തു, സ്നേഹശൂന്യരായ
മനുഷ്യർക്ക് പിന്നെ ഈ വാക്കുകൾ
എങ്ങനെ ഉൾക്കൊള്ളാനാവും?
പരിചിതത്വത്തിന് ചിതയൊരുക്കിയവരുടെ
കഥകളുണ്ടെൻ്റെ കവിതയെഴുതാനായി
മാറ്റിവച്ച പുസ്തകത്തിനു ചുറ്റും
നിലവിളിച്ചു നടക്കുന്നു.
സ്നേഹത്തിൻ്റെ ഒരു തരി പോലും
ഇല്ലാത്ത ഈ അതിജീവനം
എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
തീരമടുക്കാതെ കര കണ്ടു പോയ
കടലിൻ്റെ കഥ കേൾക്കാൻ കൂടി
ആരുമില്ല.
ശ്വാസം മുട്ടി നിന്ന പേനയിലെ
മഷിയ്ക്കു നന്ദി.