മാഗ്നോലിയ ചമ്പക
പക്ഷേ ഇന്നത്തെ ജീവിത സായാഹ്നത്തിൽ ടീച്ചറെ വഴിയിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ ഓർമ്മ എന്ന ചെടിയുടെ ശാസ്ത്ര നാമം ഞാൻ തിരഞ്ഞു.പെട്ടെന്ന് കണ്ട വ്യഗ്രതയ്ക്കിടെ ഞങ്ങളുടെ ഇടയിലേക്ക് ഒരു ചെമ്പകച്ചൂര് കടന്ന് വന്നു. കാലാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോളൊക്കെ പലപ്പോഴും അങ്ങനെ ഒരു ചൂടുള്ള സുഖമുള്ള ചൂര് എനിക്കിടയിലേക്ക് കടന്ന് വന്നിട്ടുണ്ട്, കണ്ണീര് വന്നിട്ടുണ്ട്, കാതിനുള്ളിലേക്ക് തീരെ അവിടെയെവിടെയും ഇല്ലാതിരുന്ന ഒരു നേർത്ത കാറ്റ് കയറിപ്പോയിട്ടുണ്ട്.

വൈകുന്നേരങ്ങളുടെ ഓർമ്മകളിൽ ഇനി സന്ധ്യ ടീച്ചറും, ചെമ്പകപ്പൂവും ഉണ്ടാവും. ടീച്ചറെ കുറിച്ച് പറയുമ്പോൾ ചെമ്പകത്തിനെ, ചെമ്പകം എന്നുമാത്രം വിശേഷിപ്പിച്ച് കൂടാ "മാഗ്നോലിയ ചമ്പക" എന്ന് ടീച്ചർ വിളിക്കാറുള്ള സ്നേഹനാമം വിളിക്കണം. കാരണം ടീച്ചർ എന്നെ ബോട്ടണി പഠിപ്പിച്ചതാണ്.
ബോട്ടണി പഠിച്ചതുകൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ ഒന്നും നേടിയിട്ടില്ല. പക്ഷേ ഇന്നത്തെ ജീവിത സായാഹ്നത്തിൽ ടീച്ചറെ വഴിയിൽവെച്ച് കണ്ടുമുട്ടിയപ്പോൾ ഓർമ്മ എന്ന ചെടിയുടെ ശാസ്ത്ര നാമം ഞാൻ തിരഞ്ഞു. പെട്ടെന്ന് കണ്ട വ്യഗ്രതയ്ക്കിടെ ഞങ്ങളുടെ ഇടയിലേക്ക് ഒരു ചെമ്പകച്ചൂര് കടന്നുവന്നു.
കാലാന്തരങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ പലപ്പോഴും അങ്ങനെ ഒരു ചൂടുള്ള സുഖമുള്ള ചൂര് എനിക്കിടയിലേക്ക് കടന്ന് വന്നിട്ടുണ്ട്, കണ്ണീര് വന്നിട്ടുണ്ട്, കാതിനുള്ളിലേക്ക് തീരെ അവിടെയെവിടെയും ഇല്ലാതിരുന്ന ഒരു നേർത്ത കാറ്റ് കയറിപ്പോയിട്ടുണ്ട്.
ഇതിപ്പോൾ, ടീച്ചറെ കാണുമെന്ന് പ്രതീക്ഷിച്ച് ഇറങ്ങിയതൊന്നുമല്ല. എല്ലാ ദിവസവും സന്ധ്യാനേരമടുക്കുമ്പോൾ വിഷാദച്ചുവ നാവിലൂറും, കരളിലൂടെ ഒരു നേർത്ത നൂലിട്ട് ആരോ വലിക്കും, ഇരിക്കപ്പൊറുതി ഇല്ലാതെ ഞാൻ ഇറങ്ങും. അങ്ങനെയൊരു ഇറക്കത്തിന് പ്രത്യേകതയുണ്ട്, ആരെക്കണ്ടാലും നമ്മുടെ പ്രിയപ്പെട്ടവർ എന്ന് തോന്നും.
നമ്മളെ തലോടിയിരുന്ന സകലകാലത്തെ മനുഷ്യരെയും ഓർമ്മ വരും. സ്നേഹത്തിന്റെ ചൂരടിക്കും. നമ്മളെ വിളിക്കുന്ന ആരുടെയെങ്കിലും അടുത്തേക്ക് ചിറകുവെച്ച് പറക്കാൻ തോന്നും. ചീവീടുപോലെ അരോചക മന്ത്രമുള്ള ആരോ നീട്ടിയ പഴയ കാല സ്നേഹ വാക്യങ്ങളെ ഓർമ്മ വരും. അങ്ങനെയുള്ള ഓരോരുത്തരുടെയും നാമങ്ങൾ തൊണ്ടയിൽ ചിതൽ തിങ്ങും.
അപ്പോളാണ് നമുക്ക് എല്ലാം വിളിച്ചു പറയണമെന്ന് തോന്നുന്നത്, വീർപ്പ് മുട്ടുന്നത്. അപ്പോൾ ആരെ കിട്ടിയോ അവരെ സ്നേഹരാഹിത്യത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കും.
ഇരുട്ട് വളരുന്നു.
സന്ധ്യാ നേരം.
സന്ധ്യ ടീച്ചർ ധൃതിയിൽ നടന്നുപോകുകയാണ്.
പൂർവ്വകാല പൂന്തോട്ടങ്ങൾ തേടി പായുന്നവരാണ് ഓരോ മനുഷ്യരും.
ടീച്ചറും അത്തരത്തിൽ,
ഇന്നിന്റെ അനുഭവങ്ങളിൽ,
ഭാവിയുടെ നീരാലോചിച്ച്,
സ്മൃതികളിൽ ഞെട്ടറ്റ് വീണ പൂവുകളെ തലോടി പോവുകയാണ്.
കണ്ടു.
ഞാനും ടീച്ചറും തമ്മിൽ കണ്ടു.
വാത്സല്യവും, കൗതുകവും
ടീച്ചറുടെ കണ്ണിൽ.
ഞാൻ "എന്റെ പേര് പറ" എന്ന് പറഞ്ഞു.
ടീച്ചർ കണ്ണിലേക്ക് നോക്കി നിന്നു.
"എത്ര പെണ്ണും കുട്ടിയുമായെടാ..?"
എന്ന ടീച്ചറുടെ കളി വർത്തമാനം.
"പെണ്ണാവാൻ ഞാൻ വലുതായിട്ടില്ലല്ലോ ടീച്ചറെ..?
ഇപ്പോളും ചെറിയ കുട്ടി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവൻ, മരിച്ചു പോയ ഉപ്പയുടെ ഒക്കത്തേറിയവൻ, ലാളനകളുടെ ഞെരിപിരികളെ ആലോചിച്ച് തീരെ തളർന്ന് പോയവൻ. അങ്ങനെ കുറേ വിശേഷണങ്ങൾ എന്റെ പക്കലുണ്ട്... അത് പോരെ ടീച്ചറെ... പുര നിറഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കാൻ..?"
ഇത്രയും പറഞ്ഞ് ഞാൻ ചിരിച്ചു.
ടീച്ചർക്ക് ഒരു മാറ്റവുമില്ല.
ബോട്ടണിയിൽ വിദഗ്ധയാണേലും, ടീച്ചർക്ക് തൊട്ടാവാടിയുടെ സ്വഭാവം മാത്രം കിട്ടിയിട്ടില്ല.
ടീച്ചർ മിണ്ടാണ്ടായില്ലെന്ന് സാരം.
പൂർണ്ണ സ്വാതന്ത്ര്യത്തോടെ വീണ്ടും ചോദിച്ചു.
"തേച്ചതാണോടാ ഓള്..?"
"ഓരോരുത്തരുടെ ജീവിതക്കളിയല്ലേ ടീച്ചറെ അതിന് പല വ്യാഖ്യാനങ്ങളുമുണ്ടാവും,
എന്നാലും ചില ദേഷ്യവും അമർഷവും ഇല്ലാതില്ല.
സ്നേഹമല്ലേ..?
വെച്ച് നീട്ടി,
തിരിച്ച് വലിച്ച്,
എടുത്ത് കൊണ്ട് പോയത്.
എങ്ങനെ വേണേലും പറ്റിക്കപ്പെടാനും നിസാരമാക്കപ്പെടാനും എളുപ്പമുള്ള സാധനം."
കണ്ണിലൂറിയ ചിരി,
സ്നേഹത്തിന്റെ വാസന,
എന്റെ കാര്യമാണ് പറഞ്ഞത്.
ടീച്ചർക്ക് ഒരു ധൃതിയുമില്ലാത്ത പോലെ നിന്നു.
"ഞാൻ പരാതിക്കെട്ടഴിച്ചോ ടീച്ചറെ.?"
"ടീച്ചറുടെ പണ്ടത്തെ മനസിലാവാത്ത ബോട്ടാനിക്കൽ നാമങ്ങൾ പോലെ എന്നെ തിരിയാതാവുന്നുണ്ടോ..?"
എന്റെ ചങ്ക് തുളഞ്ഞുള്ള ചിരി,
അതേ... ഉള്ളിൽ നിന്നാണ്.
ചില നേരങ്ങളുടെ ആകൃതിയെ വളച്ചുവെച്ച് ചിരിക്കുമ്പോൾ അങ്ങനെയാണ്.