ബലി പെരുന്നാൾ കഴിഞ്ഞ ഉടനെ ഒരു യാത്ര പോകാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ എങ്ങോട്ട് പോകണമെന്ന് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ആഗ്രഹം ശക്തമായ ഒരു വൈകുന്നേരം കുഞ്ഞു തുണി ബാഗിൽ ഒരു ജോഡി വസ്ത്രവും കുടയും എടുത്ത് ഞാൻ താമസിക്കുന്ന ഗ്രാമത്തിൽ നിന്നും അവസാനത്തെ വണ്ടിയിൽ പട്ടണമായ ബറസാത്തിലേക്ക് കയറി. അവിടുന്ന് കൊൽക്കത്തക്ക് ചെറിയ ദൂരമേ ഉള്ളൂ.
രാത്രി ഏറെ വൈകിയാണ് ഫുർഫുറയിൽ എത്തിയത്. കൊൽക്കത്തക്കടുത്തുള്ള ജില്ലയായ ഹൂഗ്ളിയിലാണ് ഫുർഫുറ. ബംഗാളിലെ ഏറ്റവും പ്രശസ്തമായ മുസ്ലിം തീർത്ഥാടക കേന്ദ്രങ്ങളിൽ ഒന്നാണ് ഫുർഫുറ ശരീഫ്. സൂഫി വര്യനായിരുന്ന അബൂബക്കർ സിദ്ധിഖിയുടെ (1846-1939)യും അദ്ദേഹത്തിന്റെ അഞ്ച് മക്കളുടേയും ഖബറിടങ്ങളാണ് ഇവിടെയുള്ളത്. ഇവരുടെ പിൻഗാമികളിലൂടെ രൂപപ്പെട്ടതാണ് ഫുർഫുറ എന്ന വിഭാഗം. ബംഗാളി മുസ്ലിങ്ങളിലെ ശക്തമായ വിഭാഗമാണിത്. അബൂബക്കർ സിദ്ധിക്കിയുടെ പിൻ തലമുറ ഇതിന് നേതൃത്വം നൽകുന്നു.
പാതിരാവിലും ദർഗ സജീവമായിരുന്നു. വിദൂര ദേശങ്ങളിൽ നിന്നു പോലും തീർത്ഥാടകർ എത്തുന്നു, പ്രാർത്ഥിക്കുന്നു.
ദർഗക്ക് സമീപമുള്ള മസ്ജിദിൽ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു വൃദ്ധൻ അടുത്തുവന്നിരുന്നത്.
നരച്ച താടിയുള്ള വെളുത്ത ഉടുപ്പിട്ട വൃദ്ധൻ.
സംസാരത്തിനവസാനം ഞാൻ വൃദ്ധനോടൊപ്പം ഇറങ്ങി.
ദർഗക്ക് സമീപമുള്ള മസ്ജിദിൽ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു വൃദ്ധൻ അടുത്തുവന്നിരുന്നത്.
നരച്ച താടിയുള്ള വെളുത്ത ഉടുപ്പിട്ട വൃദ്ധൻ.
സംസാരത്തിനവസാനം ഞാൻ വൃദ്ധനോടൊപ്പം ഇറങ്ങി.
ഇരുളിൽ ഒരു വാഹനം കിടക്കുന്നു, ഒരു പഴയ മിനി ബസാണ്.
"നീ ഇവിടെ എന്റടുത്ത് ഇരിക്കൂ", അയാൾ ഒരു ഇരിപ്പിടം ചൂണ്ടി പറഞ്ഞു. ഞാൻ അതിൽ കയറി ഇരുന്നു.
"നീ ഇവിടെ എന്റടുത്ത് ഇരിക്കൂ", അയാൾ ഒരു ഇരിപ്പിടം ചൂണ്ടി പറഞ്ഞു. ഞാൻ അതിൽ കയറി ഇരുന്നു.
വൃദ്ധൻ പുറത്തേക്കിറങ്ങി, ചുരുട്ടിവച്ച ഒരു റൊട്ടിയുമായാണ് വന്നത്. "ഇത് കഴിക്കൂ", മധുരം പുരട്ടിയ റൊട്ടി ആയിരുന്നു അത്. ഞാനത് കഴിച്ച് കഴിഞ്ഞതും "റൊട്ടി തിന്നാൽ വെള്ളം കുടിക്കണം" പുറകിൽ നിന്നൊരു വൃദ്ധ ഒരു വെള്ളക്കുപ്പി നീട്ടി.
ഞാനത് വാങ്ങി കുടിച്ചു.
ഞാനത് വാങ്ങി കുടിച്ചു.
അവിടെവച്ച് പരിചയപ്പെട്ട തീർത്ഥാടക സംഘത്തോടൊപ്പം കൂടി പിന്നെ യാത്ര തുടർന്നു.
അന്ന് പാതിരാവിൽ തുടങ്ങിയ ബസ് യാത്ര പുലർച്ചെ എത്തിയത് റാണിഗഞ്ചിലാണ്. ഗൗസേ ബംഗാൾ എന്നറിയപ്പെടുന്ന സയ്യിദ് ഷംസുദ്ദീൻ ഷായുടെ ദർഗയിലാണ്. വിശാലമായ ദർഗയും പരിസരവും കണ്ടു, പിന്നെ ദീർഘയാത്രയായിരുന്നു.
അന്ന് പാതിരാവിൽ തുടങ്ങിയ ബസ് യാത്ര പുലർച്ചെ എത്തിയത് റാണിഗഞ്ചിലാണ്. ഗൗസേ ബംഗാൾ എന്നറിയപ്പെടുന്ന സയ്യിദ് ഷംസുദ്ദീൻ ഷായുടെ ദർഗയിലാണ്. വിശാലമായ ദർഗയും പരിസരവും കണ്ടു, പിന്നെ ദീർഘയാത്രയായിരുന്നു.
പിന്നെയും യാത്ര തുടർന്നു. പകൽ വെളിച്ചത്തിൽ കൂടെയുള്ള യാത്രക്കാരെ ശ്രദ്ധിച്ചു. മധ്യവയസ്കരോ വൃദ്ധരോ ആയ ആണുങ്ങളും പെണ്ണുങ്ങളും ആണ് യാത്രികർ. എഴുത്തും വായനയും അറിയാത്ത ഹിന്ദി സംസാരിക്കാനറിയാത്ത പാവങ്ങളായ ഫക്കീറുകൾ. അവരിൽ ചിലരൊക്കെ ഇതിന് മുൻപ് തീർത്ഥാടന കേന്ദ്രങ്ങൾ സഞ്ചരിച്ചിട്ടുണ്ട്. അവർ പറയുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന പാവങ്ങളായ വേറെ കുറേ മനുഷ്യർ. അവരോടൊപ്പം , അവരിലൊരാളായി ഞാനും ചേർന്നു.
ലോക്കൽ ബസ് അല്ലെങ്കിൽ റിസർവ് ചെയ്തു പോകുന്ന ബസ് അതിലായിരുന്നു യാത്ര മുഴുവൻ. ചിലവുകൾ എല്ലാവരും പങ്കിട്ടെടുത്തു. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് കൃത്യമായ ധാരണ ഉണ്ട്. എവിടെ എന്തെല്ലാം കിട്ടും എന്ന്.
നേരം ഉച്ചയാകുന്നു, ബസ് നിർത്തി. ഏതോ ഒരു വിദൂര ഗ്രാമം. നല്ല ഭംഗിയുള്ള സ്ഥലം. യാത്രികരൊക്കെ അടുത്തുള്ള നദിയിൽ കുളിക്കാനായി ഇറങ്ങി. കൂടെ ഞാനും. ചുറ്റും വിശാലമായ മൈതാനം, അതിന്റെ അരികിലാണ് നദി.
കുളിച്ച് വന്നതും ഭക്ഷണം തയ്യാറായിരുന്നു. ആ സംഘത്തിന്റെ കയ്യിലെല്ലാമുണ്ട്, ഭക്ഷണം തയ്യാറാക്കേണ്ട സാധനങ്ങളും എല്ലാം.
ഭക്ഷണത്തിനായി വരി നിന്നപ്പോഴാണ് എനിക്ക് മനസിലായത്, കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പാത്രമില്ല എന്ന് - യാത്ര ചെയ്യേണ്ടവർ നിർബന്ധമായും കരുതേണ്ട ഒന്നാണ് ഭക്ഷണത്തിനും വെള്ളത്തിനുമുള്ള പാത്രങ്ങൾ - അതു കണ്ട ഒരാൾ ഉടൻ ഒരു പാത്രം എനിക്ക് നേരെ നീട്ടി,
ചോറും ദാൽ കറിയും - ലളിതമായ ഭക്ഷണം.
ഞാനത് വാങ്ങി ഒരു മരച്ചുവട്ടിൽ കഴിക്കാനിരുന്നു, ഇന്നലെ പരിചയപ്പെട്ട വൃദ്ധൻ അടുത്ത് വന്നിരുന്നു. അദ്ദേഹം എനിക്ക് ഒരു പച്ചമുളകും ഉള്ളിയും നൽകി. എവിടെ നിന്നോ വരുന്ന യാത്രികർ, ഒരുമിച്ചു കൂടുന്നു, ഭക്ഷണമുണ്ടാക്കുന്നു, കഴിക്കുന്നു, പല വഴിക്ക് പിരിയുന്നു. ആർക്കും ഒരു പരാതിയോ പരിഭവമോ ഇല്ല.
ഭക്ഷണശേഷം എല്ലാവരും മരത്തണലുകളിൽ ഇരുന്നും കിടന്നും വിശ്രമിച്ചു. ചിലർക്ക് ആകെ ഒരു വസ്ത്രം മാത്രമേ ഉള്ളൂ, അവരത് അലക്കി ഉണങ്ങാനിട്ടിരിക്കുന്നു.
ഉച്ചകഴിഞ്ഞതോടെ വീണ്ടും യാത്ര ആരംഭിച്ചു. ഇതിനിടയിൽ ശക്തമായി മഴ പെയ്തു, വാഹനത്തിൻറെ സൈഡ് സീറ്റിൽ ഇരുന്ന എന്റെ ദേഹത്തേയ്ക്ക് വീഴുന്ന മഴത്തുള്ളികൾ വല്ലാത്ത സന്തോഷം നൽകി.

അന്ന് രാത്രിയോടെ ഞങ്ങൾ ഉത്തർപ്രദേശ് എത്തിയിരുന്നു. ഒരു പെട്രോൾ പമ്പിലാണ് വാഹനം നിർത്തിയത്, പമ്പിന് സമീപത്തെ പുൽപരപ്പിൽ ചിലർ വിശ്രമിക്കാൻ തുടങ്ങിയപ്പോർ ചിലർ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങിയിരുന്നു, ഞാനും അവരോടൊപ്പം കൂടി. ചോറും കിഴങ്ങുകറിയും വളരെ പെട്ടെന്ന് തയ്യാറായി. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു.
പിറ്റേന്ന് ഉച്ചയോടടുത്താണ് ഹൈവേയിൽ നിന്നും ഒരുപാട് ദൂരമില്ലാത്ത ഒരു ഗ്രാമത്തിൽ വണ്ടി നിർത്തിയത്. ഒരു മസ്ജിദും അമ്പലവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു. അവരവിടെ ഇറങ്ങി. തനി ഉത്തരേന്ത്യൻ ഗ്രാമം, ഒരു ചെറിയ ബസാർ ഉണ്ട്. ഭക്ഷണം കഴിക്കാൻ പാത്രമില്ല. ഒരു പാത്രം വാങ്ങണം, ഞാൻ പുറത്തേക്കിറങ്ങി.
കുറേ നടന്നതിന് ശേഷമാണ് ഒരു കട കണ്ടുപിടിച്ചത്. വളരെ കുറച്ച് സാധനങ്ങൾ മാത്രമുള്ള ഒരു ചെറിയ കട. ഞാൻ അവിടേക്ക് കയറി, പരിമിതമായ ഭാഷ കൊണ്ട് കടക്കാരനോട് ആവശ്യമറിയിച്ചു. കടക്കാരൻ സ്നേഹപൂർവം എന്നെ അവിടെ പിടിച്ചിരുത്തി, പ്രേംചന്ദ് അഗ്രാരി എന്നായിരുന്നു അയാളുടെ പേര്. കുറച്ചു വാക്കുകൾ കൊണ്ട് വളരെയികം സംസാരിച്ചു ഞങ്ങൾ.
നല്ല അടക്ക ഉണ്ടാക്കുന്ന നാടാണ് അയാൾക്ക് കേരളം. ഇനി ഇതുവഴി വരികയാണെങ്കിൽ കുറച്ചു അടക്ക കൊണ്ടുവരണം, അയാൾ പറഞ്ഞു. കടക്കാരൻ സ്നേഹപൂർവം തന്ന ചായ കുടിച്ച്, മുറുക്കാനും ബീഡിയും നിരസിച്ച് അവിടെ നിന്നും ഇറങ്ങി.

തിരികെ എത്തുമ്പോഴേക്കും യാത്രാ സംഘത്തിലുള്ളവർ കുളിക്കാൻ പോയിരുന്നു. പാതയോരത്തു നിന്നും കുറച്ചു ദൂരെയുള്ള കുളത്തിനരികെ ഞാൻ എത്തുമ്പോഴേക്കും പലരും കുളി കഴിഞ്ഞിരുന്നു. ചെളി നിറഞ്ഞ വെള്ളമാണ്, ഞാനിറങ്ങാൻ മടിച്ചു. അപ്പോഴാണ് കുളി കഴിഞ്ഞ് കയറി വരുന്ന ആ വൃദ്ധ എന്നെ നോക്കി ചിരിച്ചത്.
"എന്തേ കുളിക്കുന്നില്ലെ?"
"കുളിക്കണം"
"പിന്നെന്താ മടിച്ചു നിൽക്കുന്നത്, ധൈര്യമായി ഇറങ്ങിക്കോളൂ... ഇത്തിരി ചെളി ഉണ്ട്. പക്ഷെ, ഇതിലും വൃത്തിയുള്ള കുളമൊന്നും ഇവിടെയില്ല..."
"എന്തേ കുളിക്കുന്നില്ലെ?"
"കുളിക്കണം"
"പിന്നെന്താ മടിച്ചു നിൽക്കുന്നത്, ധൈര്യമായി ഇറങ്ങിക്കോളൂ... ഇത്തിരി ചെളി ഉണ്ട്. പക്ഷെ, ഇതിലും വൃത്തിയുള്ള കുളമൊന്നും ഇവിടെയില്ല..."
ഞാൻ പതിയെ കുളത്തിലിറങ്ങി, ഒന്നു മുങ്ങി നിവർന്നു. കുളി കഴിഞ്ഞെത്തിയതും അവരെല്ലാവരും മസ്ജിദിലേക്ക് നടന്നു. വെള്ളിയാഴ്ചയാണ്, ജുമുഅ നമസ്കരിക്കണം. പുരാതനമായമായ ആ കുഞ്ഞുപള്ളിയിലെ നമസ്കാരം കഴിഞ്ഞപ്പോഴേക്കും ഭക്ഷണം തയ്യാറായിരുന്നു. ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമിച്ചതിന് ശേഷം വീണ്ടും യാത്ര തുടർന്നു.
രാത്രി ആകുന്നു. പെട്ടെന്നാണ് വാഹനം നിർത്തിയത്. മുന്നിൽ ഒരു മരം വീണിരിക്കുന്നു. മുന്നോട്ട് പോകാൻ കഴിയില്ല. "വലിയ മരമാണ്", കൂട്ടത്തിലുള്ള വൃദ്ധൻ എല്ലാവരോടുമായി പറഞ്ഞു.
"വരൂ... നമുക്കൊന്ന് നോക്കാം"
അദ്ദേഹം തന്റെ ഷാൾ എടുത്ത് തലയിൽ കെട്ടി. വീണു കിടക്കുന്ന മരത്തിന്റെ അടുത്തേക്ക് ചെന്നു. കൂടെ ബാക്കിയുള്ളവരും. എല്ലാവരും കൂടി ചേർന്നു പിടിച്ചപ്പോൾ ആ വലിയ മരം പതിയെ നീങ്ങി, പക്ഷെ അതിന്റെ ശിഖരങ്ങൾ വഴിയിൽ തന്നെ കിടക്കുന്നു. അദ്ദേഹം തന്റെ കൈയിലുള്ള കുഞ്ഞു കത്തികൊണ്ട് അത് മുറിക്കാൻ തുടങ്ങി. ഏതാനും മിനിറ്റുകൾ കൊണ്ട് വലിയ രണ്ട് ശിഖരങ്ങൾ അദ്ദേഹം മുറിച്ചു മാറ്റി. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. ഈ വൃദ്ധന് എത്ര ശക്തിയാണ്, എന്ത് ഭംഗിയോടെയാണ് അയാൾ ആ മരം മുറിച്ചുമാറ്റിയത്.

ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലെ പല ചെറിയ കേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ച് നാലാം ദിവസമാണ് ഉത്തർപ്രദേശിലെ ദേവാശരീഫിൽ എത്തുന്നത്.
ലക്നോവിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയാണ് ദേവാ ശരീഫ്. 1905 ൽ മരണപ്പെട്ട വാരിസ് അലിയുടെ ദർഗയാണ് ഇവിടെയുള്ളത്. സൂഫി ശാഖയായ വാരീസീ ത്വരീകത്തിന്റെ സ്ഥാപകൻ ഇദ്ദേഹമാണ്. എല്ലാ മതസ്തരിലും പെട്ട ശിഷ്യൻമാരുണ്ടായിരുന്നു അദ്ദേഹത്തിന്. വളരെയധികം സഞ്ചരിച്ചിട്ടുള്ള വാരിസ് അലി ഷാ അറേബ്യൻ രാജ്യങ്ങൾക്കു പുറമേ യൂറോപ്പിലെ പല രാജ്യങ്ങളും അക്കാലത്തെ പല രാഷ്ട്രീയ മത നേതാക്കളേയും സന്ദർശിച്ചിരുന്നു. എല്ലാ വർഷവും ഹോളി ആഘോഷിക്കുന്നു എന്ന പ്രത്യേകത ഈ ദർഗക്കുണ്ട്. ഒക്ടോബർ നവംബർ മാസത്തിൽ നടത്തുന്ന ദേവാമേള വളരെ പ്രശസ്തമാണ്.
തുടർന്ന് ഞങ്ങൾ യാത്രയായത് ഉത്തർപ്രദേശിലെ ദുയൂബന്ദിലേക്കാണ്. ഇവിടെയാണ് പ്രശസ്തമായ ഇസ്ലാമിക പഠനകേന്ദ്രമായ ദാറുൽ ഉലൂം സ്ഥിതി ചെയ്യുന്നത്. 1866 ൽ സ്ഥാപിതമായ ദാറുൽഉലൂമിലെ കൃത്യമായ പാഠ്യപദ്ധതികൾ ആവിഷ്കരിച്ചു ക്ലാസ്സ്റൂമുകളിൽ പഠിപ്പിക്കുന്നരീതി ഇന്ത്യയിലെ ഇസ്ലാമികപഠനകേന്ദ്രങ്ങൾക്കൊരു മാതൃകയാണ്. വിശാലമായ ക്യാമ്പസിലെ റഷീദ് മസ്ജിദ് വലിപ്പം കൊണ്ടും നിർമാണഭംഗികൊണ്ടും ഏറെ പ്രശസ്തമാണ്.
ദുയൂബന്ദ് നഗരത്തിലെ ഒരു മേൽപാലത്തിന് കീഴെ ഇരിക്കുകയായിരുന്നു ഞങ്ങൾ. ഉച്ചയോടെയാണ് അവിടെ എത്തിയത്. അകലെയുള്ള അരുവിയിൽ നിന്നും കുളിച്ച് വന്നപ്പോഴേക്കും മഴ കനത്തിരുന്നു. ചിലർ പാചകം ചെയ്യാൻ ആരംഭിച്ചു. ഞാനും കൂടെ കൂടി, വെള്ളമുണ്ടായിരുന്നില്ല. മേൽപാലത്തിൽ നിന്നും ഒഴുകി വരുന്ന വെളളമെടുത്ത് അരി വേവിക്കാനും പരിപ്പ് കറി ഉണ്ടാക്കാനും തുടങ്ങി. പാചകം പൂർത്തിയാക്കിയപ്പോഴേക്കും എല്ലാ ഭാഗത്തും ചെളിയും വെള്ളവും നിറഞ്ഞിരുന്നു. മാറി നിൽക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് നിന്നും ഇരുന്നും ഭക്ഷണം കഴിക്കാൻ തുടങ്ങി. വലിയ തൂണുകൾക്കരികിൽ ഇരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടെന്നാണ് ഒരു കുഞ്ഞു പെൺകുട്ടി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചത്. ഇന്നലെ മുതൽ കൂടെയുള്ള സംഘത്തിലെ കുഞ്ഞാണ്. ഒരു ദിവസം കൊണ്ട് വളരെയേറെ അടുത്തിരിക്കുന്നു.
ഞാൻ മറിഞ്ഞു വീഴാതെ കൈ ചെളിയിൽ കുത്തി നിന്നു അവളെ ചിരിയോടെ ചേർത്തുനിർത്തി. അവൾക്ക് ഭക്ഷണം വാരി നൽകി, വളരെ ആർത്തിയോടെ അവളത് കഴിക്കുന്നത് നോക്കി നിന്നു. വളരെ തൃപ്തി നിറഞ്ഞ നിമിഷങ്ങൾ.
ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവൾ അവിടെ തന്നെയിരുന്ന് ചിരിയോടെ മലമൂത്രവിസർജനം നടത്തി, ഞാനും ചിരിച്ചു. അവളോടി അമ്മയുടെ അടുത്തേക്ക് പോയി.
പാത്രവും കൈയും കഴുകാനായി ഞങ്ങൾ കുറേ അകലെയുള്ള ഹാന്റ് പൈപ്പിനരികെയെത്തി, മണൽ നിറഞ്ഞ ആ വെള്ളത്തിൽ ഞങ്ങൾ പാത്രവും കൈയും കഴുകി. അപ്പോഴേക്കും മഴ കനത്ത ചെളിയും അഴുക്കും നിറഞ്ഞിരുന്നു.
കാളിയാർ
ഹരിദ്വാറിൽ ഗംഗാ നദിയുടെ അരികിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാളിയാർ. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലാവുദ്ധീൻ അലി അഹമ്മദ് എന്ന സൂഫിവര്യന്റെ ദർഗയാണിവിടെ ഉള്ളത്. ഡൽഹി സുൽത്താനായിരുന്ന ഇബ്രാഹിം ലോധിയാണ് ഇവിടുത്തെ ദർഗ സ്ഥാപിച്ചത്. എല്ലാ മതത്തിലുംപെട്ട ധാരാളം ആളുകൾ ഇവിടെ സന്ദർശനം നടത്തുന്നു. സൂഫീവര്യനായിരുന്ന ബാബാഫരീദിന്റെ ശിഷ്യനായിരുന്നു അലാവുദ്ധീൻ അലി ആഹ്മെദ്.
ഈ യാത്രയിൽ ഒരു ദിവസം നൈനിറ്റാളിലും ചിലവഴിച്ചു. കൂട്ടത്തിലുള്ള പലരും ആദ്യമായാണ് പർവതപ്രദേശം കാണുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി അവർക്ക് അത്ഭുതവും ഭയവും നൽകി. നൈനിറ്റാൾ നഗരത്തിലേക്കുള്ള വാഹനത്തിൽ പോകുമ്പോഴാണ് മഴ പെയ്തത്. കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞതിങ്ങനെയാണ്, "ഉയർന്ന പ്രദേശമായതിനാൽ മേഘങ്ങൾ അടുത്താണ്. അതുകൊണ്ട് വർഷം മുഴുവൻ ഇവിടെ മഴ ആയിരിക്കും."
പിന്നീടാണ് ഞങ്ങൾ ഡൽഹിയിലേക്ക് യാത്രയായത്. നഗരത്തിന്റെ പകിട്ടുകളൊന്നും ഇല്ലാത്ത വഴികളിലൂടെയുള്ള യാത്രയും താമസവും ആയിരുന്നു ഡൽഹിയിലും. നിസാമുദ്ധീൻ ഔലിയ, ഭക്തിയാർ കാക്കി എന്നിവരുടെ ദർഗകൾ, ഡൽഹി ജുമാ മസ്ജിദ് ഇവയാണ് ലക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മുസ്ലിം തീർത്ഥാടന കേന്ദങ്ങളിൽ ഒന്നാണ് നിസാമുദ്ധീൻ. 1325 ൽ മരണപ്പെട്ട ഹസ്രത് നിസാമുദ്ധീൻ ഔലിയയുടെ ഖബറിടമാണ് ഇവിടെ ഉള്ളത്. കൂടാതെ അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്ന അമീർ ഖുസ്രു, ഷാജഹാൻ ചക്രവർത്തിയുടെ മകളായ ജഹനാര ബീഗം തുടങ്ങി ധാരാളംപേരുടെ ഖബറുകൾ ഇവിടെ ഉണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇന്നുകാണുന്ന രീതിയിലുള്ള ദർഗ നിർമിച്ചത്.
ഒരു കാലത്ത് എല്ലാതരം ആളുകൾക്കും ആശ്രയമായ മഹാന്മാരുടെ കേന്ദ്രങ്ങളൊക്കെ ഇപ്പോൾ കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുൻപ് ഞാൻ ചെല്ലുമ്പോൾ അമീർ ഖുസ്രുവിന്റെ ഖബറിടം പൊതുവെ നിശബ്ദമായിരുന്നു. ഇപ്പോൾ ആളുകളെ അവിടെ സന്ദർശിക്കാനും പണം നൽകാനും ചിലർ നിർബന്ധിക്കുന്നു. മുഗൾ രാജകുമാരിയായ ജഹനാരയുടെ ഖബറിടം ആരും ശ്രദ്ധിക്കാതെ അഴുക്കുപുരണ്ടു കിടക്കുന്നു.
ഡൽഹി ജുമാമസ്ജിദിന്റെ ഒന്നാം നമ്പർ വാതിലിനു മുന്നിലെ തിരക്കിലൂടെ താമസിക്കാനൊരിടം തേടി നടക്കുമ്പോൾ പലർക്കും ബംഗാളികൾക്ക് മുറി തരാൻ ബുദ്ധിമുട്ട്. കൂട്ടത്തിൽ ബംഗ്ലാദേശികൾ ഉണ്ടോ എന്ന സംശയം. ജുമാ മസ്ജിദിന് സമീപത്തുള്ള ഒരു ഇടുങ്ങിയ തെരുവിലെ വളരെ തുച്ഛമായ വാടകയുള്ള ഒരു താമസ സ്ഥലത്താണ് ഞങ്ങൾ താമസിച്ചത്. പതിനാറു ദിവസം നീണ്ട യാത്രയിൽ ആകെ രണ്ടു ദിവസം മാത്രമാണ് ഞങ്ങൾ മുറിയെടുത്തു താമസിക്കുന്നത്. ബാക്കി ദിവസങ്ങൾ മുഴുവൻ വാഹനത്തിലോ വഴിയരികിലോ ആണ് ഉറങ്ങിയത്.
അന്ന് വൈകുന്നേരം വെറുതെ കൂടെയുള്ള ഒരാളോട് സംസാരിക്കുമ്പോഴാണ് അയാൾ പറഞ്ഞത്, ചെങ്കോട്ടക്ക് സമീപമുള്ള ഒരു കടക്കാരൻ ബംഗാളിലെ ടാക്കക്ക് (ബംഗാളികൾ രൂപയ്ക്ക് ടാക്ക എന്നാണ് പറയുക) ഇവിടെ മൂല്യം കുറവാണ് എന്ന് പറഞ്ഞ് പത്ത് രൂപയുടെ സാധനത്തിന് ഇരുപത് രൂപ വാങ്ങി എന്ന്.
സർഹിന്ദ്
പഞ്ചാബിലെ സർഹിന്ദിലാണ് ഹിജ്റ രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്കർത്താവ് - മുജദ്ദിദ് അൽഫാസ്സാനി - എന്ന പേരിൽ പ്രശസ്തനായ സൂഫിവര്യൻ ആഹ്മെദ് ഫാറൂഖി (1564–1624) യുടെ ഖബറിടമുള്ളത്. ദർഗയ്ക്ക് മുന്നിൽ തന്നെ ഒരു ഗുരുദ്വാര ഉണ്ട്. ദർഗകളിലെ പട്ട് മൂടൽ, പനിനീർ പൂക്കൾ സമർപ്പിക്കൽ പോലുള്ള കച്ചവട താൽപര്യങ്ങൾ ഒന്നും ഇല്ലാത്ത സ്ഥലമാണ് സർഹിന്ദ്. വളരെ ശാന്തമായ ഒരിടം. അവിടുന്ന് യാത്രയാകുന്നതിന് തൊട്ടു മുൻപാണ് കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ശൈഖ് സയ്യിദ് സാദിഖിനെ കാണുന്നത്. വളരെ സ്വാതികനായ ഒരു മനുഷ്യൻ, അദ്ദേഹം എന്റെ കൈകൾപിടിച്ചു പ്രാർഥിച്ചു. അവിടെ എത്തുന്ന തീർത്ഥാടകർക്ക് താമസിക്കാനും ഭക്ഷണമൊരുക്കാനും ഉള്ള സൗകര്യങ്ങളും അവിടെ ചെയ്തിട്ടുണ്ട്.ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ വിശാലമായ ഒരു വയലിന് നടുവിലാണ് അഹ്മദ് സർഹിന്ദിയുടെ പിതാവായ അബ്ദുൽ അഹദിന്റെ ഖബറിടം ഉള്ളത്. ഒരു മതിൽകെട്ടിനുള്ളിലെ കുഞ്ഞുകെട്ടിടത്തിലുള്ള ഖബറിടത്തിൽ തിരക്കുകളൊന്നുമില്ല, അതിനുസമീപം ധാരാളം പഴയ ഖബറുകൾ കാണാം. ഞാൻ അവിടെ എത്തുമ്പോൾ സന്ധ്യ ആയിരുന്നു, ആരും ഉണ്ടായിരുന്നില്ല. അവിടെ വെറുതെ ഇരിക്കുന്ന എന്നെ കണ്ടിട്ടാണ് വയലിൽ പണി കഴിഞ്ഞു വരുന്ന ഒരു വൃദ്ധൻ അവിടേയ്ക്കു വന്നത്. അദ്ദേഹം പഞ്ചാബിയിൽ എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ചിരിയോടെ ദർഗ കാണാൻ വന്നതാണ് എന്ന് ആംഗ്യം കാണിച്ചു. അത് അദ്ദേഹത്തിന് മനസ്സിലായി എന്ന് തോന്നുന്നു. രണ്ടു കൈകൾ കൊണ്ടും എനിക്ക് നല്ലതുവരട്ടെ എന്നാശംസിച്ചു കൊണ്ട് അയാൾ നടന്നകന്നു.
അജ്മീർ
ലോക പ്രശസ്ത സൂഫി വര്യനായ ഖാജാ മുയീനുദ്ധീൻ ചിസ്തിയുടെ ഖബറിടമാണ് രാജസ്ഥാനിലെ അജ്മീറിൽ ഉള്ളത്. ഇറാനിലെ സിസ്താനിൽ 1142 ൽ ജനിച്ച അദ്ദേഹം ഇന്ത്യയിലേയ്ക്ക് വരികയും ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു. ദർഗയുടെ സമീപത്തുള്ള താരാപീട് മലനിരകളിൽ അക്കാലത്തെ ഭരണാധികാരിയായിരുന്ന പൃത്വിരാജ് ചൗഹാന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുണ്ട് അജ്മീറിലെ ദർഗ്ഗക്കും പരിസര പ്രദേശങ്ങൾക്കും.ദർഗയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഗെയിറ്റിന് മുന്നിൽ തന്നെയാണ് മലയാളിയായ സലാം ബായിയുടെ കേരള ഹോട്ടൽ ഉള്ളത്. കൊൽക്കത്തയിൽ ഹോട്ടൽ നടത്തുന്ന അമ്മാവനെ സഹായിക്കാനായി ഇറങ്ങിയതാണ് മലപ്പുറംകാരനായ സലാം. പിന്നെ എത്തിപ്പെട്ടത് അജ്മീറിലാണ്. മുപ്പത് വർഷത്തിലേറെയായി അദ്ദേഹം അജ്മീറിലെത്തിയിട്ട്. രാജസ്ഥാൻകാരിയായ ഭാര്യയോടും മകനോടുമൊപ്പം അവിടെ സ്ഥിരതാമസമാക്കിയ സലാം ബായിയെ സഹായിക്കാൻ മകനുമുണ്ട്. അജ്മീറിലെത്തുന്ന മലയാളികൾക്ക് ഭക്ഷണം നൽകാനും വഴി പറഞ്ഞു കൊടുക്കാനും മറ്റു സഹായങ്ങൾക്കുമെല്ലാം സലാം ബായി സജീവമായി ഉണ്ട്.
ദർഗയ്ക്ക് സമീപമുള്ള തെരുവിലെ ഒരു ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്ത് ദർഗയിലേക്കുള്ള പട്ടുതുണിയും പനിനീർ പൂക്കളും വിൽക്കുന്ന കടക്കാരൻ സഹായിയോട് പറയുന്നു, "കുറേ ബംഗാളികൾ വരുന്നുണ്ട്, എല്ലാറ്റിനും വില കൂട്ടി പറഞ്ഞോളൂ."
അജ്മീർ ടൗണിലെ ഒരു ചേരിപ്രദേശത്തുകൂടി നടക്കുകയായിരുന്നു ഞാൻ. പാതയോരത്ത് നിരനിരയായി കുടിലുകൾ, പലതരത്തിലുള്ള മനുഷ്യർ.
പാതയുടെ മറുവശം എന്തോ മേള നടക്കുന്നു. ഉച്ചത്തിൽ പാട്ട് വച്ചിട്ടുണ്ട്.
പെട്ടെന്നാണ് ശ്രദ്ധ ഒരു കുഞ്ഞു പെൺകുട്ടിയിലായത്. പാകമാകാത്ത ഉടുപ്പും ചെരിപ്പുമാണ് അവൾ അണിഞ്ഞിരുന്നത്.
കൈനിറയെ വളകൾ, മാല എല്ലാമുണ്ട്. മുടി ഭംഗിയായി കെട്ടിവച്ചിരിക്കുന്നു.
അവളിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അതോടൊപ്പം പാട്ടിനൊപ്പം താളം വയ്ക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അവൾ നാണത്താൽ തല കുനിച്ചു. പിന്നെ തല ഉയർത്തി നോക്കി. പല തവണ ഇതാവർത്തിച്ചു.
എന്റെ കൗതുകമേറി, അവളുടെ അടുത്തേക്ക് ചെന്നു. അവൾ ചിരിയോടെ മുഖം തിരിച്ചു. എന്ത് ഭംഗിയാണ് ആ ചിരിക്ക്. ഞാനവിടെ നിൽക്കുന്നത് കണ്ടിട്ടാണ് കുറച്ചു മാറി പാചകം ചെയ്യുന്ന ഒരു യുവതി, ആ പെൺകുട്ടിയുടെ അമ്മയാകണം, അവളെ വിളിച്ചത്. അവൾ വിളികേട്ടെങ്കിലും അവിടെ തന്നെ ഇരുന്നു.

എത്ര പെട്ടെന്നാണ് ഒരു അപരിചിതനെ ആ ചേരി സ്വീകരിച്ചത്. എത്ര വിശേഷങ്ങളാണ് അവിടെ പങ്കുവയ്ക്കപ്പെട്ടത്. ഭാഷക്കപ്പുറം സ്നേഹം കൊണ്ടായിരുന്നു അവിടെ സംഭാഷണങ്ങൾ നടന്നത്. എനിക്കവർ ഇരിപ്പിടമൊരുക്കി. അവിടെയുണ്ടാക്കിയ ഭക്ഷണം വിളമ്പി.
ഞാൻ അവളേയും കൂട്ടുകാരേയും കൂട്ടി തെരുവിലൂടെ ചെറിയ ദൂരം നടന്നു, മിഠായി വാങ്ങി, ഐസ്ക്രീം തിന്നു, മാലിന്യം നിറഞ്ഞ മൈതാനത്തിൽ പന്ത് കളിച്ചു, സൈക്കിൾ ചവിട്ടി. സന്ധ്യ ആകാറാകുമ്പോഴാണ് അവിടെ നിന്നും പിരിഞ്ഞത്. ഹൃദ്യമായ അനുഭവമായിരുന്നു അത്.

സാസാറാം
സുരി രാജവംശസ്ഥാപകനായ ഷേർഷ സുരിയുടെ ഖബറിടമാണ് (മരണം1545 ) ബിഹാറിലെ സാസാറാമിൽ ഉള്ളത്. രണ്ടാം താജ്മഹൽ എന്നാണിത് അറിയപ്പെടുന്നത്. കൃത്രിമമായി ഉണ്ടാക്കിയ തടാകത്തിനു നടുവിൽ ഇൻഡോ ഇസ്ലാമിക് ശൈലിയിൽ നിർമിച്ച സ്മാരകമാണ് ഇത്. പണവിനിമയത്തിനു "രൂപ" കൊണ്ടുവന്നതും ഇന്ത്യയിലെ തപാൽ സമ്പ്രദായത്തിന് തുടക്കമിട്ടതും ഷേർഷായുടെ കാലത്താണ്. പ്രശസ്തമായ ഗ്രാൻഡ് ട്രങ്ക് റോഡ് അഫ്ഗാൻ വരെ നീട്ടിയതും ഇദ്ദേഹമാണ്.
അലഞ്ഞു അലഞ്ഞു കറങ്ങിത്തിരിഞ്ഞു സാസാറാം വരെ എത്തിയിരിക്കുന്നു, കുറേ അനുഭവങ്ങൾ നൽകി, തിരികെ പോകാം എന്ന് മനസ്സ് പറഞ്ഞപ്പോൾ ബംഗാളിലെ എൻറെ ഗ്രാമത്തിലേക്ക് തിരികെ വണ്ടി കയറി.
കണ്ടുമുട്ടിയ പല സംഘങ്ങളോടൊപ്പം അവരിലൊരാളായി യാത്ര ചെയ്ത് പതിനാറു ദിവസങ്ങൾ കഴിഞ്ഞു തിരികെ ഗ്രാമത്തിലേക്കെത്തുമ്പോൾ ജീവിതത്തിൽ ഇന്നേവരെ കിട്ടാത്ത അനുഭവങ്ങൾ ആണ് കിട്ടിയത് എന്ന സന്തോഷം മാത്രം.